ചോ:ശബരിമലയിൽ വെച്ചു ഹരിവരാസനം ചൊല്ലുന്നത് കേട്ടപ്പോൾ ഞാൻ കരഞ്ഞുപോയിരുന്നു. ഇതു എന്തു കൊണ്ട് ആകാം..??*
*കൂടാതെ, "ഒരുനേരമെങ്കിലും കാണാതെവയ്യ എൻ ഗുരു വായൂരപ്പാ...." എന്ന യേശുദാസ് ആലപിച്ച ഗുരുവായൂരപ്പന്റെ സ്തുതി കേട്ടപ്പോഴും ഞാൻ കരഞ്ഞു പോയിട്ടുണ്ട് .ഇതെന്തുകൊണ്ടാകാം??*
*ഉ: പലർക്കും അവരവരുടെ മനസ്സിനെ സ്പർശിക്കുന്ന ഗാന ഈരടികൾ മുഖേന ഇതുപോലെ അനുഭവം ഉണ്ടാകാറുണ്ട്..സംഗീതം (ക്ഷേത്ര കലകൾ ഉൾപ്പടെ) അത് കൊണ്ട് തന്നെ ഭക്തി വിഷയ ത്തിൽ വലീയ പങ്കു വഹിക്കുന്നുണ്ടു എന്നത് ക്ഷേത്ര ബന്ധമുള്ള നമുക്ക് നിത്യ അനുഭവ മല്ലേ....*
*മേൽ ചോദ്യത്തിന്റെ വെളിച്ചത്തിൽ ഇതു നമുക്ക് സാങ്കേതിക മായി ഒന്നു പരിശോധിക്കാം.*
*മനോ - ബുദ്ധികളായി വേർ പിരിഞ്ഞ് ശരീരി യായിത്തീരുന്ന ജീവന്റെ വ്യവഹാരിക ജീവിതത്തിന്റെ ആവിർഭാവത്തിൽ "വേദനയുടെ കണ്ണീർ" ജീവന് ഉണ്ടായെങ്കിൽ; അതേ ജീവന്നു ശരീര ബോധ മില്ലായ്മയിൽ അഥവാ, ബോധ പൂർവ്വമുള്ള(ശാസ്ത്രജ്ഞാനം) മനോ - ബുദ്ധി ലയത്തിൽ "ആനന്ദക്കണ്ണീർ" ഉണ്ടാകുന്നു എന്ന തല്ലേ അതിന്റെ സാങ്കേതികത ഓർക്കാതെയാണെങ്കിൽ പോലും, മേൽ ചോദ്യകർത്താവ് ഇവിടെ സൂചി പ്പിച്ചത്.. അതിലേക്കുള്ള വഴി തുറക്കുകയല്ലേ ശുദ്ധ സംഗീതവും, ഭാരതീയ ഋഷീ തത്വങ്ങളും..*
*അതുകൊണ്ട് ഏവരും യോഗേശ്വരനും, കരുണാമയനുമായ ആ ഭഗവാന്റെ നിത്യ സാന്നിദ്ധ്യം സ്വ ശരീരത്തിൽ അനുഭവ മാക്കുന്നതിന്നായി, അതേ ഭഗവാൻ കൃപാപൂർവ്വം അനുവദിച്ചു നൽകിയ ഈ ശരീരത്തെ, മനസ്സറിഞ്ഞു ഉപയോഗപ്പെടുത്തുക.*
*നമ്മുടെ ക്ഷേത്ര ദർശനവും ആരാധനയും കേവലം 'വഴിപാടുകളിലും തൊഴുതു പോകലിലും അവസാനിക്കാതിരിക്കട്ടെ' , കീർത്തന ശ്രവണം 'കേവലം കേൾവി മാത്രമാകാതിരിക്കട്ടെ'*
*നമ്മുടെ ക്ഷേത്ര ദർശനവും ആരാധനയും കേവലം 'വഴിപാടുകളിലും തൊഴുതു പോകലിലും അവസാനിക്കാതിരിക്കട്ടെ' , കീർത്തന ശ്രവണം 'കേവലം കേൾവി മാത്രമാകാതിരിക്കട്ടെ'*
*ആനന്ദക്കണ്ണീർ രോഗങ്ങൾക്കു ഒരു ശമനൗഷധം കൂടിയാണ് എന്നും അറിയുക.*
*അദ്ധ്യാത്മവിദ്യ പഠിക്കുവാൻ ഉൽസുകരാകുക. ഭഗവാനേ നേടുക അതുവഴി മനസ്സിന്റെയും ശരീരത്തിന്റെയും ആരോഗ്യവും ജീവിതത്തിൽ നിത്യാനന്ദവും നേടുക..*
*ഗുരുപ്രണാമം*
pradeep kumar nambisan
No comments:
Post a Comment