Thursday, February 15, 2018

കുരങ്ങ്ഗാളി പതംഗേഭ മീനാസ്ത്വേ കൈകശോ ഹതാ :
സർവൈരേതൈരനർ ഥൈ സ്തൈർ വ്യാപ്തസ്യാജ്ഞ കുത: സുഖം
മാൻ, വണ്ട്, ഈയാംപാറ്റ, ആന, മത്സ്യം എന്നിവയാകട്ടെ ശബ്ദം, ഗന്ധം, രൂപം, സ്പർശം, എന്നിവയിൽ ഓരോന്നിനെ, പിൻതുടരുന്നതു കൊണ്ട് നാശത്തിൽ ചെന്നെത്തുന്നു. അറിവില്ലാത്ത വിഡ്ഢിയായ അല്ലയോ മനസ്സേ പ്രസിദ്ധങ്ങളായ ഈ എല്ലാ അനർത്ഥങ്ങളാലും ഒരു മിച്ചാക്രമിക്കപ്പെടുന്ന നിനക്ക് സുഖം എവിടെ കിട്ടാനാണ്?
(വാസിഷ്ഠ സുധ - യോഗവാസിഷ്ഠ സാരം - പ്രൊ. ബാലകൃഷ്ണൻ നായർ )

No comments: