Friday, December 29, 2017

യോഗശാസ്‌ത്രപ്രകാരം മഹാദേവനായ ശിവന്‍, സങ്കല്‍പിക്കപ്പെട്ടിരിക്കുന്നത്‌ പൂര്‍ണനിദ്രയിലായിട്ടാണ്‌, അതല്ലെങ്കില്‍ തികഞ്ഞ ജാഗ്രത് സ്വരൂപമായിട്ടാണ്‌. പൂര്‍ണബോധത്തിന്റ അവസ്ഥ ഇതാണ്‌ – അതായത്‌ ഒന്നുകില്‍ ഗാഡനിദ്രയിലാണ്ടു കിടക്കുന്നു, അല്ലെങ്കില്‍ പൂര്‍ണമായ ജാഗ്രതാവസ്ഥയിലാണ്‌. അതിന്‌ രണ്ടിനും ഇടയിലായൊരവസ്ഥ പരമശിവനില്ല, കാരണം അവിടുത്തേക്ക്‌ അഴിച്ചുമാറ്റാനായി കര്‍മ്മപാശങ്ങളൊന്നുമില്ല എന്നത് തന്നെ.
സ്വപ്‌നം എന്നു ഞാന്‍ പറയുമ്പോള്‍ ഉറങ്ങുമ്പോള്‍ കാണുന്ന ദൃശ്യങ്ങള്‍ മാത്രമാണെന്ന്‍ അര്‍ത്ഥമാക്കരുത്‌, കണ്ണുതുറന്നിരിക്കുമ്പോഴും വാസ്‌തവത്തില്‍ നിങ്ങള്‍ സ്വപ്‌നാവസ്‌ഥയിലാണ്‌. ദാ, ഈ നിമിഷവും നിങ്ങള്‍ ലോകത്തെ കാണുന്നത് ഒരുതരം സ്വപ്നാവസ്ഥയിലാണ്. അതില്‍ യാഥാര്‍ത്ഥ്യമില്ല.

No comments: