Tuesday, December 10, 2019

ശ്വര്യത്തിന്റെ പ്രതീകമായി തൃക്കാര്‍ത്തിക ......
നിറ ദീപങ്ങള്‍ തെളിഞ്ഞു കത്തി നില്‍ക്കുന്ന ഒരു വീടും ചുറ്റുപാടും 
ആണ് തൃക്കാര്‍ത്തിക എന്ന് പറയുമ്പോള്‍മനസിലേക്ക് ആദ്യം തെളിഞ്ഞു വരുന്ന രൂപം. ദീപങ്ങളാല്‍ ചുറ്റപ്പെട്ട ഒരു മനോഹരമായ രൂപം...... ചെറിയ മണ്‍ചിരാതുകളില്‍ എണ്ണ ഒഴിച്ചു തിരി ഇട്ട് കത്തിച്ചു വെക്കുമ്പോള്‍ മനസ്സില്‍ ഉണ്ടാകുന്ന സന്തോഷംപറഞ്ഞറിയിക്കാന്‍ പറ്റില്ല.സന്തോഷത്തിന്റെയും അഭിവൃത്തിയുടെയും പ്രതീകം എന്ന് അതിനെവിശേഷിപ്പിക്കാം.
തൃക്കാര്‍ത്തിക ദീപങ്ങളുടെ ഉത്സവം എന്നാണ് അറിയപെടുന്നത്.ചിരാതുകളില്‍ ദീപം തെളിച്ചു വീടുകള്‍അലങ്കരികുകകയാണ് കാര്‍ത്തിക നാളില്‍ .
വൃശ്ചിക മാസത്തിലെ പൂര്‍ണ്ണിമയും കാര്‍ത്തിക നക്ഷത്രവും ഒന്നിച്ചു വരുന്ന ദിവസം ആണ് കേരളത്തില്‍തൃക്കാര്‍ത്തിക ആയി ആഘോഷിക്കുന്നത്‌. ആ ദിവസം ഹിന്ദു ഭവനങ്ങള്‍ ദീപങ്ങളാല്‍ അലം 
ക്രതമായി സന്ധ്യയെവരവേല്കും. ഉത്സവത്തെക്കാളും ഒരു ആഘോഷം ആയിട്ടാണ്‌ തൃക്കാര്‍ത്തിക കേരളത്തില്‍ കൊണ്ടാടുന്നത്.

ദേവാസുര യുദ്ധത്തില്‍ മഹിഷാസുരനെ വധിക്കാന്‍ ഉപായം കാണാതെ ദേവകള്‍ എല്ലാരും ദു:ഖിതരായി ബ്രഹ്മാവിന്റെ അടുത്ത് ചെന്നു. ബ്രഹ്മാവ് വിചാരിച്ചിട്ട് കാര്യം നടക്കഞ്ഞ കാരണം എല്ലാരും കൂടെ മഹാ വിഷ്ണുവിനെയും പരമശിവനെയും കാണാന്‍ ചെന്നു. വിവരങ്ങള്‍ എല്ലാം അറിഞ്ഞു കുപിതരായ ഇവര്‍ മഹിഷാസുരനെ വധിക്കാന്‍ ആയി ഒരു നാരി രൂപത്തെ സൃഷ്ടിച്ചു. ഓരോ ദേവന്മാരുടെയും യശസ്സ് ദേവിയുടെ ഓരോ അവയവം ആയി തീര്‍ന്നു. ബ്രഹ്മാവിന്റെ മുഖത്തുനിന്നും ഒരു തേജസ് പുറപ്പെട്ടു. പരമശിവനില്‍ നിന്നും ഘോരക്രിതി പൂണ്ട ശക്തി ജനിച്ചു, വിഷ്ണുവില്‍ നിന്നും നീല നിറത്തില്‍ ഒരു തേജസ് വന്നു. ആ തേജസ് എല്ലാം കൂടി ചേര്ന്നു പതിനെട്ടു കരങ്ങളോട് കൂടിയ ജഗത് മോഹിനി രൂപം കൊണ്ടു. ആ രൂപം കണ്ടു ദേവകള്‍ സന്തുസ്ടരായി തീര്‍ന്നു. ദേവലോകത്തെ മഹിഷന്റെ അടിമത്തത്തില്‍ നിന്നും മോചിപ്പികാനായി രൂപമെടുത്ത മഹാമയയെ അവര്‍ വാഴ്ത്തി.
മഹിഷാസുര നിഗ്രഹം കഴിഞ്ഞു വന്ന ദേവിയെ സ്തുതിച്ചാണ് കേരളത്തില്‍ തൃക്കാര്‍ത്തിക ആഘോഷിക്കുന്നത് എന്നൊരു ഒരു സങ്കല്‍പം ഉണ്ട്. (ദേവി പുരാണത്തില്‍ നിന്നും കടം കൊണ്ടത്).

തമിഴ്നാട്ടില്‍ ഇതിനെ ഭരണി ദീപം എന്നും വിഷ്ണു ദീപം എന്നും പറയപ്പെടുന്നു. ശിവ ഭക്തരുടെയുംവിഷ്ണുഭക്തരുടെയും ആണ് ഈ രീതിയില്‍ ഉള്ള ആഘോഷം. സുബ്രഹ്മണ്യന്റെ ജന്മ ദിവസമായും കാര്‍ത്തികതമിഴ്നാട്ടില്‍ ആഘോഷിക്കുന്നു. പരമ ശിവന്റെ ദിവ്യ പ്രഭയില്‍ നിന്നും കാര്‍ത്തിക ദേവിയുടെ സഹായത്താല്‍സുബ്ര്‍ഹമാന്യന്‍ ഉണ്ടായി എന്നൊരു വിശ്വാസവും ഉണ്ട്.
പുരാണങളില്‍ നിന്നും കാര്‍ത്തിക യെ കുറിച്ചു പല കഥകളും ഉണ്ട്.
കേരളത്തില്‍ ലക്ഷ്മി ദേവിയുടെ പ്രീതിക്കായി 
ആണ് തൃക്കാര്‍ത്തിക. ദേവി ക്ഷേത്രങ്ങളില്‍ ഉത്സവം ആയിആഘോഷിക്കുന്നു.
tenum vayampum

No comments: