ഗ്രഹണദിവസം ആചാരങ്ങൾ :
1.പുലർച്ചെ കുളിച്ച് ക്ഷേത്രദർശനം , തുളസീതീർത്ഥംസേവിക്കൽ, വീട്ടിൽ വന്ന് നിത്യാനുഷ്ടാനം ചെയ്ത് ഗ്രഹണത്തിനു മുൻപായി പ്രഭാതഭക്ഷണം കഴിക്കാം. ഭക്ഷണം ഉച്ചക്കു കഴിക്കാനായി തയ്യാറാക്കൽ ഗ്രഹണംകഴിഞ്ഞു മതി. നിവൃത്തിയില്ലാത്തവർക്കു ഭക്ഷണം പാത്രത്തിലോ ഫ്രിഡ്ജിലോ സൂര്യപ്രകാശം തട്ടാത്തരീതിയിൽ അടച്ചുവെച്ചു പിന്നീട് ഉപയോഗിക്കാമെന്ന് കേട്ടിട്ടുണ്ട്. ഗ്രഹണസമയത് പാചകമോ ഭോജനമോ പാടില്ല. തത്സമയം സൂര്യദേവനെ സ്തുതിക്കുന്ന കീർത്തനമോ , മന്ത്രങ്ങളോ ചൊല്ലാം.പകലുറക്കംവേണ്ട . വായന വേണ്ട. യാത്രകൾ ഒഴിവാക്കുന്നതാണ് ഉചിതം. യാത്രക്കിടയിൽ ഉറക്കം , ഭക്ഷണം, വൃഥാ ഭാഷണം ഇവ വേണ്ട.ആദിത്യനാമജപം തന്നെ വിശേഷം. എണ്ണം നോക്കാതെ
ഗായത്രി ജപം ചെയ്യാം. ഗ്ര ഹണാരംഭത്തിലും, മധ്യത്തിലും (മോചനം തുടങ്ങുമ്പോൾ )ഗ്രഹണശേഷവും ചെയ്യും ബ്രാഹ്മണർ. നിരന്തരമായ ഗായത്രിജപവും ചെയ്യും. സാധാരണക്കാർക്ക് നാമജപം മതി. ഗ്രഹണശേഷം കുളി, അഭിഷേകംകഴിഞ്ഞുള്ള ക്ഷേത്രദര്ശനം ഇവ ചെയ്ത് തീർത്ഥം സേവിച്ചു വീട്ടിൽ വന്ന് ഭക്ഷണം തയ്യാറാക്കാം. വെജ് ഭക്ഷണമേ പാടൂ.. പഴയതൊന്നുംപാടില്ല. (ഉണ്ണാനും ഉടുക്കാനും ).
ക്ഷേത്രങ്ങളിൽ ഗൃഹണാ രംഭത്തിനു മുൻപ് വിഗ്രഹം പട്ടിൽ പൊതിഞ്ഞുവെച്ച് ശാന്തിക്കാരൻ പുറത്തുകടക്കും. മോചനസമയമായാൽ , നടതുറന്നു nirmalyangal നീക്കി, അഭിഷേകം നടത്തി, മാലയും മറ്റുമണിയിച്ചു പോരാം. ഗ്രഹനണാന്ത്യത്തിൽ, വീണ്ടും കുളിച്ച് നടതുറന്നു, നിർമാല്യം നീക്കി, വാകച്ചാർത്തും അഭിഷേകവും അണിയിച്ചൊരുക്കലും നടത്തി ഭക്തർക്ക് ദർശനം, ദക്ഷിണ, ഋണ മോചനദാനങ്ങൾ ഇവ നടത്താനുള്ള ഏർപ്പാടുകൾ ക്ഷേത്രത്തിൽ ചെയ്തിരിക്കണം. ക്ഷേത്രക്കമ്മിറ്റികളും ജീവനക്കാരും ഇന്നത്തെ ഹിന്ദു ഉണർവ് പ്രയോജനപ്പെടുത്തി ക്ഷേത്രവിശ്വാസത്തിന്റെ വളർച്ചക്കുവേണ്ട ഒത്താശകൾ ചെയ്യണം എന്നു അഭ്യർത്ഥിക്കുന്നു. നടതുറന്നശേഷം മാത്രമേ നിവേദ്യാദികൾ പാടുള്ളൂ. സമയങ്ങളിൽ വരുന്ന മാറ്റങ്ങൾ നോട്ടീസ് ബോർഡ് വഴി അറിയിക്കണം. ഗ്രഹണം ബാധിക്കുന്ന നാളുകാർ, അവർ ചെയ്യേണ്ട പ്രായശ്ചിത്തങ്ങൾ ഇവയെല്ലാം അറിവുനൽകണം. ഡോ കെ. അരവിന്ദാക്ഷൻ

No comments:
Post a Comment