Tuesday, February 20, 2018

പൂജാകൽപ്പം ( ശംഖു പൂരണം.)
🌾🌾🌾🌷🌾🌾🌾
ശംഖ്‌ രണ്ടു തരമുണ്ട്‌. ഇടത്തോട്ട്‌ പിരിയുള്ളതും വലത്തോട്ട്‌ പിരിയുള്ളതും.വലം പിരി ശംഖ്‌ അപൂർവ്വമായതിനാൽ അതു പൂജയ്ക്കെടുക്കാറില്ല.. അതിനെ പൂജിയ്ക്കാറേയുള്ളൂ. സവ്യാപസവ്യ മാർഗ്ഗമാണു വലമ്പിരിശംഖിന്റെ തത്വം. ' ശം 'എന്നാൽ മംഗളം എന്നും' ഖം 'എന്നാൽ ആകാശവുമാണു.വഹ്നിമണ്ഡലപ്രതീകമായ ശംഖുകാലും സൂര്യമണ്ഡലപ്രതീകമായ ശംഖും, സോമമണ്ഡലപ്രതീകമായ ജലവും കൂടിച്ചേരുമ്പോൾ അതിൽ സപ്ത സിന്ധുക്കളുടേ സാന്നിധ്യം ആവാഹിയ്ക്കപ്പെടുന്നു. ഈ പ്രക്രിയയ്ക്കു ശേഷം ശംഖുജലത്തെ വലതുകിണ്ടിയിൽപകർന്നുവെയ്ക്കുന്നതോടെ ശംഖുപൂരണക്രിയ അവസാനിയ്ക്കുന്നു. പിന്നീട്‌ ഈ ശംഖു കൊണ്ടാണു അഭിഷേകം,ജല സമർപ്പണം മുതലായവ ചെയ്യുന്നത്‌. " മഹാഭിഷേകം സർവ്വത്ര ശംഖേനൈവ പ്രകൽപ്പയേത്‌ " എന്ന് ' യജുർ വേദ ആഹ്നികസൂത്രാവലി ' പ്രമാണം.
പൂജയ്ക്കുപയോഗിയ്ക്കുന്ന ശംഖ്‌ സ്വാഭാവിക രീതിയിലും, വെള്ളി,സ്വർണ്ണം പൊതിഞ്ഞും ഉപയോഗിയ്ക്കാവുന്നതാണു.ഇങ്ങനെയുള്ള ശംഖിന്റെ അഗ്രത്തിൽ മുത്തും പവിഴവും ( മുക്താ വിദ്രുമ... ) ചേർക്കുമ്പോൾ അതിൽ കൂടി ഒഴുകുന്ന തീർത്ഥജലം സഹസ്രാധിക ഗുണത്തെ പ്രധാനം ചെയ്യുന്നുവെന്ന് 'മേദിനീകോശം ' പറയുന്നു. ശംഖുകാലിന്റെ ഘടന കൂർമ്മരൂപത്തിലാണു .പ്രാണശക്തിയുടെ ഊർദ്ധ്വഗാമിയായ പ്രയാണത്തെയാണു കൂർമ്മം പ്രതിനിധീകരിയ്ക്കുന്നത്‌.
പൂജാവസാനത്തിങ്കൽ ' പാഞ്ചജന്യായ നമ: എന്ന് ചൊല്ലി ശംഖിനു പുഷ്പം അർച്ചിയ്ക്കുന്ന സമ്പ്രദായം നടപ്പിലുണ്ട്‌.sudheesh namboodiri
🌿🌿🌿🌿🌺🌿🌿🌿🌿
-------മലപ്പാട്ട്‌ പച്ച---------

No comments: