ഭാരതീയ പാരമ്പര്യത്തിന്‍റെ ഗവേഷണ പഠനങ്ങള്‍ ... !
കുടജാദ്രിയിലെ കാല ഭൈരവ ക്ഷേത്രത്തിനു സമീപം ചതുരാകൃതിയില്‍ ഇരുപത്തിയഞ്ച് അടിയോളം ഉയരത്തില്‍ ഒരു ഇരുമ്പ് സ്തൂപം (ശൂലം എന്ന് അവിടെ പറയും ) കാലത്തെ വെല്ലുവിളിച്ചു കൊണ്ട് തുരുമ്പ് പിടിക്കാതെ നില്‍ക്കുന്നു ..! മഗ്നീഷ്യം കലര്‍ത്തിയാണ് ഇരുമ്പ് തുരുമ്പിക്കാതെ ഉണ്ടാക്കിയെടുക്കുന്നത് എന്ന നേരിയ ഒരറിവ് മുന്‍പ് കിട്ടിയിട്ടുണ്ട് ..! മനുഷ്യന്‍റെ ഓര്‍മ്മകള്‍ എത്താത്ത കാലത്തോളം പഴക്കമുള്ള ഈ ലോഹസങ്കരം ആര് നിര്‍മ്മിച്ചു..? ഭാരതീയ പാരമ്പര്യത്തിന് പുരാതന കാലത്ത് ഇത്ര ആഴത്തിലുള്ള ഗവേഷണ പഠനങ്ങള്‍ നടത്താന്‍ ശേഷി ഉണ്ടായിരുന്നു എന്ന് നമുക്കറിയാം ..! എങ്കിലും ..?
ഇതേക്കുറിച്ച് കൂടുതല്‍ തിരഞ്ഞപ്പോള്‍ കിട്ടിയ ചില വിവരങ്ങളുണ്ട് ..! ചരിത്രാതീത കാലത്തെ ഇത്തരം വസ്തുക്കളെ കുറിച്ച് ഗവേഷണം നടത്തിയ ഒരാളുണ്ട് ..!എറിക് വോണ്‍ ഡാനികന്‍ എന്ന പാശ്ചാത്യന്‍ ..! അദേഹത്തി ന്‍റെ "The gold of gods- എന്ന ഗവേഷണ പുസ്തകത്തില്‍ ജര്‍മ്മനിയിലെ ബോണി നടുത്ത് കോട്ടന്‍ ഫൊര്‌സ്റ്റ് എന്ന സ്ഥലത്ത് ഇത്തരത്തില്‍ ഒരു സ്തൂപം ഉള്ളതായി പറയുന്നുണ്ട് ..! അതിന്‍റെ ഫോട്ടോ കാണുമ്പോള്‍ കുടജാദ്രിയിലെ സ്തൂപവുമായി ഏറെ സാമ്യം കാണുന്നു ..! ജര്‍മ്മനിയിലെ സ്തൂപം ഭൂമിക്കടിയിലേക്ക് 98 അടി ആഴ്ന്ന് ഇരിക്കുകയാണെന്ന് കാന്താകര്‍ഷണ ഉപയോഗിച്ച് നാടത്തിയ പരീക്ഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട് ..! കുടജാദ്രിയിലെ സ്തൂപത്തി ന്‍റെ അടിഭാഗം കണ്ടെത്താന്‍ ഒരിക്കല്‍ മൈസൂര്‍ രാജാവ് അവിടം കുഴിപ്പിച്ചു എന്ന് ചരിത്ര രേഖകള്‍ പറയുന്നു ..! എന്നാല്‍ അത് അന്തമില്ലാതെ അടിയിലേക്ക് നീണ്ടു പോകുന്നതിനാല്‍ പരിഭ്രമിച്ച അദ്ദേഹം പരിശോധന മതിയാക്കി എന്ന് പറയുന്നു ..! ചരിത്രാതീത കാലത്തെ അവശേഷിപ്പുകള്‍ എന്ന നിലയില്‍ തുരുമ്പ് എടുക്കാത്ത ഇരുമ്പ് തൂണുകള്‍ കുടജാദ്രിയിലും ,ഡല്‍ഹിയിലും ,ജര്‍മ്മനിയിലും മാത്രമാണ് കാണുന്നത് ..! ഏതോ പുരാതന കാലത്ത് അന്യ ഗ്രഹങ്ങളില്‍ നിന്നും ഭൂമിയില്‍ എത്തിയ ആളുകളുടെ വരവുമായി ഈ സ്തൂപങ്ങള്‍ക്ക് ബന്ധമുണ്ട് എന്ന് എറിക് വോണ്‍ ഡാനികന്‍ പറയുന്നു ..! ഏതായാലും ഇത് ഒരു അത്ഭുതം എന്ന് പറയാതെ വയ്യ ..! ഇതിനെ കുറിച്ച് കൂടുതല്‍ ഗവേഷണം നടത്താന്‍ തയ്യാറാകാത്ത ചരിത്രാന്വേഷികള്‍ നമ്മുടെ സംസ്കാരത്തോട് നീതികേട് അല്ലെ കാണിക്കുന്നത് എന്ന് തോന്നിപ്പോകുന്നു ..! ഈ സ്തൂപത്തെ പിടിച്ചു നില്‍ക്കുമ്പോള്‍ ഇത് സഹസ്രാബ്ദങ്ങള്‍ പഴക്കമുള്ളത് ആണല്ലോ എന്നുള്ള തോന്നല്‍ നമുക്ക് നല്‍കുന്നത് പൂര്‍വ്വികരോടുള്ള അത്ഭുതം നിറഞ്ഞ ആദരവാണ് ..! ഇതെല്ലാം അറിയുന്ന മൂകാംബിക ഒന്നുംപറയാതെ പുഞ്ചിരിച്ചു കൊണ്ടിരിക്കുന്നത് കാണുമ്പോള്‍ ഒന്നേ മനസ്സില്‍ തോന്നുന്നുള്ളൂ ..നാം എത്ര നിസ്സാരന്മാര്‍

No comments:
Post a Comment