Friday, December 29, 2017

“തല്‍ ചക്ഷു:ദേവഹിതം ശുക്രം ഉച്ചരത് പശ്യേമ ശരദ: ശതം ജീവേമ ശരദ: ശതം”
ഋഗ്വേദികളില്‍കൌഷിതകര ത്രികാല സന്ധ്യാവന്ദനത്തിന്റെ ഭാഗമായി ചെയ്യുന്ന ഉപസ്ഥാന സമയത്ത് ചൊല്ലുന്ന ഒരു മന്ത്രം ആണ് ഇത്.
തല്‍ പ്രസിദ്ധം ചക്ഷു:സര്‍വസ്യ പ്പ്രകാശകം –ദേവഹിതം ദേവാനാം ഹിതം തേഷാം ഹവിസ്വികരണസ്യ എതല്‍ അധീനത്വാല്‍- അഥവാ ദേവാനാം ഹിതം ശുക്രം നിര്‍മലം സൂര്യമണ്‍ഡലം ഉച്ചരല്‍ ഉദ്ഗഛതി തല്‍ ശരദ: ശതം ശതസംവത്സരം പശ്യേമ ജീവേമ ശരദ: ശതം-എന്നാണ് സായണഭാഷ്യം.ചുരുക്കത്തില്‍ അര്‍ഥം ഇതാണ്
മനുഷ്യര്‍ക്ക്‌ കണ്ണുകള്‍ കാഴ്ച നല്‍കുന്നു. സൂര്യരശ്മികള്‍ അതുപോലെ ലോകത്തെ എല്ലാം കാണാന്‍ സഹായിയ്ക്കുന്നു. കണ്ണുകൊണ്ടുള്ള കാഴ്ച എപ്രകാരം നിര്‍മലം ആണ്. അതുപോലെ സൂര്യപ്രകാശവും നിര്‍മലം ആണ്. സൂര്യന്റെ ഗതി അനുസരിച്ചു ദേവന്മാര്‍ക്ക് വേണ്ടിയുള്ള ഹോമങ്ങള്‍ ചെയ്തിരുന്ന പോലെ നമ്മളും ജിവിത ത്തില്‍ സൂര്യപ്രകാശം ഉള്ള സമയത്ത് ആണല്ലോ അധികവും കാര്യങ്ങള്‍ ചെയ്യുന്നത്,..സൂര്യരശ്മി എല്ലാവിധ കാര്യങ്ങള്‍ക്കും ആവശ്യമാണ്,എന്ന് മാത്രം അല്ല നിര്മലവും. ആണ് അത് മനസ്സിലാക്കി വസിഷ്ടമഹര്‍ഷി സന്തോഷത്തോടെ സൂര്യനെ നോക്കി ചൊല്ലുന്ന മന്ത്രം ആണ് ഇത്. ലോകത്തെ മലിനീക്രുതമ് ആവാതെ സൂക്ഷിയ്ക്കലും ഒക്കെ സൂര്യരശ്മി കൊണ്ട് സാധിയ്ക്കും (അമലിനീക്രുതമ് ആയ ആകാശത്തില്‍ കൂടെ സൂര്യരശ്മികള്‍ കാണാന്‍ വിഷമം ആവും) എന്നൊക്കെ അന്നത്തെ മഹര്ഷിമാര്‍ക്ക് അറിയാമായിരുന്നിരിയ്ക്കണം. അതു കോണ്ടാവാം ആയിരം കൊല്ലക്കാലം എന്നും അങ്ങയെ പ്രാര്ഥിച്ചുകൊണ്ടു ജിവിയ്ക്കാന്‍ അനുഗ്രഹിയ്ക്കണമേ എന്ന് ഈ മന്ത്രം ചൊല്ലി എന്നും സൂര്യനെ പ്രാര്‍ഥിച്ചിരുന്നത്.
narayanan

No comments: