ഭഗവദ് ഗീതാ -സാംഖ്യയോഗം - പ്രഭാഷണം - 205
ഈ യഥാർത്ഥ സ്ഥിതിയോടുകൂടെ വീണ്ടും ലൗകിക ജീവിതത്തിലേക്ക് ഇറങ്ങുമ്പോൾ നമ്മള് കാണുന്നു കുറച്ച് കഴിയുമ്പോൾ ചലിപ്പിക്കും നമ്മളെ വിഷമിപ്പിക്കും വീണ്ടും ചലിപ്പിക്കും പക്ഷേ നമ്മള് മാറി പോയിരിക്കുന്നു എന്താ മാറിപ്പോയിരിക്കുന്നത് എന്നു വച്ചാൽ വിദ്യാരണ്യസ്വാമികൾ പറയുന്നു അറിവില്ലാതെ ലോക വിഷയത്തിൽ വീഴുന്നവനും ഇത് അറിഞ്ഞിട്ട് വീഴുന്നവനും ഒരു പാട് വ്യത്യാസം ഉണ്ട്. ഈ അറിഞ്ഞവന് അറിയാം തനിക്ക് നഷ്ടപ്പെട്ടു എന്നറിയാം. അറിവില്ലാത്തവന് തനിക്ക് നഷ്ടപ്പെട്ടു എന്നു ള്ളതു തന്നെ അറിയില്ല . ഈ അറിവുള്ളവന് ഇതിന്റെ രുചി കണ്ടതുകൊണ്ട് ഈ ശാന്തിയാണ് തന്റെ യഥാർത്ഥ സ്ഥിതി എന്ന് അറിയുന്നതു കൊണ്ട് രാഗദ്വേഷമുണ്ടാകുമ്പോഴോ അസൂയ ഉണ്ടാകുമ്പോഴോ ദേഷ്യപ്പെടുമ്പോഴോ അഹങ്കരിക്കുമ്പോഴോ ഫലത്തിനെ കാമിക്കുമ്പോഴോ തനിക്കു തന്നെയാണ് നഷ്ടം എന്നുള്ളത് കാണും. ബാക്കിയുള്ളവർക്ക് അല്ല. തനിക്ക് സ്വതസിദ്ധമായിട്ടുള്ള ശാന്തി നഷ്ടമാവുന്നതായിട്ട് ഇയാളുടെ തന്നെ ബുദ്ധി കാണിച്ചു കൊടുക്കും. കാണിച്ചു കൊടുക്കുമ്പോൾ അയാൾ ഇനി മേലാൽ ജീവിതത്തിൽ ജാഗ്രതയോടുകൂടെ പതുക്കെ പതുക്കെ, പലവട്ടം വീഴുമായിരിക്കും പക്ഷെ എത്ര പ്രാവശ്യം വീണാലും ഇയാൾക്കായിട്ട് ഒരു ഇന്റലിജന്റെസ് ഉള്ളിൽ വച്ചു കഴിഞ്ഞു. മററുള്ളവർക്കല്ല നഷ്ടം തനിക്കാണ് നഷ്ടം എന്നതറിഞ്ഞു കഴിഞ്ഞു. അതു കൊണ്ട് പതുക്കെ പതുക്കെ പതുക്കെ തന്നെ ബാധിക്കുന്ന വിഷയങ്ങളിൽ നിന്നൊക്കെ വിട്ടു നിൽക്കാൻ തുടങ്ങും. അങ്ങനെ വിട്ടു നിൽക്കാൻ പറ്റിയിട്ടില്ലെങ്കിൽ പോലും അയാൾ ഇഷ്ടപ്പെട്ടു ലോക വിഷയങ്ങളിൽ പ്രവൃത്തിക്കില്ല. നിവൃത്തി ഇല്ലാത്തതു കൊണ്ടു ചിലപ്പോഴൊക്കെ പ്രവൃത്തിച്ചു എന്നു വരും. അപ്പൊ ഒരു അവസരം കിട്ടിയാൽ അത് വിട്ടു പോകും. വിട്ടു പോകുമ്പോൾ ദുഃഖം ഉണ്ടാവില്ല. അറിവില്ലാത്തവർക്ക് ഒക്കെ എന്താവിഷമം എന്നു വച്ചാൽ അവർ വളരെയധികം ആഗ്രഹിച്ചിരുന്ന ഭോഗവസ്തുക്കൾ അവരെ വിട്ടുപോയാൽ അവർ ദു:ഖിക്കും. അറിവുള്ളവൻ ദുഃഖത്തോടു കൂടിയാണ് ഭോഗത്തിനെ അനുഭവിക്കണത് വിട്ടു പോണില്ലല്ലോ എന്ന്. അയാളെ അതു വിട്ടു പോയാൽ അയാൾ സന്തോഷിക്കും .നന്നായി ഞാനായിട്ടു വിടണോ അതു വിട്ടു പോയല്ലോ വളരെ സന്തോഷം ഓരോന്നും വിട്ടു പോകുമ്പോൾ അയാൾക്ക് റിലീഫ് ആണ്.ശാന്തി, വിശ്രാന്തിയാണ്. അതു കൊണ്ട് പതുക്കെ പതുക്കെ ഈ ബന്ധത്തിന്റെ ഭയങ്കരമായ ഗ്രിപ്പിൽ നിന്ന് വിട്ടു വരാൻ പറ്റും. ഇത് ആർക്കു സാധിക്കും ജീവിതത്തിന്റെ ലക്ഷ്യം എന്ത് എന്ന് ശ്രവണം ചെയ്തിട്ടുള്ള ആൾക്ക്. അപ്പൊ ശ്രവണം ചെയ്ത ആൾക്കും ശ്രവണം ചെയ്യാത്ത ആൾക്കും ഒരു പാട് വലിയ വ്യത്യാസം ഉണ്ട്. ശ്രവണം ചെയ്ത ആളും ശ്രവണം ചെയ്യാത്ത ആളും ഒരു പക്ഷെ ലൗകിക വ്യവഹാരത്തിൽ തുല്യരായിരിക്കും. ഒരു പക്ഷെ ശ്രവണം ചെയ്തിട്ടുള്ളവൻ ലൗകിക വ്യവഹാരത്തിൽ ഉള്ള പലെ ആളുകളെക്കാളും മോശമായിരിക്കാം. എന്നാൽപ്പോലും ഇയാൾക്ക് എത്തേണ്ട സ്ഥലം എവിടെയാണ് എന്ന് അറിഞ്ഞു കഴിഞ്ഞു മറേറയാൾക്ക് അറിയില്ല. അറിയാതെ കാശിക്ക് പോയിട്ട് കാര്യമില്ല. തുണിക്കച്ചവടത്തിന് കാശി വരെ പോയിട്ടു വന്നിട്ടുള്ള ആളുകളെ എനിക്ക് അറിയാം. വാരാണസി സ്റ്റേഷനിൽ ഇറങ്ങിയിട്ട് തുണി കച്ചവടം ചെയ്തിട്ടുതിരുച്ചു വന്നവർ. അവരോടു ചോദിച്ചു നിങ്ങൾ എന്താ വിശ്വേശ്വര ക്ഷേത്രത്തിൽ പോയില്ലേ എന്നു ചോദിച്ചു. അയ്യേ അത് കാശിയല്ലേ ഞങ്ങൾ വാരാണാസിക്കാ പോയത് എന്നു പറഞ്ഞു. പറഞ്ഞപ്പോൾ വാരാണാസിയിൽ തന്നെയാണ് കാശി എന്നു പറഞ്ഞപ്പോൾ അയ്യോ അറിഞ്ഞില്ലല്ലോ സ്വാമീ .അറിവില്ലാതെ അവിടെ വരെ പോയിട്ട് പ്രയോജനം ഇല്ലാതെ തിരിച്ചു പോന്നു. അറിയുന്ന ആൾക്ക് ഇവിടുന്ന് അയാൾ ഒരു പക്ഷേ അവിടെ പോയി ട്ട് പ്രയോജനം ഇല്ലാതെ തിരിച്ചു വന്നാലും ഇയാൾക്ക് ലക്ഷ്യമെത്തിയതുകൊണ്ട് മിനക്കട്ടെങ്കിലും അങ്ങോട്ടു പോകും. അപ്പൊ ഈ ലാഡറിൽ എവിടെ നിൽക്കുന്നു എന്നുള്ളതല്ല മുഖ്യം . എത്ര നല്ലവൻ എത്ര ചീത്തവൻ എന്നുള്ളതല്ല മുഖ്യം. ഈ ലക്ഷ്യം കേട്ടു കഴിഞ്ഞുവോ എന്നുള്ളതാണ് പ്രധാനം.

( നൊച്ചൂർ ജി )
No comments:
Post a Comment