മരണാനന്തരം ജീവന്‍ ശുക്ലഗതി, കൃഷ്ണഗതി എന്ന രണ്ടു വഴികളില്‍ ഏതെങ്കിലുമൊന്നിലൂടെയാണ് യാത്ര എന്നാണ് പുരാതനസങ്കല്പം. ജ്യോതിസ്സ്, പകല്‍, വെളുത്ത പക്ഷം, ഉത്തരായണകാലം, സംവത്സരം, സൂര്യമണ്ഡലം, ചന്ദ്രമണ്ഡലം, വിദ്യുല്ലോകം എന്നിവയിലൂടെ കടന്ന് സഗുണബ്രഹ്മത്തി ലെത്തുന്നത് ശുക്ലഗതി. പുക, രാത്രി. കറുത്ത പക്ഷം, ദക്ഷിണായനം എന്നിവയിലൂടെ പിതൃലോകത്തെത്തി പിന്നീട് ചന്ദ്ര മണ്ഡല ത്തില്‍ വെച്ച് ദേവന്‍മാരുടെ അന്നമായി ഭവിച്ച് ദേവനായി ജനിച്ച് പുണ്യം തീരുവോളം സ്വര്‍ഗവാസം അനുഭവിച്ച് അതിനുശേഷം മേഘമായി മാറി മഴയായി ജീവികളുടെ അന്നം വഴി മാതാപിതാക്കളില്‍ എത്തി വീണ്ടും മനുഷ്യനായിത്തീരുന്നത് കൃഷ്ണഗതി എന്ന മറുവഴി.
- ഗീതാദര്‍ശനം
- ഗീതാദര്‍ശനം
No comments:
Post a Comment