Thursday, December 28, 2017

ഓരില


പ്രിന്റ്‌ എഡിഷന്‍  ·  December 29, 2017
ശാസ്ത്രീയ നാമം: Desmodium gangeticum
സംസ്‌കൃതം-പ്രഥക് പര്‍ണി
തമിഴ്: ഓരിലൈ
എവിടെക്കാണാം: കേരളം, തമിഴ്‌നാട് തുടങ്ങി തെക്കേ ഇന്ത്യയില്‍ ഉടനീളം കാണാം. കളരൂപത്തില്‍ വളരുന്ന ഔഷധച്ചെടിയാണിത്.
പുനരുത്പാദനം: വിത്തില്‍ നിന്ന്
ചില ഔഷധപ്രയോഗങ്ങള്‍: ഹൃദയവാല്‍വ് തകരാറിലായി മാറ്റിവയ്‌ക്കേണ്ട അവസ്ഥ വന്നാല്‍ ഓരില വേര് ഉണക്കിപ്പൊടിച്ച് ഒരു സ്പൂണ്‍( അഞ്ച് ഗ്രാം) പൊടി 30 മില്ലി പശുവിന്‍ പാലില്‍ കലക്കി ദിവസം രണ്ടുനേരം സേവിച്ചാല്‍ ഒരു മാസം കൊണ്ട് ഹൃദയവാല്‍വിന്റെ തകരാറ് മാറി പൂര്‍ണ്ണസ്ഥിതിയിലാകും.(ലേഖകന് അനുഭവമുണ്ട്).
ഗര്‍ഭിണികള്‍ ഓരില വേര് അരച്ച് കാല്‍വെള്ളയില്‍ തേച്ചാല്‍ ഗര്‍ഭം അലസിപ്പോകുമെന്ന് തമിഴ്‌നാട്ടിലെ ഉള്‍ഗ്രാമങ്ങളില്‍ പ്രചരിച്ച് വരുന്നു. ( ലേഖകന് അനുഭവമില്ല)
ദശമൂലത്തിലെ ചെറുപഞ്ചമൂലത്തില്‍ വരുന്ന ഔഷധമാണിത്. ഓരില, മൂവില, ചെറുവഴുതന വേര്, വന്‍ വഴുതന വേര്, ഞെരിഞ്ഞില്‍ എന്നിവയാണ് ചെറുപഞ്ചമൂലത്തില്‍ പെടുന്നത്. ബ്രഹത് പഞ്ചമൂലം എന്നാല്‍ കുമ്പിള്‍ വേര്, കൂവളത്തിന്‍ വേര്, പാതിരി വേര്, പലകപയ്യാനി വേര്, മുഞ്ഞവേര് ഇവയാണ്. ഇത് രണ്ടും ചേരുന്നതാണ് ദശമൂലം.
ഹൃദ്രോഗത്തിന് ദശമൂലം, ആനക്കുറുന്തോട്ടിവേര്, വന്‍കുറുന്തോട്ട് വേര്, കുറുന്തോട്ടി വേര്, നീര്‍മരുതിന്‍ തൊലി, വയമ്പ്, കടുക്കാത്തൊണ്ട്, ഇരട്ടിമധുരം, കടുക്‌രോഹിണി, പുഷ്‌കരമൂലം, തേക്കിടവേര്, താമരയല്ലി, കൊടിത്തൂവ വേര്( വള്ളിചൊറിയണം), അരത്ത, ചെറുതേക്കിന്‍ വേര്, കച്ചോലക്കിഴങ്ങ്, കൊത്തംപാലരി, സൂചി ഗോതമ്പ്, ഇരുവേലി, ചുക്ക്, കുരുമുളക്, തിപ്പലി, പിച്ചകമൊട്ട്, കറുത്ത മുന്തിരി, കാട്ടുപടവലം, കൂവളത്തിന്‍ വേര്, വെളുത്ത ആവണക്കിന്‍ വേര്, അതിവിടയം, ആടലോടക വേര് ഇവ ഓരോന്നും അഞ്ച് ഗ്രാം വീതം മൂന്ന് ലിറ്റര്‍ വെള്ളത്തില്‍ കഷായം വച്ച് 400 മില്ലിയായി വറ്റിക്കുക.
100 മില്ലി കഷായം ഇന്തുപ്പും ചുക്കുപൊടിയും അയമോദകപ്പൊടിയും മേമ്പൊടി ചേര്‍ത്ത് രാവിലെ വെറുവയറ്റിലും രാത്രി അത്താഴശേഷവും സേവിക്കുക. ഹൃദ്രോഗം പൂര്‍ണ്ണമായും ശമിക്കും. രക്തധമനിയില്‍ അടിഞ്ഞുകൂടിയ കൊഴുപ്പ് നീക്കം ചെയ്യും. ഹൃദയഭിത്തിക്ക് ബലം വര്‍ധിക്കും. യഥാര്‍ത്ഥ ചങ്കിടിപ്പ് നിലനിര്‍ത്തും.(അനുഭവയോഗം).



ജന്മഭൂമി: http://www.janmabhumidaily.com/news759806#ixzz52bA9zQRN

No comments: