Thursday, February 15, 2018

മനുഷ്യജന്മം
"""""""""""""""""""
ലോകത്തിലെ മറ്റു കോടി കണക്കിന് ജന്തുക്കളെ അപേക്ഷിച്ചാലും എന്റെ ദുഃഖങ്ങൾ ചെറുതാണ്. എത്രയോ പേര് ഇപ്പോൾ ജീവിതം വ്യർത്ഥമായി കഴിച്ചിട്ട് അന്ത്യ ശ്വാസത്തിനായി പിടയുന്നു, എത്രയോ ജന്തുക്കളും മനുഷ്യരും ഒരു തുള്ളി വെള്ളത്തിനും, ഭക്ഷണത്തിനുമായി കേഴുന്നു, ക്രൂരന്മാരുടെ അടിമകളായി നരകിക്കുന്നു ? എത്രയോ കുട്ടികളും വൃദ്ധരും പരിപാലിക്കേണ്ടവരാൽ തന്നെ നിഷ്കരുണം ഉപേക്ഷിക്കപ്പെടുന്നു? അവയൊക്കെ വെച്ച് നോക്കുമ്പോൾ എന്റെ അവസ്ഥ എത്രയോ ഭേദം. എത്രയോ ക്രൂരതകൾ ഇപ്പോൾ ഈ സമയത്ത് ലോകത്തിൽ പലയിടത്തും നടക്കുന്നു. മറ്റുള്ളവരോട് അസൂയയും കുശുമ്പും വൈരാഗ്യവും ഒക്കെ തോന്നുമ്പോൾ ഓർക്കുക. ഈ മനുഷ്യ ജന്മം എത്രയോ
ദുർലഭവും ചഞ്ചലവും ചപലവും ദുര്‍ബ്ബലവും എപ്പോൾ വേണമെങ്കിലും പോകുന്നതുമാണ്.
അത്യനുഗ്രഹമായ മനുഷ്യജന്മം കിട്ടുന്നത് വളരെ ദുർലഭം. അധ്യാത്മ വഴിയിൽ ശ്രദ്ധ ഉണ്ടാകുന്നത് അതിലും കഠിനം ദുർലഭം. ഗുരു ലാഭവും സാധനകൾ ചെയ്യാനുള്ള ആരോഗ്യവും സാവകാശങ്ങളും കിട്ടുന്നത് കോടികളിൽ ഒരാൾക്ക്‌ മാത്രം. അതുകൊണ്ട് ഇനിയുള്ള ജീവിതം ശാസ്ത്ര വിചാരവും സത്സംഗവും ആനന്ദവുമായി കഴിയണം. അതിനിടയിൽ വരുന്ന വ്യഥകൾ ഞാൻ തിതിക്ഷയോടെ സഹനത്തോടെ ക്ഷമയോടെ സഹിച്ചു തീർക്കും.
rajeev kunnekkatt

No comments: