*🎼വിവേകചൂഡാമണിയില്‍ നിന്നും*
മനസ്സിനെ സംയമനം ചെയ്ത് ബുദ്ധിയെ ശുദ്ധമാക്കി ഈ ദേഹത്തിലിരിക്കുമ്പോൾതന്നെ നീ സ്വസ്വരൂപമായ ആത്മാവിനെ സാക്ഷാത്കരിക്കൂ
ഈ പരമാത്മാവുതന്നെ ഞാൻ എന്ന് (അയമഹമിതി) സ്വന്തം ആത്മാവിനെ നീ അന്തഃകരണത്തിൽ നേരിട്ടനുഭവിച്ചറിയു. പരമാത്മാവുമായി താദാത്മ്യം പ്രാപിച്ച് ജനിമൃതികളാകുന്ന തരംഗങ്ങളോടുകൂടിയതും മറുകര കാണാത്തതുമായ സംസാരസമുദ്രത്തെ തരണം ചെയ്യു. ബ്രഹ്മത്തിൽ സുസ്ഥിതി നേടി കൃതാർത്ഥനാവു.
ശ്രീശങ്കരനിലെ കവിയും തത്ത്വചിന്തകനും ഈ ശ്ലോകങ്ങളിൽ പരസ്പരം മത്സരിച്ചുകൊണ്ടെന്നോണം ഒരുപോലെ മുന്നിട്ടു നില്ക്കുന്നു.
നിയമിത മനസാ (സംയമനം ചെയ്ത് അടക്കിയ ശുദ്ധമായ മനസ്സ് കൊണ്ട്) ഉപാസനയുടെ സഹായത്താൽ (ഇഷ്ടദേവത ആരാധനം, ധ്യാനം എന്നീ ഉപായങ്ങളിലൂടെ) വിഷയ-വികാര-വിചാര മിശ്രിതമായ ലൗകികവസ്തുക്കളിലെ ആസക്തിയിൽനിന്ന് വിമുക്തമാക്കിയ മനസ്സിനെയാണിവിടെ നിയമിതമനസ്സ് എന്നു പറയുന്നത് ധ്യാനാഭ്യാസത്താൽ -- ഏകാഗ്രതാപരിശീലനത്താൽ -- വിക്ഷേപങ്ങൾ ചുരുങ്ങി താരതമ്യേന ശാന്തമായ മനസ്സാണത്. മനസ്സും ബുദ്ധിയും രണ്ടാണെന്നു ധരിച്ചുപോവരുത്. വൃത്തിഭേദമനുസരിച്ച് രണ്ടായി വ്യവഹരിക്കപ്പെടുന്നുവെന്നേയുള്ളൂ. മനസ്സിലെ വിക്ഷേപങ്ങൾ ബുദ്ധിയിൽ ആവരണം ആയിത്തീരുന്നു. ഈ ആവരണത്തെയാണ് മായ വാസന അവിദ്യ കാരണശരീരം എന്നോക്കെ പറയുന്നത്. അവ പര്യായശബ്ദങ്ങളാണ്. അവിദ്യ കാരണം സത്യത്തെ ബുദ്ധിക്ക് വ്യക്തമായി കാണാൻ കഴിയുന്നില്ല. സത്യബോധമില്ലാത്ത ബുദ്ധി വ്യാമോഹത്താൽ മിഥ്യാബോധങ്ങളെ ജനിപ്പിക്കുന്നു.
ഉപാസനയിലൂടെ മനസ്സിലെ വിക്ഷേപങ്ങളടങ്ങിയാൽ ആവരണം നീങ്ങി ബുദ്ധി തെളിയും. മനസ്സ് ശാന്തമായി ബുദ്ധി തെളിയുമ്പോൾ (ബുദ്ധിപ്രസാദാത്) ആത്മദർശനം ഇതാണ് ഞാൻ എന്ന (അയമഹമിതി) സാക്ഷാത്കാരം സാദ്ധ്യമാവുന്നു. തന്നിൽ നിന്ന് ഭിന്നനായ ഒരു വസ്തുപോലെയല്ല, തന്റെതന്നെ ഉണ്മസ്വരൂപം എന്ന നിലയിലാണ് ആത്മാവിനെ അറിയുന്നതും അനുഭവിക്കുന്നതും. ശരീരമനോബുദ്ധികളാണ് ഞാൻ എന്നായിരുന്നു ഇത്രയും കാലം സാധകൻ കരുതിയിരുന്നത്. ഇപ്പോൾ ശരീരമോ മനസ്സോ ബുദ്ധിയോ അല്ല ഞാൻ പ്രത്യുത ഈ ഉപാധികളേയും അവയുടെ വികാരങ്ങളേയുമെല്ലാം പ്രകാശിപ്പിക്കുന്ന ആത്മാവാണ് ഞാൻ എന്ന അനുഭവം വന്നുകഴിഞ്ഞു. ആത്മാനുഭൂതി അഥവാ ആത്മജ്ഞാനം ഉപാധികളെ ആശ്രയിച്ചല്ല ഇരിക്കുന്നത് -- നിരുപാധികമാണത്. എനിക്ക് എന്നെ അറിയാൻ ഇന്ദ്രിയങ്ങളോ മനസ്സോ ബുദ്ധിയോ ആവശ്യമില്ല. കൂരിരുട്ടിലാണെങ്കിലും ഞാനുണ്ടോ എന്നു (അറിയാൻ) നോക്കാൻ എനിക്ക് ഇതരവെളിച്ചത്തിന്റെ അപേക്ഷയില്ല. ഞാൻ ഞാനാണെന്ന് മറ്റൊരാൾ പറഞ്ഞുതരികയും വേണ്ട. ഇങ്ങനെ സ്വസ്വരൂപത്തെ തന്നിൽത്തന്നെ താനായിട്ടറിയലാണ് ആത്മസാക്ഷാത്കാരം.
(സ്വാമി ചിന്മയാനന്ദ)

No comments:
Post a Comment