1,വേദങ്ങള്‍ ശരിയായി മനസ്സിലാക്കാന്‍ എന്തെല്ലാം പഠിക്കണം ?
വേദാംഗങ്ങള്‍ 6 ഉള്ളത് പഠിക്കണം
ശിക്ഷ ,നിരുക്തം ,ഛന്ദസ്,വ്യാകരണം ,ജ്യോതിഷം ,കല്‍പം ആണ് അവ
2.ശിക്ഷാ എന്നാല്‍ എന്ത് ?
ഉച്ചാരണ ശാസ്ത്രം ആണ് ശിക്ഷ .മന്ത്രങ്ങളുടെ മാത്ര അനുസരിച്ച് ഉച്ചരിക്കേണ്ട വിധം ഇതില്‍ ആണ് ഉള്ളത്
ഹ്രസ്വം ,ദീര്‍ഘം ,പ്ളുതം,ഉദാത്തം ,അനുദാത്തം ,അനുനാസികം ,അനനു നാസികം എന്നിങ്ങനെ വര്‍ണ്ണങ്ങള്‍ക്ക് സ്വര ഭേദം ഉണ്ട്
തൈത്തിരീയത്തില്‍ ശിക്ഷക്ക് വര്‍ണ്ണം ,സ്വരം ,മാത്ര ,ബലം,സാമം ,സന്താനം എന്ന് ആറു വിഭാഗങ്ങള്‍ ഉണ്ട്
3,വേദമന്ത്രങ്ങള്‍ ഗാനമായി ആണോ ആലാപിക്കുന്നത് ?
സ്വരം മന്ത്രവും ആയി ബന്ധപെട്ടു ആലാപിക്കുന്നു.ആലാപനത്തിന്റെ മൂലം ആണ് സ്വരം . സംഗീതം വേദ മന്ത്രങ്ങളില്‍ നിന്നും ഉണ്ടായി .സാമ മന്ത്രങ്ങള്‍ ഗാനാത്മകം ആണ് ,എന്നാല്‍ വേദമന്ത്രങ്ങള്‍ പാടുക എന്ന് പറയില്ല .സ്വരിക്കുക ,ഓതുക എന്ന് പറയും
വേദ മന്ത്ര ആലാപനത്തെ സ്വരിക്കല്‍ എന്ന് പറയും
പഠിപ്പിക്ക്കുമ്പോള്‍ ഓതുക എന്ന് പറയാം
വേദം പഠിപ്പിക്കുന്ന ആചാര്യന്‍ -ഓതിക്കോന്‍
വേദം പഠിപ്പിക്കുന്ന ആചാര്യന്‍ -ഓതിക്കോന്‍
4.സ്വരം എത്ര തരത്തില്‍ ഉണ്ട്
രണ്ടു തരത്തില്‍
ഗേയം - സ്വരത്തില്‍ പാടാന്‍ ഉള്ളത്
പ്രയത്നാശ്രിത പാഠം-ഉച്ചാരണ പ്രയത്നത്തെ ആശ്രയിച്ചു സ്വരിച്ചു ചൊല്ലുന്നു
ഗേയത്തില്‍ 7 സ്വരങ്ങള്‍
ഷഡ്ജം,ഋഷഭം ,ഗാന്ധാരം ,മധ്യമം,പഞ്ചമം ,ധൈവതം ,നിഷാദം
5.വേദ മന്ത്രങ്ങള്‍ എത്ര തരം ?
എട്ടു തരം
സ്തുതി ,ആശീര്‍വാദം,ശപഥം ,അഭിശാപം ,ഭാവാ ചിഖ്യാസ ,പരിദേവനം,നിന്ദ ,പ്രശംസ .
ഈ എട്ടിനും ചേരും പടി മന്ത്രങ്ങള്‍ സ്വരിക്കണം.
ഒരു തെറ്റും വരാതിരിക്കാന്‍ വികൃതി പാഠങ്ങള്‍ അറിയണം
ഒരു തെറ്റും വരാതിരിക്കാന്‍ വികൃതി പാഠങ്ങള്‍ അറിയണം
6.വികൃതികള്‍ എന്താണ് ?
മന്ത്രം ഉച്ചരിക്കുന്ന രീതി -8 വിധം
ജടാ പാഠം
മാലാ പാഠം
ശിഖാ പാഠം
ലേഖാ പാഠം
ധ്വജ പാഠം
ദണ്ഡ പാഠം
രഥപാഠം
ഘനപാഠം
ബാല്യത്തില്‍ തന്നെ ഗുരുമുഖത്തു നിന്ന് ഓതി കേട്ട് പഠിക്കണം
മാലാ പാഠം
ശിഖാ പാഠം
ലേഖാ പാഠം
ധ്വജ പാഠം
ദണ്ഡ പാഠം
രഥപാഠം
ഘനപാഠം
ബാല്യത്തില്‍ തന്നെ ഗുരുമുഖത്തു നിന്ന് ഓതി കേട്ട് പഠിക്കണം
7-ഛന്ദസ് എന്നാല്‍ എന്ത് ?
മന്ത്രത്ത്തിലെ വൃത്ത ശാസ്ത്രം ആണ്
ഇത് വളരെ വിശാലം ആയ ശാഖ ആണ്
8.വ്യാകരണം -സന്ധി ,സമാസം ,ഗ്രാമര്‍ എന്ന് വിശാല അര്‍ത്ഥത്തില്‍ പറയാം
9.ജ്യോതിഷം
യാഗങ്ങളുടെ മുഹൂര്‍ത്തം തീയതി ,അവസാനം നിശ്ചയിക്കുന്ന ശാസ്ത്രം
10.കല്‍പം എന്നാല്‍ എന്ത് ?
വേദങ്ങള്‍ അനുസരിച്ചു ജീവിക്കുന്നവന്റെ മത അനുഷ്ഠാന വിധികള്‍ ആണ് കല്പം
അനുഷ്ടാന വ്യവസ്ഥകള്‍ നാല് -
ശ്രൌതം ,ഗുഹ്യം ,ധര്‍മ്മം ,ശുല്‍ബം
കല്പ സൂത്രങ്ങള്‍ ഇവയുടെ വിശദമായ രീതികള്‍ ആണ്
സൂത്രം സംശയത്തിനു ഇടയാകാതെ ചുരുങ്ങിയ വാക്കുകളില്‍ ഒരു കാര്യം പറയുന്ന രീതി ആണ് ...gowindan namboodiri
No comments:
Post a Comment