Sunday, December 31, 2017


യോഗവിദ്യാർഥികൾ അവശ്യം അറിഞ്ഞിരിക്കേണ്ട പദമാണ് കുണ്ഡലിനി. മനു ഷ്യ ശരീരത്തിൽ ഏഴു ഊർജ കേന്ദ്രങ്ങളാണുള്ളത്. അവ ചക്രങ്ങൾ എന്നറിയ പ്പെടുന്നു. മൂലാധാര ചക്രം, സ്വാധിഷ്ഠാന ചക്രം, മണിപുരക ചക്രം, അനാഹത ചക്രം, വിശുദ്ധ ചക്രം, ആജ്ഞാ ചക്രം, സഹസ്ര ചക്രം എന്നിങ്ങനെ ശരീര ത്തിന്റെ അടിഭാഗത്തു നിന്നും മുകളിലേക്ക് ക്രമീകരിച്ചിരിക്കുന്നു. ഇതിൽ മൂലാ ധാര ചക്രത്തിലാണ് സര്പ്പി ളമായ ആകൃതിയുള്ള കുണ്ഡലിനിയുടെ സ്ഥാനം.
സാധന, ജപം, ധ്യാനം, പ്രാര്ത്ഥന, കീർത്തനം എന്നിവ കൂടാതെ അഹിംസ, സത്യ സന്ധത, ജിതേന്ദ്രിയത്വം എന്നിവയിൽ കൂടി മാത്രമേ മനുഷ്യർക്ക് കുണ്ഡ ലിനിയെ ഉണർത്താൻ സാധിക്കുകയുള്ളൂ. ഉണർത്തിയ ശേഷം ഈ സര്പ്പിള ശക്തിയെ മൂലാ ധാര ചക്രത്തിൽ നിന്നും മുകളിലേക്ക് ഓരോ ചക്രത്തിലൂടെയും കടന്നു പോകുവാൻ അനുവദിക്കുകയും അങ്ങിനെ അത് സഹസ്ര ചക്രത്തിൽ എത്തിച്ചേരുകയും ചെയ്യു ന്നു.
സഹസ്ര ചക്രം പരബ്രഹ്മത്തിന്റെ ഇരിപ്പിടമായ സഹസ്ര ദളങ്ങളോട് കൂടിയ പദ്മമാ കുന്നു. കുണ്ഡലിനി പ്രകൃതിയാകുന്നു. മൂലാധാര ചക്രത്തിൽ സ്ഥിതിചെ യ്യുന്ന ഈ പ്രകൃതിയെയാണ്, അതായത് ശക്തിയെയാണ് സുഷുമ്നാ നാടിയിലെ മറ്റു ചക്രങ്ങളി ലൂടെ സഞ്ചരിപ്പിച്ചു കൊണ്ട് സഹസ്ര ചക്രത്തിൽ വസിക്കുന്ന പരമാത്മാവിൽ അതാ യത് ശിവനിൽ സംഗമിപ്പിക്കുന്നത്. ഇങ്ങനെ ശിവശക്തി സംഗമം സാധനയിലൂടെ ചെയ്യുന്നവൻ പരിപൂർണൻ (ദൈവതുല്യൻ) ആകുന്നു.
ലൗകിക മനസ്ഥിതിയുള്ളവരിൽ, അവരുടെ ഇന്ദ്രിയങ്ങളെ കൂടുതൽ കൂർമമാക്കു വാനും, ഫലവത്തായ മൈധുനത്തിനും, കുണ്ഡലിനി ഉണർവ് വളരെ സഹായ കമാണ്. ഉത്തേജനം കിട്ടാത്തിടത്തോളം, കുണ്ഡലിനി മൂലാധാരത്തിൽ ഉറങ്ങി ക്കിടക്കും. അധ്യാത്മിക സാധനയില്ലാതെ കുണ്ഡലിനിയെ ഉണർത്തുക സാധ്യ മല്ല. ഇപ്രകാരം ലഭിക്കുന്ന ഊർജം മറ്റൊരു രീതിയിൽ പ്രാപ്തമാക്കുവാനും ഒരു വ്യക്തിക്ക് സാധ്യമല്ല.
കുണ്ഡലിനീ ജ്ഞാനം പരിപൂർണമായി സ്വായത്തമാക്കിയ ഒരു ആചാര്യനു മാ ത്രമേ ഈ ജ്ഞാനം ആഗ്രഹിക്കുന്ന ശിഷ്യന് പകർന്നു കൊടുക്കുവാനും അദ്ധേ ഹത്തെ അതിന്റെ ഫലപ്രാപ്തിയിലേക്ക് നയിക്കുവാനും കഴിയൂ. കുണ്ഡലിനിയുടെ മുകളിലേ ക്കുള്ള പ്രയാണത്തിൽ ഇടക്കുള്ള തടസ്സങ്ങൾ അപ്പോഴപ്പോൾ നീക്കം ചെയ്യേണ്ടതാ ണ്. അനന്തരം അവ ചെറുകഷ്ണങ്ങളായി മുറിഞ്ഞു വഴിമാറുകയും കുണ്ഡലിനിശക്തി മുകളിലേക്ക് ഉയർത്തപ്പെടുകയും ചെയ്യുന്നു .
യോഗിയുടെ മനക്കണ്ണിൽ അതീന്ദ്രിയമായ ദൃശ്യങ്ങൾ തെളിയുകയും അവർണ നീയ വും കമനീയവുമായ ഒരു അനുഭൂതി പരിശീലനത്തിന്റെ പല തലങ്ങളിലാ യി യോഗി അനുഭവിക്കുകയും ചെയ്യുന്നു. അദ്ദേഹത്തിന് ദൈവിക ജ്ഞാനവും ഒരുപ്രത്യേക നിർ വൃതിയും സ്വായത്തമാകുന്നു. കുണ്ഡലിനി ഓരോ ചക്രത്തി ലൂടെ സഞ്ചരിക്കുമ്പോഴും പുതിയ ദിവ്യമായ ജ്ഞാനം യോഗി കൈവരിക്കുന്നു.
.
കുണ്ഡലിനിയുടെ സ്പര്ശം അനുഭവിച്ചവർ അത് വീണ്ടും വീണ്ടും പരിശീലിക്കും. പക്ഷെ ഇത് ദൃഷ്ടി ഗോചരമല്ലാത്തത് കൊണ്ടും ഇതിന്റെ നിലനിൽപ്പ് ശാസ്ത്രീ യമായോ സാങ്കേതികമായോ തെളിയിക്കപ്പെടാത്തത് കൊണ്ടും പല രും ഇതിനെ അവിശ്വസിക്കുന്നു.
കുണ്ഡലിനി മുകളിലേക്ക് കയറുന്നതിനനുസരിച്ചു യോഗിയും യോഗ-സോപാന ത്തിന്റെ പടികൾ ഒന്നൊന്നായി കയറിക്കൊണ്ടിരിക്കുന്നു. അദ്ദേഹം ദിവ്യഗ്രന്ഥ ത്തിന്റെ ഓരോരോ ഏടുകളായി വായിച്ചുകൊണ്ട് ആത്മീയ പരിപൂർണൻ ആകു ന്നു.
സര്പ്പിള ശക്തി അജ്ഞ ചക്രത്തിലെത്തുമ്പോൾ യോഗി സഗുണ ബ്രഹ്മത്തെ ദർശി ക്കുന്നു. സഹസ്ര ചക്രത്തിൽ എത്തുമ്പോൾ യോഗി പരമാത്മാവിനോട് ലയിക്കുന്നു. പൂർണജ്ഞാനിയായി പരമാനന്ദസാഗരത്തിൽ തത്തിക്കളിക്കുന്നു . പിന്നീടു അദ്ദേഹം ഒരു വ്യക്തിയോ കേവല യോഗിയോ ആവുന്നില്ല മറിച്ച് ഒരു ബ്രഹ്മജ്ഞൻ എന്ന പദവിയിലേക്ക് ഉയർത്തപ്പെടുന്നു.
ദേവലോകം കീഴടക്കിയ അമാനുഷിക ശക്തിമാനായ അദ്ദേഹത്തിനു മറ്റുള്ളവ രുടെ പ്രശ്നങ്ങൾ മനസ്സിലാക്കി അവരെ നന്മയിലേക്ക് നയിച്ച് അവർക്കും മോ ക്ഷപ്രാപ്തി നേടിക്കൊടുക്കുവാൻ സാധിക്കുന്നു. ദേവന്മാരിൽ പോലും അസൂയാ ജനകമായ ഒരു നേട്ടമാണ് കുണ്ഡലിനി ഉണർത്തി സഹസ്ര ചക്രത്തിൽ എത്തി ക്കുക വഴി യോഗിക്ക് ലഭിക്കുന്നത് .
[Sivananda]

No comments: