Tuesday, March 31, 2020

ഭഗവദ് ഗീതാ -സാംഖ്യയോഗം - പ്രഭാഷണം -  262
 ഒരിക്കൽ സദാശിവ ബ്രഹ് മേന്ദ്ര സ്വാമികൾ  ആന്ധ്രപ്രദേശിൽ ഒരിടത്ത് സഞ്ചരിക്കുമ്പോൾ ഒരു നവാബിന്റെ അന്തപ്പുരത്തിലൂടെ അയാൾ നടന്നു പോയി. ഇദ്ദേഹത്തിനു വസ്ത്രം ഒന്നും ഇല്ല. ശരീരപ്രജ്ഞതന്നെ ഇല്ല അദ്ദേഹം ഇങ്ങനെ നടന്നു പോകും. അദ്ദേഹത്തിന്റെ പ്രസിദ്ധ കീർത്തനമാണ് ''ബ്രഹ്മണി മാനസ സഞ്ചരരെ " ബ്രഹ്മത്തിൽ മനസ്സ് സഞ്ചരിക്കട്ടെ എന്നാണ്. ബ്രഹ്മത്തിൽ മനസ്സ് സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ആൾക്ക് എങ്ങിനെ ഉണ്ടാവും ലോകത്തിൽ വല്ലതും ഉണ്ടാവുമോ? പുറത്ത് വല്ലതും അറിയുമോ? ഇദ്ദേഹത്തിന്റെ ആത്മവിദ്യാ വിലാസം എന്ന ഒരു കൃതി ഉണ്ട് ആകൃതിവായിച്ചാൽ തന്നെ അവധൂത വൃത്തി വന്നു പോവും എന്നാണ് .അത്തരത്തിലുള്ള കൃതിയാണ്. ചന്ദ്രശേഖര ഭാരതി സ്വാമികൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട കൃതിയായിരുന്നു അത് .അദ്ദേഹവും അതേ സ്ഥിതിയിലേക്ക് ഉയർന്നു. ഈ ആത്മവിദ്യാ വിലാസത്തിൽ സ്വയം സ്വാമികൾ പറയുണൂ യോഗി എങ്ങിനെ ലോകത്തിൽ സഞ്ചരിക്കുണൂ എന്നു വച്ചാൽ ചത്തുപോയ ഒരു ശവം എഴുന്നേറ്റു വന്ന് നർത്തനം ചെയ്യുകയോ പാട്ടു പാടുകയോ ചെയ്താൽ പോലും പുറമേക്ക് നോക്കാതെ നടക്കുണൂ എന്നാണ് ദൃഷ്ടി അകമേക്ക് ആണ് എന്നാണ്. മരിച്ചു പോയ ആള് എണീറ്റ് വന്ന് നർത്തനം ചെയ്യുകയും പാട്ടു പാടുകയും ചെയ്യുമ്പോഴും ആശ്ചര്യത്തോടെ അങ്ങോട്ട് നോക്കാതെ അകമേക്ക് രമിച്ചു കൊണ്ടു നടക്കുണൂ എന്നാണ്. അത്തരത്തിലുള്ള സ്ഥിതിയിൽ ഇദ്ദേഹം നവാബിന്റെ അന്തപ്പുരത്തിലൂടെ നടന്നപ്പോൾ ആ നവാബ് കുളിക്കാണ് സ്ത്രീകളും ഒക്കെ ഉണ്ട്. ഈ യോഗിയെ കണ്ടപ്പോൾ അദ്ദേഹത്തിനു ദേഷ്യം വന്നു, കാവൽക്കാരെ വിളിച്ചു പറഞ്ഞു അയാളെ വെട്ടാനായിട്ട്. കാവൽക്കാര് പുറകെ പോയി അപ്പോഴും സ്വാമികൾ തിരിഞ്ഞില്ല ഇവര് വെട്ടിയപ്പോൾ വെട്ടിയ വെട്ടലിൽ കയ്യ് മുറിഞ്ഞ് ചുവട്ടിൽ വീണുവത്രെ. കൈ മുറിഞ്ഞ് ചുവട്ടിൽ വീണിട്ടും സ്വാമികൾ തിരിഞ്ഞു നോക്കാതെ നടന്നു. അല്പം പോലും തിരിഞ്ഞു നോക്കാതെ നടന്നു.അപ്പോഴാണ് ഈ  നവാബിന് ഇത് ഏതോ വലിയ അവധൂതനാണ് , ഫക്കീറാണ് എന്നു തോന്നിയിട്ട് ആ കൈയും എടുത്ത് കൊണ്ട് സ്വാമികളുടെ പുറകെ ചെന്ന് വീണ് കാലിൽ നമസ്കരിച്ചിട്ട് ക്ഷമായാചനം ചെയ്തു. സ്വാമികൾ പറഞ്ഞു അതൊന്നും സാരമില്ല തരൂ എന്ന് പറഞ്ഞ് വാങ്ങി അവിടെ വച്ചു എന്നാണ് കഥ. ഈ സംഭവം നടന്ന ശേഷം ആണ് ഈ നവാബും വലിയ ഭക്തനായിട്ടുമാറി. സ്വാമികൾ താൻ യാത്ര ചെയ്യണത് നിർത്തി. താൻ യാത്ര ചെയ്യുന്നത് കൊണ്ട് മറ്റുള്ളവർക്കു ബുദ്ധിമുട്ട് ഉണ്ടാവുന്നുണ്ട് എന്നുള്ളതുകൊണ്ട് യാത്ര ചെയ്യൽ നിർത്തി. അദ്ദേഹം ശ്രീധര അയ്യാ വാൾ എന്ന മഹാത്മാവിന്റെ ശിഷ്യനായിരുന്നു സദാശിവ ബ്രഹ് മേന്ദ്ര സ്വാമികൾ പാഠം പഠിക്കുന്നതിൽ, ശാസ്ത്രം പഠിക്കുന്നതിൽ.ആ സമയത്തു തന്നെ നാമബോധേന്ദ്ര സരസ്വതി എന്ന ഒരു മഹാത്മാവും ഉണ്ടായിരുന്നു.ഇവര് രണ്ടു പേരും സ്വാമികൾ ഒരിടത്ത് ബോധ മറ്റു കിടക്കുമ്പോൾ അവര് അവിടെ വന്ന് കീർത്തനം ചെയ്തു. സ്വന്തം ഗുരു ഇദ്ദേഹത്തിനെ പഠിപ്പിച്ച ഗുരു തന്നെ ഇദ്ദേഹത്തിനെ വന്ന് നമസ്കരിച്ച് പാട്ടു പാടി എഴുന്നേൽപ്പിച്ചപ്പോൾ പോലും ശ്രദ്ധിച്ചില്ല അദ്ദേഹം. അതു പോലും അദ്ദേഹത്തിനു ഭേദമില്ല .സർവ്വതും ബ്രഹ്മമായി കാണുന്ന ആ മഹാത്മാ സ്വയം നെരൂളില്  ജീവസമാധിയായിത്തീർന്നു എന്നു വച്ചാൽ താൻ ഇരുന്നു കൊണ്ട് സ്വയം സമാധി . ജ്ഞാനേശ്വരന്റെ പോലെ തന്നെ. അപ്പൊ ഇങ്ങനെ ഒരാളെ സാധാരണ ആളുകൾക്ക്  മനസ്സിലാക്കാൻ പറ്റില്ല എന്നുള്ളതുകൊണ്ടുതന്നെ സ്ഥിതപ്രജ്ഞൻ എങ്ങനെ ഉണ്ടാവും എന്നുള്ള ഒരു ചോദ്യം ." സ്ഥിത പ്രജ്ഞ സ്യ കാ ഭാഷാ ?" അദ്ദേഹം ഇതുപോലെ ഉണ്ടാവുമോ എന്നാൽ അങ്ങനെയല്ല ചിലപ്പൊ ജനകനെപ്പോലെ രാജ്യകാര്യങ്ങൾ ഒക്കെ ചെയ്യും ഭംഗിയായിട്ട് കാര്യങ്ങൾ ഒക്കെ നിർവ്വഹിച്ചുകൊണ്ട് എന്നിട്ടും ആസ്ഥിതിയിൽ ഇരുന്നു കൊണ്ടും ഇരിക്കും. അതാണ് ഒരു uniformity യും ഇല്ല.കൃഷ്ണനെ പോലെ കളിച്ചുകൊണ്ടും രസിച്ചു കൊണ്ടും നടക്കുകയും ചെയ്യും.വസിഷ്ഠനെ പോലെ കർമമാനുഷ്ഠാനങ്ങൾ ഒക്കെ ചെയ്തു കൊണ്ടിരുന്നു എന്നു വരാം.ശുകബ്രഹ്മ മഹർഷിയെപ്പോലെ ഇരുന്നു എന്നു വരാം. "ബാല ഉന്മത്ത പിശാജ വദ്'' ചില യോഗികൾ കുട്ടികളെപ്പോലെ കളിച്ചു നടക്കും .
( നൊച്ചൂർ ജി )
Sunil namboodiri 
🌿🙏🩺🌡️🦠☀️
*ആരോഗ്യത്തെ സംരക്ഷിച്ചുപോരുന്ന അമ്പത്  ആയുർവേദസൂക്തികൾ -- ഇതാ വിനയപൂർവ്വം ധന്യാത്മാക്കളുടെ മുന്നിൽ സമർപ്പിയ്ക്കുന്നു.*

🌳☀️🌿🙏🏃‍♂️🥛🧁

*അജീർണ്ണേ ഭോജനം വിഷം*
(പ്രാതൽ ദഹിയ്ക്കുംമുമ്പ് കഴിച്ച ഉച്ചയൂണും, ഉച്ചയൂണു ദഹിയ്ക്കുംമുമ്പ് കഴിച്ച അത്താഴവും വിഷമാണ്.)

*ഹാലാ ഹാലാഹലോപമാ*
(രൂക്ഷമദ്യം വാസുകി ഛർദ്ദിച്ച വിഷം പോലെ മാരകം)

*അർദ്ധരോഗഹരീ നിദ്രാ*
(പാതി രോഗം ഉറങ്ങിയാൽ തീരും)

*മുദ്ഗദാളീ ഗദവ്യാളീ*
(ചെറുപയർ രോഗം വരാതെ കാക്കും.  മറ്റു പയറുകളുടെ ദോഷം ചെറുപയറിനില്ല.)

*ഭഗ്നാസ്ഥിസന്ധാനകരോ രസോനഃ*

(വെളുത്തുള്ളി ഒടിഞ്ഞ എല്ലിനെ കൂട്ടിച്ചേർക്കും)

*അതി സർവ്വത്ര വർജ്ജയേൽ*

(ഒന്നും അമിതമായി കഴിയ്ക്കരുത്, ചെയ്യരുത്, ഉപഭോഗിയ്ക്കരുത്)

*നാസ്തി മൂലം അനൗഷധം*

(ഔഷധഗുണം ഇല്ലാത്ത ഒരു സസ്യവും ഇല്ല)

*ന വൈദ്യ: പ്രഭുരായുഷ*:

(വൈദ്യൻ ആയുസ്സിന്റെ നാഥനല്ല.).

*മാതൃവത് പരദാരാണി*

(അന്യസ്ത്രീകളെ അമ്മയായിക്കാണണം  )

*ചിന്താ വ്യാധിപ്രകാശായ*

(മനസ്സുപുണ്ണാക്കിയാൽ ശമിച്ച രോഗം പുറത്തുവരും)

*വ്യായാമശ്ച ശനൈഃ ശനൈഃ*

(വ്യായാമം ക്രമമായി മാത്രം   വർദ്ധിപ്പിയ്ക്കണം. ..ധൃതിപ്പെടാതെ ചെയ്യണം -- അമിതവേഗം പാടില്ല.)

*അജവത്  ചർവ്വണം കുര്യാത്*

(ആഹാരം നല്ലവണ്ണം -- ആടിനെപ്പോലെ -- ചവയ്ക്കണം. ഉമിനീരാണ്, ആദ്യത്തെ ദഹനപ്രക്രിയ)

*സ്നാനം നാമ മനഃപ്രസാദനകരം ദുസ്സ്വപ്നവിദ്ധ്വംസനം*

(കുളി വിഷാദം മാറ്റും, പേക്കിനാക്കളെ പറപറത്തും)

*ന സ്നാനം ആചരേത് ഭുക്ത്വാ*

(ഊണുകഴിഞ്ഞയുടനെ കുളി പാടില്ല.  ദഹനം സ്തംഭിയ്ക്കും)

*നാസ്തി മേഘസമം തോയം*

(മഴവെള്ളം പോലെ ശുദ്ധമായ വേറെ വെള്ളം ഇല്ല.)

*അജീർണ്ണേ ഭേഷജം വാരി*

(തെറ്റിയ ദഹനത്തെ വെള്ളം  ശരിയാക്കും..വെള്ളം കുടിച്ച് ഉപവസിക്കുക...)

*സർവ്വത്ര നൂതനം ശസ്തം  ..*
*സേവകാന്നേ പുരാതനേ..*

(എല്ലാറ്റിലും പുതിയതാണ് നല്ലത്, നെല്ലരിയുടെയും  വേലക്കാരുടെയും കാര്യത്തില്‍  ഒഴികെ_)


*നിത്യം സർവ്വ രസാഭ്യാസ:*

(ദിവസവും ആറ്  രസവും ചേർന്ന ഭക്ഷണം കഴിക്കണം -- ഉപ്പ്, കയ്പ്പ്, മധുരം, എരിവ്, പുളിപ്പ്, കഷായം )

*ജഠരം പൂരയേദർദ്ധം അന്നൈ:*

(ആഹാരം കൊണ്ട് വയറിന്റെ പാതിമാത്രം നിറയ്ക്കുക -- ബാക്കിയിൽ കാൽഭാഗം വെള്ളം, ബാക്കി ശൂന്യം )

*ഭുക്ത്വോപവിശതസ്തന്ദ്രാ*

(ഉണ്ടിട്ട് ഇരുന്നാൽ ക്ഷീണം വരും -- ഉണ്ടാൽ അരക്കാതം നടക്കുക )

*വൃദ്ധസ്യ തരുണീ വിഷം*

(വയസ്സന് യുവതിയുമായുള്ള ലൈംഗികബന്ധം വിഷോപമമാണ്).

*ക്ഷുത് സ്വാദുതാം ജനയതി*

(വിശപ്പ്  രുചി വർദ്ധിപ്പിക്കും -  Hunger is the best sauce.)

*ചിന്താ ജരാണാം*

(ചിതയും ചിന്തയും വ്യത്യസ്തമല്ല..
ചിത ശരീരത്തെ ദഹിപ്പിക്കും..ചിന്ത ജീവിതത്തെയും..)

(മനസ്സു പുണ്ണാക്കുന്നത് ജരയെ ത്വരിപ്പിയ്ക്കും -- Worrying ages men and women.)

*ശതം വിഹായ ഭോക്തവ്യം*

(നൂറു കാര്യം ഒഴിവാക്കിയിട്ടെങ്കിലും ഊണ് കൃത്യസമയത്തു കഴിയ്ക്കണം. )

*സർവ്വധർമ്മേഷു മദ്ധ്യമാം*

(എല്ലാറ്റിലും ഇടയ്ക്കുള്ള വഴിയേ പോകുക -- Via media is the  best)

*നിശാന്തേ ച പിബേത് വാരി:*

(ഉണർന്നാലുടൻ ഒരു വലിയ അളവ് പച്ചവെള്ളം കുടിയ്ക്കണം.  മലബന്ധം ഒഴിയും, ശരീരത്തിലെ toxins കഴുകിക്കളയും)

*വൈദ്യാനാം ഹിതഭുക് മിതഭുക് രിപു:*

(ഹിതാഹാരം മിതമായിക്കഴിയ്ക്കുന്നവൻ  വൈദ്യന്റെ ശത്രു -- കാരണം, അവനു രോഗം വരില്ല. രോഗമില്ലാതെ വൈദ്യനെന്തു വരുമാനം ?)

*ശക്യതേऽപ്യന്നമാത്രേണ*
*നര: കർത്തും നിരാമയ:*

(ആഹാരം മാത്രം ക്രമീകരിച്ചു രോഗങ്ങളില്ലാതെയാക്കാം.)

*ആരോഗ്യം ഭാസ്കരാദിച്ഛേത്*

(രോഗം വന്നാൽ പ്രാർത്ഥിയ്ക്കേണ്ട ദേവത സൂര്യൻ)

*ദാരിദ്ര്യം പരമൗഷധം*

(ദാരിദ്ര്യത്തിൽ പല രോഗങ്ങളും മാറും.  അതായത്, അമിതഭക്ഷണത്തിൽ നിന്നും വ്യായാമക്കുറവിൽനിന്നും അമിതസുഖഭോഗത്തിൽ നിന്നുമാണ്, രോഗങ്ങൾ ജനിയ്ക്കുന്നത്)

*ആഹാരോ മഹാഭൈഷജ്യമുച്യതേ*

(ആഹാരമാണ് മഹാമരുന്ന്)

*രുഗബ്‌ധിതരണേ ഹേതും*
*തരണീം ശരണീകുരു !*

(രോഗത്തിന്റെ കടൽ കടക്കാൻ സൂര്യനെ വന്ദിയ്ക്കുക.  തരണി = സൂര്യൻ (വള്ളം എന്നും അർത്ഥമുണ്ട്.  ഇവിടെ ശ്ലേഷപ്രയോഗം...ധരണി(ഭൂമി) എന്ന പ്രയോഗവും തെറ്റല്ല )

*സുഹൃർദ്ദർശനമൗഷധം*

(സ്നേഹിതരെക്കണ്ടാൽ രോഗത്തിന് ആശ്വാസം വരും. Healing power of love and friendship.)

*ജ്വരനാശായ ലംഘനം*

(പനിയുണ്ടെങ്കിൽ ഉണ്ണരുത് )

*പിബ തക്രമഹോ നൃപ രോഗഹരം*

(ഹേ, രാജാവേ, മോരു കുടിയ്ക്കൂ -- രോഗം മാറും. പാലിലും വെണ്ണയിലും മറ്റുമുള്ള കൊഴുപ്പു മോരിലില്ല, അവയിലെ മറ്റെല്ലാ ഗുണങ്ങളും ഉണ്ടുതാനും.)

*ന ശ്രാന്തോ ഭോജനം കുര്യാത്*

(തളർന്നിരിയ്ക്കുമ്പോൾ ഉണ്ണരുത്.)

*ഭുക്ത്വോപവിശത:  സ്ഥൗല്യം* 

(ഉണ്ടിട്ടു നടന്നില്ലെങ്കിൽ  തടിയ്ക്കും) 

*ദിവാസ്വാപം ന കുര്യാത്*

(പകലുറങ്ങരുത് -- കാരണം, മേദസ്സു കൂടും, രാത്രിയിലെ ഉറക്കം തടസ്സപ്പെടും,)

*ലാഭാനാം ശ്രേഷ്ഠമാരോഗ്യം*

(ഏറ്റവും മുന്തിയ നേട്ടം -- ആരോഗ്യം.  അതിനുവേണ്ടി മറ്റെല്ലാം കൈവെടിയണം)

*സർവ്വമേവ പരിത്യജ്യ*
*ശരീരം അനുപാലയേത്*
*ശരീരസ്യ പ്രണഷ്ടസ്യ* *സര്‍വമേവ വിനശ്യതി..*

(മറ്റെല്ലാം കൈവിട്ടാണെങ്കിലും ദേഹം കാത്തുരക്ഷിയ്ക്കണം)

*പരിശ്രമോ മിതാഹാരോ*
*ഭൂഗതാവശ്വിനീസുതൗ*

(ആരോഗ്യദേവതകളാണ് -- ഭൂമിയിൽ വന്ന അശ്വിനീ ദേവന്മാരാണ് -- കണക്കിനുള്ള ഊണും, നിത്യവ്യായാമവും.)

*പ്രാണായാമേന യുക്തേന*
*സർവ്വരോഗക്ഷയോ ഭവേൽ*

(ശ്വാസോച്ഛ്വാസം പ്രാണായാമരീതിയിൽ ചെയ്യുന്നവനെ രോഗം ബാധിയ്ക്കില്ല.)

*വിനാ ഗോരസം കോ രസം ഭോജനാനാം ?*

(അൽപ്പം തൈരോ മോരോ ഇല്ലാത്ത ഊണ് ഊണാണോ ?)

*ആരോഗ്യം ഭോജനാധീനം*

(ആരോഗ്യം വേണമെങ്കിൽ എന്ത്, എങ്ങിനെ ആഹരിയ്ക്കുന്നു  ശ്രദ്ധിയ്ക്കുക.)

*ഘൃതേന വർദ്ധതേ  വീര്യം*

(നെയ്യു കഴിച്ചാൽ വീര്യം  കൂടും)

*മിതഭോജനേ സ്വാസ്ഥ്യം*

(ആരോഗ്യത്തിന്റെ അടിസ്ഥാനം അളവു മിതമായ  ആഹാരത്തിലാണ്.)

*സായം പ്രാതർമ്മനുഷ്യാണാം*
*ഭോജനം വേദനിർമ്മിതം*

ഒരു നേരം ഉണ്ണുന്നവന്‍ യോഗി
രണ്ടു നേരം ഉണ്ണുന്നവന്‍ ഭോഗി..
മൂന്നു നേരം ഉണ്ണുന്നവന്‍ രോഗി
നാലു നേരമായാല്‍ ദ്രോഹി..!!

(ഉച്ചതിരിഞ്ഞ് ഒരൊറ്റ ഊണ് -- ഇതാണ് നല്ലത് .  ഭോഗികൾക്കു രണ്ടൂണ് , വേദനിര്‍ദ്ദിഷ്ടമാണ്..  മൂന്നു തവണ ഉണ്ടാൽ  രോഗം വരാം.-- ഇത് പ്രായപൂർത്തിയെത്തിയവർക്കുള്ള ഉപദേശമാണ്. )

*സർവ്വരോഗഹരീ ക്ഷുധാ*

(ഉപവാസം കൊണ്ട് അനവധി രോഗങ്ങൾ മാറ്റാം.  ശരീരത്തിന് സ്വന്തം രോഗനാശന ശക്തിയുണ്ട്.  അത് ഉപവസിയ്ക്കുമ്പോൾ ഉണർന്നു പ്രവർത്തിയ്ക്കും.)


🌷🥀🌺🌼🌾🎋
🙏🙏🙏🙏
സുഭാഷിതം 3
अपि स्वर्णमयी लङ्का
न मे लक्ष्मण रोचते।
जननी जन्मभूमिश्च
स्वर्गादपि गरीयसी।।

അപി സ്വർണമയീ ലങ്കാ
ന മേ ലക്ഷ്മണ രോചതേ
ജനനീ ജന്മഭൂമിശ്ച
സ്വർഗാദപി ഗരീയസീ
പദാർഥ:
അപി__ എങ്കിലും
സ്വർണമയീ - സ്വർണ്ണ മയിയായ
ലങ്കാ - ലങ്ക
ന - ഇല്ല
മേ_ എനിക്ക്
ലക്ഷ്മണ - അല്ലയോ ലക്ഷ്മണ
രോചതേ - ഇഷ്ടമാകുന്നു.
ജനനീ - പെറ്റമ്മ
ജന്മഭൂമി:- പിറന്നനാട്
ച-ഉം.
സ്വർഗാത് - സ്വർഗത്തേക്കാൾ
ഗരീയസീ - ശ്രേഷ്ഠമാണ്.
ഭാവാർഥ :
അല്ലയോ ലക്ഷ്മണ ! ലങ്ക സ്വർണ്ണമയമാണെങ്കിലും എനിക്കിഷ്ടമല്ല. കാരണം പെറ്റമ്മയും പിറന്നനാടും സ്വർഗത്തേക്കാൾ ശ്രേഷ്ഠമാണ്. പ്രസിദ്ധമായഈ ശ്ലോകം രാമൻ ലക്ഷ്മണനോട് പറയുന്നതാണ്. രാവണ വധത്തിനു ശേഷം ലങ്കയുടെ വൈഭവത്തെ കണ്ടീട്ട് ശ്രീരാമൻ ലക്ഷ്മണനോടു പറയുകയാണ് സ്വർണ്ണ മയിയായ ലങ്കയാണ് ഇത് എങ്കിലും എനിക്ക് എന്റെ പിറന്ന നാടാണ് ശ്രേഷ്ഠം. ഇതിലൂടെ ശ്രീരാമ ചന്ദ്രന്റെ ധർമബോധവും അപരിഗ്രഹത്വ സ്വഭാവവും സ്വാഭിമാനവും എല്ലാം വ്യക്തമാണ്. അതു പോലെ നമുക്കുള്ള ഒരു ഉപദേശവും അടങ്ങിയിരിക്കുന്നു. എപ്പോഴും സ്വാഭിമാനിയായിരിക്കുക. ഒരിക്കലും മറ്റുള്ളവരുടെ മുതലിനെ ആഗ്രഹിക്കാതിരിക്കുക.🙏
*🎼ഏകലോകം*

നമ്മളാണ് നമ്മുടെ ലോകം. നമ്മുടെ മനോഭാവത്തെ മാറ്റുമ്പോൾ നാം ജീവിക്കുന്ന ലോകത്തിനും പരിവർത്തനം ഉണ്ടാകുന്നു. നമുക്ക് ലോകത്തെ മാറ്റാൻ കഴിയുകയില്ല.

ലോകത്തെ മാറ്റാനുള്ള ഒരേയൊരു വഴി നമ്മുടെ കാഴ്ചപ്പാടിനെ മാറ്റുകയാണ്. അതോടെ ഒരു വ്യത്യസ്ത ലോകത്തിൽ നമുക്ക് ജീവിക്കാൻ കഴിയും.  നമ്മൾ ഒരേ ലോകത്തിൽ ജീവിക്കുന്നവരല്ല. നമ്മൾ സമകാലികരുമല്ല. ചിലരെല്ലാം ഭൂതകാലത്തിൽ ജീവിക്കുന്നവരായിരിക്കാം.  അവര്‍ക്കെങ്ങിനെ നമ്മുടെ സമകാലികനാകാൻ കഴിയും? അവര്‍ നമുക്കരികെ ഇരിക്കുമ്പോഴും ഭൂതകാലത്തെക്കുറിച്ച് ചിന്തിച്ചിരിക്കുകയായിരിക്കും.അപ്പോളവര്‍ നമ്മുടെ  സമകാലികരല്ല.
ചിലർ ഭാവികാലത്തിലായിരിക്കും
അവര്‍ക്കെങ്ങിനെ നമ്മുടെ സമകാലികനാകാൻ കഴിയും? രണ്ടുപേർ   ഇപ്പോൾ ജീവിക്കുമ്പോൾ മാത്രമേ സമകാലികരാകുന്നുള്ളൂ.   രണ്ട് വ്യക്തികൾ  'ഇപ്പോൾ ഇവിടെ ' ജീവിക്കുമ്പോൾ അവരല്ല ജീവിക്കുന്നത്, ദൈവമാണ് ജീവിക്കുന്നത്.

നമ്മൾ ദൈവത്തിൽ ജീവിക്കുമ്പോൾ മാത്രമേ ഒരേ ലോകത്തിൽ ജീവിക്കുന്നുള്ളൂ. നമ്മള്‍ വേറൊരാളുമായി അനേക വർഷങ്ങൾ ജീവിച്ചു കാണും. നാം നമ്മുടെ ലോകത്തിലും  അവര്‍ അവരുടെ ലോകത്തിലും ജീവിക്കുന്നു.  അതാണ് നിരന്തരമായ ഏറ്റുമുട്ടലിനു കാരണം.   കാലക്രമത്തിൽ ഈ ഏറ്റുമുട്ടലെങ്ങനെ ഒഴിവാക്കാമെന്നവർ പഠിച്ചെടുക്കുന്നു. അതിനെയാണ് സഹജീവിതം എന്നു പറയുന്നത്. ഏറ്റമുട്ടൽ ഒഴിവാക്കാനുള്ള ശ്രമം. അതിനെ കുടുംബമെന്നും സമൂഹമെന്നും പറയുന്നു.  നമുക്ക് ഒരു സ്ത്രീയുടെയോ പുരുഷൻന്റെയോ കൂടെ ഒന്നായി ജീവിക്കാൻ കഴിയുന്നത് ദൈവത്തിൽ ജീവിക്കുമ്പോൾ മാത്രമാണ്.

Monday, March 30, 2020

*🎼ശ്രീലളിതാത്രിശതീ സ്തോത്രം*

01) കകാരരൂപാ കല്യാണീ കല്യാണഗുണശാലിനീ
കല്യാണ ശൈലനിലയാ കമനീയാ കലാവതീ

02) കമലാക്ഷീ ക‍ന്മഷഘ്നീ കരുണാമൃത സാഗരാ
കദംബകാനനാവാസാ കദംബ കുസുമപ്രിയാ

03) കന്ദര്‍പ്പവിദ്യാ കന്ദര്‍പ്പ ജനകാപാംഗ വീക്ഷണാ
കര്‍പ്പൂരവീടീസൗരഭ്യ കല്ലോലിതകകുപ്തടാ

04) കലിദോഷഹരാ കഞ്ജലോചനാ കമ്രവിഗ്രഹാ
കര്‍മ്മാദിസാക്ഷിണീ കാരയിത്രീ കര്‍മ്മഫലപ്രദാ

05) ഏകാരരൂപാ ചൈകാക്ഷര്യേകാനേകാക്ഷരാകൃതിഃ
ഏതത്തദിത്യനിര്‍ദേശ്യാ ചൈകാനന്ദ ചിദാകൃതിഃ

06) ഏവമിത്യാഗമാബോധ്യാ ചൈകഭക്തി മദര്‍ച്ചിതാ
ഏകാഗ്രചിത്ത നിര്‍ദ്ധ്യാധ്യാതാ ചൈഷണാ രഹിതാദ്ദൃതാ

07) ഏലാസുഗന്ധിചികുരാ ചൈനഃ കൂട വിനാശിനീ
ഏകഭോഗാ ചൈകരസാ ചൈകൈശ്വര്യ പ്രദായിനീ

08) ഏകാതപത്ര സാമ്രാജ്യ പ്രദാ ചൈകാന്തപൂജിതാ
ഏധമാനപ്രഭാ ചൈജദനേകജഗദീശ്വരീ

09) ഏകവീരാദി സംസേവ്യാ ചൈകപ്രാഭവ ശാലിനീ
ഈകാരരൂപാ ചേശിത്രീ ചേപ്സിതാര്‍ത്ഥ പ്രദായിനീ

10) ഈദ്ദൃഗിത്യ വിനിര്‍ദേ്ദശ്യാ ചേശ്വരത്വ വിധായിനീ
ഈശാനാദി ബ്രഹ്മമയീ ചേശിത്വാദ്യഷ്ട സിദ്ധിദാ

11) ഈക്ഷിത്രീക്ഷണ സൃഷ്ടാണ്ഡ കോടിരീശ്വര വല്ലഭാ
ഈഡിതാ ചേശ്വരാര്‍ധാംഗ ശരീരേശാധി ദേവതാ

12) ഈശ്വര പ്രേരണകരീ ചേശതാണ്ഡവ സാക്ഷിണീ
ഈശ്വരോത്സംഗ നിലയാ ചേതിബാധാ വിനാശിനീ

13) ഈഹാവിരാഹിതാ ചേശ ശക്തി രീഷല്‍ സ്മിതാനനാ
ലകാരരൂപാ ലളിതാ ലക്ഷ്മീ വാണീ നിഷേവിതാ

14) ലാകിനീ ലലനാരൂപാ ലസദ്ദാഡിമ പാടലാ
ലലന്തികാലസത്ഫാലാ ലലാട നയനാര്‍ച്ചിതാ

15) ലക്ഷണോജ്ജ്വല ദിവ്യാംഗീ ലക്ഷകോട്യണ്ഡ നായികാ
ലക്ഷ്യാര്‍ത്ഥാ ലക്ഷണാഗമ്യാ ലബ്ധകാമാ ലതാതനുഃ

16) ലലാമരാജദളികാ ലംബിമുക്താലതാഞ്ചിതാ
ലംബോദര പ്രസൂര്ലഭ്യാ ലജ്ജാഢ്യാ ലയവര്‍ജ്ജിതാ

17) ഹ്രീങ്കാര രൂപാ ഹ്രീങ്കാര നിലയാ ഹ്രീമ്പദപ്രിയാ
ഹ്രീങ്കാര ബീജാ ഹ്രീങ്കാരമന്ത്രാ ഹ്രീങ്കാരലക്ഷണാ

18) ഹ്രീങ്കാരജപ സുപ്രീതാ ഹ്രീമ്മതീ ഹ്രീംവിഭൂഷണാ
ഹ്രീംശീലാ ഹ്രീമ്പദാരാധ്യാ ഹ്രീംഗര്‍ഭാ ഹ്രീമ്പദാഭിധാ

19) ഹ്രീങ്കാരവാച്യാ ഹ്രീങ്കാര പൂജ്യാ ഹ്രീങ്കാര
പീഠികാ
ഹ്രീങ്കാരവേദ്യാ ഹ്രീങ്കാരചിന്ത്യാ ഹ്രീം ഹ്രീംശരീരിണീ

20) ഹകാരരൂപാ ഹലധൃത്പൂജിതാ ഹരിണേക്ഷണാ
ഹരപ്രിയാ ഹരാരാധ്യാ ഹരിബ്രഹ്മേന്ദ്ര വന്ദിതാ

21) ഹയാരൂഢാ സേവിതാംഘ്രിര്‍ഹയമേധ സമര്‍ച്ചിതാ
ഹര്യക്ഷവാഹനാ ഹംസവാഹനാ ഹതദാനവാ

22) ഹത്യാദിപാപശമനീ ഹരിദശ്വാദി സേവിതാ
ഹസ്തികുംഭോത്തുങ്ക കുചാ ഹസ്തികൃത്തി പ്രിയാംഗനാ

23) ഹരിദ്രാകുങ്കുമാ ദിഗ്ദ്ധാ ഹര്യശ്വാദ്യമരാര്‍ച്ചിതാ
ഹരികേശസഖീ ഹാദിവിദ്യാ ഹല്ലാമദാലസാ

24) സകാരരൂപാ സര്‍വ്വജ്ഞാ സര്‍വ്വേശീ സര്‍വമംഗളാ
സര്‍വ്വകര്‍ത്രീ സര്‍വ്വഭര്‍ത്രീ സര്‍വ്വഹന്ത്രീ
സനാതനാ

25) സര്‍വ്വാനവദ്യാ സര്‍വ്വാംഗ സുന്ദരീ സര്‍വ്വസാക്ഷിണീ
സര്‍വ്വാത്മികാ സര്‍വസൗഖ്യ ദാത്രീ സര്‍വ്വവിമോഹിനീ

26) സര്‍വ്വാധാരാ സര്‍വ്വഗതാ സര്‍വ്വാവഗുണവര്‍ജ്ജിതാ
സര്‍വ്വാരുണാ സര്‍വ്വമാതാ സര്‍വ്വഭൂഷണ ഭൂഷിതാ

27) കകാരാര്‍ത്ഥാ കാലഹന്ത്രീ കാമേശീ കാമിതാര്‍ത്ഥദാ
കാമസഞ്ജീവിനീ കല്യാ കഠിനസ്തനമണ്ഡലാ

28) കരഭോരുഃ കലാനാഥമുഖീ കചജിതാംബുദാ
കടാക്ഷസ്യന്ദി കരുണാ കപാലി പ്രാണനായികാ

29) കാരുണ്യ വിഗ്രഹാ കാന്താ കാന്തിഭൂത ജപാവലിഃ
കലാലാപാ കംബുകണ്ഠീ കരനിര്‍ജ്ജിത പല്ലവാ

30) കല്‍പവല്ലീ സമഭുജാ കസ്തൂരീ തിലകാഞ്ചിതാ
ഹകാരാര്‍ത്ഥാ ഹംസഗതിര്‍ഹാടകാഭരണോജ്ജ്വലാ

31) ഹാരഹാരി കുചാഭോഗാ ഹാകിനീ ഹല്യവര്‍ജ്ജിതാ
ഹരില്പതി സമാരാധ്യാ ഹഠാല്‍കാര ഹതാസുരാ

32) ഹര്‍ഷപ്രദാ ഹവിര്‍ഭോക്ത്രീ ഹാര്‍ദ്ദ സന്തമസാപഹാ
ഹല്ലീസലാസ്യ സന്തുഷ്ടാ ഹംസമന്ത്രാര്‍ത്ഥ രൂപിണീ

33) ഹാനോപാദാന നിര്‍മ്മുക്താ ഹര്‍ഷിണീ ഹരിസോദരീ
ഹാഹാഹൂഹൂ മുഖ സ്തുത്യാ ഹാനി വൃദ്ധി വിവര്‍ജ്ജിതാ

34) ഹയ്യംഗവീന ഹൃദയാ ഹരിഗോപാരുണാംശുകാ
ലകാരാഖ്യാ ലതാപൂജ്യാ ലയസ്ഥിത്യുദ്ഭവേശ്വരീ

35) ലാസ്യ ദര്‍ശന സന്തുഷ്ടാ ലാഭാലാഭ വിവര്‍ജ്ജിതാ
ലംഘ്യേതരാജ്ഞാ ലാവണ്യ ശാലിനീ ലഘു സിദ്ധിദാ

36) ലാക്ഷാരസ സവര്‍ണ്ണാഭാ ലക്ഷ്മണാഗ്രജ പൂജിതാ
ലഭ്യേതരാ ലബ്ധ ഭക്തി സുലഭാ ലാംഗലായുധാ

37) ലഗ്നചാമര ഹസ്ത ശ്രീശാരദാ പരിവീജിതാ
ലജ്ജാപദ സമാരാധ്യാ ലമ്പടാ ലകുളേശ്വരീ

38) ലബ്ധമാനാ ലബ്ധരസാ ലബ്ധ സമ്പത്സമുന്നതിഃ
ഹ്രീങ്കാരിണീ ച ഹ്രീങ്കരി ഹ്രീമദ്ധ്യാ ഹ്രീംശിഖാമണിഃ

39) ഹ്രീങ്കാരകുണ്ഡാഗ്നി ശിഖാ ഹ്രീങ്കാരശശിചന്ദ്രികാ.

Sunday, March 29, 2020

*वने रणे शत्रुजलाब्धिमध्ये महार्णवे पर्वतमस्तके वा |*
*सुप्तं प्रमत्तं विषमस्थितं वा रक्षन्ति पुण्यानि पुराकृतानि ||*
*भर्तृहरि (नीतिशतक)*
vane raṇe śatrujalābdhimadhye mahārṇave parvatamastake vā |
suptaṃ pramattaṃ viṣamasthitaṃ vā rakṣanti puṇyāni purākṛtāni ||
- bhartṛhari (nītiśataka)

*The merits earned by a person through his righteous and magnanimous actions would definitely come to his rescue*
*Even if he is wandering without any sense of direction in a forest*
*Even if he is facing great challenge in a battle*
*Even if he is surrounded by enemies*
*Even if he is about to drown in a lake*
*Even if he is marooned in the midst of an ocean*
*Even if he has landed up without any help at the peak of a mountain*
*Even if he is dreaming*
*Even if he is inebriated or even mad*
*Even if he is overcome by grief*
*A very categorical assertion by Bhartruhari*

*A good mind, good actions, and a life well lived, will not go unnoticed and unrewarded*
*വനേ രണേ* *ശത്രുജലാബ്ധിമധ്യേ മഹാര്‍ണ്ണവേ പര്‍വ്വ തമസ്തകേ വാ |*
*സുപ്തം പ്രമത്തം വിഷമസ്ഥിതം വാ രക്ഷന്തി പുണ്യാനി പുരാകൃതാനി ||*
*- ഭര്‍തൃഹരി (നീതിശതകം)*

*ഒരു വ്യക്തി നല്ല സ്വഭാവവും കറപുരളാത്ത ത്യാഗോജ്ജ്വലമായ ജീവിതവും കൊണ്ട് ഏറെക്കാലം കൊണ്ട് നേടിയെടുക്കുന്ന പുണ്യങ്ങള്‍*
*അയാള്‍ വഴിയറിയാതെ കാട്ടില്‍ അകപ്പെട്ടാലും*
*യുദ്ധത്തില്‍ വെല്ലുവിളികള്‍ നേരിടുമ്പോഴും*
*അയാളെ എല്ലാ വശങ്ങളിലും ശത്രുക്കള്‍ ആക്രമിക്കുമ്പോളും*
*അയാള്‍ ഒരു ജലാശയത്തില്‍ മുങ്ങിത്താഴുകയാണെങ്കില്‍ അപ്പോഴും*
*അയാള്‍ നടുക്കടലില്‍ പെട്ടുപോയെങ്കിലും*
*അയാള്‍ മലയുടെ മുകളില്‍ താഴോട്ടു വരാനറിയാതെ കുടുങ്ങിക്കിടക്കുകയാണെങ്കില്‍ അപ്പോഴും*
*അയാള്‍ ഉറക്കത്തില്‍ ഒന്നും അറിയാതെ സ്വപ്നം കണ്ടു കൊണ്ടിരിക്കുകയാനെങ്കിലും*
*അയാള്‍ ലഹരിമുലമോ ഉന്മാദം കൊണ്ടോ സ്വയം മറന്നിരിക്കുന്ന അവസരത്തില്‍ ആയാല്‍ പോലും*
*പിന്നെ അയാൾ തീരാത്ത ദുഃഖത്തിൽ പെടുമ്പോഴും*
*അയാളുടെ രക്ഷക്ക് എത്തും*

*ഒരു നല്ല മനസ്സ്, നല്ല പ്രവൃത്തികള്‍, നല്ലപോലെ ജീവിച്ച് ജീവിതം.. അത് ഒരിക്കലും വ്യര്‍ത്ഥമാവില്ല. നല്ലത് ചെയ്‌താല്‍ നല്ലത് തിരിച്ചു കിട്ടുക തന്നെ ചെയ്യും.*

*നീതിശതകത്തില്‍ ഭര്‍തൃഹരി*
ഭഗവദ് ഗീതാ -സാംഖ്യയോഗം - പ്രഭാഷണം -  260
ഒരിക്കൽ രമണമഹർഷി സ്കന്ദാശ്ര മത്തിൽ, മലയുടെ മുകളിലുള്ള ആശ്രമത്തിൽ ഇരിക്കുമ്പോൾ ഒരു ഭക്തൻ വന്നു. വന്നിട്ട്, മഹർഷിയെ കാണാനായിട്ട് വന്നതാണ് അദ്ദേഹം വരുമ്പോൾ മഹർഷി ചാണകവട്ടി തട്ടിക്കൊണ്ടിരിക്കുകയാണ്. അപ്പോൾ മഹർഷി യോട് ചോദിച്ചു രമണമഹർഷി എവിടെ ഉണ്ട് ചോദിച്ചു. മഹർഷി കുളിക്കാൻ പോയിരിക്കുണൂ ഇപ്പോൾ വരും എന്ന് പറഞ്ഞു. അപ്പോൾ ഒരു സേവകൻ പെരുമാൾ സ്വാമി എന്നു പേര് , കുഴപ്പക്കാരനാണ് അദ്ദേഹം , ആ പെരുമാൾ സ്വാമി കുളിച്ചിട്ട് വരുകയാണ് നല്ലവണ്ണം ഭസ് മക്കുറി ഒക്കെ ഇട്ട് മാല ഒക്കെ ഇട്ട് അദ്ദേഹം വരുന്നുണ്ട് ഈ ചോദ്യം ചോദിച്ച ആള് അദ്ദേഹം തന്നെ മഹർഷി എന്നു വിചാരിച്ച് ചെന്നു നമസ്കരിച്ചു.ഈ പെരുമാൾ സ്വാമി പാവം അദ്ദേഹത്തിനെ ഇത്ര കാലം ആരും നമസ്കരിച്ചിട്ടില്ല  അദ്ദേഹം ചോദിച്ചു എന്താ എനിക്ക് നമസ്കരിക്കുന്നത് .അങ്ങല്ലേ രമണമഹർഷി . പെരുമാൾ സ്വാമി പറഞ്ഞു മഹർഷി അതാ അവിടെ ഇരിക്കുണൂ ഇദ്ദേഹം കൂട്ടിക്കൊണ്ടുവന്നു കാണിച്ചു . അപ്പോൾ ഇദ്ദേഹം ചോദിച്ചു സ്വാമീ എന്തുകൊണ്ട് എന്നെ വഴി തെറ്റിച്ചു? ഞാൻ മഹർഷി ആരാണ് എന്നു ചോദിച്ചാൽ പറഞ്ഞൂടെ? അപ്പോൾ രമണ ഭഗവാൻ പറഞ്ഞൂത്രേ അതെ അതെ ഞാൻ രമണമഹർഷി എന്ന് ഒരു ബോർഡ് ഇവിടെ എഴുതി വക്കണോ? ഇവിടെയുള്ള പാത്രത്തിലൊക്കെ രമണമഹർഷി എന്ന് എഴുതിയിട്ടുണ്ട് അതൊക്കെ രമണമഹർഷി തന്നെ. എനിക്ക് ലോകം മുഴുവൻ മഹർഷിയാണ്. എനിക്ക് അങ്ങനെ രമണമഹർഷി എന്ന് പേര് ഒന്നും ഇല്ല. ഓരോരുത്തര് ഓരോ പേര് തന്നിരിക്കുന്നു. അപ്പൊ അവർ ഒരിക്കലും ഞങ്ങൾ ജ്ഞാനികൾ ആണ് എന്നോ ഞങ്ങൾ സാക്ഷാത്ക്കാരം നേടിയവരാണ് എന്നോ ജീവൻ മുക്തരാണ് എന്നോ സ്ഥിത പ്രജ്ഞനാണ് എന്നോ അവർ സ്വയം പറയുമോ? അതുപോലെ ഇവിടെ കൃഷ്ണഭഗവാൻ എന്നെ നോക്കിക്കോളൂ എന്നു പറയുമോ അർജ്ജുനനോട് സ്ഥിത പ്രജ്ഞൻ ആരാ എന്ന് ചോദിച്ചാൽ? പക്ഷെ അർജ്ജുനന്റെ അല്പത്തരം ഇപ്പൊ തൽക്കാലത്തേക്ക്. ചോദിക്കാണ് അർജ്ജുനൻ സ്ഥിതപ്രജ്ഞൻ എങ്ങനെ ഉണ്ടാവും ഭഗവാൻ? അയാളുടെ രീതി, സമ്പ്രദായങ്ങൾ ഒക്കെ ഇങ്ങനെയാണ് .
( നൊച്ചൂർ ജി )
Sunil namboodiri 
വിവേകചൂഡാമണി - 104
വ്യാഖ്യാനം - സ്വാമി അഭയാനന്ദ
******************************

വിഷയാസക്തിയായ തൃഷ്ണ

പഞ്ചകോശ പായൽ നീങ്ങിയാൽ തുടർന്ന് എന്ത് എന്നു പറയുന്നു;

ശ്ലോകം 150
തച്ഛൈവാലാപനയേ സമ്യക് 
സലിലം പ്രതീയതേ ശുദ്ധം
തൃഷ്ണാസന്താപഹരം സദ്യഃ
സൗഖ്യപ്രദം പരം പുംസഃ

ആ പായൽ നീക്കിയാൽ നല്ല തെളിഞ്ഞ വെള്ളം കാണാം.  ആ ശുദ്ധ ജലം ദാഹത്തെയും ചൂടിനേയും തീർത്ത് അയാൾക്ക് സൗഖ്യത്തെ ഉടൻ നൽകുന്നു.

പായൽ നീക്കി ശുദ്ധജലത്തെ തയ്യാറാക്കാനും അതിനെ അനുഭവിക്കാനും അക്കാര്യത്തിൽ പ്രയത്നം ചെയ്യുന്നവർക്കേ സാധിക്കൂ.  വെള്ളം വേറെ എങ്ങുനിന്നും കൊണ്ടുവരേണ്ട, അവിടെത്തന്നെയുണ്ട്.  പായൽമറയ്ക്കിടയിൽ ശുദ്ധജലമുണ്ടെന്ന് ആദ്യമറിയണം.  പിന്നെ പായലിനെ നീക്കണം.  ദാഹിച്ചു വലയുന്നവനെങ്കിൽ ആ തെളിവെള്ളം കോരിക്കുടിക്കണം. ചൂടാണെങ്കിൽ കുളിച്ച് സ്വയം തണുപ്പിക്കാം.

വിഷയാസക്തിയെയാണ് ഇവിടെ തൃഷ്ണ എന്ന് പറഞ്ഞിരിക്കുന്നത്.  വിഷയങ്ങൾ എത്ര അനുഭവിച്ചാലും പോരാ എന്ന തോന്നലാണിത്.  ഈ തൃഷ്ണയെ ശമിപ്പിക്കണമെങ്കിൽ ആത്മാനുഭൂതി ഉണ്ടാകണം.  ദാഹിച്ചുവലഞ്ഞവന് നല്ല കുടിവെള്ളം കിട്ടുംപോലെയാണ് ഈ അനുഭവം.  ദാഹം തീരാൻ വെള്ളം കുടിക്കുകതന്നെ വേണം. സത്യദർശനമുണ്ടായാൽ തൃഷ്ണ നശിക്കും.

പഞ്ചകോശങ്ങളാകുന്ന പായൽ നീക്കി അവിടെത്തന്നെയുള്ള ആത്മാനുഭവമാകുന്ന തെളിനീരിനെ പാനം ചെയ്യാനാകണം.  പഞ്ചകോശങ്ങളിലുള്ള തന്മയീഭാവം നിത്യസുഖത്തെ നൽകില്ല.  ആത്മസാക്ഷാത്കാരത്തിനു മാത്രമേ പരമാനന്ദത്തെ നൽകാൻ കഴിയൂ. ദാഹിക്കുന്നവന്റെ ജീവജാലമാണിത്.  വെള്ളത്തിലാണ് വളരുന്നതെങ്കിലും പായൽ വെള്ളമല്ല.  അത് തിന്നാൽ ദാഹം തീരുകയുമില്ല.  അതുപോലെ, ആത്മാവിൽ നിന്നാണ് ഉണ്ടാകുന്നതെങ്കിലും പഞ്ചകോശങ്ങൾ ആത്മാവല്ല.

ശ്ലോകം 151
പഞ്ചാനാമപികോശാനാം 
അപവാദേവിഭാത്യയം ശുദ്ധഃ
നിത്യാനന്ദൈകരസഃ 
പ്രത്യഗ് രൂപഃ പരഃ സ്വയംജ്യോതി

പഞ്ചകോശങ്ങളേയും നീക്കിയാൽ ശുദ്ധനും നിത്യാനന്ദവും ഏകരസ സ്വരൂപനും എല്ലാറ്റിലും അന്തര്യാമിയും സ്വയം ജ്യോതിസ്സുമായ പരമാത്മാവ് നന്നായ് വിളങ്ങുന്നതായി കാണാം.

പഞ്ചകോശ നിഷേധം ആത്മദർശനത്തിനു വഴിവയ്ക്കും.  ആത്മാവിൽനിന്നുണ്ടായ പഞ്ചകോശങ്ങൾ ആത്മാവിനെ മറയ്ക്കുന്നതുപോലെ തോന്നുന്നുവെങ്കിലും ആത്മാവിനെ കളങ്കപ്പെടുത്താൻ അവയ്ക്കാവില്ല.  പഞ്ചകോശങ്ങൾ ഓരോന്നിനും അവയുടേതായ ഗുണങ്ങളും ധർമ്മങ്ങളും അനുഭവങ്ങളുമുണ്ട്. എന്നാൽ ആ അനുഭവങ്ങളൊന്നും ആത്മാവിനെ സ്പർശിക്കുന്നില്ല. 

പഞ്ചകോശങ്ങൾ ജഡങ്ങളാണ്.  ഇവ പ്രവർത്തിക്കുന്നത് അവയ്ക്ക് ആധാരമായ ചൈതന്യത്തിന്റെ സാന്നിദ്ധ്യത്തിലാണ്.  ജഡത്തെ നീക്കിയാലേ ചൈതന്യത്തിന്റെ തിളക്കം നേരെ കാണാൻ കഴിയൂ.

അതിനെ ഒന്നിനും മലിനമാക്കാനാകാത്തതിനാൽ ശുദ്ധനാണ്.  എന്നുമുള്ളതിനാൽ നിത്യനാണ്.  ത്രികാല അബാധിത വസ്തുവാണ്.  മൂന്നു കാലത്തിലും ഒരുപോലെ മാറ്റമില്ലാതെ നിൽക്കുന്നതാണ്. എന്നും എപ്പോഴും ഒരേപോലെ ആനന്ദത്തെ നൽകുന്നതിനാൽ നിത്യാനന്ദനുമാണ്. 

കാലത്താൽ ബാധിക്കാത്തതാണ് ആ ആനന്ദം.  ഇപ്പോൾ നാം അനുഭവിക്കുന്ന ആനന്ദങ്ങൾ പലതും കാലത്തിന്റെയും ദേശത്തിന്റെയും പരിമിതിയിൽ പെട്ടതാണ്;  നിശ്‌ചിതകാലം നിശ്ചിത സ്ഥലത്ത് മാത്രം.  നിത്യാനന്ദം മനസ്സിന് അതീതമായ അനുഭൂതിയാണ്.  ഏകരസമാണ് അതിന്റെ സ്വരൂപം.  അങ്ങനെ അതു മാത്രമേയുള്ളൂ മാറ്റമില്ലാത്തതും ഉപാധികളില്ലാത്ത എന്നുമുള്ളതുമായ ഒരേ ഒരു സത്ത എന്ന് വിശേഷിപ്പിക്കാം.

പ്രത്യഗ് രൂപനെന്നാൽ എല്ലാറ്റിൻെറയും ഉള്ളിൽ ഇരിക്കുന്നവൻ എന്നാണ്.  സർവ അന്തര്യാമി എന്നത് ആത്മാവിന് മാത്രം അവകാശപ്പെട്ടതാണ്.  മറ്റുള്ളവയൊക്കെ പ്രകാശിപ്പിക്കുന്നത് സ്വയം പ്രകാശമാണ്.  സ്വയം ജ്യോതിശായിരിക്കുന്ന ആ ആത്മതത്വമാണ് പഞ്ചകോശങ്ങളുൾപ്പടെ എല്ലാ ജഡവസ്തുക്കളേയും ചൈതന്യവത്താക്കുന്നത്.

Saturday, March 28, 2020

🕉 *മഹാ മൃത്യുഞ്ജയ മന്ത്രം:*🕉

ഈ മന്ത്രം ശ്രദ്ധാഭക്തിപൂർവ്വം  ജപിക്കുന്നത് നല്ലതാണ്.
*"ഓം ത്ര്യംബകം യജാമഹേ സുഗന്ധിം പുഷ്ടിവർധനം ഉർവാരുകമിവ ബന്ധനാന് മൃത്യോർമുക്ഷീയ മാമൃതാത്".🙏*

*महामृत्युंजय मंत्र*

*ॐ त्र्यम्बकम् यजामहे सुगन्धिम् पुष्टिवर्धनम् ।उर्वारुकमिव बन्धनान् मृत्योर्मुक्षीय माम्रतात् ।।*
സുഗന്ധത്തോടൊത്തവനും പുഷ്ടിയെ വർദ്ധിപ്പിക്കുന്നവനും (സർവ്വത്തെയും പോഷിപ്പിക്കുന്നവനും) ആയ ത്രിനയനനെ ഞങ്ങൾ യജിക്കുന്നു (ആരാധിക്കുന്നു).
 ഉർവാരുകത്തെപ്പോലെ (വള്ളിയിൽനിന്ന് കുമ്പളങ്ങ
വേർപെടുന്നതുപോലെ- നിഷ്പ്രയാസം എന്നർത്ഥം.)
മൃത്യോഃ = (ഞങ്ങളെ) മരണത്തിൽനിന്ന്
മുക്ഷീയ = മോചിപ്പിച്ചാലും.
മാ = അല്ല
അമൃതാത് = അമരത്വത്തിൽ നിന്ന്, മോക്ഷത്തിൽ നിന്ന്
(മരണത്തിൽ നിന്ന് അവിടുന്ന് ഞങ്ങളെ മോചിപ്പിച്ചാലും, പക്ഷെ അമരത്വത്തിൽനിന്നല്ല.)
അമൃതത്വത്തിൽനിന്ന് അകറ്റാതിരുന്നാലും. 🕉🙏
The prayers to the Ten Cardinal directions and their Lords.
1) The east --  Indra - oṃ surādhipāya vidmahe ।। vajrahastāya dhīmahi ।। tanno iṃdraḥ pracodayāt।। prācyai diśe iṃdrāya ca namaḥ।
ॐ सुराधिपाय विद्महे ।। वज्रहस्ताय धीमहि ।। तन्नो इंद्रः प्रचोदयात्।। प्राच्यै दिशे इंद्राय च नमः।
കിഴക്ക്
ഓം സുരാധിപായ വിദ്മഹേ ।। വജ്രഹസ്തായ ധീമഹി ।। തന്നോ ഇന്ദ്രഃ  പ്രചോദയാത്।। പ്രാച്യൈ ദിശേ ഇന്ദ്രായ ച നമഃ।
2)The South east -- Agni  - oṃ jātavedāya vidmahe ।। saptahastāya dhīmahi ।। tanno agniḥ pracodayāt ।। āgneyyai diśe āgnaye ca namaḥ ।
ॐ जातवेदाय विद्महे ।। सप्तहस्ताय धीमहि ।। तन्नो अग्निः प्रचोदयात् ।। आग्नेय्यै दिशे अग्नये च नमः ।
തെക്ക് കിഴക്ക്
ഓം ജാതവേദായ വിദ്മഹേ ।। സപ്തഹസ്തായ ധീമഹി ।। തന്നോ അഗ്നിഃ പ്രചോദയാത് ।। ആഗ്നേയ്യൈ ദിശേ അഗ്നയേ ച നമഃ ।
3)The South--  Yama  - oṃ pitṛrājāya vidmahe ।। daṃḍahastāya dhīmahi ।। tanno yamaḥ pracodayāt ।। dakṣiṇāyai diśe yamāya ca namaḥ ।
ॐ पितृराजाय विद्महे ।। दंडहस्ताय धीमहि ।। तन्नो यमः प्रचोदयात् ।। दक्षिणायै दिशे यमाय च नमः ।
തെക്ക്
ഓം പിതൃരാജായ വിദ്മഹേ ।। ദണ്ഡഹസ്തായ ധീമഹി ।। തന്നോ യമഃ പ്രചോദയാത് ।। ദക്ഷിണായൈ ദിശേ യമായ ച നമഃ ।
4)The Southwest -- Nirruti  - oṃ rakṣodhipāya vidmahe ।। khaḍgahastāya dhīmahi ।। tanno nirṛtiḥ pracodayāt ।। nairṛtyai diśe nairṛtaye ca namaḥ।
ॐ रक्षोधिपाय विद्महे ।। खड्गहस्ताय धीमहि ।। तन्नो निर्ऋतिः प्रचोदयात् ।। नैर्ऋत्यै दिशे नैर्ऋतये च नमः।
തെക്ക് പടിഞ്ഞാറ്
ഓം രക്ഷോധിപായ വിദ്മഹേ ।। ഖഡ്ഗഹസ്തായ ധീമഹി ।। തന്നോ നിര്ഋതിഃ പ്രചോദയാത് ।। നൈര്ഋത്യൈ ദിശേ നൈര്ഋതയേ ച നമഃ।
5 The west -      Varuna--oṃ jalādhipāya vidmahe ।। pāśahastāya dhīmahi ।। tanno varūṇaḥ pracodayāt ।। pratīcyai diśe varūṇāya ca namaḥ।
ॐ जलाधिपाय विद्महे ।। पाशहस्ताय धीमहि ।। तन्नो वरूणः प्रचोदयात् ।। प्रतीच्यै दिशे वरूणाय च नमः।
പടിഞ്ഞാറ്
ഓം ജലാധിപായ വിദ്മഹേ ।। പാശഹസ്തായ ധീമഹി ।। തന്നോ വരുണഃ പ്രചോദയാത് ।। പ്രതീച്യൈ ദിശേ വരുണായ ച നമഃ।
6) The North West.. Vayu  - oṃ prāṇādhipāya vidmahe ।। mahābalāya dhīmahi ।। tanno vāyuḥ pracodayāt ।। vāyavyai diśe vāyave ca namaḥ ।
ॐ प्राणाधिपाय विद्महे ।। महाबलाय धीमहि ।। तन्नो वायुः प्रचोदयात् ।। वायव्यै दिशे वायवे च नमः
വടക്ക് പടിഞ്ഞാറ്
ഓം പ്രാണാധിപായ വിദ്മഹേ ।। മഹാബലായ ധീമഹി ।। തന്നോ വായുഃ പ്രചോദയാത് ।। വായവ്യൈ ദിശേ വായവേ ച നമഃ ।
7)The North..Soma  - oṃ nakṣatreśāya vidmahe ।। amṛtāṃgāya dhīmahi ।। tanno somaḥ pracodayāt ।। udīcyai diśe somāya ca namaḥ ।
ॐ नक्षत्रेशाय विद्महे ।। अमृतांगाय धीमहि ।। तन्नो सोमः प्रचोदयात् ।। उदीच्यै दिशे सोमाय च नमः ।

വടക്ക്
ഓം നക്ഷത്രേശായ വിദ്മഹേ ।। അമൃതാംഗായ ധീമഹി ।। തന്നോ സോമഃ പ്രചോദയാത് ।। ഉദീച്യൈ ദിശേ സോമായ ച നമഃ ।
8) The North East.. Eashaana (Shiva) - oṃ tatpurūṣāya vidmahe ।। mahādevāya dhīmahi ।। tanno rūdraḥ pracodayāt ।। īśānyai diśe īśvarāya ca namaḥ ।
ॐ तत्पुरूषाय विद्महे ।। महादेवाय धीमहि ।। तन्नो रूद्रः प्रचोदयात् ।। ईशान्यै दिशे ईश्वराय च नमः ।
വടക്ക് കിഴക്ക്
ഓം തത്പുരുഷായ വിദ്മഹേ ।। മഹാദേവായ ധീമഹി ।। തന്നോ രുദ്രഃ പ്രചോദയാത് ।। ഈശാന്യൈ ദിശേ ഈശ്വരായ ച നമഃ ।
9) Upper region.. Brahmadeva  - oṃ lokādhipāya vidmahe ।। caturvaktrāya dhīmahi ।। tanno brahma pracodayāt ।। ūrdhvāyai diśe brahmaṇe ca   namaḥ ॐ लोकाधिपाय विद्महे ।। चतुर्वक्त्राय धीमहि ।। तन्नो ब्रह्म प्रचोदयात् ।। ऊर्ध्वायै दिशे ब्रह्मणे  च नमः ।

ഭൂമിയുടെ മുകളിലുള്ള ഭാഗം ഓം ലോകാധിപായ വിദ്മഹേ ।। ചതുര്‍വക്ത്രായ  ധീമഹി ।। തന്നോ ബ്രഹ്മ പ്രചോദയാത് ।। ഊര്‍ധ്വായൈ  ദിശേ ബ്രഹ്മണേ  ച നമഃ ।
10) The lower Region.. The Naga  or serpant..(Adisesha or Anantha) - oṃ nāgarājāya vidmahe ।। sahastrākṣāya dhīmahi ।। tanno nāgaḥ pracodayāt ।। adharāyai diśe anaṃtāya ca namaḥ ।।
ॐ नागराजाय विद्महे ।। सहस्त्राक्षाय धीमहि ।। तन्नो नागः प्रचोदयात् ।। अधरायै दिशे अनंताय च नमः ।।
ഭൂമിക്കു താഴെയുള്ള ഭാഗം
ഓം നാഗരാജായ വിദ്മഹേ ।। സഹസ്രാക്ഷായ ധീമഹി ।। തന്നോ നാഗഃ പ്രചോദയാത് ।। അധരായൈ ദിശേ അനന്തായ  ച നമഃ ।।
AATMA BAKTI

പ്രതികൂല സാഹചര്യം ഉണ്ടായാൽ ആമ അതിന്റെ കട്ടിയുള്ള പുറംതോടിനുള്ളിലേക്ക് ഒളിക്കും. എല്ലാം ശാന്തമാകുന്നത് വരെ. അതാണ് പ്രകൃതി നൽകിയിരിക്കുന്ന ബുദ്ധിയും പ്രതിരോധ മാർഗ്ഗവും..

നമുക്കും ഈ ജീവിയെ പിന്തുടരാം. പ്രകൃതി നൽകിയിരിക്കുന്ന നമ്മുടെ പ്രതിരോധ സംവിധാനത്തെ ഉപയോഗിക്കാം. വീട്ടിലിരിക്കാം.

ഓർക്കുക.. കൊടുങ്കാറ്റിൽ കടപുഴകാറുള്ളത് വിനയാന്വിതരായി തലകുനിച്ചു നിൽക്കുന്ന പുൽകൊടികളല്ല, മറിച്ച് അഹങ്കാരത്തോടെ തലയുയർത്തി നിൽക്കാൻ ശ്രമിക്കുന്ന വൻ മരങ്ങളാണ്. വീട്ടിനുള്ളിൽ തൽക്കാലം കഴിഞ്ഞുകൂടുന്നത് ഭയമല്ല, വിവേകമാണ്. ആ വിവേകമാണ് നാം ഇപ്പോൾ കാണിക്കേണ്ടത്.

*ശുഭദിനം*
◾◾◾◾◾◾◾◾
ഭഗവദ്ഗീത കർമയോഗം
പ്രഭാഷണം :16

പ്രിയം ഇല്ലാതെ എന്ത് കൊടുത്താലും അത് വിഷം....
രമണഭഗവാൻ രണ്ട് വിഷയങ്ങൾ പറയും..

സാധു ഉച്ഛിഷ്ടം...
സാധുക്കൾ ശാപ്പിട്ട് ഉച്ഛിഷ്ടം കിട്ടിയാൽ അത് പ്രസാദം ആണെന്ന് വിശ്വസിക്കുന്നവർ ഉണ്ട്...

ഭഗവാന്റെ ഉഛിഷ്ടത്തിന് വേണ്ടി കുറേപേർ നിൽക്കും...
കൊടുക്കയില്ല മഹർഷി... ഇലയിൽ ഒരു വറ്റ്‌  പോലും അവശേഷിക്കാതെ ഭക്ഷിക്കും...

ഒരു ദിവസം ആരോ ഒരാൾ മഹർഷേ അവിടത്തെ  ഉച്ഛിഷ്ടം കിട്ടിയാൽ വേണ്ടില്ല്യ... 

എന്തിന്? എന്തിനാ ഉച്ഛിഷ്ടം?

അല്ലാ., അത് പ്രസാദം ആണ്...

ഓഹ്... ഞാൻ ഊണ് കഴിച് ബാക്കി തന്നാൽ പ്രസാദം ആണെന്നാണോ?

പ്രസാദം എന്താണെന്ന് പറഞ്ഞു തരാം.. കേട്ടുകൊള്ളുക..

ഞാൻ ഊണ് കഴിയ്ക്ക്ണു..
എന്റെ ഭോഗത്തിന് വേണ്ടി കഴിയ്ക്ക്ണു എന്നുള്ള ഭാവം ഇല്ലാതെ, എന്ത് ഉണ്ടാക്കി കഴിച്ചാലും അത് പ്രസാദം ആണ്..

അതേപോലെ പ്രിയം ആയി പാചകം ചെയ്തിട്ട് ആർക്കെങ്കിലും കൊടുത്താൽ അവർക്ക് അത് പ്രസാദം ആയിരിക്കും..

ദ്വേഷത്തോടെ കൊടുക്ക് ആണെങ്കിൽ  അത് വിഷം ആയിട്ട് തീരും...

ഈ സ്ത്രീ ദ്വേഷത്തോടെ  കൊണ്ട് വന്ന് ഇടുന്നചോറ്  കണ്ട് ഔവ്വയാർ എഴുന്നേറ്റു...

ഇങ്ങനെ പ്രിയം ഇല്ലാതെ ഇവൾ  കൊടുക്കുന്ന ആഹാരം കഴിയ്ക്കരുത്...

അപ്പൊ എന്തിനാ, അങ്ങനെയാണെങ്കിൽ ഞങ്ങളുടെ വീട്ടില് ഊണ് കഴിയ്ക്കാൻ വന്നത്? എന്ന് ആ സ്ത്രീ ചോദിയ്ക്കാണ്...

അപ്പൊ ഔവ്വയാർ പറഞ്ഞു..
ഇവിടെ വന്നാൽ അല്ലേ നീ കാണിക്കുന്നതൊക്കെ കാണാൻ പറ്റുള്ളൂ?
അതിന് വേണ്ടീട്ട് തന്നെയാ ഞാൻ വന്നത്...

എനിക്ക് ഇപ്പൊ ആഹാരം കഴിച്ചാലും കഴിച്ചിട്ടില്ല എങ്കിലും കൊഴപ്പം   ഇല്ലാ...

എന്നിട്ട് ആ ഗൃഹസ്ഥനെ വിളിച്ചു പറഞ്ഞു ഒരു
പാട്ടു... പ്രസിദ്ധമായിട്ടുള്ള പാട്ട്...

ഭാര്യ പതിവ്രത ആയി യോജിച്ചു ഇരിക്കുകയാണെങ്കിൽ  എത്ര ദാരിദ്ര്യം ആണെങ്കിലും കഷ്ടം ആയിട്ട് ആണെങ്കിലും കൂടിയിരുന്നാൽ സന്തോഷം ആയിട്ട് ഇരിയ്ക്കാം...😊😊

വിപരീത സ്വഭാവക്കാരി ആണെങ്കിൽ... അല്പവും പറഞ്ഞാൽ കേൾക്കാത്തവൾ ആണെങ്കിൽ *ചൊല്ലാമൽ സംന്യാസം കൊൾ*....
ആരുടെ അടുത്തും പറയാതെ സന്യാസം സ്വീകരിച്ചു പൊറപ്പെടുക ന്ന് ആണ്.... ഇതൊരു പാട്ട് ആണ്..

ഭാര്യ പറഞ്ഞാൽ കേൾക്കാത്തവൾ ആണെങ്കിൽ ആരോടും പറയാതെ സന്യാസം സ്വീകരിച്ചു പൊറപ്പെടുക...


ശ്രീ നൊച്ചൂർജി...
Parvati 
കഥയല്ലിത് 2010 ൽ ചിലിയിൽ സംഭവിച്ചത്.
മൈനിൽ 2800 അടി താഴ്ചയിൽ 33 തൊഴിലാളികൾ ടണൽ ഇടിഞ്ഞ് കുടുങ്ങി. ഇവർ പാറ ഇടിഞ്ഞ് വീണതിൽ പെട്ട് മരിച്ചോ അതോ കുടുങ്ങിയോ എന്ന് അറിയാതെ രാജ്യം മുഴുവൻ ദുഃഖത്തിലായി.
ടണലിന്റെ ഉള്ളിലൂടെ റെസ്ക്യൂ വർക്കേഴ്സ് പോയി, പക്ഷേ പകുതി എത്തിയപ്പോൾ പാറവീണ് ടണൽ മുഴുവൻ അടഞ്ഞു.   എത്ര ദൂരം പാറയുണ്ട് എന്ന് പോലും അറിയാൻ ആവാത്ത അവസ്ഥയിൽ. അപ്പോഴേക്കും 15 ദിവസം പിന്നിട്ടു. കുടുംബം ജനങ്ങൾ എല്ലാം സ്ഥലത്ത് തന്നെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കാഴ്ച.
ടണല്ലിന്റെ പല സ്ഥലങ്ങളിൽ ഡ്രിൽ ചെയ്തു നോക്കാൻ തീരുമാനിച്ചു.
പലതും 2800 അടി താഴ്ചയിൽ പോകാനാവാതെ ഉപേക്ഷിച്ചു.
30ദിവസം പിന്നിട്ടു, കുടുംബം ജനങ്ങൾ പ്രതീക്ഷ നശിച്ച അവസ്ഥയിൽ.
31ന്നാം ദിവസം ഡ്രിൽ പൊക്കിയപ്പോൾ ഡ്രില്ലിന്റെ അറ്റത്ത് മഞ്ഞ പെയിന്റ് കണ്ടു, നോക്കിയപ്പോൾ കടലാസ് തിരികി വച്ചിരിക്കുന്നു. 33 പേർ എന്ന്.
ആഹ്ളാദം പ്രകടിപ്പിച്ച് കുടുംബം ജനങ്ങൾ ആകോഷമാക്കി. എന്നാൽ  2800 അടി താഴ്ചയിൽ നിന്നും പുറത്തു കൊണ്ടു വരൽ അസാധ്യം.
35ആം ദിവസം അമേരിക്കയിൽ നിന്നും ഒരു ഡ്രില്ലിങ്ങ് വിദഗ്ദ്ധൻ സഹായവുമായി വന്നു.
ഡ്രൽ ഹോളിലൂടെ ക്യാമറ ഇറക്കി 33 പേരേയും കണ്ടു.
കൂര കൂരിരുട്ടിൽ 33 പേർ, ഭക്ഷണം ഇല്ല വെള്ളം ഇല്ല, വെള്ളിച്ചം ഇല്ല.
ഡ്രിൽ ഹോൾ ഒരാളുടെ വ്യാപത്തിയിൽ ആക്കുക വളരെ ശ്രമകരമായ ജോലിയാണ്.. എപ്പോൾ വേണമെങ്കിലും പാറ ഇടിഞ്ഞ് എല്ലാവരും മരിക്കാം.
65 ആം ദിവസം ഒരു മനുഷ്യന് കയറി ഞെരിഞ്ഞ് നിക്കാവുന്ന ഹൊൾ ഉണ്ടാക്കി.
2800 അടിയിൽ നിന്നും ഒരാളെ പുറത്ത് എത്തിക്കാൻ 30 മിനിറ്റ് സമയം വേണം.
ഇരുപത്തി രണ്ട് മണിക്കൂർ എടുത്തു അവസ്സാനത്തെ ആളെ പുറത്ത് എടുക്കാൻ.
ഏതാണ്ട് 70 ദിവസം 2800 അടി താഴ്ചയിൽ 33 പേർ ഭക്ഷണം വെള്ളം കിട്ടാതെ കൂരിരുട്ടിൽ ജീവനുവേണ്ടി കാത്തിരുന്നു. അവസ്സാനം അവർ രക്ഷപ്പെട്ടു.
അതിന്റെ നൂറിൽ ഒരംശം പോലും നമുക്ക് ഇപ്പൊൾ ബുദ്ധിമുട്ടില്ല..
ജീവൻ രക്ഷിക്കാൻ നമ്മുക്ക് ഇന്ന് കുടുംബത്തോടെ, ടീവിയും ഫോണും കംപ്യൂട്ടറും കണ്ട് ഇരിക്കാം..
അനുസരിക്കൂ സർക്കാരിന്റെ നിയന്ത്രണം.

  1. ഇല്ലെങ്കിൽ പിന്നെ ജീവനുവേണ്ടി കേഴുന്നു അവസ്ഥയിൽ ആവും..
ഭാഷിതം: 01_*

_"അസ്ഥിരം ജീവിതം ലോകേ_
_അസ്ഥിരേ ധനയൗവനേ_
_അസ്ഥിരാഃ പുത്രദാരാശ്ച_
_ധര്‍മകീര്‍ത്തിദ്വയം സ്ഥിരം"_


_ആയുസ്സ്‌ സ്ഥിരമല്ല, ധനത്തിനും, യൗവനത്തിനും സ്ഥിരതയില്ല,പത്നിയും, കുട്ടികളും ശാശ്വതമല്ല......_

_രണ്ട്‌ കാര്യങ്ങള്‍ക്ക്‌ മാത്രമേ സ്ഥിരതയുള്ളൂ....._
_ധര്‍മത്തിനും കീര്‍ത്തിക്കും....._
*________________________________________*
*_✍🏻Group@ ഇന്നത്തെ വാചകം_*
*_________________________________________*
Why Japan is normal when the entire world is shutdown??

This is a forward

I am continously thinking when Japan was the first country to be impacted by Corona from China because of the luxury ship Diamond Princess from China in January by now it would have gone to stage 4 like European countries. When Japan was hit with the Virus, My parents asked me to come back to India for few months and go back once it settles.
But in Japan everything is normal till today. We were going to offices daily, we are going to all essential services. No restaurants are closed. No malls are closed. No lockdown. Metro trains moving normally. Bullet trains moving normally. All International borders are open. Also Japan has the high percentage of old people like Italy. Tokyo has highest number of foreigners living. Tokyo is one of the best tourist attraction with lot of foreigners. Foreigners are still allowed inside.
Only services stopped are schools and public events.
Am listening to all theories of breaking the chain.
Lockdown kills the chain process for the dense country like India. Tokyo is the most dense city in the world and how is it controlled. We are leading just the normal life as usual. Am Only scared when i see updates and news from India.

I analyzed about it and probably it is because of the culture of Japanese people where the rules suggested to prevent Corona virus were practiced by them from childhood.
1. japanese people wear masks when they travel or come out.  Usually we see 60% wearing masks daily on normal days. Even they catch very little cold they wear masks. This was their culture which helped in stopping the spread and cuts the chain.
Normally any public facing person like receptionist, govt officers, doctors, nurses,station masters, train staff,police, janitors, etc wear masks daily at work. During winter we make children to wear a mask Daily so that they dont bother others when they catch cold. At home we have kodomo mask box and normal mask box. Kodomo mask is for children which fits them properly.
2. Japanese people lead a life where they dont bother others. They dont litter anything. They use dustbins only to litter or spit. Cleanliness is the part of their culture. They were taught how to be clean and public behaviour before learning alphabets in schools.
3. They dont do handshake but bow to greet.
4. Here washing hands is a part of culture. We have soaps and sanitizers in public toilets , office entrances and usually in every public space. Using sanitizers is pretty common which prevented spread of virus. I never used the sanitizers but from past 2 months am following the usage of sanitizers before entering office, using an elevator, the moment i see sanitizer try using it. 
5. In restrooms i noticed that people wash their hands and also clean and wipe the sink area too to make it comfortable for the next person to use it. This is a usual practice in public metro stations too.
6. They carry wet tissue packets to clean their hands occasionally when they go out.
7. They usually maintain social distance with all

This helped Japan to prevent lockdown. This needs a lot of Sadhana. These rules were part of Japanese culture which they practice with perfection. Something to learn from Japan.
അക്ഷൗഹിണി എന്ന് കേട്ടിട്ടില്ലേ
അക്ഷൗഹിണിപ്പട
പണ്ട് മഹാഭാരത യുദ്ധത്തിൽ പതിനെട്ട് അക്ഷഔ ഹിണിപ്പടയാണ് ഉണ്ടായിരുന്നത്
എന്താണ് ഒരു അക്ഷൗഹിണി.

ഒരു തേര്
ഒരു ആന
അഞ്ചു കാലാൾപ്പട
മൂന്ന് കുതിര
ഇവ ചേർന്നതിനെ ഒരു പത്തി" എന്ന് പറയും
ഇങ്ങിനെ മൂന്ന് പത്തി ചേർന്നാൽ ഒരു സേനാ മുഖം
അതായത് മൂന്ന് തേര് 'മൂന്ന് ആന' പതിനഞ്ച് കാലാൾ ഒൻപത് കുതിര - ഇതാണ് ഒരു സേനാ മുഖം
മൂന്ന് സേനാ മുഖം ചേർന്നാൽ ഒരു ഗുൽ മം' മൂന്ന് ഗുൽ മംചേർന്നാൽ ഒരു ഗണം
മൂന്ന് ഗണം ചേർന്നാൽ ഒരു വാഹിനി
മൂന്ന് വാ ഹിനി ചേർന്നാൽ ഒരു പ്യ തന' മൂന്ന് പ്യത ന ചേർന്നാൽ ഒരു ചമു
മൂന്ന് ചമു ചേർന്നാൽ ഒരു അനീ കി നി
പത്ത് അനീ കി നി ചേർന്നാൽ ഒരു അക്ഷൗഹിണി

അതായത് ഇരുപത്തോരായി രത്തി എണ്ണൂറ്റിയെഴു പതു രഥങ്ങളും അത്ര തന്നെ ആനകളും ഒരു ലക്ഷത്തി ഒമ്പതിനായിരത്തി മുന്നൂറ്റിയമ്പത് കാലാൾപ്പടകളും അറുപത്തി അയ്യായിരത്തി അറുനൂറ്റിപ്പത്ത് കുതിരകളും ചേർന്നതാണ് ഒരു അക്ഷൗഹിണി
കുരു പാണ്ഡവയുദ്ധത്തിൽ ഇങ്ങിനെ പതിനെട്ട് അക്ഷൗഹിണി ഉണ്ടായിരുന്നു എന്നറിയുക.
Kalidasa bhattathiri 
🔯🔯🔯🔯🔯🔯🔯

*രോഗാണുനാശക സൂക്തം*

 കൈമുക്ക് രാമൻ അക്കിത്തിരിപ്പാ ട് പ്രധാന ദൈവജ്ഞ നായി 2018 ൽ ഗുരുവായൂർ ക്ഷേത്ര ത്തിൽ നടത്തിയ അഷ്ടമംഗലപ്രശ്നത്തിൽ "2020-21ൽ ലോകാ പത്ത് വരാൻ സാദ്ധ്യത യുളളതിനാൽ ക്ഷേത്ര ത്തിൽ പ്രത്യേകം വഴി പാടുകളും പ്രത്യേകം ശ്രദ്ധയും വേണം" എന്ന് പറഞ്ഞിട്ടുണ്ട്.   മുകളി ൽ  ചേർത്ത *രോഗാ ണു നാശകസൂക്തം* 100008 ഉരു എല്ലാ ക്ഷേത്രങ്ങളിലും ഭവന ങ്ങളിലും ജപിക്കുന്നത് ഇന്ന് ലോകത്ത് വന്നു ചേർന്നിരിയക്കുന്ന കെടുതിയ്ക്ക് പരിഹാര മാകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടിട്ടുണ്ട്.

*രോഗാണുനാശക സൂക്തം* (അർത്ഥത്തോട് കൂടി)
-----------------------------------

ഓം അത്രിണാ ത്വാ ക്രിമേ
ഹന്മി. കണ്വേന ജമദഗ്ദിനാ. വിശ്വാവസോർബ്രഹ്മണാ
ഹതഃ.  ക്രിമീണാങ്കം രാജാ.
അപ്യേഷാങ്കം സ്ഥപതിർഹതഃ  അഥോ
മാതാഽഥോ പിതാ.
അഥോ സ്ഥൂരാ അഥോ ക്ഷുദ്രാഃ അഥോ കൃഷ്ണാ അഥോ ശ്വേതാഃ  അഥോ ആശാതികാ ഹതാഃ ശ്വേതാഭിസ്സഹ സർവ്വേ ഹതാഃ ആഹരാവദ്യ. ശൃതസ്യ ഹവിഷോ യഥാ തത്സത്യം യദമും യമസ്യ ജംഭയോഃ. ആദധാമി തഥാ ഹി തത്. ഖൻഫൻമ്രസി.
ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ

അർത്ഥം

"ഹേ.. കൃമീ , അത്രിമഹർഷിയും കണ്വമഹർഷിയും ജമദഗ്നിമഹർഷിയും  കൂടി നിർമ്മിച്ച ഈ മന്ത്രം കൊണ്ട് നിന്നെ ഞാൻ നശിപ്പിക്കും.
ഒരിക്കൽ വിശ്വാവസു കൃമികളുടെ രാജാവിനെ വധിച്ചത് ഈ മന്ത്രമുപയോഗിച്ചിട്ടായിരുന്നു. എന്നതുപോലെ നിങ്ങളുടെ എല്ലാ നേതാക്കളും മരിച്ചുവീഴും. അവരുടെ മാതാപിതാക്കളും നശിപ്പിക്കപ്പെടും.
വലുതോ ചെറുതോ കറുത്തതോ വെളുത്തതോ ആയ സകല കീടാണുക്കളും കൊല്ലപ്പെടും. മൃഗങ്ങളുടെ ശരീരത്തിൽ വസിക്കുന്നതായ എല്ലാ കീടങ്ങളും നശിപ്പിക്കപ്പെടും. അതിനായി ഞങ്ങളിതാ ഹോമകുണ്ഠത്തിൽ ഹവിസ്സർപ്പിക്കുന്നു.
ഈ മന്ത്രത്താൽ ശത്രുകീടങ്ങൾ യമന്റെ പല്ലുകൾക്കിടയിൽക്കിടന്ന്  ഞെരിയുമ്പോൾ ആ ശബ്ദം ഞങ്ങൾക്ക് കേൾക്കാം."

ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ
🔯🔯🔯🔯🔯🔯🔯

Friday, March 27, 2020

*🎼ഭാഷ്യപ്രഭ*
           *(10)*

*🎼ബ്രഹ്മസൂത്രം ആരംഭിക്കുന്നു*

ശ്രീ ശങ്കരഭഗവത്പാദരുടെ ബ്രഹ്മസൂത്രത്തിലെ ചതു:സൂത്രിയുടെ വിശദമായ ഭാഷാന്തരം)

      അരവിന്ദഗുരും വന്ദേ 
      വേദാന്തശിവരൂപിണം
      സച്ചിദാനന്ദമാത്മാനം
      സർവ്വാത്മകമനാമയം.

*🎼നീയും ഞാനും*

ചിന്തിക്കുന്ന ഒരാൾക്കു പ്രപഞ്ചാനുഭവത്തെ രണ്ടായി തിരിക്കാൻ കഴിയും. അറിയപ്പെടുന്ന വസ്തുക്കളും അറിയുന്നയാളും. അറിയപ്പെടുന്ന വസ്തുക്കളെയെല്ലാം നമുക്ക് നീ
എന്ന ശബ്ദം ചൊല്ലി വിളിക്കാം. ഞാൻ അല്ലാത്തതെല്ലാം നീ
എന്ന ആശയം ഈ ശബ്ദത്തിലൂടെ ധരിച്ചാൽ മതി.
അറിയുന്നയാളിനെ ഞാൻ എന്നും വിളിക്കാം. ഞാൻ അറിയുന്നുവെന്നാണല്ലോ എല്ലാവർക്കും അനുഭവം. നീ അറിയുന്നുവെന്ന് ആരും അനുഭവിക്കാറില്ല. ഞാനും നീയും കഴിഞ്ഞ് മൂന്നാമതെിരു പദാർത്ഥം ഈ പ്രപഞ്ചത്തിൽ കാണാനോ കേൾക്കാനോ ഇല്ലെന്നു തീർച്ച.

*🎼വിഷയവും വിഷയിയും*

നീ എന്ന ശബ്ദം കൊണ്ടർത്ഥമാക്കുന്ന ഞാനല്ലാത്ത എല്ലാ വസ്തുക്കളെയും നമുക്ക് വിഷയം ആയി കണക്കാക്കാം. വിഷയങ്ങളെ അറിഞ്ഞനുഭവിക്കുന്ന ഞാനിനെ വിഷയി'യായും കണക്കാക്കാം. വിഷയത്തോടു ബന്ധപ്പെടുന്നവൻ
വിഷയിയെന്നാണ് ശബദാർത്ഥം.
വിഷയവിഷയികൾക്ക്, പറയാവുന്ന പ്രസിദ്ധങ്ങളായ പേരുകൾ ഇനിയും പലതുണ്ട്.
വിഷയത്തെ ധർമ്മ മെന്നും വിഷയിയെ ധർമ്മിയെന്നും വിളിക്കാം. ധർമ്മം മറെറാന്നിനെ ആശയിച്ചു നിൽക്കുന്നത്. ധർമ്മി ധർമ്മത്തിന്നാശ്രയമരുളുന്നവൻ. വിഷയത്തിന് ദൃശ്യമെന്നും വിഷയിക്ക് ദൃക്കെന്നും പ്രസിദ്ധിയുണ്ട്. ദൃശ്യം കാണപ്പെടുന്നത്. ദൃക്ക് കാണുന്നവൻ. ഭോഗ്യമെന്നും
ഭോക്താവെന്നും കാര്യമെന്നും കർത്താവെന്നും ഒക്കെ വേണമെങ്കിൽ വിഷയവിഷയികളെ വിളിക്കാവുന്നതേയുളളു.

*🎼വിഷയവിഷയി സ്വഭാവം*

വിഷയവും വിഷയിയും ഇരുട്ടും വെളിച്ചവും പോലെ വിരുദ്ധപദാർത്ഥങ്ങളാണ്. ഒന്ന് ജഡം. മറ്റേത് ചേതനൻ. പുറമെ കാണപ്പെടുകയോ അറിയപ്പെടുകയോ ചെയ്യുന്നവയൊക്കെ ജഡങ്ങളാണല്ലോ. ജഡങ്ങളിൽ
ചേതനനുണ്ടെങ്കിൽത്തന്നെ പഞ്ചേന്ദ്രിയങ്ങൾകൊണ്ട് ചേതനനെ ആരും അനുഭവിക്കാറില്ല.
പഞ്ചേന്ദ്രിയങ്ങൾ കൊണ്ടനുഭവിക്കുന്ന ശബ്ദ സ്പർശ രൂപ രസ ഗന്ധങ്ങൾ ജഡങ്ങൾതന്നെ. കാണുകയും അറിയുകയും ചെയ്യുന്നയാൾ ചേതനനാകാതെ തരവുമില്ല. അറിവും കാഴ്ചയും ജഡത്തിനു സാദ്ധ്യമല്ല. അതുപോലെ ജഡം സ്വയം പ്രകാശിക്കാത്തതുകൊണ്ട് ഇരുട്ടാണ്. ചേതനൻ സ്വയം പ്രകാശിക്കുകയും മറ്റുളളവയെ പ്രകാശിപ്പിക്കുകയും ചെയ്യുന്നതുകൊണ്ട് പ്രകാശമാണ്. ജഡങ്ങൾക്കു ജനന പരിണാമ മരണങ്ങൾ കാണുന്നു. ചേതനനു ജനിക്കാനോ പരിണമിക്കാനോ മരിക്കാനോ സാധിക്കില്ല.

*🎼വിഷയവിഷയികൾ കൂടിക്കലരുമോ?*
 പ്രപഞ്ചഘടകങ്ങളായിക്കാണുന്ന വിഷയവിഷയികൾ ഇങ്ങനെ വിരുദ്ധ സ്വഭാവങ്ങളോടു കൂടിയവയാണെങ്കിൽ അവയ്ക്ക് അന്യോന്യം സമ്പർക്കം സാദ്ധ്യമല്ലല്ലൊ. ഒന്ന് മറെറാന്നിൽ നിന്ന് ഉണ്ടാകുന്നുവെന്നോ ഒന്നു മറെറാന്നുമായി കൂടിക്കലരുന്നുവെന്നോ പറയുക വയ്യാ. ഇരുട്ട് വെളിച്ചത്തിൽനിന്ന് ഉണ്ടാകുന്നുവെന്നോ വെളിച്ചം ഇരുട്ടിൽനിന്ന് ഉണ്ടാകുന്നുവെന്നോ പറയാൻ പാടില്ല. വാസ്തവത്തിൽ ഇരുട്ടും വെളിച്ചവും കൂടി കലരുന്നുവെന്നും പറയുന്നത്
ശരിയായിരിക്കുകയില്ല. ഇതു തന്നെയല്ലേ ജഡചേതനങ്ങളുടെയും സ്ഥിതി? ഇവയ്ക്ക് പരസ്പരബന്ധമൊന്നും സാധ്യമല്ലെങ്കിൽ ഇവയുടെ ധർമ്മങ്ങളും ഒന്നിന്റേതു മറെറാന്നിനുണ്ടാവുക സാധ്യമല്ലെന്നു തീർച്ച.
ജനനമരണാദിവികാരങ്ങൾ ഒരിക്കലും ചേതനനുണ്ടാകാൻ വയ്യാ. അതുപോലെ പ്രകാശവും അറിവും ജഡത്തിനും ഉണ്ടാകുന്നതല്ല. അപ്പോൾ ജഡചേതനങ്ങളായ വിഷയവിഷയികൾ ഒന്ന്
മറെറാന്നിൽനിന്ന് ഉണ്ടാവുകയോ കുടിക്കലരുകയോ ചെയ്യുന്നില്ലെന്നു
സർവ്വദാ സിദ്ധമായി.

*🎼അധ്യാസം*

അതുകൊണ്ട് ഞാൻ
എന്ന ശബ്ദം കൊണ്ടറിയപ്പെടുന്ന ജ്ഞാനസ്വരൂപനായ വിഷയിയിൽ നീ യെന്ന ശബ്ദം കൊണ്ടറിയപ്പെടുന്ന വിഷയത്തെയും അതിന്റെ ധർമ്മങ്ങളെയും വെറുതേ ഉണ്ടെന്നാരോപിച്ചിരിക്കുകയാണ്.
നേരേ തിരിച്ചും വിഷയിയേയും അതിന്റെ ധർമ്മങ്ങളെയും വിഷയത്തിലും വെറുതേ ഉണ്ടെന്നാരോപിച്ചിരിക്കുന്നു.
ഇതിനെയാണ് വേദാന്തി അധ്യാസം എന്നു പറയുന്നത്. ഈ അധ്യാസം അജ്ഞാനം കൊണ്ടുണ്ടായ ഒരു
ഭ്രമം മാത്രമാണ്. അതുകൊണ്ടിത് മിഥ്യയാണെന്ന് ഉചിതമായും തീരുമാനിക്കാം. വസ്തുബോധം വേണ്ടവിധമാകുമ്പോൾ മാറിമറയുന്ന തോന്നലാണ് മിഥ്യ.

(ശ്രീ ബാലകൃഷ്ണൻ സർ)

തുടരും...

Thursday, March 26, 2020

ഭഗവദ് ഗീതാ -സാംഖ്യയോഗം - പ്രഭാഷണം -  255
സദാശിവ ബ്രഹ് മേന്ദ്ര സ്വാമികൾ എന്ന ഒരു മഹാത്മാവ് ഉണ്ടായിരുന്നു. തമിഴ്നാട്ടില് ജനിച്ച അദ്ദേഹം ആന്ധ്ര ബ്രാഹ്മണ വംശം ആയിരുന്നു. അദ്ദേഹത്തിന്റെ അച്ഛൻ തന്നെ വലിയ യോഗി ആയിരുന്നു.അവർക്ക് അനേക വർഷത്തെ തപസ്സിന്റെ ഫലമായിട്ട് ജനിച്ചൊരു കുട്ടിയാണ് ഈ സദാശിവ ബ്രഹ്‌മേന്ദ്ര സരസ്വതി. അദ്ദേഹം ചെറുപ്പത്തില് മഹാ പണ്ഡിതനായിരുന്നു മൈസൂർ രാജാവിന്റെ സദസ്സില് പണ്ഡിതനായിരുന്നു. അദ്ദേഹത്തിന്റെ ഗുരു പരമ ശിവേന്ദ്ര സരസ്വതി സ്വാമികൾ കാഞ്ചി മഠത്തിലെ സ്വാമി ആയിരുന്നു ത്രേ അന്ന്. അദ്ദേഹം മഹാ പണ്ഡിതനായിരുന്നു മൈസൂർ രാജാവിന്റെ സദസ്സില്. അപ്പൊ രാജസദസ്സില് പണ്ഡിതന്മാർ ഒക്കെ വരുമ്പോൾ ആ  പണ്ഡിതന്മാർക്കൊക്കെ ഇദ്ദേഹം സർട്ടിഫിക്കറ്റ് കൊടുത്താലേ രാജാവ് സമ്മാനം കൊടുക്കുള്ളൂ. അപ്പൊ ഇദ്ദേഹം ആർക്കും സെർട്ടിഫിക്കറ്റ് കൊടുക്കില്ല. കാരണം ഇദ്ദേഹത്തിന്റെ അറിവിന്റെ മുന്നില് ഒരാൾക്കും തല ഉയർത്താൻ പറ്റില്ല. ഇദ്ദേഹം ആരെയും സമ്മതിച്ചു കൊടുക്കുകയും ഇല്ല. ഇങ്ങനെ ഒരു പാട് പണ്ഡിതന്മാരുടെ ഒരു ശാപം ഏറ്റുവാങ്ങേണ്ടി വന്നപ്പോൾ ഒരു പണ്ഡിതൻ പരമശിവേന്ദ്ര സരസ്വതിയോടു ചെന്നു പറഞ്ഞു അങ്ങയുടെ ശിഷ്യൻ വളരെ മേധാവി, നല്ല ചെറുപ്പ വയസ്സ്, ഇരുപത് ഇരുപത്തിരണ്ടു വയസ്സേ ആയിട്ടുള്ളൂ മഹാ ബുദ്ധിശാലി.അയാളെ പാണ്ഡിത്യത്തിൽ ജയിക്കാൻ ആർക്കും സാദ്ധ്യമല്ല. പക്ഷേ അദ്ദേഹത്തിന്റെ ഉള്ളിൽ അദ്ധ്യാത്മികമായിട്ട് ഒരു വലിയ നിധി ഉണ്ട്. അതൊക്കെ ഈ പാണ്ഡിത്ത്യത്തിൽ വേസ്റ്റ് ആയിക്കൊണ്ടിരിക്കുന്നു. വരുന്നവരോടൊക്കെ വാദിക്കലും ശണ്ഠകൂടലും പുതിയ പുതിയ  ഈ ശാസ്ത്രങ്ങള് പഠിക്കലും നോക്കലും ഇതിൽ തന്നെ അദ്ദേഹം ബുദ്ധി ചിലവാക്കിക്കൊണ്ടിരിക്കുന്നു എന്ന് പരമശിവേന്ദ്ര സരസ്വതിയോട് ചെന്ന് കംപ്ലയിന്റ് പറഞ്ഞു .അപ്പോൾ പരമശിവേന്ദ്ര സരസ്വതി ഇദ്ദേഹത്തിനെ വിളിച്ചു വരുത്തി.ഗുരുവിളിക്കുണൂ എന്നു പറഞ്ഞപ്പോൾ തന്നെ, അപാരമായ ഗുരുഭക്തി രാജസദസ്സിലുള്ള ജോലി രാജിവച്ച് ഗുരുവിന്റെ അടുത്ത് വന്നു. ഗുരുവിന്റെ അടുത്ത് വന്നപ്പോൾ ഗുരു ചോദിച്ചുവത്രെ സദാശിവം നീ വായ അടക്കില്ലേ എന്നു ചോദിച്ചുവത്രെ. എത്ര കാലമായി ഇങ്ങനെ വളവള, ഈ വരുന്നവരോടൊക്കെ വാദിക്കലും തോല്പ്പിക്കലും ചെയ്യുന്നു നീ, ഇനി ഒന്ന് വായ അടക്കില്ലെ? സ്വാമി അന്നത്തോടെ മൗനത്തിലായി. എന്നു വച്ചാൽ അതിനു ശേഷമാണ് സ്വാമി സന്യാസം കൊടുത്തത്. സന്യാസം കൊടുത്തു അന്നത്തോടെ മൗനത്തിലായി. മഹാ പണ്ഡിതനായിരുന്നു എപ്പോഴെങ്കിലും രണ്ടു വാക്കു പറയും ചിലപ്പോൾ പാടും. അല്ലാതെ വ്യവഹാര വർത്തമാനം ഒന്നും ഇല്ലാതായി മൗനവ്രതത്തിലായി. സന്യാസം വാങ്ങി. കാവേരിയുടെ തീരത്തില് ഒരു പാറപ്പുറത്തിരുന്ന്  കുറെ കാലം യോഗ പരിശീലനം ചെയ്തു.യോഗ പരിശീലനം ചെയ്ത് ഇപ്പൊ ഭഗവാൻ പറഞ്ഞ സ്ഥിതി ഉണ്ടല്ലോ ഇനി ഒന്നും പഠിക്കാനും ഇല്ല അറിയാനും ഇല്ല എന്ന സ്ഥിതിയായി സ്വാമികൾക്ക്, അവധൂത വൃത്തിയായി സ്വാമികൾക്ക്. ഇതൊക്കെ അടുത്ത കാലത്ത് ഒരു 180-200 വർഷത്തിനുള്ളിലുള്ള കഥകൾ ആണ്.
(നൊച്ചൂർ ജി )
Sunil namboodiri
പതിനേഴാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഗണിതശാസ്ത്രജ്ഞനും ചിന്തകനുമായിരുന്നു ബ്ലെയിസ് പാസ്കൽ. ജീവിതത്തെക്കുറിച്ച് അദ്ദേഹം മുന്നോട്ടു വയ്ക്കുന്ന മനോഹരമായൊരു നിരീക്ഷണം ഇങ്ങിനെയാണ്.

All of humanity’s problems stem from man’s inability to sit quietly in a room alone.

ശാന്തമായ ഒരു മുറിയിൽ തനിച്ചിരിക്കാൻ സാധിക്കാത്തതിൽ നിന്നാണ് മനുഷ്യരാശിയുടെ ദുരിതങ്ങൾ ഉണ്ടാകുന്നത്.

നമ്മുടെ രാജ്യം വൈറസ്ബാധയുടെ അടുത്ത ഘട്ടത്തിലേക്ക് പൊയ്ക്കൊണ്ടിരിക്കെ, ഭരണാധികാരികളും നിയമപാലകരും നിരന്തരം മുന്നറിയിപ്പുകൾ നൽകിക്കൊണ്ടിരിക്കെ, അതൊന്നും ചെവിക്കൊള്ളാതെ ധാരാളം ജനങ്ങൾ പൊതുനിരത്തിലിറങ്ങുന്നുണ്ടങ്കിൽ അതിന്റെ യഥാർത്ഥ കാരണം ജീവിതത്തിൽ ഒരിക്കൽ പോലും അവർക്ക് അതിനുള്ള അവസരമോ പരിശീലനമോ സിദ്ധിച്ചിട്ടില്ല എന്നുള്ളതാണ്. നമ്മുടെ ശരിയായിട്ടുള്ള ആത്മീയ ദാരിദ്ര്യങ്ങളെ ഒരു കുഞ്ഞൻ വൈറസ് എത്രഭംഗിയായി തുറന്നുകാണിക്കുന്നു. സദാ സമയവും സാമൂഹ്യബന്ധങ്ങളുമായി നേരിട്ട് ഒട്ടി നിൽക്കാനാണ് നാം ശീലിച്ചിട്ടുള്ളത്. ഏകാന്തതയും പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാത്ത അവസ്ഥയും രസമില്ലാത്ത, വിരസമായ, നിമിഷങ്ങളാണ് നമുക്ക്. അത്തരം സന്ദർഭങ്ങളെ വല്ല വിധേനയും ഒഴിവാക്കാനാണ് ആരും ശ്രമിക്കുക. സമൂഹം മുഴക്കുന്ന ആരവങ്ങൾക്കപ്പുറമുള്ള ജീവിതത്തിന്റെ നിശ്ശബ്ദതകളെ നാം ശ്രവിച്ചിട്ടില്ല. രസങ്ങൾക്കപ്പുറമുള്ള 'വിരസതയെ' നാം വൈറസിനേക്കാൾ വെറുക്കുന്നു.

വാസ്തവത്തിൽ ആ ഏകാന്തതയും നിശബ്ദതയും വിരസതയുമാണ് നാം എന്നുപറയുന്നത്. അതില്നിന്നൊക്കെ ഓടിയൊളിക്കുമ്പോൾ നമ്മൾ നമ്മളിൽ നിന്ന് തന്നെയാണ് ഓടിയൊളിക്കുന്നത്. നമുക്ക് നമ്മളെത്തന്നെ ഇഷ്ടമല്ലാത്തത് കൊണ്ടാണ് ഏകാന്തതയെയും ഇഷ്ടമല്ലാത്തത്. ഇതൊക്കെ ആത്മീയതയിലെ ബാലപാഠങ്ങളാണ്. സ്വയം കണ്ടെത്തേണ്ടുന്ന ജീവിതപാഠങ്ങൾ. ഇന്നിപ്പോൾ അല്പ സമയം സ്വന്തം  വീട്ടിലിരിക്കാൻ പോലും സാധിക്കാതെ restlessness കാണിക്കുന്ന ആൾക്കൂട്ടങ്ങളെക്കണ്ടപ്പോൾ ഇത്രയും കുറിയ്ക്കണമെന്ന് തോന്നി.

Peeyush Kriss
*21 ദിവസം 12 ശീലങ്ങൾ*

പ്രിയ ബന്ധുക്കളെ നമസ്കാരം 🙏🏻
ലോക ജനത കൊറോണ
/ കോവി ഡ് 19 എന്ന മഹാമാരി പടരുന്നതിൽ എന്ത് ചെയ്യണം എന്നറിയാതെ വിഷമിച്ചു നിൽക്കുകയാണല്ലോ. നമ്മുടെ രാജ്യത്ത് 21 ദിവസത്തെ കർഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നതും എല്ലാവർക്കും അറിയാം. ഇത്തരുണത്തിൽ നാമെല്ലാം വീടടച്ച് അകത്തിരിക്കുകയാണ്. ഈ 21 ദിവസം നമുക്ക് ക്രിയാത്മകമായി എന്തൊക്കെ ചെയ്യാൻ സാധിക്കും എന്ന് ചിന്തിക്കാം.
തീർച്ചയായും ഈ ദിവസങ്ങൾ  ആഘോഷമാക്കണമെന്നല്ല പറഞ്ഞു വരുന്നത്. നമുക്ക്
"ലോകാ സമസ്താഃ സുഖിനോ ഭവന്തുഃ" എന്ന് പ്രാർത്ഥിക്കാം.
അസുഖം കൂടുതൽ പേരിലേക്ക് വ്യാപിക്കാതിരിക്കട്ടേ എന്ന് പ്രത്യാശിക്കാം.

ഇനി വിഷയത്തിലേക്ക് വരാം. ഈ 21 ദിവസം നമ്മൾ കുടുംബമായി ഒന്നിച്ചിരിക്കുകയാണല്ലോ. മാതാപിതാക്കൾക്ക് ഉദ്യോഗത്തിന് പോകണ്ട, കുട്ടികൾക്ക് സ്കൂളിൽ പോകണ്ട, പരീക്ഷകൾ ഇല്ല. പാട്ട്, ഡാൻസ്, തുടങ്ങിയ മറ്റു ക്ളാസുകൾ ഇല്ല. നമ്മുടെ കുട്ടികളെ അവരുടെ പ്രായം അനുസരിച്ച് ഈ അവസരത്തിൽ നല്ല പല ശീലങ്ങൾ പഠിപ്പിക്കാൻ ശ്രമിക്കുക. ചില  കാര്യങ്ങൾ  നിങ്ങളുമായി പങ്കു വെക്കാൻ താല്പര്യപ്പെടുന്നു.

1. ചെറിയ കുട്ടികളെ അവരുടെ കളി സാധനങ്ങൾ, കളി കഴിഞ്ഞോ, രാത്രിയിൽ കിടക്കുന്നതിന് മുമ്പോ  എടുത്ത് ഒരു പ്രത്യേക സ്ഥാനത്ത് സൂക്ഷിച്ചു വെക്കാൻ പറഞ്ഞു കൊടുക്കണം. ഇതിനായി ഒരു വലിയ സഞ്ചിയോ, ബക്കറ്റോ അവർക്ക് നൽകണം. ആദ്യമൊക്കെ  അവരോടൊപ്പം നമ്മളും അവ പെറുക്കി വക്കാൻ കൂടണം. പിന്നെപ്പിന്നെ അവരോട് തനിയെ തന്നെ അവയൊക്കെ എടുത്ത് തിരികെ വക്കാൻ പറയാം.

2. കുറച്ച് കൂടി വലിയ കുട്ടികൾക്ക് സ്വന്തം പുസ്തകങ്ങളും വസ്ത്രങ്ങളും അവരുപയോഗിക്കുന്ന മറ്റു സാധനങ്ങളും അടുക്കി പെറുക്കി വൃത്തിയായി സൂക്ഷിക്കാൻ നിർദ്ദേശങ്ങൾ കൊടുക്കുക. ഇവിടെയും മാതാപിതാക്കൾ ആദ്യമൊക്കെ അവരെ സഹായിക്കണം. എന്നാലെ അവർക്ക് എങ്ങനെ വേണം ഓരോന്നും ചെയ്യേണ്ടത് എന്ന് മനസ്സിലാകൂ.

3. പത്ത് വയസ്സൊക്കെ ആയവർക്ക് വീട് അടിച്ച് വരാനും തുടക്കാനും ഒക്കെ അമ്മയെ  സഹായിക്കാൻ കഴിയും.
അടുക്കളയിലും അമ്മമാർക്ക് കുട്ടികളെ സഹായിക്കാൻ കൂട്ടാം. അവരവർ ഉപയോഗിച്ച പ്ലേറ്റുകളും ഗ്ലാസ്സുകളും കഴുകി വൃത്തിയാക്കി വെക്കേണ്ട സ്ഥലത്ത് വെക്കാൻ ശീലിപ്പിക്കാം. അവനവന്റെ മാത്രമല്ല മുതിർന്നവർ ഉപയോഗിച്ചതും കഴുകി വൃത്തിയാക്കി വെക്കാൻ പ്രോത്സാഹിപ്പിക്കണം.

4. കുറച്ച് കൂടി മുതിർന്ന കുട്ടികൾക്ക് അത്യാവശ്യം വേണ്ടുന്ന പാചകം പരിശീലിപ്പിക്കാം. അവർക്ക് പച്ചക്കറി മുറിച്ചു തരാം, തേങ്ങ ചിരകിത്തരാം, അമ്മയോട് ചോദിച്ച് വേണ്ട വിധം പല കറികൾക്കും അരച്ച് തരാം, പാചകം ചെയ്ത പാത്രങ്ങൾ തേച്ചു കഴുകി വൃത്തിയാക്കി എടുത്തു വെക്കാം,  വേസ്റ്റ് എടുത്ത് കളഞ്ഞു അടുക്കള തുടച്ച് വൃത്തിയാക്കാം...... ഇങ്ങനെ പലതും നമുക്ക്,  കുട്ടികൾക്ക് പറഞ്ഞു കൊടുത്ത് അവരെ കൊണ്ട് ചെയ്യിക്കാം. പതുക്കെ അവരെ പാചകത്തിലേക്കും കൊണ്ടു വരാം.
അവരവരുടെ വസ്ത്രങ്ങൾ കഴുകി വൃത്തിയാക്കി ഉണക്കി മടക്കി അലമാരയിൽ അടുക്കി വെക്കുന്നു ശീലം നല്ലതാണ്. അതിന് അവരെ പരിശീലിപ്പിക്കുക.

5.സ്വന്തം ശരീരം വേണ്ടതുപോലെ വേണ്ട സമയം വൃത്തിയാക്കാനും മാതാപിതാക്കൾ പെൺകുട്ടികൾക്ക്/ആൺകുട്ടികൾക്ക് നിർദേശങ്ങൾ നൽകുകയും കുട്ടികൾ അത് ചെയ്യുന്നുണ്ടെന്ന്, ഉറപ്പുവരുത്തുകയും വേണം. (Basic hygiene)

6. കുട്ടികളെ അവനവന്റെ കാര്യം വേണ്ടുന്ന പ്രാധാന്യം കൊടുത്തു സ്വയം ചെയ്യാൻ ശീലിക്കേണ്ടത് അത്യാവശ്യമാണ്. അതിന് മാതാപിതാക്കൾ കുട്ടികളെ പ്രാപ്തരാക്കുക.
ഈ പറഞ്ഞത് എല്ലാം പ്രാഥമിക ദിനചര്യകൾ ശീലിക്കേണ്ടത്. ഇനി പൊതുവെ കുട്ടികൾ ശീലിക്കേണ്ടത് പറയാം.

7.ഇന്നത്തെ കുട്ടികൾക്ക് മുതിർന്നവരെ ബഹുമാനിക്കാൻ അറിയില്ല.  നമ്മുടെ വീടുകളിൽ ആരെങ്കിലും മുതിർന്നവർ വന്നാൽ അവിടെ ഇരിക്കുന്ന കുട്ടികൾ ഒന്ന് എഴുന്നേൽക്കാൻ കൂട്ടാക്കാറില്ല. അല്ലെങ്കിൽ കുട്ടികൾ വന്നവരെ കണ്ട ഉടനെ ഒന്ന് ചിരിക്കുക പോലും ചെയ്യാതെ എഴുന്നേറ്റു അകത്തേക്ക് പോകും. ഇത്തരം പ്രവൃത്തികൾ തെറ്റാണെന്നും  എങ്ങനെയാണ് മാന്യമായി പെരുമാറേണ്ടതെന്നും അവരെ പറഞ്ഞു മനസ്സിലാക്കുക. ഇതൊക്കെ മുതിർന്നവർ സ്വന്തം പ്രവൃത്തികളിലൂടെ കാണിച്ചു കൊടുക്കണം.

8.പിന്നൊന്ന്, ഇന്നത്തെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ പഠിക്കുന്ന കുട്ടികൾക്ക് മലയാളം നന്നായി  വായിക്കാനോ എഴുതാനോ അറിയില്ല എന്ന സത്യം ദുഃഖത്തോടെ പറഞ്ഞു കൊള്ളട്ടെ. കുട്ടികൾക്ക്  മലയാളം പഠിപ്പിക്കുക. നമ്മുടെ മാതൃഭാഷ അവർ നന്നായി കൈകാര്യം ചെയ്തു ശീലിക്കേണ്ടത് അത്യാവശ്യമാണ്. അതിനായി പത്രം വായിപ്പിച്ചും എഴുതിപ്പിച്ചും തന്നെ മലയാളം പഠിപ്പിക്കുക.

9.ഇനി പ്രധാനപ്പെട്ട ഒരു കാര്യം കൂടി പറയട്ടെ. നമ്മുടെ സംസ്കാരം എന്തെന്ന് കുട്ടികൾക്ക് പറഞ്ഞുകൊടുത്തും നമ്മുടെ പ്രവൃത്തിയിലൂടെയും പഠിപ്പിക്കുക.  കുട്ടികൾക്ക് ഭഗവാന്റെ കഥകൾ പറഞ്ഞു കൊടുക്കാം. കീർത്തനങ്ങൾ ചൊല്ലി കേൾപ്പിക്കാം. കുട്ടികളുടെ ഭാഗവതം, രാമായണം, പഞ്ചതന്ത്ര കഥകൾ, ഗുണപാഠ കഥകൾ, മുതലായ പുസ്തകങ്ങൾ വാങ്ങി വായിക്കാൻ കൊടുക്കണം. അവരെ വായിക്കാൻ സഹായിക്കണം.
സന്ധ്യക്ക് വിളക്ക് കത്തിച്ചു കുടുംബത്തിലെ എല്ലാവരും കൂടി നാമം ജപിക്കണം, കീർത്തനങ്ങൾ പാടണം, ഭാഗവതം, രാമായണം,  നാരായണീയം തുടങ്ങിയ പുസ്തകങ്ങൾ വിശേഷ ദിവസങ്ങളിൽ  പാരായണം ചെയ്യണം.....ഇങ്ങനെ നമുക്ക് കുട്ടികളിൽ ഈശ്വര വിശ്വാസം വളർത്തിയെടുക്കണം.
വിശേഷ ദിവസങ്ങൾ യഥോചിതം ആഘോഷിക്കണം.  ആ ദിവസത്തിന്റെ പ്രത്യേകത പറഞ്ഞു കൊടുക്കണം.

10.ഇനി പറയുന്ന ത് വളരെ പ്രധാനപ്പെട്ട കാര്യമാണ്.
കുട്ടികൾ നിത്യവും ചെയ്ത നല്ല കാര്യങ്ങളും നല്ലതല്ലാത്ത കാര്യങ്ങളും അവരുടെ സഹകരണത്തോടെ, അവരുടെ അറിവിലേക്കായി, മാതാപിതാക്കൾ രാത്രി ഉറങ്ങും മുൻപ് ഒരു നോട്ട് ബുക്കിൽ എഴുതി വെയ്ക്കുക. ഇത് നല്ല കാര്യങ്ങൾ ആവർത്തിക്കാനും നല്ലതല്ലാത്ത കാര്യങ്ങൾ ആവർത്തിക്കാനും കുട്ടികൾക്ക്  ഒരു വഴികാട്ടിയാകും.

11. കുട്ടികളെ കൊണ്ട് ഒരു കുടുംബ വൃക്ഷം വരപ്പിക്കുക. വൃക്ഷശാഖകളും പൂക്കളും ഫലങ്ങളും കുടുംബത്തിലെ അംഗങ്ങളുടെ ഫോട്ടോ പതിച്ച് ഭംഗിയാക്കാം. മുത്തശ്ശന്മാരേയും മുത്തശ്ശിമാരേയും അഥവാ മുതുമുത്തശ്ശന്മാരും മുത്തശ്ശിമാരും ഉണ്ടെങ്കിൽ അവരുടെ ഫോട്ടോയും ഉൾപ്പെടുത്തി വൃക്ഷം വലുതാക്കാം.      മുത്തശ്ശി മുത്തശന്മാരോടു ചോദിച്ചു മനസ്സിലാക്കി വൃക്ഷം ഭംഗിയായി വരക്കാം. ഇതിനായി കുടുംബത്തിലെ എല്ലാവർക്കും സഹായിക്കാം. ഇതുവഴി കുട്ടികളുടെ  മനസ്സിൽ കുടുംബത്തോടുള്ള സ്നേഹവും ബഹുമാനവും വളർത്തിയെടുക്കാം. നമ്മുടെ കുടുംബത്തെ മനസ്സിലാക്കാനും അംഗീകരിക്കാനും അവർ പഠിക്കട്ടെ.

12. ഇനിയൊരു കാര്യം വീടിനു ചുറ്റും (അല്ലെങ്കിൽ ടെറസ്സിൽ സാധിക്കുമെങ്കിൽ) മുറ്റവും മണ്ണുമുണ്ടെങ്കിൽ അത്യാവശ്യം കൃഷിയും പരിശീലിപ്പിക്കാം. പൂച്ചെടികൾ, പച്ചക്കറി ചെടികൾ ഒക്കെ  നട്ടുപിടിപ്പിച്ച് അതിന് പൂ വരുന്നതും കായുണ്ടാകുന്നതും  പ്രതീക്ഷയോടെ നോക്കിയിരിക്കുന്നത് അവരിൽ അധ്വാനശീലവും പ്രതീക്ഷയും വളർത്തും. ചെടികളേയും വൃക്ഷങ്ങളേയും അതിലൊക്കെ വന്നിരുന്നു ചിലക്കുന്ന പക്ഷികളെയും ഒക്കെ  അവർ കണ്ടറിഞ്ഞ് പ്രകൃതിയെ തന്നെ സ്നേഹിച്ചുതുടങ്ങും.
നമുക്ക് നമ്മുടെ കുട്ടികളോട് ചെയ്യാൻ സാധിക്കുന്ന നല്ല നല്ല കാര്യങ്ങൾ അവരുടെ മനസ്സിനെ ശക്തിപ്പെടുത്തും എന്നുമാത്രമല്ല കുടുംബ ബന്ധങ്ങളെ മാനിക്കാനും ബന്ധങ്ങൾ ബലപ്പെടുത്താനും അവരെ സഹായിക്കും.

മുകളിൽ പറഞ്ഞത് ഈ കർഫ്യൂ കാലത്ത് ആൺകുട്ടിയെന്നോ പെൺകുട്ടിയെന്നോ, അച്ഛനോ അമ്മയോ  എന്ന വ്യത്യാസം ഇല്ലാതെ  ചെയ്തും ചെയ്യിപ്പിച്ചും  തുടങ്ങാം. പതിയെ പതിയെ അത് ശീലമായിക്കൊള്ളും.
ഈ അവധി ദിനങ്ങളിൽ മാതാപിതാക്കൾക്കും കുട്ടികൾക്കും യാതൊരുവിധ തിരക്കും ബുദ്ധിമുട്ടും ടെൻഷനും ഒന്നും ഇല്ലല്ലോ. ഈ ദിവസങ്ങൾ  നമ്മുടെ, നമ്മുടെ കുട്ടികളുടെ ഉന്നമനത്തിന്  വേണ്ടി മാറ്റി വെക്കാം. *ചൊട്ടയിലെ ശീലം ചുടല വരെ*....ഓർക്കുക.

Wednesday, March 25, 2020

ഭഗവദ് ഗീതാ -സാംഖ്യയോഗം - പ്രഭാഷണം -  254
ഈ ഞാൻ  ഞാൻ എന്നു സ്ഫുരിക്കുന്നത് എന്താണ് എന്ന് അന്വേഷിച്ച് അകമേക്ക് ചെല്ലുമ്പോൾ ഈ അഹങ്കാരം എവിടെ ഉദിക്കുന്നുവോ ഉദിക്കുന്ന സ്ഥാനത്ത് അടങ്ങും. ഉദിക്കുന്ന സ്ഥാനത്ത് അത് ലയിക്കുമ്പോൾ അവിടെ താൻ താൻ ആയി മറ്റൊരു വസ്തു സ്വയം പൂർണ്ണമായി അകമേ പ്രകാശിക്കും. ആ സ്വയം പൂർണ്ണമായി പ്രകാശിക്കുന്ന വസ്തുവാണ് കൃപാ ശക്തി,അതു തന്നെ ബോധം, അതു തന്നെ ആത്മാ , അതു തന്നെ ശിവസ്വരൂപം, അതു തന്നെ സദ്ഗുരു. ആ അകമേക്ക് സ്വയം പ്രകാശിക്കുന്ന അഹം സ്രോതസ്സ്.ചിത് വസ്തു , ചിത് ശക്തി, ആ ചിത് ശക്തിയുടെ ആവിർഭാവത്തി നെയാണ് ഭഗവാൻ ഇവിടെ "മോഹകലിലം വ്യതി തരിഷ്യതി എന്നു പറയുന്നത്. "മോഹകലിലം " എന്നു വച്ചാൽ മനസ്സ്. നമ്മള് മനസ്സിനെ വച്ചു കൊണ്ടാണ് സാധരണ ജീവിക്കുന്നത്. പക്ഷേ ഈ ബോധമണ്ഡലത്തിനെ അകമേക്ക് കണ്ടെത്തിയാൽ പിന്നീട് മനസ്സ് ഉണ്ടാവും. പക്ഷേ ആ മനസ്സ് എങ്ങിനെ എന്നു വച്ചാൽ പകൽ വേളയിൽ കാണുന്ന ചന്ദ്രനെപ്പോലെയാണ്. സൂര്യൻ ഉദിച്ച ശേഷം ചിലപ്പോൾ ചന്ദ്രൻ ഒക്കെ കാണും ല്ലേ പക്ഷേ ആ ചന്ദ്രന്റെ വെളിച്ചം നമുക്ക് വല്ല പ്രയോജനവും ഉണ്ടോ? അതേ പോലെ ജ്ഞാനിയിലും ഈ ബോധമണ്ഡലം അകമേക്ക് തെളിഞ്ഞ ശേഷവും മനസ്സ് ഉണ്ടാവും പക്ഷേ ആ മനസ്സ് പകൽവേളയിൽ കാണുന്ന ചന്ദ്രനെപ്പോലെ അത് അവിടെ ഇരുന്നു കൊണ്ടിരിക്കും എന്ന് അല്ലാതെ അത് ഇയാളെ ദ്രോഹിക്കുകയും ഇല്ല അത് അയാൾക്ക് വ്യവഹാരത്തിന് വലിയ ആവശ്യവും ഇല്ല. അതിനേക്കാളും ഉജ്ജ്വലമായ പ്രകാശം അകമേക്ക് തെളിഞ്ഞിരിക്കുന്നത് കൊണ്ട്.അതാണ് " തഥാ ഗന്താ സി നിർവേദം ശ്രോതവ്യസ്യ ശ്രുത സ്യ ച " ഇനി മനസ്സുകൊണ്ടുള്ള അറിവ് അവിടെ പ്രയോജനം ഇല്ലാ എന്നാണ്. പഠിച്ച് കഴിഞ്ഞത് ഒന്നും ഇനി പ്രയോജനം ഇല്ല .എത്രയോ പഠിച്ചിരിക്കുന്നു ആ പഠിച്ചത് ഒക്കെ ഇനി പ്രയോജനം ഉണ്ടോ? ഒന്നും പ്രയോജനം ഇല്ല. യാതൊന്നുകൊണ്ടും ഇനി ഒരു പ്രയോജനമില്ലാത്ത സ്ഥിതി കാരണം എന്താ അകമേക്ക് ജ്ഞാനത്തിന്റെ പൂർണ്ണ സ്വരൂപം പ്രകാശിക്കുന്നു .
( നൊച്ചൂർ ജി )
There are about 4000 and odd sutras are there by Panini. The doubt is why so many sutras.  But can you guess how many words that can be generated out of a धातु:?
1)1 धातुः can become 5 धातव:
(धातु+णिच्,+सन्+(सन्+णिच्)+(णिच्+सन्)
2) 5धातवः×10×9लकाराः5×90=450
3) 5धातवः
×12कृत्प्रत्ययाः×21सुप्--------=1260
×5 त्वा,तुम्–––--------------------=     10
4)60कृत् ×5(क्यच् etc)=
                          300×90=.  27000
5)300 नाम×12कृत्×21सुप्  = 75600
6) अव्ययकृत्--300×2          =     600
                                             ----------
1धातुः can generate        1,04,920

And we have circa 2000 Dhatu

And possible words
 2000×1,04,920!!
And Panini created just 4000 sutras for their creation!! Great!!
Courtesy:Vyomalabs
--
🌅 *ആർഷജ്ഞാനം*🌅

                  *അറിയപ്പെടാത്ത*
             *വൈദിക ആയുർവേദം*

    *(സ്വാമി നിർമ്മലാനന്ദഗിരി മഹരാജ്)*                             
    --------------------------------------------------------------

*ഇനിയൊരു തിരിച്ചു പോക്കിന് സാദ്ധ്യതയുണ്ടോ........*🤔

                *പഴയ കാലത്ത് വിവാഹാദി സ്പർശേന്ദ്രിയ സുഖത്തിനായുള്ള കർമ്മങ്ങൾക്ക്, ദേശത്തിനുവെളിയിൽ സങ്കല്പങ്ങൾ അരുതെന്ന് തീരുമാനമുണ്ടായിരുന്നു - ഇതും ഒരന്ധവിശ്വാസമായിരുവെന്ന് തോന്നാം*.

          *അനേകം പാരമ്പര്യത്തിലൂടെ വളർന്നുവന്നിരിക്കുന്ന കോശത്തിന്, വിപരീതമായൊരു പാരമ്പര്യകോശവുമായി സ്പർശം നേടുമ്പോൾ ഒട്ടുവളരെ അണുകങ്ങളുടെ ഉല്പാദനത്തിനും അവയുടെ അമിനോഅമ്ലങ്ങളുടെ പ്രസരണത്തിനും കാരണമായേക്കാമെന്ന് പ്രാചീനർ*.

           *കടൽ കടന്നൊരാൾ പോയികൂട - എന്നൊരു കല്പന. അന്ന് അന്ധവിശ്വാസമാണ്. വർഷങ്ങളുടെ നീണ്ട പുരോഗതിക്കുശേഷം ഇവിടെ നിന്നൊരാൾ കടൽ കടക്കാൻനേരത്ത് ഒട്ടുവളരെ പരിശോധനകൾക്കുശേഷം, പ്രകടമായ രോഗങ്ങൾ ഒന്നുമില്ലെന്ന് ഉറപ്പുവരുത്തിയേ കടക്കാനാകു. ഇതിന്നത്തെ കല്പന. എന്നിട്ട്, പുറത്തുനിന്നയാൾ സ്വദേശത്തേക്ക് മടങ്ങുന്നു എന്നുള്ളതുകൊണ്ട് മാത്രം അത്തരം പരിശോധനകളൊക്കെ കുറയുക. ഇതിന്റെ ഫലമായി ഒട്ടുവളരെ പുതിയ രോഗങ്ങൾ യാത്രകൊണ്ടുണ്ടാകുന്നുവെന്ന് വൈദ്യശാസ്ത്രം പറയുന്നു - ഇന്നിത് ശാസ്ത്രമാണ്. അന്നത്തേത് , അന്ധവിശ്വാസവും. ഒരേ കാര്യത്തിന് രണ്ടു വ്യാഖ്യാനങ്ങൾ നൽകുന്നുവെന്നത് വിചിത്രമാണ്. ഇന്നത്തെ ശാസ്ത്രജ്ഞന്മാർ ഇരുന്നുപഠിച്ചിട്ട് പറയുന്നു, പുറത്തുനിന്നു വരുമ്പോഴാണ് പല പുതിയ രോഗങ്ങളേയും വൈറസുകളേയും അമീബകളേയും കൊണ്ടുവരുന്നതെന്ന്. അന്നീസത്യം വളരെ നിർബന്ധമാക്കി ; ജീവിതത്തിൽ കൊണ്ടുവന്ന ആചാരം പോലെയായിതീർന്നതിനെ അന്ധവിശ്വാസമായെണ്ണിയാണ് നിങ്ങൾ കണ്ടത്. എന്റെ അറിവുശരിയാണെങ്കിൽ , സ്വാമി വിവേകാനന്ദൻപോലും കടൽ കടന്നതങ്ങനെയാണ്. അതൊരു വലിയ വിപ്ലവമായാണ് നിങ്ങൾ എണ്ണിപ്പോന്നത്. അന്നൊന്നും മനുഷ്യന്റെ ആവാസവ്യവസ്ഥയെക്കുറിച്ചോ അതുളവാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചോ അറിവില്ലാത്ത ഒരു ഘട്ടത്തിൽ നിന്നുകൊണ്ടാണ് പ്രാചീന ആചാരത്തെ നിങ്ങൾ വ്യാഖ്യാനിച്ചത്*.

           *നിങ്ങളുടെ ഇന്നത്തെ അനുഭവങ്ങളിൽ തന്നിരിക്കുന്ന രോഗങ്ങളുടെ ഏടുകൾ പരിശോധിക്കുമ്പോൾ, ആ അനാചാരത്തിൽ കഴമ്പുണ്ടെന്ന് നിങ്ങൾ എണ്ണുമോ ; അതല്ല, ഇതൊക്കെ അറിഞ്ഞതാണ് അവരെഴുതിയതെന്ന് എണ്ണുമോ*?

           *വൈദ്യശാസ്ത്രത്തോട് ബന്ധപ്പെടുത്തിമാത്രം രൂപപ്പെട്ട ആചാരങ്ങളിലാണ് ഇത്തരം തിരുവെഴുത്തുകളെല്ലാം കാണുന്നത്. ആഹാരം കഴിച്ചു കഴിഞ്ഞാൽ, ഒരു വീട്ടിലും എച്ചിൽ പാത്രം പിന്നെയവിടെ ഇരിക്കരുതെന്ന ആചാരമുണ്ടായിരുന്നു. ഇലയാണെങ്കിൽ അപ്പോളെടുക്കണം. പാത്രമാണെങ്കിൽ അപ്പോൾ തന്നെ കഴുകി വെക്കണം. ഇന്ന് നിങ്ങളുടെ പല വീടുകളിലും ഒരാഴ്ച്ചത്തെ പാത്രം ഒന്നിച്ചുകഴുകി വെക്കുന്ന ഏർപ്പാടാണ്. ഒരാഴ്ച്ചത്തെ എച്ചിൽ ഒന്നിച്ചൊരു കുഴിയിൽ ഇടുന്ന ഏർപ്പാടുവരെ ഉണ്ട്. കാരണം, മുപ്പതും നാല്പതും വീടുകളിലാണ് ഇന്നൊരു' ഭായ്' ജോലിക്കാരി പണിക്കുവരുന്നത്. നിങ്ങളുടെ വീട്ടിൽ തിങ്കളാഴ്ചയാണ് ; മറ്റോരു വീട്ടിൽ ചൊവ്വാഴ്ചയായിരിക്കും അവളുടെ ജോലി. ഈ തിങ്കളാഴ്ച പോയി, അടുത്ത തിങ്കളാഴ്ച വരുന്നതുവരെയുള്ള ആഹാരം പാകം ചെയ്ത് ഫ്രിഡ്ജിൽ സൂക്ഷിക്കുന്നു. അത് ചൂടാക്കി നിങ്ങൾ കഴിച്ചു കൊണ്ടിരിക്കും - പ്രാചീനർ തണുപ്പിൽ വെച്ചതൊക്കെ അണുകങ്ങളുടെ സമൃദ്ധമായ വളർച്ചയ്ക്കു കാരണമായതെന്നാണ് പറയുന്നത്*.

       *ഏറ്റവും കൂടുതൽ വൈറസുകളും അമീബകളും ബാക്ടീരിയകളും ഉണ്ടാകുന്നത് അവരുടെ വിശ്വാസപ്രകാരം തണുപ്പിലാണ് ; ഫ്രിഡ്ജിലും ഫ്രീസറിലുമൊക്കെതന്നെയാണ്. ബ്രിഡ്ജുണ്ടോ , നിങ്ങളുടെ വീട്ടിൽ, പാചകം ചെയ്ത ഭക്ഷണം അതിനകത്ത് വെയ്ക്കുന്നുണ്ടോ? അരിയും ഉഴുന്നും അരച്ചു വെയ്ക്കുന്നുണ്ടോ, പത്തുപതിനഞ്ച് ദിവസത്തേക്കൊന്നിച്ച്? എങ്കിൽ, നിങ്ങളുടെ വീട്ടിൽനിന്നും രോഗം ഇറങ്ങി സമയമുണ്ടാവില്ല . ഫ്രിഡ്ജും ഫ്രീസറുംകൊണ്ടുള്ള സൗകര്യം തള്ളികളായാവുന്നതല്ല ; വലിയൊരു പരിഷ്കാരവും സൗകര്യവുമാണ്. പക്ഷേ, നിങ്ങൾ ഒരിക്കലെങ്കിലും ആലോചിച്ചിട്ടുണ്ടാകുമോ , ഇവ ബാക്ടീരിയകളുടേയും അമീബകളുടേയും വൈറസുകളുടേയും വിളനിലമാണെന്ന്? നിങ്ങൾ പഠിച്ച കെമസിസ്ട്രി ; മോളിക്കുലാർ ബയോളജി, ബാക്ടീരിയോളജി ,അമിനോളജി എന്നിവയുടെ അടിസ്ഥാനത്തിൽ അതിന്റെ വെളിച്ചത്തിൽ പരിശോധിച്ചാൽ, ഇത് സത്യമാണെന്ന് നിങ്ങൾ ധരിക്കുമോ*?

        *ഫ്രഡ്ജിന്റെയും ഫ്രീസറിന്റെയും തണുപ്പിൽ ; അത്രയുമുള്ള ആ തണുപ്പിൽ യാതൊരു വൈറസ്സും ബാക്ടീരിയയും അമീബയും വളരില്ല എന്നതല്ലേ, നിങ്ങളുടെ വ്യക്തമായ ധാരണ? അതുകൊണ്ടല്ലേ, നിങ്ങൾ അതിനകത്ത് ആഹാരങ്ങൾ കൊണ്ടുപോയി സൂക്ഷിക്കുന്നത്*?

        *പശുവിന്റെ കുത്തിവെയ്ക്കാനുള്ള ബീജവും സ്ത്രീകളിൽ ' ഇബ്സി' ഏർപ്പാടാക്കുന്നതിനുവേണ്ടിയുള്ള പുരുഷബീജവും ബീജ - അണ്ഡ ഉല്പാദനമില്ലാത്ത സ്ത്രീയ്ക്കു വേണ്ടുന്ന അണ്ഡവും, നിങ്ങളുടെ ഫെർട്ടിലിറ്റി ക്ലീനിക്കുകളിൽ സൂക്ഷിക്കുന്നതും ഫ്രീസറിൽ തന്നെയാണ്. ഇവയൊന്നും അവയ്ക്കുള്ളിൽ നശിക്കുന്നില്ല എന്നറിയുന്ന നിങ്ങൾ, വൈറസ്സും ബാക്ടീരിയയും അമീബയുമൊക്കെ അവയ്ക്കുള്ളിൽ നശിക്കുന്നു എന്നെങ്ങനെയാണ് അറിഞ്ഞത്? അഞ്ഞൂറു രൂപവരെ മുടക്കിയാൽ കിട്ടുന്ന മൈക്രോസ്കോപ്പുകളുണ്ട്. അതുമല്ലെങ്കിൽ, പരിചയക്കാരായ ലാബുനടത്തിപ്പുകാരുണ്ടെങ്കിൽ മൈക്രോസ്കോപ്പ് ഒരു മണിക്കൂർ നേരത്തേക്ക് കടം വാങ്ങിക്കൊണ്ടു വന്ന് അതിലൂടെ നിങ്ങളൊന്നു നോക്കു. അവയിൽ വേവിച്ചു സൂക്ഷിച്ചുവെച്ച ആഹാരം കഴിക്കാൻ കൊള്ളാമോയെന്ന്*.

          *ലോകത്ത് ഏറ്റവും കൂടുതൽ രോഗവാഹകരായ അണുകങ്ങൾ ജീവിക്കുന്നത് തണുപ്പിലാണ്. സൂര്യൻ കാണാത്ത തണുപ്പുരാജ്യങ്ങളിലെ എല്ലാ അണുകങ്ങളേയും സുലഭമായി സൂര്യപ്രകാശമുള്ള ഇന്ത്യയിലേക്ക് ആനയിച്ചു കൊണ്ടുവന്നത് നിങ്ങൾ ഉണ്ടാക്കിയ ഫ്രഡ്ജും ഫ്രീസറും ഏ.സിയും കാരണമാണ്. സൂര്യനെന്ന ഏറ്റവും വലിയ വൈദ്യനെ മറന്നുകൊണ്ടാണ് - സൂര്യനെ മറക്കുന്നില്ലെങ്കിൽ , യകൃത്തിനുവരുന്ന രോഗങ്ങളിൽ ഒട്ടുവളരെയും വരില്ലെന്ന് വൈദികസൂക്തം. ഹൃദയത്തിന് ഏൽക്കുന്ന രോഗങ്ങളിൽ പലതും സൂര്യന്റെ സാന്നിദ്ധ്യത്തിൽ നിന്നുമുള്ള ഒളിച്ചോട്ടം കാരണമാണ്*

       *തണുപ്പിലാണ് വൈറസ്സുകളും അമീബകളും ബാക്ടീരിയകളുമൊക്കെ വരുന്നതെന്ന് അറിയണം. സൂര്യനില്ലാത്ത ഇടങ്ങളിലാണ് വളരുന്നത്. അന്ധകാരത്തിലാണ് ഇവ വളരുന്നത്. വൈറസ്സുകൾ, അമീബകൾ, ബാക്ടീരിയകൾ, പ്രോട്ടോസോവ, റിക്കറ്റ്സിയ എന്നിങ്ങനെ പലതായി നാം തിരിച്ചിട്ടുള്ളവയെ, ഒട്ടുവളരെ പേരുകളിലാണ് വൈദിക ഋഷിമാർ നമ്മോട് പറഞ്ഞിട്ടുള്ളത്. അവയാണ് വേദങ്ങളനുസരിച്ച് ഏറ്റവും പ്രധാനമായി രോഗങ്ങളെ കാണുന്നത്. ഏറ്റവും ആധുനികമായതിനേക്കാൾ ആധുനികമായ സൂക്ഷ്മോപജീവികളിലൂടെ, അവയുടെ പേരുകൾ സഹിതം സൂക്തരൂപേണ വേദത്തിലവർ പറഞ്ഞിട്ടുള്ളത്*.

          *നാം കഴിക്കുന്ന ആഹാരത്തിൽ പ്രധാനമാണ് ശബ്ദം ; സ്പർശനം ഒരാഹാരമാണ്, രൂപം ഒരാഹാരമാണ്. പ്രാചീനർ പറയുന്നത്,വികലങ്ങളായ കാഴ്ചകളൊന്നും കാണരുതെന്നാണ് ; അവ കുട്ടികാലത്ത് കണ്ടുവളരരുതെന്നാണ്. അത് ബീജ സംസ്ക്കരണത്തിൽ വൈകല്യങ്ങൾ ഉണ്ടാക്കും. പൂർണ്ണതയുള്ളതേ കാണാവൂ. പൂജയ്ക്കും മറ്റും വെയ്ക്കുന്ന നാഡികൾ, വിഗ്രഹങ്ങൾ വികൃതങ്ങളാകരുത് - ഗണപതി പൂജയിലെ മുഖ്യ വിഗ്രഹമാകാൻ യോഗ്യമല്ല. അതുകൊണ്ടാണ്, പ്രാചീന ക്ഷേത്രങ്ങളിലെല്ലാം അവ കന്നിമൂലയിലായത്*.

       *അത് വികലനാഡിയാണ്. ഇങ്ങനെയൊക്കെ ചില ധാരണകളുണ്ട്. അതൊക്കെ ധാരണകളായിമാത്രം പഠിച്ചാൽ മതി. പഠിച്ചുതീർന്നിട്ടു മാത്രം അപഗ്രഥിച്ചാൽ മതി. അല്ലെങ്കിൽ ചോദ്യം ചെയ്യുന്നതുപോലെ തോന്നും ; എന്നോടു പകതോന്നും*.

          *വൈദികശിസ്ത്രം വളരെ സൂക്ഷ്മവും പ്രധാനവുമാണ്. അവരതു കൊണ്ട് രൂപത്തിനു വളരെ പ്രാധാന്യം കല്പിച്ചിരുന്നു*.

      *രോഗം വന്നു കിടക്കുന്നവരെ വൈദ്യശാസ്ത്രം പഠിച്ചിട്ടില്ലാത്തവർ നിരന്തരമായി പോയികാണരുത്. അത് രോഗിയുടെ മരണത്തിനും പോകുന്നവന്, രോഗം ഏറ്റുവാങ്ങുന്നതിനും കാരണമാകുമെന്ന് അവർ വിശ്വസിച്ചിരുന്നു - ഇത് അവരുടെ കാരുണ്യകുറവുകൊണ്ടല്ല. രോഗിയുടെ ആ കിടപ്പ് സ്വപ്നമായാണ് കണ്ടുതിരിച്ചുവരുന്നവരിൽ പ്രവർത്തിക്കുന്നത്. പക്ഷേ, ഇന്നത്തെ മക്കൾ രോഗിയായി കിടക്കുന്ന അച്ഛനെ തിരിഞ്ഞു നോക്കാത്തതും ഇതുകൊണ്ടല്ല. മക്കൾ തിരിഞ്ഞു നോക്കാതിരിക്കുമ്പോൾ അവരുടെ തലയിൽ, ഈ കിടക്കുന്ന അച്ഛനെ കാണാതിരുന്ന് സജീവമാകുകയാണ്. അപ്പോൾ അച്ഛൻ മരിക്കുന്നതിന് മുമ്പ്, അവർ രോഗികളായി തീരുകയാണ് ചെയ്യുന്നത്*.

          *എന്റെ അച്ഛൻ രോഗിയായി കിടക്കുമ്പോൾ, ഞാൻപോയി കാണുന്നത് രോഗിയെ മാത്രമല്ല, എന്റെ അച്ഛനെ കൂടിയാണ്. വൈദ്യനും രോഗിയുമായുള്ള ബന്ധത്തിൽ വൈദ്യൻ കാണേണ്ടത് എന്തിനേയാണെന്ന ധാരണ വൈദ്യർക്കുണ്ട്. വൈദ്യൻ കാണേണ്ടത് രോഗത്തെയല്ല. ലക്ഷോപലക്ഷം വരുന്ന കോശങ്ങളോടുകൂടിയ ഒരു വ്യക്തിയുടെ, വളരെ കുറഞ്ഞ കോശങ്ങൾ രോഗബാധിതമാകുമ്പോൾ ആ കോശങ്ങളെപ്പറ്റിമാത്രം ചിന്തിക്കുന്ന ഒരു വൈദ്യന് രോഗിയെ രക്ഷിക്കാനാവില്ലെന്നാണ് വൈദ്യശാസ്ത്രത്തിന്റെ പൊരുളായി വൈദികർ എണ്ണുന്നത്*.
                                   
                         
                                   🙏
*ഭൂമി ഇപ്പോൾ റീസെറ്റ് മോഡിൽ ആണ്.*

കംപ്യുട്ടർ മെമ്മറി ഫുൾ ആയി
സിസ്റ്റം ഹാങ്ങ്
ആകുമ്പോൾ നമ്മൾ ഫയലുകൾ ഡിലീറ്റ് ചെയ്യും.
ആന്റി വൈറസ് update ചെയ്യും.
റീഫ്രഷ് ചെയ്തു റീ ബൂട്ട് ചെയ്തു സിസ്റ്റം പുതുമ ഉള്ളതാക്കും...😀😀

അതേ പ്രോസസ്സിലാണ് ഭൂമിയും!!!!...

മൊബൈലിലെ ഫാക്ടറി റീസെറ്റ് എന്ന മോഡിലാണി😐😐

 മനുഷ്യൻ എന്ന വൈറസിൽ നിന്നും രക്ഷപ്പെടാൻ
ഭൂമി
 'കൊറോണ ആന്റി വൈറസ്'
 software അപ്ഡേറ്റു ചെയ്തു
.സകല മനുഷ്യരെയും നിശ്ശബ്ദരാക്കി ഭൂമിയിലെ പുഴയും കടലും ആകാശവും മണ്ണും റീഫ്രഷ് ചെയ്യുന്നു.😑

 ആകാശവും
 വായുവും
കരയും
 കടലും
പുഴകളും
 ഗർത്തങ്ങളും
ഒക്കെ റീഫ്രഷ് മോഡിലാണ്.

 വിമാനങ്ങൾ ഒഴിഞ്ഞ ആകാശ പാതകൾ,
കപ്പലുകൾ ഇല്ലാത്ത കപ്പൽ ചാലുകൾ,
വാഹനങ്ങൾ അപ്രത്യക്ഷമായ ദേശീയ പാതകൾ,
അണ്വായുധങ്ങളും മിസൈലുകളും ബോംബ് സ്ഫോടനങ്ങളും ഒഴിഞ്ഞു..😶

മനുഷ്യർ ഒഴികെ മറ്റു ജീവികൾ സ്വതന്ത്രരായി,

അവർ മനുഷ്യ ഭയമില്ലാതെ പുറത്തിറങ്ങുന്നു, പകരം മനുഷ്യൻ വീടുകളിൽ അഭയം പ്രാപിച്ചു.
തമ്മിൽ തമ്മിൽ മനുഷ്യനെ മനുഷ്യൻ ഭയക്കുന്ന കാലമാണിത്.
ഭൂമിയെയും പ്രകൃതിയെയും മറി കടന്നു മനുഷ്യൻ സകല അതിർ വരമ്പുകളും ഭേദിച്ചു കുതിച്ചു പാഞ്ഞു.
ആണവയുധങ്ങളുടെ ഹുങ്കിൽ
ലോകത്തെ വിറപ്പിച്ചവർ
 ഇന്ന് കണ്ണിൽ പോലും കാണാൻ കഴിയാത്ത ഒരു കൃമിയുടെ മുന്നിൽ പകച്ചു നിൽക്കുന്നു,

കോറോണയുടെ കണ്ണിൽ പെടാതെ ഓടിയൊളിക്കുന്നു..

മത്സര ബുദ്ധിയോടെ വെല്ലു വിളിച്ച മനുഷ്യൻ ഇന്ന് പ്രാണഭയത്തോടെ ചുറ്റും നോക്കുന്നു.

മൃഗങ്ങളും പക്ഷികളും പതിവ് പോലെ ജീവിതം നയിക്കുന്നു.എന്തൊരു വിരോധഭാസമാണിത്...😣😣

ഇനി ഭൂമി റീബൂട്ട് ചെയ്യും...
അപ്പോൾ ലോകം എങ്ങനെ ആയിരിക്കും എന്ന് ഉള്ളത്
ആന്റി വൈറസ് updation കഴിഞ്ഞു പറയാം.

ഞാൻ ബാക്കി ഉണ്ടെങ്കിൽ...😆😆

ഇത്രയും  ഉറപ്പില്ലാത്തതാണ് ജീവിതമെന്നു മനുഷ്യനെ പ്രകൃതി ഓർമപ്പെടുത്തുന്നു....🙄🙄 ജാഗ്രതൈ ...
കടപ്പാട് എ പി ബാലാനന്ദൻ സ്വാമി
* The virus is not a living organism, but a protein molecule (DNA) covered by a protective layer of lipid (fat), which, when absorbed by the cells of the ocular, nasal or buccal mucosa, changes their genetic code.  (mutation) and convert them into aggressor and multiplier cells.
 * Since the virus is not a living organism but a protein molecule, it is not killed, but decays on its own.  The disintegration time depends on the temperature, humidity and type of material where it lies.
 * The virus is very fragile;  the only thing that protects it is a thin outer layer of fat.  That is why any soap or detergent is the best remedy, because the foam CUTS the FAT (that is why you have to rub so much: for 20 seconds or more, to make a lot of foam).  By dissolving the fat layer, the protein molecule disperses and breaks down on its own.
 * HEAT melts fat;  this is why it is so good to use water above 25 degrees Celsius for washing hands, clothes and everything.  In addition, hot water makes more foam and that makes it even more useful.
 * Alcohol or any mixture with alcohol over 65% DISSOLVES ANY FAT, especially the external lipid layer of the virus.
 * Any mix with 1 part bleach and 5 parts water directly dissolves the protein, breaks it down from the inside.
 * Oxygenated water helps long after soap, alcohol and chlorine, because peroxide dissolves the virus protein, but you have to use it pure and it hurts your skin.
 * NO BACTERICIDE SERVES.  The virus is not a living organism like bacteria;  they cannot kill what is not alive with anthobiotics, but quickly disintegrate its structure with everything said.
 * NEVER shake used or unused clothing, sheets or cloth.  While it is glued to a porous surface, it is very inert and disintegrates only between 3 hours (fabric and porous), 4 hours (copper, because it is naturally antiseptic; and wood, be
cause it removes all the moisture and does not let it peel off and disintegrates).  ), 24 hours (cardboard), 42 hours (metal) and 72 hours (plastic).  But if you shake it or use a feather duster, the virus molecules float in the air for up to 3 hours, and can lodge in your nose.
 * The virus molecules remain very stable in external cold, or artificial as air conditioners in houses and cars.  They also need moisture to stay stable, and especially darkness.  Therefore, dehumidified, dry, warm and bright environments will degrade it faster.
 * UV LIGHT on any object that may contain it breaks down the virus protein.  For example, to disinfect and reuse a mask is perfect.  Be careful, it also breaks down collagen (which is protein) in the skin, eventually causing wrinkles and skin cancer.
 * The virus CANNOT go through healthy skin.
 * Vinegar is NOT useful because it does not break down the protective layer of fat.
 * NO SPIRITS, NOR VODKA, serve.  The strongest vodka is 40% alcohol, and you need 65%.
 * LISTERINE IF IT SERVES!  It is 65% alcohol.
 * The more confined the space, the more concentration of the virus there can be.  The more open or naturally ventilated, the less.
 * This is super said, but you have to wash your hands before and after touching mucosa, food, locks, knobs, switches, remote control, cell phone, watches, computers, desks, TV, etc.  And when using the bathroom.
 * You have to HUMIDIFY HANDS DRY from so much washing them, because the molecules can hide in the micro cracks.  The thicker the moisturizer, the better.  * Also keep your NAILS SHORT so that the virus does not hide there.
ആത്മോപദേശശതകം - 3
🙏🙏🙏🙏🙏🙏🙏🙏🙏🙏


“ആത്മോപദേശശതകം തുടങ്ങുമ്പൊ തന്നെ ഗുരുദേവൻ പറഞ്ഞു.. അറിവിലും ഏറി അറിഞ്ഞിടുന്നവന്‍ തൻ ഉരുവ്. അറിവ് എന്നുവച്ചാൽ സാധാരണ വിഷയജ്ഞാനമാണ്. വിഷയജ്ഞാനത്തിൽ നിന്നും ഏറി എന്നുവച്ചാൽ.. ((പലരും പലേ അർത്ഥം പറഞ്ഞിട്ടുണ്ടാവും)) കടന്ന് Transcend. അറിഞ്ഞിടുന്നവൻ തൻ ഉരുവ് അറിഞ്ഞിടുന്നവന്റെ  ഉരുവ്. എന്നുവച്ചാൽ.. ശ്രുതിയുടെ സമ്പ്രദായം തന്നെ അങ്ങനെയാണ്. ഉപാസനയ്ക്ക് ശേഷം അവസാനം ശ്രുതി പറയണത് നീ ഉപാസിയ്ക്കണതല്ലാ ബ്രഹ്മം. ഏതൊന്ന് ഉള്ളത് കൊണ്ടാണോ ഈ ഉപാസന നടക്കണത് അതാണ് ബ്രഹ്മം. എന്ന് ശ്രദ്ധയെ ഉപാസകന്റെ അസ്ഥിത്വത്തിൽ തിരിച്ചു വിടുകയും ആ അസ്ഥിത്വമാത്രമായ പ്രജ്ഞയെ പ്രത്യഭീജ്ഞാ ജ്ഞാനം കൊണ്ട് തെളിവാക്കുകയും ചെയ്യുകയാണ് സമ്പ്രദായം.

അപ്പൊ സത്സംഗത്തിന് തുടങ്ങുമ്പൊ, നമ്മളിപ്പൊ ഒരു അരണി കടയാൻ പുറപ്പെടുകയാണ്. ഈ അരണി കടഞ്ഞ് എടുക്കുന്ന അഗ്നി നമ്മൾ ഓരോരുത്തരുടേയും ഉള്ളിൽ ഗുഹ്യമായി ഗൂഢമായി കിടപ്പുണ്ട്. ആ അഗ്നി ഉണർന്നു കഴിഞ്ഞാൽ പരമചിദംബരമാർന്ന ഭാനുവായ് നിന്നെരിയുന്നു എന്നാണ്.

ശൈവത്തിന്റെ, ശിവഭക്തിയുടെ ഒരു മണം.. ഒരു സുഖന്ധം ഗുരുദേവന്റെ കൃതികളില് മുഴുവൻ ഉടനീളം അങ്ങനെ കാണാം. പരമചിദംബരമാർന്ന ഭാനുവായ് നിന്നെരിയുന്നു. ആ ജ്ഞാനം എരിഞ്ഞു കഴിയുമ്പൊ അതിനിരയായിടുന്നു സർവ്വം. എന്നുവച്ചാൽ തൃപുടി ദ്വന്ദങ്ങൾ ഒക്കെ തന്നെ അസ്തമിച്ച് കേവലമായ സത്ത, പ്രജ്ഞാനം, ബോധം അവിടെ പ്രകാശിയ്ക്കുന്നു.

അപ്പൊ സത്സംഗത്തിൽ ശ്രവിയ്ക്കണ സമയത്ത്, കേൾക്കണ സമയത്ത് പറയുന്ന ആള് ഒരാളും കേൾക്കുന്ന ആള് ഒരാളും ഇല്ലാ. പറയുന്നയാളും കേൾക്കുന്നയാളും ഒന്നായി നിന്നുകൊണ്ട് തന്നെയാണ് കേൾക്കണത്. ഇതൊന്നും മനസ്സിലാവുന്നില്ല ല്ലോ എന്ന് പറഞ്ഞാൽ… അനുഭവിയാതറിവീല. ഗുരുദേവന്റെ തന്നെ വാക്കാണ്. നമ്മൾ അനുഭവിയ്ക്കും തോറും നമുക്ക് നമ്മൾടെ തന്നെ അസ്ഥിത്വത്തിനെയാണ് നമ്മളിവിടെ ആരായാൻ പുറപ്പെടുന്നത്. പ്രപഞ്ചത്തിനെ അല്ലാ. പ്രാപഞ്ചിക നിയമങ്ങളെ അല്ലാ. നമ്മൾ ടെ തന്നെ അസ്ഥിത്വത്തിനെ, നമ്മൾടെ തന്നെ സത്തയെ ആണ് നമ്മളിവിടെ ആരായാൻ പുറപ്പെടുന്നത്. കാരണം നമുക്ക് നല്ല ഉറപ്പുള്ള ഒരേ ഒരു കാര്യം അത് മാത്രമാണ്.

                       ((നൊച്ചൂർ ജി 🥰🙏))
Divya 

Tuesday, March 24, 2020

വിവേകചൂഡാമണി - 100
വ്യാഖ്യാനം - സ്വാമി അഭയാനന്ദ
******************************

അനാത്മബന്ധനത്തിന് ഹേതു അജ്ഞാനം

കർമ്മബന്ധത്തെ വിവരിക്കുന്നു;

ശ്ലോകം 146
അജ്ഞാനമൂലോ/യമനാത്മബന്ധോ
നൈസര്‍ഗ്ഗികോ/നാദിരന്ത ഈരിത
ജന്മാപ്യയവ്യാധിജരാദി ദുഃഖ-
പ്രവാഹപാതം ജനതയത്യമുഷ്യ

ഈ അനാത്മബന്ധം ഉണ്ടായത് അജ്ഞാനം മൂലമാണ്.  മറ്റ് കാരണങ്ങളൊന്നുമില്ലാത്ത ഇത് അനാദിയും അനന്തവുമാണെന്ന് പറയപ്പെടുന്നു.  ജനനം, മരണം, രോഗം, ജര തുടങ്ങിയ ഒടുങ്ങാത്ത ദുഃഖങ്ങളെ ഇത് ജീവന് വരുത്തിവയ്ക്കുന്നു.

ജീവൻ സംസാരത്തിൽ കുടുങ്ങിപ്പോകുന്നതെങ്ങനെയെന്ന് കഴിഞ്ഞ ശ്ലോകത്തിലെ സംസാരവൃക്ഷത്തിന്റെ ചിത്രീകരണത്തിലൂടെ വ്യക്തമാക്കി. സംസാരവൃക്ഷം വിഷവൃക്ഷം പോലെ മുമുക്ഷുവിന് വർജ്ജ്യമാണ്.  അറിവില്ലായ്മയാണ് സംസാര ബന്ധനത്തിന്റെ മൂലകാരണം.  നിരവധി ദുഃഖങ്ങളാകുന്ന പഴങ്ങൾ മാത്രമാണ് അതിനു നൽകാൻ കഴിയുക. അവനവന്റെ യഥാർത്ഥ സ്വരൂപത്തെക്കുറിച്ചുള്ള അറിവില്ലായ്മയാണ് ഈ അനാത്മബന്ധത്തിനു കാരണമായത്.  ഈ അജ്ഞാനം നൈസർഗ്ഗികമാണ്.  എന്നുവച്ചാൽ, അത് തന്നെയുണ്ടായതാണ്, അതിന് മറ്റു കാരണങ്ങളൊന്നുമില്ല.

നൈസർഗ്ഗികമെന്നത് മറ്റൊരു തരത്തിൽ പറഞ്ഞാൽ മുൻപുണ്ടായ അദ്ധ്യാസങ്ങളുടെ സംസ്കാരത്തിൽ നിന്ന് ഉണ്ടായത് എന്നർത്ഥം. ഇത് എന്നു തുടങ്ങി എന്നറിയില്ല, അതിനാൽതന്നെ അത് അനാദിയും അനന്തവുമാണ്.

അനാത്മവസ്തുവിൽ ആത്മബുദ്ധിയുണ്ടായാൽ അതുമൂലം ദുഃഖമുണ്ടാകുമെന്ന് ഇവിട വീണ്ടും ഉറപ്പിച്ചു പറയുന്നു.

അനാത്മാവ് ആത്മാവാണെന്ന തോന്നൽ എങ്ങനെയുണ്ടായി? എവിടെയുണ്ടായി? ഉപാധികളൊന്നുമില്ലാത്ത ആത്മാവ് എങ്ങനെ ഉപാധികളോടെ അപൂർണ്ണനായി? ഈ സംശയം നമുക്കുണ്ടാകും.

അജ്ഞാനമാണ് അനാത്മബന്ധത്തിനു കാരണം.  അത് തന്നെയാണ് അപരിമിതമായ ആത്മാവിനെ പരിമിതമായ ജീവനാക്കുന്നത്.   അജ്ഞാനം അനാത്മാവിനെ ആത്മാവായി തെറ്റിദ്ധരിപ്പിക്കുന്നു.

ഈ അജ്ഞാനം എന്ന് ഉണ്ടായി എന്നു ചോദിച്ചാൽ ഉത്തരം അനാദിയെന്നാണ്.

അത് കാരണത്തിൽ നിന്നുണ്ടായ കാര്യമല്ല.  ഗുഹയുടെ സ്വഭാവമാണ് ഇരുട്ട്, അല്ലെങ്കിൽ അത് ഗുഹയോടൊപ്പമുള്ളതാണ്. ഗുഹയുള്ളിടത്ത് ഇരുട്ടുണ്ട്; അതുപോലെ, ആത്മജ്ഞാനമില്ലാത്തവന്റെ ഉള്ളിലും ഇരുട്ട് മൂടിയിരിക്കുന്നു. ബുദ്ധിയുടെ നിലവാരത്തിൽ നിന്ന് നോക്കുമ്പോൾ അജ്ഞാനം തുടക്കവും ഒടുക്കവും ഇല്ലാത്തതാണ്. അത് കാലത്തിന് അതീതമാണ് എന്നറിയണം.  കാലത്തിലൂടെയാണ് നാം സംസാരത്തെ അറിയുന്നതും അനുഭവിക്കുന്നതും.

കാലത്തിന് അതീതമായി ഉയർന്നാൽ പിന്നെ സംസാരമുണ്ടാകില്ല. കാലത്തിന്റെ കണക്കിലാണ് ആദിയും അന്തവുമൊക്കെ വരുന്നത്.  ശരീരം മുതലായ ഉപാധികളായ അനാത്മവസ്തുക്കളിലെ താദാത്മ്യം ജീവനെ ശരിക്കും കഷ്ടപ്പെടുത്തുന്നു.  ജനനം, വൃദ്ധി, ക്ഷയം, ജര, വ്യാധി, മരണം തുടങ്ങിയ സകല ദുഃഖങ്ങളും ഒന്നിനു പുറകെ മറ്റൊന്നായി വന്ന് ദുരിതത്തിലാക്കുന്നു.  ജനന-മരണങ്ങളില്ലാത്ത ആത്മാവിന് ജനനമുണ്ടെന്ന് തോന്നുന്നു.  വൃദ്ധിക്ഷയങ്ങളില്ലാത്ത അതിന് അവയുണ്ടെന്ന് തോന്നിക്കുന്നു.  ജീവൻ എന്ന പരിമിതനായിരിക്കുന്ന അതിന്, പിന്നെ ദുഃഖം തന്നെ ദുഃഖം.

ആത്മാവ് അജ്ഞാനം മൂലം ഉപാധികളിൽ പെട്ട് ഭ്രമിക്കുമ്പോഴാണ് ഇതെല്ലാം സംഭവിക്കുന്നത്.  അജ്ഞാനം നീങ്ങിയാൽ അനാത്മബന്ധനവും നീങ്ങും.
Sudha bharat 
नमस्ते🙏🙏🙏🙏

अद्य युगवर्षारम्भ: ।(25.03.2020)

कलियुगाब्दः 5122
शार्वरीनामसंवत्सरः
वसन्त-ऋतु:
चैत्रशुक्लप्रथमा


🙏🙏🙏🙏सर्वेभ्यः नववत्सराशंसा:🙏🙏🙏🙏

...........................................

നമസ്തേ🙏🙏🙏🙏

ആദ്യ യുഗവർഷാരംഭം. (25.03.2020)

കലിയുഗവർഷം 5122
ശാർവരീ സംവത്സരം
വസന്ത ഋതു
ചൈത്ര ശുക്ലപ്രഥമാ

🙏🙏🙏🙏 സർവ്വേഷാം കൃത   നവവത്സരാശംസാ:🙏🙏🙏🙏
ദേവി തത്ത്വം- 78

അദ്ധ്യാത്മികത എന്ന് പറയുമ്പോൾ പലർക്കും ഒരുപാട്  തെറ്റിദ്ധാരണയുണ്ട്. സിനിമയും നാടകവും ഒരുപാട് സ്വാധീനിച്ചിട്ടാകാം അദ്ധ്യാത്മികത എന്ന് കേൾക്കുമ്പോൾ പുറകിൽ നിന്ന് വെളിച്ചം വരുമോ! അല്ലെങ്കിൽ പ്രത്യേക ചില വേഷം കെട്ടണമോ? എന്നൊക്കെയുള്ള ചിന്തയാണ്. വേഷം കെട്ടൽ തന്നെയായിരിക്കുന്നു അദ്ധ്യാത്മികം. സന്യാസത്തിന് കാഷായം ധരിക്കണമെങ്കിലും കാഷായം ഒരു വേഷമൊന്നുമല്ല. വാസ്തവത്തിൽ വേഷമൊന്നുമില്ലാത്തതിൻ്റെ പ്രതീകമാണ് കാഷായം. എന്നാലിപ്പോൾ ഫാൻസി ഡ്രസ്സ് മത്സരം പോലെയായിരിക്കുന്നു അദ്ധ്യാത്മികം. അദ്ധ്യാത്മികത്തിൽ അങ്ങനെ ഒരു പ്രത്യേകതയുടേയും ആവശ്യമില്ല. സാധാരണ പോലെ ഇരുന്നാൽ മതി. അങ്ങനെയല്ലെങ്കിൽ സമാധാനം ഉണ്ടാകില്ല.

ജീവിക്കാനുള്ളത് വേണം ശരീരത്തിന് അത്രേയുള്ളു. ശരീരത്തിൻ്റെ ധർമ്മം ശരീരം ചെയ്യുന്നു. ശരീരത്തിന് ഈ ലോകത്ത് ചെയ്യാനുള്ളത് ചെയ്യട്ടെ.  ഉണരണമിന്നീ ഉറങ്ങണം ഭുജിച്ചീടണം അശരണം പുണരേണമെന്നീ വണ്ണം അണയുമനേക വികല്പമാകയാൽ ആരുണരുവതുള്ളു നിർവ്വികാര രൂപം നാരായണ സ്വാമിയുടെ ആത്മോപദേശ ശതകത്തിലെ ഒരു ശ്ലോകമാണിത്. ആഹാരം, നിദ്ര, മൈഥുനം എന്നത് മൃഗങ്ങളിലും മനുഷ്യനിലും ഒക്കെ സമാനം തന്നെ. അത് പ്രകൃതിയിൽ നടക്കുന്നതാണ്, ശരീര ധർമ്മമാണ്. നാം എവിടെയാണ് വിശിഷ്ടരാകുന്നത് എന്നാൽ ഇതൊക്കെ ഞാൻ ചെയ്യുന്നു എന്ന ഭ്രമം പോയാൽ മതി. എൻ്റെ സ്വരൂപമെന്താണ്? ഞാൻ ആരാണ്? എന്ന ഒരേ ഒരു ചോദ്യം മതി. ബ്രഹ്മ വിദ്യാ സ്വരൂപിണിയായ ദേവി നമ്മളിൽ അവതരിക്കുമ്പോഴാണ് ഈ ചോദ്യം നമ്മുടെ ഉള്ളിൽ ഉദിക്കുന്നത്. ബ്രഹ്മ വിദ്യാ സ്വരൂപിണിയായ ശാരദാ നമ്മളിൽ പ്രസാദിക്കുമ്പോഴാണ് നാം നമ്മെ കുറിച്ച് തന്നെ ചോദ്യങ്ങൾ ചോദിച്ച് തുടങ്ങുന്നത്. അതുവരെ ആപ്പിൾ എങ്ങനെ വീണു എന്ന് ചോദിക്കും, ഭൂമി ഉരുണ്ടിട്ടോ പരന്നതോ എന്ന് ചോദിക്കും, സൂര്യൻ്റെ താപവും, ക്രിക്കറ്റിൽ ആര് ജയിച്ചു എന്നും, രാജ്യത്തെ മന്ത്രിമാരെ കുറിച്ചും ഒക്കെ ചോദിക്കും. നമ്മളെ ഒരു രീതിയിലും ബാധിക്കാത്ത ചോദ്യങ്ങൾ ചോദിച്ച് കൊണ്ടേയിരിക്കും.

Nochurji 🙏🙏
Malini dipu
ചുമ്മാ ഇരുന്നൊന്നുള്ളിൽ നോക്കണേ
ഉൺമയാമൊന്നിനെകാൺമതിന്നായ്
കാലമായില്ലെന്നു കരുതല്ലോരിക്കലും
കാലമോ നിന്നെ കൈവിടും നിർണ്ണയം
अमृतसञ्जीवन धन्वन्तरिस्तोत्रम् १

नमो नमो विश्वविभावनाय
       नमो नमो लोकसुखप्रदाय ।
नमो नमो विश्वसृजेश्वराय
       नमो नमो नमो मुक्तिवरप्रदाय ॥ १॥

नमो नमस्तेऽखिललोकपाय
       नमो नमस्तेऽखिलकामदाय ।
नमो नमस्तेऽखिलकारणाय
       नमो नमस्तेऽखिलरक्षकाय ॥ २॥

नमो नमस्ते सकलार्त्रिहर्त्रे
       नमो नमस्ते विरुजः प्रकर्त्रे ।
नमो नमस्तेऽखिलविश्वधर्त्रे
       नमो नमस्तेऽखिललोकभर्त्रे ॥ ३॥

सृष्टं देव चराचरं जगदिदं ब्रह्मस्वरूपेण ते
       सर्वं तत्परिपाल्यते जगदिदं विष्णुस्वरूपेण ते ।
विश्वं संह्रियते तदेव निखिलं रुद्रस्वरूपेण ते
       संसिच्यामृतशीकरैर्हर महारिष्टं चिरं जीवय ॥ ४॥

यो धन्वन्तरिसंज्ञया निगदितः क्षीराब्धितो निःसृतो
       हस्ताभ्यां जनजीवनाय कलशं पीयूषपूर्णं दधत् ।
आयुर्वेदमरीरचज्जनरुजां नाशाय स त्वं मुदा
       संसिच्यामृतशीकरैर्हर महारिष्टं चिरं जीवय ॥ ५॥

स्त्रीरूपं वरभूषणाम्बरधरं त्रैलोक्यसंमोहनं
       कृत्वा पाययति स्म यः सुरगणान्पीयूषमत्युत्तमम् ।
चक्रे दैत्यगणान् सुधाविरहितान् संमोह्य स त्वं मुदा
       संसिच्यामृतशीकरैर्हर महारिष्टं चिरं जीवय ॥ ६॥

चाक्षुषोदधिसम्प्लाव भूवेदप झषाकृते ।
सिञ्च सिञ्चामृतकणैः चिरं जीवय जीवय ॥ ७॥

पृष्ठमन्दरनिर्घूर्णनिद्राक्ष कमठाकृते ।
सिञ्च सिञ्चामृतकणैः चिरं जीवय जीवय ॥ ८॥

धरोद्धार हिरण्याक्षघात क्रोडाकृते प्रभो ।
सिञ्च सिञ्चामृतकणैः चिरं जीवय जीवय ॥ ९॥

भक्तत्रासविनाशात्तचण्डत्व नृहरे विभो ।
सिञ्च सिञ्चामृतकणैः चिरं जीवय जीवय ॥ १०॥

याञ्चाच्छलबलित्रासमुक्तनिर्जर वामन ।
सिञ्च सिञ्चामृतकणैः चिरं जीवय जीवय ॥ ११ ॥
क्षत्रियारण्यसञ्छेदकुठारकररैणुक ।
सिञ्च सिञ्चामृतकणैः चिरं जीवय जीवय ॥ १२॥

रक्षोराजप्रतापाब्धिशोषणाशुग राघव ।
सिञ्च सिञ्चामृतकणैः चिरं जीवय जीवय ॥ १३॥

भूभरासुरसन्दोहकालाग्ने रुक्मिणीपते ।
सिञ्च सिञ्चामृतकणैः चिरं जीवय जीवय ॥ १४॥

वेदमार्गरतानर्हविभ्रान्त्यै बुद्धरूपधृक् ।
सिञ्च सिञ्चामृतकणैः चिरं जीवय जीवय ॥ १५॥

कलिवर्णाश्रमास्पष्टधर्मर्द्द्यै कल्किरूपभाक् ।
सिञ्च सिञ्चामृतकणैः चिरं जीवय जीवय ॥ १६॥

असाध्याः कष्टसाध्या ये महारोगा भयङ्कराः ।
छिन्धि तानाशु चक्रेण चिरं जीवय जीवय ॥ १७ ॥

अल्पमृत्युं चापमृत्युं महोत्पातानुपद्रवान् ।
भिन्धि भिन्धि गदाघातैः चिरं जीवय जीवय ॥ १८ ॥

अहं न जाने किमपि त्वदन्यत्
       समाश्रये नाथ पदाम्बुजं ते ।
कुरुष्व तद्यन्मनसीप्सितं ते
       सुकर्मणा केन समक्षमीयाम् ॥ १९ ॥

त्वमेव तातो जननी त्वमेव
       त्वमेव नाथश्च त्वमेव बन्धुः ।
विद्याहिनागारकुलं त्वमेव
       त्वमेव सर्वं मम देवदेव ॥ २०॥

न मेऽपराधं प्रविलोकय प्रभोऽ-
       पराधसिन्धोश्च दयानिधिस्त्वम् ।
तातेन दुष्टोऽपि सुतः सुरक्ष्यते
       दयालुता तेऽवतु सर्वदाऽस्मान् ॥ २१॥

अहह विस्मर नाथ न मां सदा
       करुणया निजया परिपूरितः ।
भुवि भवान् यदि मे न हि रक्षकः
       कथमहो मम जीवनमत्र वै ॥ २२॥

दह दह कृपया त्वं व्याधिजालं विशालं
       हर हर करवालं चाल्पमृत्योः करालम् ।
निजजनपरिपालं त्वां भजे भावयालं
       कुरु कुरु बहुकालं जीवितं मे सदाऽलम् ॥ २३॥

क्लीं श्रीं क्लीं श्रीं नमो भगवते
       जनार्दनाय सकलदुरितानि नाशय नाशय ।
क्ष्रौं आरोग्यं कुरु कुरु । ह्रीं दीर्घमायुर्देहि स्वाहा  ॥ २४॥

 ॥ फलश्रुतिः॥

अस्य धारणतो जापादल्पमृत्युः प्रशाम्यति ।
गर्भरक्षाकरं स्त्रीणां बालानां जीवनं परम् ॥ २५॥

सर्वे रोगाः प्रशाम्यन्ति सर्वा बाधा प्रशाम्यति ।
कुदृष्टिजं भयं नश्येत् तथा प्रेतादिजं भयम् ॥ २६॥

॥ इति सुदर्शनसंहितोक्तं अमृतसञ्जीवन धन्वन्तरि स्तोत्रम् ।

അമൃതസഞ്ജീവന ധന്വന്തരിസ്തോത്രമ് ൧

നമോ നമോ വിശ്വവിഭാവനായ
       നമോ നമോ ലോകസുഖപ്രദായ ।
നമോ നമോ വിശ്വസൃജേശ്വരായ
       നമോ നമോ നമോ മുക്തിവരപ്രദായ ॥ ൧॥

നമോ നമസ്തേഽഖിലലോകപായ
       നമോ നമസ്തേഽഖിലകാമദായ ।
നമോ നമസ്തേഽഖിലകാരണായ
       നമോ നമസ്തേഽഖിലരക്ഷകായ ॥ ൨॥

നമോ നമസ്തേ സകലാര്‍ത്തിഹര്‍ത്രേ
       നമോ നമസ്തേ വിരുജഃ പ്രകര്‍ത്രേ ।
നമോ നമസ്തേഽഖിലവിശ്വധര്‍ത്രേ 
       നമോ നമസ്തേഽഖിലലോകഭര്‍ത്രേ ॥ ൩॥

സൃഷ്ടം ദേവ ചരാചരം ജഗദിദം ബ്രഹ്മസ്വരൂപേണ തേ
       സര്വം തത്പരിപാല്യതേ ജഗദിദം വിഷ്ണുസ്വരൂപേണ തേ ।
വിശ്വം സംഹ്രിയതേ തദേവ നിഖിലം രുദ്രസ്വരൂപേണ തേ
       സംസിച്യാമൃതശീകരൈര്‍ഹര മഹാരിഷ്ടം ചിരം ജീവയ ॥ ൪॥

യോ ധന്വന്തരിസംജ്ഞയാ നിഗദിതഃ ക്ഷീരാബ്ധിതോ നിഃസൃതോ
       ഹസ്താഭ്യാം ജനജീവനായ കലശം പീയൂഷപൂര്‍ണ്ണം ദധത് ।
ആയുര്‍വ്വേദമരീരചജ്ജനരുജാം നാശായ സ ത്വം മുദാ
       സംസിച്യാമൃതശീകരൈര്‍ഹര മഹാരിഷ്ടം ചിരം ജീവയ ॥ ൫॥

സ്ത്രീരൂപം വരഭൂഷണാംബരധരം ത്രൈലോക്യസംമോഹനം
       കൃത്വാ പായയതി സ്മ യഃ സുരഗണാന്‍ പീയൂഷമത്യുത്തമം ।
ചക്രേ ദൈത്യഗണാന്‍ സുധാവിരഹിതാന്‍ സംമോഹ്യ സ ത്വം മുദാ
       സംസിച്യാമൃതശീകരൈര്‍ഹര മഹാരിഷ്ടം ചിരം ജീവയ ॥ ൬॥

ചാക്ഷുഷോദധിസംപ്ലാവ ഭൂവേദപ ഝഷാകൃതേ ।
സിഞ്ച സിഞ്ചാമൃതകണൈഃ ചിരം ജീവയ ജീവയ ॥ ൭॥

പൃഷ്ഠമന്ദരനിര്ഘൂര്‍ണ്ണ നിദ്രാക്ഷ കമഠാകൃതേ ।
സിഞ്ച സിഞ്ചാമൃതകണൈഃ ചിരം ജീവയ ജീവയ ॥ ൮॥

ധരോദ്ധാര ഹിരണ്യാക്ഷഘാത ക്രോഡാകൃതേ പ്രഭോ ।
സിഞ്ച സിഞ്ചാമൃതകണൈഃ ചിരം ജീവയ ജീവയ ॥ ൯॥

ഭക്തത്രാസവിനാശാത്തചണ്ഡത്വ നൃഹരേ വിഭോ ।
സിഞ്ച സിഞ്ചാമൃതകണൈഃ ചിരം ജീവയ ജീവയ ॥ ൧൦॥

യാഞ്ചാച്ഛലബലിത്രാസമുക്തനിര്‍ജ്ജര വാമന ।
സിഞ്ച സിഞ്ചാമൃതകണൈഃ ചിരം ജീവയ ജീവയ ॥ ൧൧ ॥

ക്ഷത്രിയാരണ്യസഞ്ഛേദകുഠാരകരരൈണുക ।
സിഞ്ച സിഞ്ചാമൃതകണൈഃ ചിരം ജീവയ ജീവയ ॥ ൧൨॥

രക്ഷോരാജപ്രതാപാബ്ധിശോഷണാശുഗ രാഘവ ।
സിഞ്ച സിഞ്ചാമൃതകണൈഃ ചിരം ജീവയ ജീവയ ॥ ൧൩॥

ഭൂഭരാസുരസന്ദോഹകാലാഗ്നേ രുക്മിണീപതേ ।
സിഞ്ച സിഞ്ചാമൃതകണൈഃ ചിരം ജീവയ ജീവയ ॥ ൧൪॥

വേദമാര്‍ഗ്ഗരതാനര്‍ഹവിഭ്രാന്ത്യൈ ബുദ്ധരൂപധൃക് ।
സിഞ്ച സിഞ്ചാമൃതകണൈഃ ചിരം ജീവയ ജീവയ ॥ ൧൫॥

കലിവര്‍ണ്ണാശ്രമാസ്പഷ്ടധര്‍മ്മര്‍ദ്ധ്യൈ: കല്‍ക്കിരൂപഭാക് ।
സിഞ്ച സിഞ്ചാമൃതകണൈഃ ചിരം ജീവയ ജീവയ ॥ ൧൬॥

അസാധ്യാഃ കഷ്ടസാധ്യാ യേ മഹാരോഗാ ഭയങ്കരാഃ ।
ഛിന്ധി താനാശു ചക്രേണ ചിരം ജീവയ ജീവയ ॥ ൧൭ ॥

അല്പമൃത്യും ചാപമൃത്യും മഹോത്പാതാനുപദ്രവാന്‍ ।
ഭിന്ധി ഭിന്ധി ഗദാഘാതൈഃ ചിരം ജീവയ ജീവയ ॥ ൧൮ ॥

അഹം ന ജാനേ കിമപി ത്വദന്യത്
       സമാശ്രയേ നാഥ പദാംബുജം തേ ।
കുരുഷ്വ തദ്യന്മനസീപ്സിതം തേ
       സുകര്മണാ കേന സമക്ഷമീയാമ് ॥ ൧൯ ॥

ത്വമേവ താതോ ജനനീ ത്വമേവ
       ത്വമേവ നാഥശ്ച ത്വമേവ ബന്ധുഃ ।
വിദ്യാഹിനാഗാരകുലം ത്വമേവ
       ത്വമേവ സര്‍വ്വം മമ ദേവദേവ ॥ ൨൦॥

ന മേഽപരാധം പ്രവിലോകയ പ്രഭോഽ-
       പരാധസിന്ധോശ്ച ദയാനിധിസ്ത്വം ।
താതേന ദുഷ്ടോഽപി സുതഃ സുരക്ഷ്യതേ
       ദയാലുതാ തേഽവതു സര്‍വ്വദാഽസ്മാന്‍ ॥ ൨൧॥

അഹഹ വിസ്മര നാഥ ന മാം സദാ
       കരുണയാ നിജയാ പരിപൂരിതഃ ।
ഭുവി ഭവാന്‍ യദി മേ ന ഹി രക്ഷകഃ
       കഥമഹോ മമ ജീവനമത്ര വൈ ॥ ൨൨॥

ദഹ ദഹ കൃപയാ ത്വം വ്യാധിജാലം വിശാലം
       ഹര ഹര കരവാലം ചാല്‍പ്പമൃത്യോഃ കരാലം ।
നിജജനപരിപാലം ത്വാം ഭജേ ഭാവയാലം
       കുരു കുരു ബഹുകാലം ജീവിതം മേ സദാഽലം ॥ ൨൩॥

ക്ലീം ശ്രീം ക്ലീം ശ്രീം നമോ ഭഗവതേ
       ജനാര്‍ദ്ദനായ സകലദുരിതാനി നാശയ നാശയ ।
ക്ഷ്രൌം ആരോഗ്യം കുരു കുരു । ഹ്രീം ദീര്‍ഘമായുര്‍ദേഹി സ്വാഹാ  ॥ ൨൪॥

 ॥ ഫലശ്രുതിഃ॥

അസ്യ ധാരണതോ ജാപാദല്പമൃത്യുഃ പ്രശാമ്യതി ।
ഗര്‍ഭരക്ഷാകരം സ്ത്രീണാം ബാലാനാം ജീവനം പരം ॥ ൨൫॥

സര്‍വ്വേ രോഗാഃ പ്രശാമ്യന്തി സര്‍വ്വാ ബാധാ പ്രശാമ്യതി ।
കുദൃഷ്ടിജം ഭയം നശ്യേത് തഥാ പ്രേതാദിജം ഭയം ॥ ൨൬॥

॥ ഇതി സുദര്‍ശനസംഹിതോക്തം അമൃതസഞ്ജീവന ധന്വന്തരി സ്തോത്രം।
Ananthanarayanan

Monday, March 23, 2020

വിവേകചൂഡാമണി - 99
വ്യാഖ്യാനം - സ്വാമി അഭയാനന്ദ
******************************

സംസാര വൃക്ഷത്തിന്റെ ഗതി

കർമ്മബന്ധം

അടുത്ത രണ്ട് ശ്ലോകങ്ങളിലായി കർമ്മബന്ധത്തെ പറയുന്നു.  ആദ്യം സംസാര വൃക്ഷത്തെ വർണ്ണിക്കുന്നു.

ശ്ലോകം 145
ബീജം സംസൃതിഭൂമിജസ്യ തു തമോ ദേഹാത്മധീരങ്കുരോ
രാഗഃപല്ലവമംബു കര്‍മ്മ തു വപുഃ സ്‌കന്ധോളസവഃ ശാഖികാഃ
അഗ്രാണീന്ദ്രിയ സംഹതിശ്ച വിഷയാഃ പുഷ്പാണി ദുഃഖം ഫലം
നാനാ കര്‍മസമുദ്ഭവം ബഹുവിധം ഭോക്താത്ര ജീവഃ ഖഗഃ

സംസാര വൃക്ഷത്തിന്റെ വിത്ത് അജ്ഞാനമാണ്.  ദേഹാത്മ ബുദ്ധി മുളയും ആഗ്രഹങ്ങൾ തളിരുകളുമാണ്.  കർമ്മം വെള്ളമാണ്. ദേഹമാണ് അതിന്റെ തടി. പ്രാണന്മാർ കൊമ്പുകളും ഇന്ദ്രിയങ്ങൾ ചില്ലകളുമാണ്.  വിഷയങ്ങളാണ്  പൂക്കൾ. പല പല കർമ്മങ്ങളെത്തുടർന്നു വന്നുചേരുന്ന ഒട്ടനവധി ദുഃഖങ്ങളാണ് അതിലെ പഴങ്ങൾ.  ആ പഴങ്ങളെ കൊത്തിത്തിന്നുന്നത് ജീവനെന്ന പക്ഷിയാണ്.

ഈ ലോകത്തെ ഒരു മരത്തിനോട് ഉപമിച്ച് അതിലെ ഓരോന്നും നമ്മെ എങ്ങനെ സംസാരത്തിൽ കെട്ടിയിട്ടിരിക്കുന്നു എന്ന് വളരെ ഭംഗിയായി ഇവിടെ വിവരിക്കുന്നു.

സംസാരവൃക്ഷം ഉണ്ടായത് തമസ്സ് അഥവാ അജ്ഞാനം എന്ന വിത്തിൽനിന്നാണ്. അവിദ്യ, വാസന, കാരണശരീരം എന്നൊക്കെ അതിനെ പറയും.  വാസനയാകുന്ന വിത്ത് മുളച്ചാണ് സംസാരവൃക്ഷമുണ്ടായത്.

ഞാൻ ദേഹമാണ് എന്ന ചിന്തയാണ് വിത്തിൽ നിന്നും പൊട്ടി കിളിർക്കുന്ന മുള; ദേഹമാണ് ആത്മാവ് എന്ന തെറ്റിദ്ധാരണയാണിത്.  മുളപൊട്ടിയാൽ പിന്നെ അത് തളിരുകളാകും.  രാഗം അഥവാ വിഷയങ്ങളിലുള്ള ആഗ്രഹങ്ങളാണ് തളിരുകളായിരിക്കുന്നത്.  ഞാൻ ദേഹമാണെന്നു കരുതുമ്പോൾ വലിയ കുഴപ്പമായി.  അതിനെ സംരക്ഷിക്കാനും നിലനിർത്താനുമൊക്കെയുള്ള പെടാപാടാണ്.  ഓരോരോ ആഗ്രഹങ്ങൾ ഇതുമൂലം ഉണ്ടാകും.  എനിയ്ക്കതു വേണം... ഇതു വേണ്ടാ... എന്നിങ്ങനെ അത് പ്രകടമാകും.  ഇഷ്ടവും അനിഷ്ടവുമാണ് ഇതിലെ ആദ്യത്തെ തളിരിലകൾ. കാമത്തേയും  രാഗത്തേയും ആദ്യമുണ്ടാകുന്ന രണ്ട് തളിരിലകളായി പറയാറുണ്ട്.  മുളയിലേ നുള്ളിക്കളയാൻ കഴിഞ്ഞാൽ സംസാര വൃക്ഷം പിന്നെ വേണ്ടപോലെ വളരില്ല, മുരടിക്കും.  ചിലപ്പോൾ, പിന്നെ പുതിയവ കിളിർത്ത് വരികയുമില്ല. 

ശരീരത്തിന്റെ ആവശ്യങ്ങളെ നിറവേറ്റാൻ കാമനയോടെ ചെയ്യുന്ന കർമ്മങ്ങളാണ് സംസാരവൃക്ഷത്തിനുള്ള വെള്ളം. ഇത്തരം കാമ്യകർമ്മങ്ങളെ നിർത്തലാക്കിയാൽ സംസാരവൃക്ഷം ഉണങ്ങിപ്പോയ്‌ക്കൊള്ളും.  ഇനി കർമ്മമാകുന്ന വെള്ളമൊഴിക്കുന്നത് നിർത്താൻ കഴിയുന്നില്ലെങ്കിൽ അത് അർപ്പണ മനോഭാവത്തോടെ ചെയ്യണം.  അഹന്താ-മമതകളെ വെടിഞ്ഞ് കർമ്മം ചെയ്യണം.  അപ്പോൾ സംസാരവൃക്ഷത്തിന് നാശമുണ്ടാകും.  ഇത് നിഷ്കാമ കർമ്മയോഗത്തെ കുറിയ്ക്കുന്നു.  അനാവശ്യ സ്ഥലങ്ങളിൽ മുളച്ചുപൊങ്ങുന്ന ചെടികളും മറ്റും കരിച്ചുകളയാൻ ഉപയോഗിക്കുന്ന രാസലായനിപ്രയോഗം പോലെയാണിത്.

നമ്മുടെ ദേഹമാണ് സംസാരവൃക്ഷത്തിന്റെ തടി.  നല്ല രീതിയിൽ വളവും വെള്ളവും കിട്ടിയാൽ മരം വളരുംപോലെ സംസാരവൃക്ഷത്തിന്റ തടിയും പെരുകും. നമ്മുടെ സ്ഥൂല ശരീരമാണ് ഇങ്ങനെ വലുതാകുന്നത്.

പഞ്ചപ്രാണന്മാരാകുന്ന കൊമ്പുകളും ഇന്ദ്രിയങ്ങളാകുന്ന ചില്ലകളുമായി അത് പടർന്ന് പന്തലിക്കും.  പ്രാണന്മാരുടെ സഹായത്താലാണ് ഇന്ദ്രിയങ്ങൾ പ്രവർത്തിക്കുന്നത്.  ജ്ഞാനേന്ദ്രിയങ്ങളും കർമ്മേന്ദ്രിയങ്ങളുമാകുന്ന ചില്ലകൾ ഇലകളും പൂക്കളും കായ്കളുമൊക്കെയായി നിറഞ്ഞുനിൽക്കും. ശബ്ദ-സ്പർശ-രൂപ-രസ-ഗന്ധങ്ങളാകുന്ന ഇന്ദ്രിയ വിഷയങ്ങളാണ് പൂക്കൾ.  ചില്ലകളിലെ പൂക്കളെപ്പോലെ വിഷയങ്ങൾ ഇന്ദ്രിയങ്ങളെ ആശ്രയിച്ചിരിക്കുന്നു.

സ്വാർത്ഥ കർമ്മങ്ങളുടെ ഫലമായി വന്നുചേരുന്ന ദുഃഖങ്ങളാണ് സംസാരവൃക്ഷത്തിലെ പഴങ്ങൾ.  ഓരോന്ന് നേടാനായി ഓരോ വിഷയങ്ങളുടെ പിന്നാലെ പോകുമ്പോൾ അത് എത്തിക്കുന്നത് ദുഃഖത്തിലേക്കാണ്. വിഷയ പൂക്കൾ കൊഴിഞ്ഞാൽ ആ സ്ഥാനത്ത് ആഗ്രഹത്തെത്തുടർന്നുള്ള കർമ്മത്തിന്റെ കായും, പിന്നെ അത് പഴുത്ത് ദുഃഖ ഫലവും ഉണ്ടാകുന്നു.  ജീവനാകുന്ന കിളി കർമ്മഫലങ്ങളാകുന്ന ഈ പഴങ്ങളെല്ലാം കൊത്തിത്തിന്നുന്നു.  പഴങ്ങൾക്കുള്ളിലെ വാസനാ വിത്തുകൾ വീണ്ടും വീണ്ടും സംസാരവൃക്ഷം മുളയ്ക്കാനുള്ള കാരണവുമായിത്തീരും.

ജീവൻ പക്ഷിയെപ്പോലെ പഴങ്ങളൊക്കെ തിന്ന് സംസാര മരത്തിന്റെ പൊത്തിൽ കഴിയും. ആ വ്യക്ഷം പഴങ്ങളില്ലാതെ ആയാലോ, ഉപയോഗശൂന്യമായാലോ ജീവൻ കിളിയെപ്പലെ മറ്റൊന്നിലേക്ക് പോകും.  ജീവൻ ഓരോരോ ദേഹങ്ങൾ സ്വീകരിക്കുന്നത് ഇങ്ങനെയാണ്.
Sudha bharat 
the lord of healers, vaidyanatha
 I came across a hymn on Lord Shiva, the Lord of Lords and also the master of all healers.
 This hymn is an elixir to those suffering from depression, incurable physical ailments and all sorts of miseries.  I have a feeling that the tattwa of Shiva is far beyond any Isms. 
I humbly circulate it in obeisance to that great Lord,  He may be pleased to remove all our illness.. all the illness from the Universe..


॥श्री वैद्यनाथाष्टकं॥
||śrī vaidyanāthāṣṭakaṁ||

श्री राम सौमित्रि जटायु वेद
षडाननादित्य कुजार्चिताय।
श्री नीलकण्ठाय दयामयाय
श्री वैद्यनाथाय नमःशिवाय॥ १॥

गङ्गा प्रवाहेन्दु जटा धराय
त्रिलोचनाय स्मर काल हन्त्रे।
समस्त देवैरपि पूजिताय
श्री वैद्यनाथाय नमःशिवाय॥ २॥

भक्त प्रियाय त्रिपुरान्तकाय
पिनाकिने दुष्ट हराय नित्यं।
प्रत्यक्ष लीलाय मनुष्य लोके
श्री वैद्यनाथाय नमःशिवाय॥३॥

प्रभूत वातादि समस्त रोग
प्रणाश कर्त्रे मुनि वन्दिताय।
प्रभाकरेन्द्वग्नि विलोचनाय
श्री वैद्यनाथाय नमःशिवाय॥४॥

वाक्श्रोत्र नेत्राङ्घ्रि विहीन जन्तो
वाक्श्रोत्र नेत्राङ्घ्रि सुख प्रदाय।
कुष्टादि सर्वोन्नत रोग हन्त्रे
श्री वैद्यनाथाय नमःशिवाय॥ ५॥

वेदान्त वेद्याय जगन्मयाय
योगीश्वर ध्येय पदाम्बुजाय।
त्रिमूर्त्ति रूपाय सहस्र नाम्ने
श्री वैद्यनाथाय नमःशिवाय॥ ६॥

स्वतीर्थ मृत्भस्मभृदङ्ग भाजां
पिशाच दुःखार्त्ति भयापहाय।
आत्म स्वरूपाय शरीर भाजां
श्री वैद्यनाथाय नमःशिवाय॥७॥

श्री नीलकण्डाय वृषभ ध्वजाय
स्रक्कण्ठ भस्माध्यभिशोभिताय।
सुपुत्रदारादि सुभाग्यदाय
श्री वैद्यनाथाय नमःशिवाय॥८॥

बालांबिकेश वैद्येश भवरोग हरेति च।
जपेन्नामत्रयं नित्यं सर्वरोगविनाशनम्॥

||śrī vaidyanāthāṣṭakaṁ||

śrī rāma saumitri jaṭāayu veda
ṣaḍānanāditya kujārcitāya|
śrī nīlakaṇṭhāya dayāmayāya
śrī vaidyanāthāya namaḥśivāya|| 1||

gaṅgā pravāhendu jaṭā dharāya
trilocanāya smara kāla hantre|
samasta devairapi pūjitāya
śrī vaidyanāthāya namaḥśivāya|| 2||


bhakta priyāya tripurāntakāya
pinākine duṣṭa harāya nityaṁ|
pratyakṣa līlāya manuṣya loke
śrī vaidyanāthāya namaḥśivāya||3||


prabhūta vātādi samasta roga
praṇāśa kartre muni vanditāya|
prabhākarendvagni vilocanāya
śrī vaidyanāthāya namaḥśivāya||4||


vākśrotra netrāṅghri vihīna janto
vākśrotra netrāṅghri sukha pradāya|
kuṣṭādi sarvonnata roga hantre
śrī vaidyanāthāya namaḥśivāya|| 5||


vedānta vedyāya jaganmayāya
yogīśvara dhyeya padāmbujāya|
trimūrtti rūpāya sahasra nāmne
śrī vaidyanāthāya namaḥśivāya|| 6||

svatīrtha mṛtbhasmabhṛdaṅga bhājāṁ
piśāca duḥkhārtti bhayāpahāya|
ātma svarūpāya śarīra bhājāṁ
śrī vaidyanāthāya namaḥśivāya||7||

śrī nīlakaṇḍāya vṛṣabha dhvajāya
sṛkkaṇḍa bhasmādhyabhi śobhitāya|
suputradārādi subhāgyadāya
śrī vaidyanāthāya namaḥśivāya||8||

bālāṁbikeśa vaidyeśa bhavaroga hareti ca|
japennāmatrayaṁ nityaṁ sarvarogavināśanam||
||ശ്രീ വൈദ്യനാഥാഷ്ടകം||

ശ്രീ രാമ സൌമിത്രി ജടായു വേദ
ഷഡാനനാദിത്യ കുജാര്‍ച്ചി തായ|
ശ്രീ നീലകണ്ഠായ ദയാമയായ
ശ്രീ വൈദ്യനാഥായ നമഃശിവായ|| ൧||

ഗംഗാ പ്രവാഹേന്ദു ജടാ ധരായ
ത്രിലോചനായ സ്മര കാല ഹന്ത്രേ|
സമസ്ത ദേവൈരപി പൂജിതായ
ശ്രീ വൈദ്യനാഥായ നമഃശിവായ|| ൨||


ഭക്ത പ്രിയായ ത്രിപുരാന്തകായ
പിനാകിനേ ദുഷ്ട ഹരായ നിത്യം|
പ്രത്യക്ഷ ലീലായ മനുഷ്യ ലോകേ
ശ്രീ വൈദ്യനാഥായ നമഃശിവായ||൩||


പ്രഭൂത വാതാദി സമസ്ത രോഗ
പ്രണാശ കര്‍ത്രേ മുനി വന്ദിതായ|
പ്രഭാകരേന്ദ്വഗ്നി വിലോചനായ
ശ്രീ വൈദ്യനാഥായ നമഃശിവായ||൪||


വാക്ശ്രോത്ര നേത്രാങ്ഘ്രി വിഹീന ജന്തോ
വാക്ശ്രോത്ര നേത്രാങ്ഘ്രി സുഖ പ്രദായ|
കുഷ്ടാദി സര്‍വ്വോന്നത രോഗ ഹന്ത്രേ
ശ്രീ വൈദ്യനാഥായ നമഃശിവായ|| ൫||


വേദാന്ത വേദ്യായ ജഗന്മയായ
യോഗീശ്വര ധ്യേയ പദാംബുജായ|
ത്രിമൂര്‍ത്തിരൂപായ സഹസ്ര നാമ്നേ
ശ്രീ വൈദ്യനാഥായ നമഃശിവായ|| ൬||

സ്വതീര്‍ ത്ഥമൃത്ഭസ്മഭൃദങ്ഗ ഭാജാം
പിശാച ദുഃഖാര്‍ത്തി ഭയാപഹായ|
ആത്മ സ്വരൂപായ ശരീര ഭാജാം
ശ്രീ വൈദ്യനാഥായ നമഃശിവായ||൭||

ശ്രീ നീലകണ്ഠായ വൃഷഭ ധ്വജായ
സൃക് ഗന്ധ ഭസ്മാധ്യഭിശോഭിതായ|
സുപുത്രദാരാദി സുഭാഗ്യദായ
ശ്രീ വൈദ്യനാഥായ നമഃശിവായ||൮||

ബാലാംബികേശ വൈദ്യേശ ഭവരോഗ ഹരേതി ച
ജപേന്നാമത്രയം നിത്യം സര്‍വരോഗവിനാശനം

Oh healer of healers Lord Siva, pranams unto you..
you are worshiped by srirama, lakshman, jataayu, vedas, shanmugha suurya and mars.
 you adorn the flow of Ganga and the moon on the matted hair
you are three eyed and the annihilator of cupid and killer of the god of death
you are the beloved of all the gods,
you adore your devotes, you destroyed the three cities,
 you wield the bow pinaka to destroy all the evil people,
your worldly leelas as manifest in this world,
you cure very nagging diseases like rheumatism,
you are worshiped by sages,
you have sun, moon and fire for the eyes,
you give the power of eloquent  speech hearing and mobility to the persons who have been denied of that by fate,
you cure the diseases otherwise impossible of any relief, like leprosy.
you are the ultimate thing to be realized by all vedanta,
 your lotus feet are always meditated upon by yogins,
 you are the embodiment of the triumvirate of yourself brahma and vishnu,
 you possess thousands of names,you drive away the evil demons and demi gods if those affected partake in your holy water, holy soil or smear themselves with your holy ashes,
 you give your own beautiful form to all who have mortal bodies,
 your neck is deep blue because you consumed the poison for our welfare,
you have the nandikeswara for you flag,
you are adorned in beautiful flowers and holy ashes
and
you bestow upon your devotees good sons, good wife and good fortune.

Our eternal pranaams to the lord of all doctors,
Vaidyanatha,
the Siva
Namah Sivaaya.

Oh Lord and Master of Mother Balambika, Oh Lord Vaidyesha, Oh lord who are the remover of all the diseases and maladies
If these three names of the Lord are  chanted and meditated upon daly , all the diseases  afflicting us would be removed immediately..
Anantanarayanan 
*വസുന്ധരാ* *യോഗവും* *വ്യാഴത്തിന്റെ* ( *ഗുരുവിന്റെ* ) *അതിചാരവും*

സാധാരണ ഗതിയിൽ ഒരു രാശിയിൽ ഒരു വർഷം നിൽക്കേണ്ട *വ്യാഴം* ഈ വർഷം (2019 നവമ്പർ 4നും 2020 ജൂൺ  29നും ഇടക്ക്) 3 പ്രാവശ്യം രാശി മാറുന്നു !  നവമ്പർ 4ന് ധനുവിലേക്ക് മാറിയ വ്യാഴം  മാർച്ച്‌ 29 നു മകരത്തിലേക്ക് മാറുന്നു ! ഇനിയും മാറും ഒരിക്കൽക്കൂടി ! ജൂൺ 29ന് തിരിച്ച് ധനുവിലേക്ക് തന്നെ. ഇത് അതിചാരമാണ്. "ഏക സംവത്സരേ  ജീവേ ത്രയ രാശിമുപാഗതേ സപ്ത കോടിജനാൻ ഹന്തി: ലോകേ ബഹു വിനാശകൃത്" പാടില്ലാത്ത, പതിവില്ലാത്ത.   മാറ്റങ്ങൾ!  ഇതിന്റെ ഫലമോ, ഒരു സംവത്സരത്തിനുള്ളിൽ ജീവൻ (വ്യാഴം) മൂന്നു രാശികളിൽ സഞ്ചരിച്ചാൽ  ലോകത്തുള്ള കോടിക്കണക്കിന് ജനങ്ങൾക്ക് പലവിധ നാശനഷ്ടങ്ങൾ ഉണ്ടാകാം.  കൂടാതെ മകരത്തിൽ സ്വക്ഷേത്ര ബലവാനായി ശനി, ഉച്ചത്തിൽ നിൽക്കുന്ന ചൊവ്വ എന്നിവരോടൊപ്പം തീരെ ശക്തി ഇല്ലാത്ത നീചരാശിയിലെ വ്യാഴം !
ഇത് മെയ്‌ 4 വരെ എന്തായാലും തുടരും !
അതുകഴിയുംവരെ പൊതുവെ നല്ലകാലം എന്ന് പറയാനേ വയ്യ ! കുജ, ശനി, ഗുരുക്കൾ ഒന്നിച്ചാലോ സമ സപ്തമ സ്ഥിതിയിൽ വന്നാലോ  **വസുന്ധരായോഗം**ഭവിക്കുന്നു
പ്രമാണം: "യദാര സൗരീ സുര രാജ മന്ത്രിണാ സഹൈക രശൗ സമ സപ്തമേപിവാ ഹിമാദ്രി ലങ്കാ പുരമദ്ധ്യ വർത്തിനീ ത്രിഭാഗശേഷം കുരുതേ വസുന്ധരാ"
സൗരി(ശനി)യും സുരരാജ(ഗുരു)നും മന്ത്രി(കുജൻ) യും ഒരു രാശിയിലോ സമ സപ്തമസ്ഥിതിയിലോ വന്നാൽ ലോകത്തിന്റെ മൂന്നിലൊരുഭാഗത്ത്  പല അനിഷ്ടസംഭവങ്ങളും
ഉണ്ടാവാം. മാരക രോഗങ്ങളുടെ വ്യാപനം മൂലം ജനസംഖ്യ കുറയാം, വായു, അഗ്നി സംബന്ധമായ അസ്വസ്ഥതയും മരണഭീതിയും ജനങ്ങളെ വേട്ടയാടും. പ്രകൃതിക്ഷോഭങ്ങളുണ്ടാകാം.. അങ്ങനെ പലതും പലതും ! മനുഷ്യന് ആകെ  സംശയങ്ങൾ.. ഗ്രഹങ്ങളുടെ സ്വാധീനം ഓരോ അണുവിലും പ്രതിഫലിക്കുമല്ലോ!!
വസുന്ധരാ യോഗകാലം ഇങ്ങനെയൊക്കെ ആവും എന്നാണ് ആചാര്യന്മാർ പറയുന്നത് ! ഹോമയാഗാദികൾ നടത്തി
 ദോഷകാഠിന്യം കുറക്കണം. കൂടാതെ,
നാമജപം, സൽകർമങ്ങൾ എന്നിവ പരമാവധി വർധിപ്പിക്കണം.
എല്ലാ സൽകർമങ്ങളും കൂട്ടായി നടത്താൻ പറ്റാതെ വന്നേക്കാം. വ്യാഴം പിഴച്ചാൽ അതാണ് സ്ഥിതി ! ആളുകൾകൂടും എന്ന കാരണങ്ങൾകൊണ്ട് കൂട്ടായ ജപം, സത്‌സംഗം, സപ്താഹയജ്ഞങ്ങൾ എന്നിവപോലുള്ള ആദ്ധ്യാത്മിക കാര്യങ്ങൾപോലും മുടങ്ങും എന്നർത്ഥം.
അതുകൊണ്ടു നാമജപം, ഭജനം എന്നിവ വീട്ടിൽ നടത്തണം.  "നമ്രാണാം സന്നിധത്സേ" (എവിടെ നമസ്കരിക്കുന്നോ അവിടെ ഭഗവാൻ സാന്നിദ്ധ്യപ്പെടും) എന്നുണ്ടല്ലോ!!

"സപ്ത ദ്വീപ നിവാസിനാം പ്രാണിനാം അക്ഷയ്യമുപതിഷ്ഠതു" !!
(ഏഴു ഭൂഖണ്ഡങ്ങളിലേയും സർവ്വ ചരാചരങ്ങൾക്കും ആയുരാരോഗ്യം ഭവിക്കട്ടെ!!)