കഞ്ഞിവെള്ളത്തില്‍ ഉപ്പിട്ടു കുടിക്കുന്നതിലൂടെ എത്ര വലിയ ക്ഷീണവും പമ്പ കടക്കും എന്നതാണ് സത്യം. നമ്മുടെ ആയുസ്സിന്റെ ദൈര്‍ഘ്യം കൂട്ടാനും കുറയ്ക്കാനും കഞ്ഞിവെള്ളത്തിന് കഴിയുമെന്നാണ് പല പഠനങ്ങളും തെളിയിച്ചിട്ടുള്ളത്. പല തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും ഉത്തമ പ്രതിവിധി കൂടിയാണ് റൈസ് സൂപ്പ് എന്ന് പേരില്‍ അറിയപ്പെടുന്ന കഞ്ഞിവെള്ളം. എന്തെല്ലാം ആരോഗ്യ ഗുണങ്ങളാണ് കഞ്ഞിവെള്ളം കുടിക്കുന്നതിലൂടെ ലഭിക്കുകയെന്ന് നോക്കാം.
* വയറിളക്കം ഛര്‍ദ്ദി എന്നിവ ഉണ്ടാകുന്ന വേളയില്‍ നമ്മുടെ ശരീരത്തിലെ ജലാംശം നഷ്ടപ്പെടാറുണ്ട്. ഈ സമയങ്ങളില്‍ കഞ്ഞിവെള്ളം കുടിക്കുന്നതിലൂടെ ശരീരത്തിലുണ്ടാകുന്ന നിര്‍ജ്ജലീകരണം തടയാന്‍ സാധിക്കുന്നു.
* മുടി കൊഴിച്ചില്‍, താരന്‍ എന്നിങ്ങനെയുള്ള ശല്യങ്ങള്‍ ഇല്ലാതാക്കുന്നതിനും കഞ്ഞിവെള്ളം ഉപയോഗിക്കുന്നതിലൂടെ സാധിക്കും.
* വൈറല്‍ ഇന്‍ഫക്ഷന്‍ തടയുന്നതിനുള്ള ഒരു ഉത്തമ പ്രതിവിധികൂടിയാണ് കഞ്ഞിവെള്ളം
* വളരെ നല്ലൊരു കണ്ടീഷണര്‍ കൂടിയാണ് കഞ്ഞിവെള്ളം. കഞ്ഞിവെള്ളത്തില്‍ അല്‍പം ഉപ്പിട്ട് കഴിക്കുന്നതിലൂടെ രക്ത സമ്മര്‍ദ്ദം കുറയ്ക്കുന്നതിനും സാധിക്കും.
* ക്യാന്‍സറിനെ തടയുന്നതില്‍ കഞ്ഞിവെള്ളത്തിന് വളരെ വലിയ സ്ഥാനമാണുള്ളത്. കഞ്ഞിവെള്ളത്തില്‍ ധാരാളം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. ഈ പ്രോട്ടീനാണ് ക്യാന്‍സര്‍ കോശങ്ങളെ നശിപ്പിക്കുന്നതിന് സഹായകമാകുന്നത്.
* ദഹന പ്രശ്‌നങ്ങളെ ഇല്ലാതാക്കുന്നതിലും കഞ്ഞിവെള്ളത്തിന് വളരെ നല്ല പങ്കാണ് ഉള്ളത്. കഞ്ഞിവെള്ളം കുടിയ്ക്കുന്നതിലൂടെ വയറില്‍ ബാക്ടീരിയകള്‍ വളരുകയും ആ ബാക്റ്റീരിയകള്‍ ദഹനപ്രശ്‌നങ്ങളെ ചെറുക്കുകയും ചെയ്യുന്നു......webdunia
No comments:
Post a Comment