മറ്റു കുട്ടികള്‍ പൂമ്പാറ്റകള്‍ക്കും വര്‍ണ്ണ റിബ്ബണുകള്‍ക്കും ടെഢി ബിയറുകള്‍ക്കും പിന്നാലെ പായുമ്പോള്‍ അൻവിത വിജയ് എന്ന ഒമ്പതാം വയസ്സുകാരിക്ക് കമ്പം മൊബൈല്‍ ആപ്ലിക്കേഷനുകളോടായിരുന്നു. കുട്ടികളുടെ പഠനം രസകരമാക്കുന്ന നിരവധി ആപുകള്‍ ഈ കൊച്ചു മിടുക്കി സ്വന്തമായി കോഡ് ചെയ്‌തെടുത്തുകഴിഞ്ഞു.
മൊബൈല്‍ ആപ് ഡെവലപ്പര്‍മാരുടെ കുംഭമേളയാണ് ആപ്പിള്‍ വേള്‍ഡ് വൈഡ് ഡെവലപ്പര്‍ കോണ്‍ഫറന്‍സ്. എല്ലാവര്‍ഷവും കാലിഫോര്‍ണിയയില്‍ നടക്കുന്ന ഈ സമ്മേളനത്തില്‍ പങ്കെടുക്കുക മൊബൈല്‍ ആപ്ലിക്കേഷന്‍ ഡവലപ്പര്‍മാരുടെ സ്വപ്‌നമാണ്. 2016 വേള്‍ഡ് വൈഡ് ഡവലപ്പര്‍ കോണ്‍ഫറന്‍സിന്റെ താരം ഈ കുഞ്ഞു സുന്ദരിയായിരുന്നു. അൻവിത വിജയ് എന്ന ഒമ്പത് വയസ്സുകാരി.

അൻവിതയെ ആപ്പിള്‍ ഫോണ്‍ ഉപയോക്താക്കള്‍ക്കിടയില്‍ താരമാക്കിയ ആപ് ആണ് സ്‌മാര്‍ട്ട്‌കിന്‍സ് ആനിമല്‍സ്. മൃഗങ്ങളുടെ പേരും ശബ്ദവും മറ്റു വിവരങ്ങളും പഠിപ്പിക്കുന്ന ആപ്ലിക്കേഷനാണ് സ്‌മാര്‍ട്ട്‌കിന്‍സ് ആനിമല്‍സ്. ഇതുപോലെ മറ്റു നിരവധി ആപുക്കളും അവിതയുടെ ക്രെഡിറ്റില്‍ ഉണ്ട്. ഐഫോണില്‍ മാത്രമല്ല ഐപാഡിലും അവിതയുടെ ആപ്ലിക്കേഷനുകള്‍ ലഭ്യമാണ്. ` ഒരു ആശയത്തെ ഒരു ആപ്ലിക്കേഷനായി മാറ്റുകയെന്നത് അത്ര എളുപമല്ല. നിരവധി ഘടകങ്ങള്‍ ചേര്‍ന്നതാണ് ഒരു മൊബൈല്‍ ആപ്ലിക്കേഷന്‍.` ഈ കുഞ്ഞു മിടുക്കി പറയുന്നു.
ഓസ്‌ട്രേലിയയില്‍ ജീവിക്കുന്ന ഇന്ത്യന്‍ വംശജയാണ് അൻവിത. ലോകത്തിലെ ഏറ്റവും പ്രഗല്‌ഭരായ ആപ്പ് ഡവലപ്പര്‍മാരെ പരിചയപ്പെടാന്‍ പറ്റിയ സന്തോഷം കൊച്ചു മിടുക്കി മറച്ചു വെയ്‌ക്കുന്നില്ല. നിരവധി ഡവലപ്പമരോട് മത്സരിച്ചാണ് അവിത കോണ്‍ഫറന്‍സില്‍ പങ്കെടുക്കാനുള്ള അര്‍ഹത നേടിയെടുത്തത്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 350 ഓളം പ്രതിനിധികള്‍ പങ്കെടുത്ത സമ്മേളനത്തിലെ ഏറ്റവും കുഞ്ഞു താരം കൂടിയാണ് അവിത.
`കോഡിംഗ് വളരെ പ്രയാസമേറിയ ഒരു സംഗതിയാണ്. ഭാഗ്യവശാല്‍ അവിതയ്ക്ക് അത് ചെയ്യാന്‍ സാധിക്കുന്നുണ്ട്.`. ആപ്പിള്‍ സിഇഒ ടിം കുക്കിനെ കണ്ട സന്തോഷത്തിലാണ് ഈ കൊച്ചു മിടുക്കി. കൂടുതൽ ഉയരങ്ങൾ കീഴടക്കാൻ ശുഭാശംസകൾ നേരുന്നു.
No comments:
Post a Comment