Wednesday, February 14, 2018

1.വേദഭാഗങ്ങള്‍ ഏതെല്ലാം ?
സംഹിത ,ബ്രാഹ്മണം ,ആരണ്യകം ,ഉപനിഷത്ത്
2.സംഹിത എന്നാല്‍ എന്ത് ?
സ്തുതി പരമായ പദ്യങ്ങള്‍ ,യാഗ യജ്ഞ മന്ത്രങ്ങള്‍ -ആണ് സംഹിത .മന്ത്ര സമൂഹം ആണ് സംഹിത .പ്രത്യേക ലക്ഷ്യത്തിനു വേണ്ടി സമാഹരിച്ചത് ആണ് സംഹിത .ആരാധനക്കും യാഗത്തിനും ഉപയോഗിക്കുന്നു
3.ബ്രാഹ്മണങ്ങള്‍ എന്താണ് ?
യാഗ കര്‍മ്മ വിധികള്‍,കര്‍മ്മ അനുഷ്ഠാന പദ്ധതികള്‍ ആണ് വിഷയം .ഗദ്യ രൂപത്തില്‍ ആണ്
4,ആരണ്യകം എന്നാല്‍ എന്ത് ?
ബ്രാഹ്മണങ്ങള്‍ തുടര്‍ച്ച
ആരണ്യം എന്നാല്‍ വനം .വനങ്ങളിലെ ആശ്രമത്തില്‍ ഉപയോഗിക്കുന്ന വേദ വിദ്യ ആണ് ആരണ്യകങ്ങള്‍ ..യജ്ഞ -യാഗ രഹസ്യം ,അതിലെ ആധ്യാത്മിക തത്വം ,വിചാരങ്ങള്‍ ,ദാര്‍ശനിക ചിന്തകള്‍ പ്രധാന വിഷയം .
വാനപ്രസ്ഥ ആശ്രമികള്‍ക്ക് പ്രയോജനം ഉള്ള ഉപാസനകള്‍ ,പ്രാണവിദ്യ ഇവ വിശിഷ്ട ഭാഗങ്ങള്‍
5,ഉപനിഷത്തുകള്‍ എന്ത് ?
വേദ ചിന്തയുടെ സാരം ,താത്വിക വശം ആണ് ഉപനിഷത്തുക്കള്‍ .വേദങ്ങളുടെ തത്വങ്ങളുടെ പരമവും അന്തിമവും യഥാര്‍ത്ഥ താല്‍പര്യവും രഹസ്യവും അടങ്ങിയതാണ് ഉപനിഷത്തുകള്‍ .വേദങ്ങളുടെ അന്തിമ രഹസ്യം ആയതിനാല്‍ വേദാന്തം എന്ന് പറയുന്നു ,അതിനും അപ്പുറം ഒന്നും ഇല്ല .
6,വേദങ്ങളെ എത്ര കാണ്ഡങ്ങള്‍ ആയി വിഭജിച്ചിരിക്കുന്നു ?
ഉപാസനാ കാണ്ഡം-ഉപാസനകള്‍
കര്‍മ്മ കാണ്ഡം-ബ്രാഹ്മണങ്ങള്‍
ജ്ഞാന കാണ്ഡം -ഉപനിഷത്തുകള്‍
gowindan namboodiri

No comments: