Saturday, March 07, 2020

*विद्याः समस्ताः तव देवि भेदाः स्त्रियः समस्ताः सकला जगत्सु।*
*त्वयैकया पूरितमंबयैतत् का ते स्तुतिः स्तव्यपरापरोक्तिः॥*
*देवीमाहत्म्यं ११-६ मार्कण्डेयपुराणे*
vidyāḥ samastāḥ tava devi bhedāḥ striyaḥ samastāḥ sakalā jagatsu।
tvayaikayā pūritamaṃbayaitat kā te stutiḥ stavyaparāparoktiḥ॥
devīmāhatmyaṃ 11-6 mārkaṇḍeyapurāṇe

*This is a slokam and mantram in Devi Maahatmyam or Saptashati chandi.*. *Equating all the women in the universe with the Divine mother..*
*Meaning*
===========
*Mother, All the Vidyas or* *Art forms are manifestations of your Grace*
*All the women in the universe and all the sixty four kalaas are too your various forms*
*The entire universe is filled to the brim by your eminent Grace*
*When you have manifested in all that is conceivable in para or the supreme and apara or the mundane, how can we praise you in any way ?* *( as we have to use the resources which are just your forms,,, and so we would be praising you using you alone)*
*( We do not have adequate power even to praise you)*
============

*I quote this sloka  specially on the Women's day..*
*In our country every woman is supposed to represent the Divine mother.. according to our ancient scriptures and philosophy.. We are duty bound to revere womanhood.. not just to celebrate it.*.

*വിദ്യാഃ സമസ്താഃ തവ ദേവി ഭേദാഃ സ്ത്രിയഃ സമസ്താഃ സകലാ ജഗത്സു।*
*ത്വയൈകയാ പൂരിതമംബയൈതത് കാ തേ സ്തുതിഃ സ്തവ്യപരാപരോക്തിഃ॥*
*ദേവീമാഹത്മ്യം ൧൧-൬ മാര്‍കണ്ഡേയപുരാണേ*

*മാര്‍കണ്ഡേയപുരാണം  ദേവീമാഹാത്മ്യം (സപതശതി ച ണ്ഡി)  എന്ന സ്തോത്രത്തില്‍ നിന്നുള്ള ഒരു മന്ത്രം. ഇവിടെ എവിടെയെല്ലാം സ്ത്രീകള്‍ ഉണ്ടോ അവരെല്ലാം ആ ദേവിയുടെ പ്രതിരൂപങ്ങള്‍ ആണെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.*

*അര്‍ത്ഥം*

*അമ്മെ, ദേവി,  ഈ ലോകത്തിലുള്ള എല്ലാ വിദ്യകളും  അവിടുത്തെ പ്രത്യക്ഷ രൂപങ്ങളാണ്.*
*എല്ലാ ലോകങ്ങളിലും ഏതു രൂപത്തിലും  ജന്മമെടുത്തിരിക്കുന്ന  ഓരോ സ്ത്രീയും അവിടുത്തെ രൂപഭേദങ്ങള്‍ അല്ലാതെ മറ്റൊന്നുമല്ല.*
*അറുപത്തിനാല് കലകളിലും അവയുടെ  കേന്ദ്രബിന്ദുവായി അവിടുന്നു  നിലകൊള്ളുന്നു*
*ആധ്യാത്മികമായ പരാ വിദ്യയിലും, ലൌകികമായ അപരാ വിദ്യയിലും എല്ലാം  അവിടുത്തെ നിറസാന്നിദ്ധ്യം എന്നും ഉണ്ട്*
*ഞങ്ങളുടെ അകത്തും പുറത്തും വാക്കിലും കാഴ്ചയിലും എല്ലാം അവിടുന്നുതന്നെയാണ് പ്രചോദനമായി നിലനില്‍ക്കുന്നത്.* *ഞങ്ങള്‍ അവിടുത്തെ തന്നെ  വാക്കുകള്‍ കൊണ്ട്, അവിടുത്തെ സ്തുതിക്കുന്നു..*
*യഥാര്‍ത്ഥത്തില്‍  ആ സ്തുതി ഞങ്ങളുടെതല്ല.*
*അതും അവിടുന്നു തന്നെയാണ്.*
*അവിടുത്തെ പുകഴ്ത്താന്‍ ഞങ്ങള്‍  വേറെ വാക്കുകള്‍ എവിടെനിന്ന് കണ്ടുപിടിക്കും*

*വനിതാദിനത്തില്‍  എല്ലാ സ്ത്രീകള്‍ക്കുമായി ഈ ശ്ലോകം  ബഹുമാനത്തോടെ സമര്‍പ്പിക്കട്ടെ.* 
*നമ്മുടെ ഭാരതദേശത്തില്‍ ഓരോ വനിതയും  ആ രാജരാജേശ്വരിയുടെ, ഉമാ പാര്‍വ്വതിയുടെ,  മഹാലക്ഷ്മിയുടെ,  വാഗ്ദേവിയായ സരസ്വതിയുടെ പ്രത്യക്ഷ രൂപങ്ങളായി ആദരിക്കപ്പെടുന്നു.  എന്നും ആദരിക്കപ്പെടട്ടെ*.
*സ്ത്രീയെ ബഹുമാനിക്കുക എന്നത് ആഘോഷമല്ല.*   *എല്ലാവരുടെയും കടമ ആണ്.*

No comments: