Saturday, December 30, 2017

നമസ്തേ മൂന്നായി തരംതിരിച്ചിരിക്കുന്നു ' ഒന്ന് ഊർദ്ധ്വം, രണ്ട് മദ്ധ്യം, മൂന്ന് ബാഹ്യം,
കൈപത്തികളും അഞ്ചുവിരലുകളും ഒന്നിച്ച് ചേർത്ത് ശിരസ്സിനു മുകളിൽ പിടിക്കുന്നതാണ് ഊർദ്ധ്വ നമസ്തേ. ഇതു സാധാരണ ഗുരു സന്ദർശനത്തിൽ ബലികർമ്മങ്ങളിൽ യോഗാസനങ്ങളിൽ ഉപയോഗിക്കുന്നു. ശരണാഗതിയും പൂർണ്ണവിധേയ ഭാവവുമാണ് ഇതുകൊണ്ടു് ഉദ്ധേശിക്കുന്നത്. അങ്ങിനെ കൈകൂപ്പിടുമ്പോൾ 'നമോ നമഃ' എന്ന് പറയുകയും വേണം
കൈപത്തികളും വിരലുകളും ചേർത്ത് നെഞ്ചോട് ചേർത്തുവെച്ച് കൈകൂപ്പിടുന്നതിനെ മധ്യ നമസ്തേ എന്ന് പറയുന്നു.ഇത് ഈശ്വരദർശനം, ക്ഷേത്രദർശനം, തീർത്ഥയാത്ര , യോഗീദർശനം എന്നിവക്ക് ഉപയോഗിക്കുന്നു. ഇതുകൊണ്ട് ഉദ്ദേശിക്കുന്നത് നാം ഈശ്വരനെ ദാസ്യബുദ്ധിയോടെ വീക്ഷിക്കുന്നു എന്നാണ്. അങ്ങിനെ കൈകൂപ്പിടുമ്പോൾ 'നമാമി' എന്ന് പറയുകയും വേണം .
കൈപ്പത്തിയും അഞ്ചുവിരലുകളും ഒരു താമരമൊട്ടിന്റെ ആകൃതിയിൽ നെഞ്ചോട് ചേർത്തുവെച്ച് കൈകൂപ്പിടുന്നതിനെ ബാഹ്യ നമസ്തേ എന്ന് പറയുന്നു. (ചെറുവിരൽ ഭൂമിയും , മോതിരവിരൽ ജലവും, നടുവിരൽ അഗ്നിയും , ചൂണ്ടുവിരൽ വായുവും, പെരുവിരൽ ആകാശവുമാണെന്ന സങ്കൽപ്പമാണ് ഇതിനുള്ളത്. അതായത് പഞ്ചഭൂതങ്ങൾ പ്രപഞ്ചത്തിൽ ഒരുമിച്ചു ചേർന്നുള്ള അവസ്ഥയെയാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഇത് ദേവപൂജാ , സ്വയംപൂജാ എന്നിവയക്ക് ഉപയോഗിക്കുന്നു.
ഇതിന്റെ ശാസ്ത്രീയത ഇപ്രകാരമാണ് വലതുകയ്യിന്റെ നിയന്ത്രണം പിംഗളാ നാഡിക്കും. ഇടതുകയ്യിന്റെ നിയന്ത്രണം ഇഡാനാഡിക്കും ഉണണ്ടെന്നാണ്. പിംഗളാനാഡി രജോഗുണത്തിന്റെയും , ഇഡാനാഡി തമോഗുണത്തിന്റെയും പ്രീതീകമാണ് . കൈകൾ കൂപ്പുന്നതോടെ ജ്ഞാനേന്ദ്രിയങ്ങളും കർമ്മേന്ദ്രിയങ്ങളും പ്രവർത്തിക്കുകയും നട്ടെല്ലിലെ സുഷുമ്നനാഡി ഉണർന്നു പ്രവർത്തിക്കുകയും ചെയ്യുന്നു. അതോടെ ജ്ഞാനലബ്ധി ഉണ്ടാകുകയും ഞാനെന്ന ഭാവം മാറി എല്ലാം സർവ്വമയമായ ഈശ്വരനാണെന്ന ബോധം ഉണ്ടാകുകയും ചെയ്യുന്നു.
പി . എം . എൻ . നമ്പൂതിരി .

No comments: