Tuesday, February 20, 2018

കാലം യജ്ഞത പോ ദാന തീർഥദേവാ ർ ച്ച നാ ഭ്രമൈ:
ചിരമാധി ശതോപേതാ: ക്ഷ പ യന്തി മൃഗാ ഇവ.
ജനങ്ങൾ വസ്തുതയറിയാതെ ജീവിതകാലം മുഴുവൻ യജ്ഞം, ദാനം, തപസ്സ്, തീ ർഥാടനം, ദേവാർച്ചന തുടങ്ങിയ ഭ്രമങ്ങളിൽ കൂടി അനേക തരം ആധിവ്യാധികളിൽ കുടുങ്ങി വേദനിച്ചു മൃഗങ്ങളെപ്പോലെ കഴിച്ചു കൂട്ടുന്നു. അതു കൊണ്ട് അല്ലയോ രാമാ, യുക്തിരഹിതങ്ങളായ ഇത്തരം കാഴ്ചപ്പാടുകളൊക്കെ വിട്ടു ശുദ്ധമായ ബോധ സത്യത്തെ ആശ്രയിച്ചു കൊണ്ട് രാഗദ്വേഷങ്ങളകറ്റി ജീവിത രംഗത്ത് സ്ഥിരതയോടെ കഴിഞ്ഞു കൂടൂ. ദൃശ്യ കറ പുരളാത്തതും അത്യുത്തമവും ആദ്യമേയുള്ളതും ഏകവും സൃഷ്ടി രഹിതവുമായ ബോധ സത്യത്തെ സമാശ്രയിക്കൂ: ഉള്ളിൽ സംശയ രഹിതനായി നിലകൊള്ളൂ. എന്നിട്ട് ശമ മ ഗീകരിച്ചു കർതൃ ഭാവം വെടിഞ്ഞു കർമങ്ങളെല്ലാം വേണ്ടതുപോലെ ചെയ്യൂ.
രാമാ, സത്യവിചാരം ചെയ്തുറപ്പിച്ച് സ്വന്തം മനസ്സിനെ അൽപമെങ്കിലും വശത്താക്കാൻ ഒരാളിനു കഴിഞ്ഞാൽ അയാൾ ജന്മഫലം നേടിയതായി കണക്കാക്കാം. സത്യ വിചാരത്തിന്റെ കണികയെങ്കിലും ഉള്ളിൽ സ്ഥലം പിടിക്കുമെങ്കിലും പിന്നെ യത് അഭ്യാസം കൊണ്ടു ശാഖോപശാഖയായി പടർന്നു പന്തലിച്ചു പെരുകി കൊള്ളും. പൂക്കൾ വിടർന്നു നിൽക്കുന്ന വിചാരവൃക്ഷം വേരുറച്ചു വളർന്നു തഴയ്ക്കുമെങ്കിൽ ചിന്തയാകുന്ന കൊടുംങ്കാറ്റ് അതിന്റെ ഉറപ്പുറ്റ നിലനിൽപ്പിനെ പിന്നെയൊരിക്കലും ഇളക്കിമറിക്കുകയില്ല. നടക്കുമ്പോഴും നിൽക്കുമ്പോഴും ഉണരുമ്പോഴും ഉറങ്ങുമ്പോഴും ആരുടെ മനസ്സ് സത്യ വിചാരത്തിനു വഴങ്ങുന്നില്ലയോ അവൻ മൃതനാണെന്നു ധരിച്ചോളൂ. ഈ ജഗത്തെന്താണ്, ഞാനാരാണ് എന്നീ ചോദ്യങ്ങൾക്കുത്തരം സ്വയം ചിന്തിച്ചിറ യുകയോ അല്ലെങ്കിൽ സജ്ജനങ്ങളുമായി ചർച്ച ചെയ്ത റിയുകയോ ചെയ്യണം.
(വാസിഷ്ഠ സുധ - യോഗവാസിഷ്ഠ സാരം

No comments: