🙏🙏🙏
തിടമ്പുനൃത്തം വടക്കെ മലബാറിൽ പല ക്ഷേത്രങ്ങളിലും ഉണ്ടല്ലോ. ചെണ്ടവാദ്യതാളക്രമത്തിലുള്ള തിടമ്പുനൃത്തം നയനമനോഹരമായ ദൈവീക കല തന്നെയാണ്. എന്നാൽ ഇതിൽപ്പരം പ്രാധാന്യവും വ്യത്യസ്തതയും ഉള്ളതാണ് തൃച്ചംബരത്തെ ഉത്സവത്തിൽ തിടമ്പുനൃത്തത്തിന്. ഒരു താളബോധവും പഠിച്ചെടുക്കാത്തവരായ മേൽശാന്തിമാർ (മിക്കപ്പോഴും മധ്യവയസ്സിൽ കവിഞ്ഞ വർ), പാതിരാത്രിയിൽ, ക്ഷേത്ര മുറ്റത്തല്ലാതെ - മെയിൻ റോഡിൽ - പൂക്കോത്ത് നടയിൽ, എത്ര സമയമെന്ന ഒരു നിശ്ചയവുമാർക്കുമില്ലാതെ, ജാതി മത രാഷ്ട്രീയ ലിംഗഭേദമില്ലാതെ സകലരേയും അതിശയിപ്പിക്കുന്ന നൃത്തം കണ്ട് തന്നെ ആസ്വദിക്കണം!
ഞാൻ ചിന്തിക്കാറുണ്ട്......
ശ്രീകൃഷ്ണന്റെയും ബലരാമന്റെയും വിഗ്രഹം തലയിൽ വച്ചു കൊണ്ടുള്ള നൃത്തം ( പക്ഷെ കേവലം ഓടിക്കളിയാണ്) അതിനൊപ്പിച്ച് വാദ്യക്കാർ ചെണ്ടകൊട്ടലാണ്.ഭക്തന്മാർ കൂടെ ഓടിത്തളർന്നേക്കും മണിക്കൂറുകൾ നീളുന്ന ഈ ഓട്ടത്തിൽ, പക്ഷെ മേശാന്തിമാർ ക്ഷീണിച്ചതായി തോന്നില്ല. ശരീരാരോഗ്യ ബോധമില്ലാതെ ഈ വൃദ്ധന്മാർ (രാമകൃഷ്ണന്മാർ)ഓടുന്നതു കാണാൻ എത്തിച്ചേരുന്ന ജനസമുദ്രം - അത്ഭുതമാണ്. അവിടെ വരുന്ന ആരും ചെണ്ടയുടെ താളം ആസ്വദിക്കാനോ, നൃത്തച്ചുവടുകൾ കണ്ടാസ്വദിക്കാനോ, അവരുടെ ശരീര സൗന്ദര്യം കാണാനോ, അവിടെയുള്ള കലാപരിപാടികളിൽ പങ്കെടുക്കാനോ, ഭക്ഷണം രുചിക്കാനോ, ക്ഷേത്രാലങ്കാരത്തെ നോക്കിക്കാണാനോ ഒന്നുമല്ല വന്നെത്തുന്നത് - രാമകൃഷ്ണന്മാരുടെ കുട്ടിക്കളി മാത്രം കാണാനാണ്! 'ഗോവിന്ദ ഗോവിന്ദ ' എന്നനാമം കൊണ്ട് മുഖരിദമാകും ആവേള _ നാഷണൽ ഹൈവേ മുതൽ ക്ഷേത്രാങ്കണം വരെ! കുംഭമാസം 22 മുതൽ മീനമാസം 5 വരെ നീളുന്നു ബ്രഹ്മോത്സവം !
രാമകൃഷ്ണന്മാരുടെ വിഗ്രഹം ശിരസ്സിലേന്തിയതോടെ രാമകൃഷ്ണന്മാരായി മേൽശാന്തിമാർ മാറുക യാണ്. എന്നാൽ സാക്ഷാൽ പരബ്രഹ്മം ശ്രീകൃഷ്ണനായും അനന്തമൂർത്തി ബലരാമനായും അവതരിച്ച ആ കാലത്ത് - അവർ സകല ചരാചരങ്ങളേയും തന്നിലേക്കാകർഷിച്ചു എന്നതിൽ ഒരത്ഭുതവുമില്ലെന്നറിയുവാൻ ഈ ദേവോത്സവത്തിൽ പങ്കെടുക്കുകതന്നെ വേണം.🙏🙏🙏
[ചില ക്ഷുദ്രജീവി പോലുള്ള മനുഷ്യർ ഇതിനെ പരിഹസിച്ച് അനുകരിച്ചുവെന്നും ഒരു വർഷത്തിനകം തന്നെ അവർ തൽഫലം അനുഭവിച്ചുവെന്നും അനുഭവസ്ഥർ സാക്ഷ്യപ്പെടുത്തുന്നുണ്ട് ]
🙏 തൃഛംബരത്തേശാ തവ
തൃച്ചേവടികളിലിതാ സദാ പ്രണമിച്ചിടുന്നേൻ🙏

No comments:
Post a Comment