ബുദ്ധനു തൊട്ടു മുമ്പ് ഭാരതത്തിലെ തത്വചിന്തയുടെ അവസ്ഥ
Tuesday 17 December 2019 6:36 am IST
ഗൗതമന്‍ എങ്ങനെ ഗൗതമബുദ്ധനായി? ദാസ്ഗുപ്തയുടെ അഭിപ്രായത്തില്‍ ഉപനിഷത്തിലെ തത്വചിന്തകള്‍ മാത്രമായിരുന്നില്ല ആ കാലത്ത് ഭാരതത്തില്‍ ഉണ്ടണ്ടായിരുന്നത്. നിരീശ്വരവാദപരമായ പല സിദ്ധാന്തങ്ങളെക്കുറിച്ചുംശ്വേതാശ്വതരം പോലുള്ള ഉപനിഷത്തുകളില്‍ തന്നെ പരാമര്‍ശങ്ങള്‍ കാണാം.
അറുപത്തിരണ്ടണ്ടു തരം വാദങ്ങളെ ദിഘനികായം എന്ന ബൗദ്ധഗ്രന്ഥത്തില്‍ പറയുന്നുണ്ടണ്ട് എന്നു ദേബീപ്രസാദ് ചൂണ്ടണ്ടിക്കാണിക്കുന്നുണ്ടണ്ട്.അനാത്മവാദികളായ ചാര്‍വാകന്മാര്‍, വിധി (എമലേ) വാദികളായ മഖ്ഖലി ഗൊസാലന്‍തുടങ്ങിയ ആജീവകന്മാര്‍, അജിതകേശകംബളിയെപ്പോലുള്ള ചിന്തകര്‍ എന്നിവര്‍ അവരുടെ തത്വചിന്തകളെ ജനമധ്യത്തില്‍ അവതരിപ്പിച്ചുപോന്നു. ദാസ്ഗുപ്ത അവയിലെ മൂന്നു പ്രധാനധാരകളെ എടുത്തുപറയുന്നു. യാഗകര്‍മ്മം വഴി മനുഷ്യര്‍ക്ക് ഏതാഗ്രഹവും സാധിക്കാം എന്ന വൈദിക കര്‍മ്മകാണ്ഡത്തിലെ വാദം, ഉപനിഷത്തിലെ ബ്രഹ്മവും ആത്മാവും മാത്രം നിത്യസത്യം മറ്റെല്ലാം നാമരൂപങ്ങള്‍ മാത്രം എന്ന വാദം, ഈ പ്രപഞ്ചത്തിന് ഒരു നിശ്ചിതക്രമമില്ല;ഒരു സ്ഥിരമായ ആധാരമില്ല; സാഹചര്യത്താലോ വിധിയാലോ മാത്രമാണ് കാര്യങ്ങള്‍ സംഭവിക്കുന്നത് എന്നിങ്ങനെയുള്ള നിഷേധാത്മകവാദങ്ങള്‍. ഈ കാലഘട്ടത്തില്‍ മറ്റുചില ഹിന്ദുവിഭാഗങ്ങളില്‍ പലതരം യോഗസാധനകള്‍ നടപ്പിലുണ്ടണ്ടായിരുന്നു. ഈ ചര്യകള്‍ക്ക് ആശയപരമായ അടിത്തറ വ്യക്തമായിരുന്നില്ല എന്നും ഇവയ്ക്കുപൊതുവേ ചില ഹിന്ദുഗോത്രങ്ങളില്‍ പ്രചരിച്ചിരുന്ന പ്രാചീനസാംഖ്യസിദ്ധാന്തങ്ങളോട് ആഭിമുഖ്യം പുലര്‍ത്തിയിരുന്നു എന്നും ദാസ്ഗുപ്ത അനുമാനിക്കുന്നു. ഈ യോഗസാധനകള്‍ വഴി ലഭിച്ചിരുന്ന ശാരീരികവും ബുദ്ധിപരവും ആധ്യാത്മികവുമായ വലിയ കഴിവുകളോ, പാരമ്പര്യത്തിനോടുള്ള പ്രതിപത്തിയോ ആകാം ഈ യോഗചര്യകളെ പിന്തുടരാന്‍ കാരണം എന്നും അദ്ദേഹം പറയുന്നു. ആത്യന്തികസത്ത നിശ്ചലമായ ബ്രഹ്മമാണെന്നും മറ്റെല്ലാം അപ്രധാനമാണെന്നും വന്നാല്‍ തുടര്‍ചിന്തയ്ക്ക് എന്തു പ്രസക്തി? അകാരണമായ സാഹചര്യം ആണ് എല്ലാറ്റിനും പിന്നിലെങ്കില്‍ ബുദ്ധിപരമായ തുടരന്വേഷണം എന്തിന്? സങ്കീര്‍ണ്ണങ്ങളായ ചടങ്ങുകളില്‍ ഒതുങ്ങുന്ന യാഗപ്രക്രിയയില്‍ യുക്തിയ്‌ക്കെന്തു സ്ഥാനം? തത്വചിന്ത വഴിമുട്ടിനിന്ന ആ സന്ദര്‍ഭത്തിലാണ് ഒരു നൂതനആശയവുമായി ഗൗതമബുദ്ധന്റെ അരങ്ങേറ്റം എന്നാണ് ദാസ്ഗുപ്ത അഭിപ്രായപ്പെടുന്നത്.
No comments:
Post a Comment