Tuesday, December 26, 2017

തൈത്തിരീയോപനിഷത്തിൽ , വിദൃാഭ്യാസാനന്തരം ആചാര്യൻ ,ശിഷൃന്മാർക്ക്,നൽകുന്ന ഉപദേശം
ദേവപിതൃകാര്യാഭ്യാം ന പ്രമദിതവൃം.
മാതൃദേവോ ഭവ. പിതൃദേവോ ഭവ.
ആചാരൃദേവോ ഭവ. അതിഥി ദേവോ
ഭവ. യാനൃനവദൃാനി കർമാണി 
താനി സേവിതവൃാനി.നോ ഇതരാണി..
യാനൃസ്മാകം സുചരിതാനി താനി
ത്വയോപാസൃാനി. നോ ഇതരാണി.
ദേവപിതൃകാരൃങ്ങളിൽ പ്രമാദമരുത്.ഉപേക്ഷ അരുത് എന്നർത്ഥം.അമ്മയേയും,അച്ഛനേയും,ആചാരൃനേയും,അതി ഥിയേയും,ദേവതുലൃരായികാണണം.മാതാ
ദേവോ യസൃ സ: മാതൃദേവ:.ഇപ്രകാരമാണ്
വിഗ്രഹം.അനിന്ദിതങ്ങളായ കാരൃങ്ങൾ മാത്രം ചെയ്യുക.നിന്ദിതകർമങ്ങൾചെയ്യരുത്.
എന്റെ സുചരിതങ്ങൾ മാത്രം നിങ്ങൾ അനുഷ്ഠിക്കണം.അല്ലാത്തവ അരുത്.
ശിഷ്ടാചാരാനുസാരിയല്ലാത്ത എന്തെങ്കിലും
പ്രവൃത്തികൾ എന്റെ ഭാഗത്ത് നിന്ന് ഉണ്ടായാൽ പോലും അത് പ്രമാണമായി കരുതി നിങ്ങൾ പ്രവർത്തിക്കരുതെന്ന് താല്പരൃം

No comments: