Saturday, December 30, 2017

സംസ്കൃതനാമവിശേഷണ പദമായ കൃഷ്ണ (kṛṣṇa) എന്നതിന്റെ അർത്ഥം ഇരുണ്ടത് അഥവാ കറുത്തത് എന്നാണ്. ഋഗ്വേദത്തിൽ രാത്രി, തമസ്സ്, ഇരുട്ട് എന്നീ അർത്ഥങ്ങൾ ധ്വനിപ്പിക്കാനാണ് കൃഷ്ണ എന്ന നാമം ഉപയോഗിച്ചിരിക്കുന്നത്. RV 4.16 ൽ കൃഷ്ണ എന്നത് ഇരുട്ട് പരത്തുന്ന രാക്ഷസരൂപത്തെ പ്രതിനിധീകരിക്കുന്നു. RV 8.85.3 ലാണ് കൃഷ്ണ എന്നത് വ്യക്തമായ ഒരു നാമരൂപത്തെ സൂചിപ്പിക്കുന്നത്. ഇവിടെ കൃഷ്ണൻ എന്നത് ഒരു കവിയാണ്. ലളിതവിസ്താര സൂത്രത്തിൽ (Lalitavistara Sutra ) ബുദ്ധന്റെ ശത്രുക്കളായ തമോമൂർത്തികളിൽ മുഖ്യന്റെ പേര് കൃഷ്ണൻ എന്നാണെന്നു കാണാം[1]വിഷ്ണുസഹസ്രനാമത്തിൽ അൻപത്തിയേഴാമത്തെ പര്യായമായി കൃഷ്ണൻ എന്ന പദം ചേർത്തിട്ടുണ്ട്. കറുത്തനിറത്തോടുകൂടിയ മൂർത്തികളെയെല്ലാം കൃഷ്ണൻ എന്ന പേരിൽ സൂചിപ്പിക്കാം. വല്ലഭ സമ്പ്രദായത്തിൽ(Vallabha sampradaya) ബ്രഹ്മസംബന്ധമന്ത്രയിൽ വ്യക്തികൾക്കോ വസ്തുക്കൾക്കോ സംബന്ധിച്ച പാപത്തെ മാറ്റാനുള്ള ശക്തിയെ കൃഷ്ണൻ എന്ന പദത്തിൽ അഭിസംബോധന ചെയ്യുന്നു.[2] മഹാഭാരതം ഉദ്യോഗപർ‌വ്വത്തിൽ(Mbh 5.71.4) കൃഷ്(kṛṣ) എന്നും ണ(ṇa) എന്നുമുള്ള മൂലങ്ങളായി കൃഷ്ണൻ എന്ന പദത്തെ വിഭജിച്ചിരിക്കുന്നു. കൃഷ് എന്ന പദമൂലത്താൾ ഉഴുവുക എന്നു പ്രക്രിയയേയും, ണ എന്നതിനാൽ പരമാനന്ദം(നിർ‌വൃതി) എന്നതിനേയും സൂചിപ്പിക്കുന്നു. കൃഷ്ണൻ എന്ന പദത്തെ ആകർഷിക്കുക എന്നർത്ഥമുള്ള കർഷ്ധാതുവായി വിഭജിച്ചിരിക്കുന്നതായി പലയിടത്തും കാണാം. ഇതിൻ പ്രകാരം കൃഷ്ണൻ എന്ന പദത്താൽ എല്ലാവരേയും ആകർഷിക്കുന്നവൻ എന്ന അർത്ഥത്തെ കുറിക്കുന്നു.[3] [4] കൃഷ്ണന്റെ ഈ പ്രത്യേകത ഭാഗവതത്തിന്റെ ആത്മരാമപാദത്തിൽ (Bhagavatam 1.7.10) കാണാൻ കഴിയും.[5] ആദിശങ്കരന്റെ വിഷ്ണുസഹസ്രനാമ വ്യാഖ്യാനത്തിൽ പരമാനന്ദത്തിന്റെ ഇരിപ്പിടം എന്ന വിവക്ഷയാണ് കൃഷ്ണനു നൽകിയിരിക്കുന്നത്.[6]
കൃഷ്ണൻ തന്റെ കഥകളുമായി ബന്ധപ്പെട്ട് പലയിടങ്ങളിൽ പല പേരുകളിൽ അറിയപ്പെടുന്നു. ഇവയിൽ ഗോപാലൻ (ഗോക്കളുടെ(പശു) സം‌രക്ഷകൻ) ഗോവിന്ദൻ (ഗോക്കളുടെ ഉദ്ധാരകൻ) എന്നിവ കുട്ടിക്കാലവുമായി ബന്ധപ്പെട്ടവയാണ്. ഇവയെക്കൂടാതെ കേശവൻ, പാർത്ഥസാരഥി മുതലായ മറ്റ് നിരവധി നാമങ്ങളിലും കൃഷ്ണൻ പ്രസിദ്ധനാണ്...wiki

No comments: