അല്പമെങ്കിലും ആചരിച്ചാലേ ഋഷിദര്‍ശനങ്ങളുടെ മഹത്വം അറിയാന്‍ സാധിക്കൂ. ലഹരികൊണ്ട് ബോധവും ചിന്തകളും വികൃതമാകുമ്പോള്‍ അത്തരക്കാരിലുടെ അവര്‍ പ്രതിനിധീകരിക്കുന്ന പ്രസ്ഥാനം തന്നെയാണ് നാമാവശേഷമായിക്കൊണ്ടിരിക്കുന്നത്. ഒരുപക്ഷേ വ്യാജ ബുദ്ധിജീവികളുടെ ജന്മനിയോഗം തന്നെ അവരുടെ സ്വന്തം പ്രസ്ഥാനത്തെ നശിപ്പിക്കുക എന്നതായിരിക്കാം എന്നുതോന്നുന്നു. ഭാരതീയദര്‍ശനങ്ങളെ പഠിക്കുവാനും അറിയുവാനും അനുഷ്ഠിക്കുവാനും ഒന്നു ശ്രമിച്ചിരുന്നു എങ്കില്‍ ബുദ്ധിജീവികളില്‍ പലരും പുകവലിയും മദ്യപാനവുമെങ്കിലും നിര്‍ത്തലാക്കിയെനെ. ഭാരതചരിത്രം പഠിച്ചുവായിച്ചാല്‍ ഒരുകാര്യം സാമാന്യബുദ്ധിയുള്ള ഏതൊരാളിനും മനസ്സിലാകും. നവോത്ഥാനനായകന്മാര്‍ക്കും സ്വാതന്ത്ര്യസമര നേതാക്കളില്‍ പലര്‍ക്കും ആത്മവീര്യവും കര്‍മ്മശക്തിയും നേടിക്കൊടുത്തത് ഉപനിഷദ്ഗീതാദര്‍ശനങ്ങളാണ്. ഇങ്ങനെ ചരിത്രം അറിയാതെയും ഋഷിദര്‍ശനങ്ങളുടെ മഹത്വം അറിയാതെയും അവയെ അവഹേളിച്ചു നടക്കുന്ന കപടബുദ്ധിജീവികള്‍ കേരളത്തിനു പുറത്ത് ഇത്രത്തോളം ഉണ്ടോ എന്നറിയില്ല. നല്ലരീതിയില്‍ കവിത എഴുതി തുടങ്ങിയ യുവതലമുറയെങ്കിലും പ്രസ്ഥാനങ്ങളുടെ പിടിവിട്ട് നിലകൊണ്ടിരുന്നെങ്കില്‍ നല്ല നല്ല കവിതകളും നോവലുകളും ഉണ്ടാകുമായിരുന്നു. ഭാരതീയതത്ത്വശാസ്ത്രം ആഴത്തില്‍ പഠിക്കണം. അനശ്വരമായ ആത്മാവിനെ അറിഞ്ഞു ജീവിക്കുന്നയാളിന്‍റെ വാക്കുകളും തോന്നുന്നപോലെ ജീവിച്ചു മരിച്ചുപോകുന്നയാളിന്‍റെ വാക്കുകളും തമ്മില്‍ വ്യത്യാസം ഉണ്ട്. ആത്മശക്തിയില്‍ നിന്നുമാത്രമാണ് നമുക്ക് കരുത്താര്‍ജ്ജിക്കുവാനാകുന്നത്.. ഓം..krishnakumar
No comments:
Post a Comment