"ഈശ്വര വിശ്വാസവും ഈശ്വരീയ ദർശനവും "
വിശ്വാസം വ്യക്തിഗതമാണ് എന്നാൽ ദർശനം ആത്മഗതമാണ്
"ഊർജ്ജം സ്ഥായിഭാവം ഉള്ളതെങ്കിൽ ദ്രവ്യം മാറ്റവിധേയം അഥവാ
കാലവിധേയമാണ് "
അതുപോലെ -->
കാലവിധേയമാണ് "
അതുപോലെ -->
വ്യക്തിക്ക് ജനന മരണ പ്രക്രിയ ഉള്ളതിനാൽ അത് കാലനിബദ്ധമാണ് ...
ദർശനം ജനനമരണമില്ലാത്ത സമ്പൂർണ്ണ ആത്മ ചൈതന്യ ബദ്ധ മായതിനാൽ അത് കാലാതീതമാണ് ....
ഭാരതീയ "ഈശ്വരദർശനങ്ങൾ" അതിനാൽ തന്നെ കാലാതീതം ആണ് എന്ന് മനസ്സിലാക്കാം
വൃത്തിയായി കഴുകിവെച്ച നിലവിളക്കിൽ പരിശുദ്ധമായ എണ്ണ (സ്നേഹം) ഒഴിച്ച് അതുപോലെ പരിശുദ്ധമായ ഒരു തിരിയിട്ടു വിളക്ക് തെളിയിക്കുന്ന ഒരു വ്യക്തിയിലൂടെ ഈ തത്വത്തെ മനസ്സിലാക്കാം.
വിളക്ക് തിരി കത്തിത്തീരുന്ന ക്രമത്തിൽ എരിഞ്ഞു തീർന്ന തിരിയിലെ കരി വിളക്കിനെയോ എണ്ണയെയോ മലിനപ്പെടുത്താതെ , ബാധിക്കാതെ, അത് മുന്നോട്ടു മുന്നോട്ടു നീക്കി നീക്കി വിളക്കിലെ അഗ്നി പ്രകാശം ശ്രദ്ധയോടെ ആവ്യക്തി എങ്ങിനെ പരിപാലിക്കുന്നു വോ അതേപോലെയാണ് ഭാരതീയ ദർശനം...
ശരീരത്തെ ഒരു വിളക്ക് തിരി എന്നോണം പരിപാലിക്കാൻ നമ്മോട്
ആഹ്വാനം ചെയ്യുന്നത് ....
"ശ്രദ്ധാവാൻ ലഭതേ ജ്ഞാനം എന്ന ഗീതാ വാക്യം ഉത്ഘോഷിക്കുന്നതു....
ശരീരത്തെ ഒരു വിളക്ക് തിരി എന്നോണം പരിപാലിക്കാൻ നമ്മോട്
ആഹ്വാനം ചെയ്യുന്നത് ....
"ശ്രദ്ധാവാൻ ലഭതേ ജ്ഞാനം എന്ന ഗീതാ വാക്യം ഉത്ഘോഷിക്കുന്നതു....
ശരീരത്തെ നിലനിർത്തിയ അഗ്നി ചൈതന്യമാണ് നക്ഷത്രം കണക്കെ തേജസ്സുറ്റതാക്കേണ്ടത്. അത് ലോകത്തിന്ന് "ശുദ്ധ സ്നേഹത്തെ" പ്രദാനം ചെയ്യുന്നു.
ലോകാസമസ്താ സുഖിനോ ഭവന്തു എന്നൊരു സവിശേഷ ദർശനത്തെ അതിനാൽ തന്നെ ഋഷിമാർ ലോകത്തിനു പ്രദാനം ചെയ്യുന്നു എന്ന് തിരിച്ചറിയാം....
മേൽ ഉദ്ധരിച്ച ഗുരുവാക്യങ്ങളും,
ഉദാഹരണങ്ങളും ലോകോപകാരാർത്ഥം സജ്ജന സമക്ഷത്തിൽ വിചിന്തനത്തിന്നു സമർപ്പിക്കുന്നു ...
ഉദാഹരണങ്ങളും ലോകോപകാരാർത്ഥം സജ്ജന സമക്ഷത്തിൽ വിചിന്തനത്തിന്നു സമർപ്പിക്കുന്നു ...
നമുക്കൊന്നിച്ചു ആത്മസത്തയിലേക്കു ഉയരാം .മുന്നേറാം ....
ഓം ശ്രീ ഗുരവേ നമഃ
ഗുരുസ്മരണയോടെ,
ഗുരുസ്മരണയോടെ,
Nambisan
No comments:
Post a Comment