ലോകമെമ്പാടും എക്കാലവും ആദരിക്കപ്പെടെണ്ട ഭാരതീയ ഗണിതശാസ്ത്രാചാര്യന്‍..! പൂജ്യത്തെപ്പറ്റി ആദ്യമായി ക്രിയകളും പഠനവും നടത്തിയ പ്രശസ്തനായ 'ബ്രഹ്മഗുപ്തന്‍'
598-ൽ ഗുജറാത്തിലാണ് ജിഷ്ണു ഗുപ്തന്റെ മകനായി ബ്രഹ്മഗുപ്തന്‍ ജനിച്ചത്. പുരാതന കാലത്തെ പ്രമുഖ സാംസ്കാരിക കേന്ദ്രമായിരുന്ന ഉജ്ജയനിയിലായിരുന്നു വിദ്യാഭ്യാസം. വ്യാഘ്രമുഖ രാജാവിന്റെ ഭരണകാലത്താണ് അദ്ദേഹം ജീവിച്ചിരുന്നത്.
അങ്കഗണിതത്തെയും ബീജഗണിതത്തെയും വേര്‍തിരിച്ച് പഠനമാരംഭിച്ച ബ്രഹ്മഗുപ്തന്റെ ഏറ്റവും പ്രധാനകൃതി തന്റെ മുപ്പതാമത്തെ വയസ്സില്‍ രചിച്ച ബ്രഹ്മസ്ഫുടസിദ്ധാന്തമാണ്. അങ്കഗണിതം, ത്രികോണമിതി, ബീജഗണിതം, വൃത്തങ്ങള്‍, ഛായാ പ്രശ്നങ്ങള്‍ തുടങ്ങിയവ പരാമര്‍ശിക്കുന്നു.
സങ്കലിതം, വ്യവകലിതം, ഗുണനം, ഭാഗഹാരം, വര്‍ഗ്ഗം, വര്‍ഗ്ഗമൂലം, ഘനം, ഘനമൂലം തുടങ്ങി നിരവധിയാണ് അദ്ദേഹത്തിന്റെ ഗണിതക്രിയകള്‍. മിശ്രകം, ശ്രേഢി, ക്ഷേത്രം, ഘാതം, ചിതി, ക്രാകാചികം, രാശി, ഛായാ എന്നിങ്ങനെയാണ് ബ്രഹ്മഗുപ്തന്‍ എട്ട് നിര്‍ണ്ണയങ്ങള്‍ക്ക് പേര് നല്‍കിയത്. വിസ്തീര്‍ണ്ണം, വികര്‍ണ്ണങ്ങളുടെ നീളം എന്നിവയ്ക്കുള്ള സൂത്രവാക്യങ്ങളും ത്രികൊണമിതിയിലെ ഏതാനും തത്വങ്ങളും അദ്ദേഹം ആവിഷ്കരിച്ചിട്ടുണ്ട്.
പൂജ്യം ഒരു അളവിനോട് കൂട്ടിച്ചേര്‍ക്കുകയോ കുറയ്ക്കുകയോ ചെയ്യുമ്പോള്‍ അളവിനു മാറ്റമൊന്നും സംഭവിക്കില്ലെന്ന് ബ്രഹ്മഗുപ്തന്‍ സിദ്ധാന്തിച്ചു. പൂജ്യത്തെ ഏതു സംഖ്യകൊണ്ട് ഗുണിച്ചാലും പൂജ്യമേ കിട്ടൂ എന്നും, പൂജ്യം കൊണ്ട് ഏത് സംഖ്യയെ ഭാഗിച്ചാലും അനന്തമായിരിക്കും ഉത്തരമെന്നും ബ്രഹ്മഗുപ്തന്‍ കണ്ടെത്തിയിരുന്നു. പക്ഷേ, പൂജ്യത്തെ പൂജ്യം കൊണ്ട് ഹരിച്ചാല്‍ പൂജ്യമായിരിക്കും എന്ന് അദ്ദേഹം തെറ്റായി ധരിച്ചു. എന്നാല്‍ പൂജ്യത്തെ പൂജ്യം കൊണ്ട് വിഭജിച്ചാല്‍ അനന്തത (ഇന്ഫനിറ്റി) എന്ന് തെളിയിച്ചതും ഭാരതീയനായ ശ്രീനിവാസ രാമാനുജനാണ്.
ബ്രഹ്മഗുപ്തന്റെ ബ്രഹ്മസ്ഫുടസിദ്ധാന്തം ഉള്‍പ്പെടെ ഭാരതീയ പണ്ഡിതരുടെ സംസ്കൃത ഗണിത ജ്യോതിശാസ്ത്രഗ്രന്ഥങ്ങളും അറബി, ഗ്രീക്ക്ക് മുതലായ ഭാഷകളിലേക്ക് തര്‍ജ്ജമ ചെയ്തിരുന്നു... അങ്ങനെ ഒട്ടുമിക്ക ഭാരതീയ ശാസ്ത്രനേട്ടങ്ങളും, ഗണിതസിദ്ധാന്തങ്ങളും പാശ്ചാത്യരുടെ പേരിലാണ് ഇന്നറിയപ്പെടുന്നത്..! എങ്കിലും ഭാരതീയ വിജ്ഞാനത്തിന്റെ ആഴത്തെ ലോകത്തിനു ഒരിക്കലും വിസ്മരിക്കുവാന്‍ കഴിയില്ല..!!
ഗണിതശാസ്ത്രപണ്ഡിതന് 660-ല്‍ ലോകത്തോട് വിടപറഞ്ഞു. അത്ഭുതപ്രതിഭയ്ക്ക് മുന്പില് ആദരവോടും അഭിമാനത്തോടും പ്രണാമം അര്‍പ്പിക്കാം .....

No comments:
Post a Comment