സർപ്പാരാധനയുടെ പുണ്യവുമായി #പാതിരി #കുന്നത്ത് #മന. പാതിരി കുന്നത്തെ പൂർവ്വ കാരണവർ സന്തതി ഇല്ലാത്ത വിഷമത്താൽ വടക്കുംനാഥനെ ഭജനമിരിക്കാൻ പോയി. ഭജനം പാർക്കാൻ ഏറ്റവും ഉത്തമമായ ക്ഷേത്രം വടക്കും നാഥൻ തന്നെയാണ്. യോകാധികാരവും രാജാധികാരവുമുള്ള ക്ഷേത്രത്തിൽ വേണം ഭജനം പാർക്കേണ്ടത്. ഉത്തമ ഫലസിദ്ധി വേഗമത്രെ. പാതിരികുന്നത്തു കാരണവർ സന്താനഭാഗ്യം ലഭിക്കും എന്ന ഉറച്ച നിശ്ചയത്തോടെ വടക്കും നാഥനെ ഭജനമിരുന്നു. ഏറെ നാൾ ഭജനം പാർത്തു കഴിഞ്ഞപ്പോൾ വടക്കുംനാഥന്റെ അരുളപ്പാടുണ്ടായി. ഇല്ലത്തേക്ക് പൊയ്ക്കോളൂ ഭഗവാന്റെ ഇച്ഛ പ്രകാരം കാരണവർ മടങ്ങി അധികനാൾ കഴിയും മുന്പേ അന്തർജ്ജനം ഗർഭിണിയായി. വടക്കുംനാഥന്റെ അനുഗ്രഹത്താൽ ധരിച്ച ഗർഭം പരിപൂർണ്ണമായി. അന്തർജ്ജനം പ്രസവിച്ചു. ആദ്യം ഒരു സർപ്പസന്തതിയും. രണ്ടാമതായി മനുഷ്യസന്തതിയും. ഇല്ലത്തെ ഉണ്ണിക്കൊപ്പം സർപ്പകുഞ്ഞും വളർന്നു. ഉണ്ണിയുടെ കൂടെ എപ്പോഴും സർപ്പകുഞ്ഞും. ആഹാരം കഴിക്കുന്നതും ഉറങ്ങുന്നതും ഒപ്പം തന്നെ. ഉണ്ണിക്ക് വൈദികകർമ്മങ്ങൾ ചെയുമ്പോൾ ഉണ്ണിക്കൊപ്പം ആവണപലകയുടെ വാലിൽ വന്നിരിക്കും.ഇല്ലത്തിനുള്ളിലൂടെ സർപ്പം ഇഴഞ്ഞു നടക്കുന്നതിനാൽ ഭയന്നിട്ട് ബന്ധുക്കളാരും ഇല്ലത്തേക്ക് വരാതായി. ഈ അവസ്ഥ തുടർന്നപ്പോൾ അമ്മ സർപ്പത്തോടായി പറഞ്ഞു നീ ഇങ്ങനെ ഇവിടെ ഇഴഞ്ഞു നടക്കുന്നതിനാൽ ഈ ഇല്ലത്തേക്ക് ആരും വരാതായി എന്താച്ചാ ഒരു പ്രതിവിധി നീ തന്നെ ചെയൂ. അമ്മയുടെ ശകാരം കേട്ടു വിഷമിച്ച സർപ്പം വടക്കിനിയിൽ അന്തർധാനം ചെയ്തു എന്നാണ് വിശ്വാസം. വടക്കിനിയിൽ അന്തർധാനം ചെയ്യുന്നതിന് മുൻപ് ദിവ്യ സർപ്പം പരമ്പരക്ക് അനുഗ്രഹം നൽകി. ആയിരം വർഷം ഈ പരമ്പര ഞാൻ കാത്തു കൊള്ളാം. അതിനു ശേഷം വംശവിച്ഛേദം സംഭവിക്കും. നിത്യവും ഒരു നേരം അമ്മ എനിക്ക് ആഹാരം തരണം. മനയുടെ വടക്കിനിയിൽ നിത്യസാന്നിധ്യം ആയി നില കൊള്ളുന്ന നാഗ പ്രതിഷ്ട്ടയുടെ ഐതിഹ്യം. നാഗദേവതയുടെ അനുഗ്രഹത്താൽ ആയിരം വർഷം കഴിഞ്ഞു പിന്നീട് സന്തതി ലോപം ദൈവഹിതത്താൽ സംഭവിച്ചതാണെന്നു തിരിച്ചറിഞ്ഞ കാരണവർ ഇല്ലത്തെ മരുമക്കളായ കൊളപ്പുറം മനയിൽനിന്നു സന്തതിയെ ദത്തെടുക്കുകയും നാഗദേവത ചൊല്ലിക്കൊടുത്ത അതിഗൂഢമായ നാഗാരാധനവിധി ഉപദേശിച്ചു നൽകുകയും ചെയ്തു. 🙏 പാലക്കാട് ജില്ലയിലെ ചെർപ്പളശേരിയിൽ നിന്നും നാല് കിലോമീറ്റർ മാറിയാണ് മന സ്ഥിതി ചെയുന്നത്.
No comments:
Post a Comment