വിവേകചൂഡാമണി - 1
ആദി ശങ്കരാചാര്യരുടെ ധിഷണയും കാവ്യഭംഗിയും കൂടിച്ചേരുന്ന പ്രകരണഗ്രന്ഥമാണ് വിവേക ചൂഡാമണി. വേദാന്ത ശാസ്ത്രത്തെ ആസ്പദമാക്കിയുള്ള രചനകളാണ് പ്രകരണഗ്രന്ഥങ്ങളെന്ന് അറിയപ്പെടുന്നത്. വേദാന്തത്തിന്റെ മഹത്വം ആഴത്തിലറിയാം വിവേകചൂഡാമണിയിലൂടെ...
- സ്വാമി അഭയാനന്ദ
അദ്വൈത വേദാന്തത്തിലെ ഒരു പ്രകരണ ഗ്രന്ഥമാണ് വിവേകചൂഡാമണി. ശ്രീ ശങ്കരഭഗവദ്പാദരാണ് ഇതിന്റെ രചയിതാവ്.
വേദാന്ത തത്ത്വങ്ങളെ മനോഹരമായി കോര്‍ത്തിണക്കിയ 580 ല്‍ പരം ശ്ലോകങ്ങളാണ് ഈ ഗ്രന്ഥത്തില്‍ ഉള്ളത്. ചില പ്രസിദ്ധീകരണങ്ങളുടെ പതിപ്പുകളില്‍ 581, മറ്റ് ചിലതില്‍ 585 എന്നിങ്ങനെയാണ് എണ്ണം. വേദാന്ത പഠനത്തില്‍ ഉപനിഷത്തുക്കള്‍ക്ക് ഒപ്പം നില്‍ക്കുന്നവയാണ് പ്രകരണ ഗ്രന്ഥങ്ങള്‍. ഇവയില്‍ ചിലവ വേദാന്ത പഠനത്തിലെ പ്രാരംഭ ഗ്രന്ഥങ്ങളാണ്. എന്നാല്‍ മറ്റു ചിലവ വിഷയാവതരണത്തിന്റെയും ചിന്താശേഷിയുടേയും മികവ് കൊണ്ട് ഉപനിഷത്തുകളെപ്പോലെ പ്രാധാന്യമുള്ളവയാണ്. ആദി ശങ്കരാചാര്യരുടെ ധിഷണയും കാവ്യഭംഗിയും കൂടിച്ചേരുന്ന ഈ പ്രകരണഗ്രന്ഥം വിവേകത്തിന്റെ ചൂഡാരത്‌നം തന്നെയായതിനാല്‍ വിവേകചൂഡാമണി എന്ന പേര് വളരെ അന്വര്‍ത്ഥമാണ്.തലയില്‍ ചൂടുന്ന (ധരിക്കുന്ന) രത്‌നമാണ് ചൂഡാരത്‌നം അഥവാ ചൂഡാമണി.
പ്രകരണഗ്രന്ഥമെന്നാല്‍ ശാസ്ത്രത്തെ ആധാരമാക്കി തയ്യാറാക്കിയ ഗ്രന്ഥമെന്നാണ്.
'ശാസ്‌ത്രൈകദേശ സംബദ്ധം
ശാസ്ത്ര കാര്യാന്തരേ സ്ഥിതം
ആഹു: പ്രകരണം നാമ ഗ്രന്ഥേഭേദോ വിപശ്ചിത: '
വേദാന്തശാസ്ത്രത്തെ ആസ്പദമാക്കി മാത്രം നിര്‍മ്മിച്ചിട്ടുള്ളവയാണ് പ്രകരണ ഗ്രന്ഥങ്ങള്‍. ശാസ്ത്രത്തിന്റെ ഏതെങ്കിലും ഒരു ഭാഗത്തേയെങ്കിലും ഇതില്‍ വിശദീകരിച്ചിരിക്കണം. വേദാന്ത ശാസ്ത്രവുമായി ബന്ധപ്പെട്ട വ്യത്യസ്തമായ കാര്യങ്ങളെക്കുറിച്ച് അറിയാനും ആഴത്തില്‍ പഠിക്കാനും ഇവ തുണയാകും. വളരെ നന്നായി ചെയ്യപ്പെട്ടവയെന്നും വേദാന്തത്തിലെ അടിസ്ഥാന തത്ത്വങ്ങളെ ഊട്ടിയുറപ്പിക്കുന്നവയെന്നും പ്രകരണഗ്രന്ഥങ്ങളെ പറയാം. ശാസ്ത്ര പഠനത്തിനെ സഹായിക്കാന്‍ അതിലെ സാങ്കേതിക പദങ്ങളുടെ ശരിയായ നിര്‍വചനം അറിയണം. ആദ്ധ്യാത്മിക ശാസ്ത്രത്തില്‍ ആന്തരാര്‍ത്ഥങളിലേക്ക് കടക്കാനും വേണ്ട പോലെ ചിന്തിക്കാനും ശരിയായ അവബോധം നേടാനും ഇവ സഹായിക്കും. ജീവിത തത്ത്വശാസ്ത്രമായ വേദാന്തത്തിന്റെ മഹത്വത്തെ സാധകര്‍ക്ക് അറിയാനും നേരിട്ടനുഭവിക്കാനും പ്രകരണ ഗ്രന്ഥങ്ങള്‍ ഉപകാരപ്പെടും. ആചാര്യസ്വാമികളുടെ തന്നെ പ്രകരണഗ്രന്ഥകൃതികളായ തത്വ ബോധം, ആത്മബോധം തുടങ്ങിയവയുടെ പഠന ശേഷമാണ് വിവേകചൂഡാമണി പഠനം.
ഒരു ശിഷ്യന്റെ തുടക്കം മുതല്‍ ആദ്ധ്യാത്മികതയുടെ ഉന്നതതലം വരെ വര്‍ണ്ണിക്കുന്നതിനാല്‍ വിജ്ഞാന കുതുകികളായ ആര്‍ക്കും ഈ ഗ്രന്ഥം പഠിക്കാവുന്നതാണ്. നിത്യമായതിനെയും അനിത്യമായതിനെയും കുറിച്ച് വിവേക വിചാരം ചെയ്യലാണ് വിവേകചൂഡാമണിയിലെ വിഷയം. ഇതിലെ ശ്ലോകങ്ങള്‍ വളരെ ശ്രദ്ധയോടെ പഠിച്ച് മനനം ചെയ്യുന്ന സാധകന് വേദാന്ത ശാസ്ത്രത്തെക്കുറിച്ച് നല്ല ബോധം ഉണ്ടാകും. ഉപനിഷത്തുക്കളും ഗീതയും കടഞ്ഞെടുത്ത വെണ്ണയാണ് വിവേകചൂഡാമണിയെന്ന് ചിന്മയാനന്ദ സ്വാമിജി പറയുന്നു. ജിജ്ഞാസുവായ ഒരാളെ ക്രമപ്രകാരം പ്രബുദ്ധനാക്കി ശരിയായ ജീവിതവീക്ഷണം നല്‍കി മികച്ച ആദ്ധ്യാത്മികജീവിതം നയിക്കാന്‍ വിവേകചൂഡാമണി സഹായിക്കുന്നു. അങ്ങനെയുള്ള സാധകന് ഉപനിഷത്ത് പഠനം കേമമാക്കാനും വേദാന്തം വാഗ്ദാനം നല്‍കുന്നതായ ആത്മസാക്ഷാത്കാരം നേടാനും ഇടയാക്കും. വിവേകചൂഡാമണിയ്ക്ക് ശങ്കരപരമ്പരയിലെ തന്നെ ശൃംഗേരി മഠത്തിലെ ചന്ദ്രശേഖര ഭാരതി സംസ്‌കൃതത്തില്‍ വ്യാഖ്യാനം രചിച്ചിട്ടുണ്ട്.ചിന്മയാനന്ദ സ്വാമിജിയുടെ ഇംഗ്ലീഷ് വ്യാഖ്യാനമുള്‍പ്പടെ വിവിധ ഭാഷകളിലായി നിരവധി വ്യാഖ്യാനങ്ങളുണ്ട്.
ചിന്മയാനന്ദജിയുടെ വ്യാഖ്യാനത്തിന്റെ മലയാള പരിഭാഷയും ചന്ദ്രശേഖരഭാരതിയുടെ വ്യാഖ്യാനത്തെ പിന്‍പറ്റി സിദ്ധിനാഥാനന്ദ സ്വാമിജി എഴുതിയ മലയാള വ്യാഖ്യാനവും ഒട്ടേറെ സാധകരെ വിവേകചൂഡാമണി പഠനത്തിനും അതുവഴി വേദാന്ത ശാസ്ത്രത്തില്‍ ആകൃഷ്ടരാക്കാനും കാരണമാക്കിയിട്ടുണ്ട്. മറ്റ് വ്യാഖ്യാതാക്കളുടേയും പരിഭാഷകരുടേയും സ്ഥാനം ചെറുതല്ല. ഇനി നമുക്ക് വിവേകചൂഡാമണിയിലൂടെ വേദാന്തരസം നുകരാം.

No comments:
Post a Comment