സംസ്കൃതപഠനം – ദിവസം 1
വര്ണോച്ചാരണശിക്ഷയാണ് സംസ്കൃതപഠനത്തിന്റെ പ്രഥമപാഠം. വേദമന്ത്രത്തിലൂടെ ഇത് പഠിക്കാന്‍ നമുക്ക് ശ്രമിക്കാം. ഇതെല്ലാം കാണാതെ പഠിക്കണം.
ഓം യേ ത്രിഷപ്താഃ പരിയന്തി വിശ്വാ രൂപാണി
ബിഭ്രതഃ വാചസ്പതിര്ബലാ തേഷാം
തന്വോ’അദ്യ ദധാതു മേ.
(അഥര്‍വ്വ വേദം 1.1.1)
ധമൂവേഴ് ഇരുപത്തിഒന്നില്‍ സമസ്ത നാമ ജഗത്തിനെയും നിര്‍മിച്ച് ധാരണം ചെയ്തിരിക്കുന്ന വാചസ്പതിയായ പരമാത്മദേവന്, എന്റെ ശരീരമധ്യമായ ഹൃദയത്തില്‍ ഇപ്പോള്‍ വര്‍ണ്ണാത്മകമായ ശബ്ദരൂപത്തിനെ ധാരണം ചെയ്യിക്കട്ടെ.പ

എന്താണ് വര്‍ണം?
അക്ഷരം നക്ഷരം വിദ്യാത്
അശ്നോതേര്വാ സരോ’ക്ഷരമ്.
വര്‍ണം വാഹുഃ പൂര്വസൂത്രേ
കിമര്ഥമുപദിശ്യതേ?
(മഹാഭാഷ്യം 1.1.2)
അക്ഷരം നക്ഷരം വിദ്യാത്
അശ്നോതേര്വാ സരോ’ക്ഷരമ്.
വര്‍ണം വാഹുഃ പൂര്വസൂത്രേ
കിമര്ഥമുപദിശ്യതേ?
(മഹാഭാഷ്യം 1.1.2)
അക്ഷരമ് = അക്ഷരത്തെ
നക്ഷരമ് = നാശരഹിതമെന്ന്
വിദ്യാത് = അറിയുക
അശ്നോതേഃ വാ = സര്‍വത്ര വ്യാപിച്ചുവര്ത്തിക്കുകമൂലവും
സരഃ = ആകാശത്ത് സരിക്കുകനിമിത്തം
അക്ഷരമ് = അക്ഷരമെന്ന് വിളിക്കുന്നു.
പൂര്വസൂത്രേ = പൂര്വസൂത്രത്തില് ഇതിനെ
വര്‍ണം വാ ആഹുഃ = വര്‍ണമെന്നും പറഞ്ഞിരിക്കുന്നു.
നാശരഹിതവും എല്ലായിടത്തും വ്യാപിച്ചുവര്ത്തിക്കുന്നതും, ഗതിയുക്തവും വര്‍ണമെന്ന് അറിയപ്പെടുന്നതുമായ അക്ഷരത്തെ മനുഷ്യന് പ്രയത്നിച്ച് സ്വായത്തമാക്കുക.

കിമര്ഥമ് ഉപദിശ്യതേ = എന്തിനുവേണ്ടി ഉപദേശിക്കുന്നു?
(തുടരും).
(തുടരും).
എന്തിനുവേണ്ടി ഉപദേശിക്കുന്നു?
വര്‍ണജ്ഞാനം വാഗ്വിഷയോ
യത്ര ച ബ്രഹ്മവര്‍ത്തതേ.
തദര്‍ഥമിഷ്ടബുദ്ധ്യര്‍ഥം
ലഘ്വര്‍ഥം ചോപദിശ്യതേ
(മഹാഭാഷ്യം 1.1.2)
യത്ര ച ബ്രഹ്മവര്‍ത്തതേ.
തദര്‍ഥമിഷ്ടബുദ്ധ്യര്‍ഥം
ലഘ്വര്‍ഥം ചോപദിശ്യതേ
(മഹാഭാഷ്യം 1.1.2)
വര്‍ണജ്ഞാനമ് = വര്‍ണജ്ഞാനം
വാഗ്വിഷയഃ = വാണിയുടെ വിഷയമാണ്.
യത്ര ച = യാതൊന്നിലാണോ
ബ്രഹ്മവര്‍ത്തതേ = ശബ്ദബ്രഹ്മവും പരബ്രഹ്മവും സ്ഥിതിചെയ്യുന്നത്.
ഇഷ്ട ബുദ്ധ്യര്ഥം = ഇഷ്ടജ്ഞാനത്തിന്റെ സിദ്ധിയ്ക്കായും
തദര്ഥമ് = ബ്രഹ്മപ്രാപ്തിയ്ക്കായും
ലഘ്വര്‍ഥം ച =ശാന്തിയ്ക്കായും
ഉപദിശ്യതേ = (ഇവിടെ) ഉപദേശിക്കപ്പെടുന്നു.
ഇവിടെ പ്രതിപാദിക്കുന്ന വര്‍ണജ്ഞാനം വാണിയുടെ വിഷയമാണ്. ശബ്ദബ്രഹ്മവും പരബ്രഹ്മവും അതിലാണ് വര്‍ത്തിക്കുന്നത്.
സ്വന്തം ഇഷ്ടം = താത്പര്യം ലോകത്ത് നടക്കണമെങ്കില്‍ മനുഷ്യന് സാക്ഷരനായിരുന്നാലെ പറ്റൂ. മാത്രമല്ല പഠിയ്ക്കാത്തവന് = വിദ്യയില്ലാത്തവന് എവിടെയാണ് ഈശ്വരപ്രാപ്തിയും ശാന്തിയും? ഈ പറഞ്ഞ മൂന്ന് പ്രാധാന പ്രയോജനങ്ങളുടെ സിദ്ധിയ്ക്കായാണ് വര്‍ണങ്ങളെ സംബന്ധിച്ച് ഇവിടെ പ്രതിപാദിക്കുന്നത്.
(തുടരും)

സോ’യമക്ഷരസമാമ്നായോ വാക്സമാമ്നായഃ പുഷ്പിതഃ
ഫലിതശ്ചന്ദ്രതാരകവത് പ്രതിമണ്ഡിതോ വേദിതവ്യോ
ബ്രഹ്മരാശിഃ സര്വവേദപുഷ്പഫലാവാപ്തിശ്ചാസ് യജ്ഞാനേ
ഭവതി (മഹാഭാഷ്യം 1.1.2)
ധസഃ അയമ്, അക്ഷരസമാമ്നായഃ വാക്സമാമ്നായഃ പുഷ്പിതഃ ഫലിതഃ
ച ചന്ദ്രതാരകവത് പ്രതിമണ്ഡിതഃ വേദിതവ്യഃ ബ്രഹ്മരാശിഃ
സര്വവേദപുഷ്ഫലാവാപ്തിഃ ച അസ്യ ജ്ഞാനേ ഭവതിപ
ഫലിതശ്ചന്ദ്രതാരകവത് പ്രതിമണ്ഡിതോ വേദിതവ്യോ
ബ്രഹ്മരാശിഃ സര്വവേദപുഷ്പഫലാവാപ്തിശ്ചാസ്
ഭവതി (മഹാഭാഷ്യം 1.1.2)
ധസഃ അയമ്, അക്ഷരസമാമ്നായഃ വാക്സമാമ്നായഃ പുഷ്പിതഃ ഫലിതഃ
ച ചന്ദ്രതാരകവത് പ്രതിമണ്ഡിതഃ വേദിതവ്യഃ ബ്രഹ്മരാശിഃ
സര്വവേദപുഷ്ഫലാവാപ്തിഃ ച അസ്യ ജ്ഞാനേ ഭവതിപ
അര്‍ഥം : അപ്പറഞ്ഞ ഈ അക്ഷരജ്ഞാനം വാക്യജ്ഞാനം തന്നെയാണ്. അക്ഷരജ്ഞാനമില്ലാതെ വാക്യജ്ഞാനമുണ്ടാകില്ലല്ലോ? ശബ്ദരൂപങ്ങളായ ഇവ പുഷ്പിച്ചും കായ്ച്ചും, ആകാശത്ത്് ചന്ദ്രനെപ്പോലെ നക്ഷത്രങ്ങളെപ്പോലെ ശബ്ദബ്രഹ്മത്തിന്റെ അനന്തരാശിയെ അറിയുക. ആജ്ഞാനത്തിലൂടെ സമസ്ത വേദത്തിന്റെയും ഫലത്തെ പ്രാപിയ്ക്കുക. അതിനായി വര്ണോച്ചാരണത്തിന്റെ നിയമങ്ങള്‍ അറിയേണ്ടത് അത്യാവശ്യമാണ്.
(തുടരും)
(തുടരും)
വര്‍ണങ്ങളുടെ ഉല്പത്തിപ്രക്രിയ അവതരിപ്പിക്കുന്നു
ആകാശവായുപ്രഭവഃ ശരീരാത് സമുച്ചരന്‍ വക്ത്രമുപൈതി നാദഃ.
സ്ഥാനാന്തരേഷു പ്രവിഭജ്യമാനോ വര്ണത്വമാഗച്ഛതി യഃ സ ശബ്ദഃ.
സ്ഥാനാന്തരേഷു പ്രവിഭജ്യമാനോ വര്ണത്വമാഗച്ഛതി യഃ സ ശബ്ദഃ.
പദാര്‍ത്ഥം
ആകാശവായുപ്രഭവഃ = ആകാശം, വായു എന്നിവയുടെ സംയോഗത്താല്‍ ഉണ്ടാകുന്നതും,
ശരീരാത് സമുച്ചരന്‍ = നാഭിക്കു താഴെനിന്ന് മുകളിലേക്കുയരുന്നതും
വക്ത്രമ് ഉപൈതി = തുടര്‍ന്ന് വായിലെത്തുന്നതുമായ
നാദഃ = ആ നാദം,
സ്ഥാനാന്തരേഷു = ഭിന്നഭിന്ന സ്ഥാനങ്ങളില്‍
പ്രവിഭജ്യമാനഃ = വിഭക്തമായി
വര്ണത്വമ് = വര്ണത്വത്തെ
ആഗച്ഛതി = പ്രാപിക്കുന്നു.
യഃ = യാതൊന്നാണോ ഇത്തരത്തില്‍ വര്‍ത്തിക്കുന്നത്
സഃ ശബ്ദഃ = അതാണ് ശബ്ദം.

ഭാവാര്‍ഥം = ആകാശസ്ഥിതമായ ശബ്ദം വായുവിന്റെ സംയോഗത്താല്‍, ശരീരത്തില്‍ നാഭിക്കു കീഴെ നിന്ന് മുകളിലേക്കുയര്‍ന്ന് വായിലെത്തിച്ചേരുന്ന നാദം ഭിന്നഭിന്ന സ്ഥാനങ്ങളില്‍ സ്പര്‍ശിച്ച് സ്ഥാനത്തിനനുസരിച്ച് പ്രവിഭക്തമായിത്തീരുന്നതോടെ വര്ണരൂപത്തിലായി, കേള്‍ക്കുവാന്‍ പാകത്തില്‍ ബഹിര്‍ഗമിക്കുന്നു. അതിനെയാണ് ശബ്ദമെന്ന് വിളിക്കുന്നത്.
(തുടരും)
ഈ പ്രക്രിയയെ അല്പം കൂടി വിസ്തരിച്ച് പറയുന്നു.
ആത്മാ ബുദ്ധ്യാ സമേത്യാര്ഥാന്മനോ യുങ്ക്തേ വിവക്ഷയാ.
മനഃ കായാഗ്നിമാഹന്തി സ പ്രേരയതി മാരുതമ്.
മാരുതസ്തൂരസി ചരന്മന്ദം ജനയതി സ്വരമ്.
മനഃ കായാഗ്നിമാഹന്തി സ പ്രേരയതി മാരുതമ്.
മാരുതസ്തൂരസി ചരന്മന്ദം ജനയതി സ്വരമ്.
പദാര്‍ഥം:
ആത്മാ = ആത്മാവ്
ബുദ്ധ്യാ = ബുദ്ധിയാല്‍
അര്‍ഥാന്‍ സമേത്യ = പ്രയോജനമുറപ്പാക്കി
മനഃ യുങ്ക്തേ = മനസ്സിനെ യോജിപ്പിക്കുന്നു.
വിവക്ഷയാ = പറയാനുള്ള ഇച്ഛയാല്‍
മനഃ = മനസ്സാകട്ടെ
കായാഗ്നിമ്= ജഠരാഗ്നിയെ
ആഹന്തി = പീഢിപ്പിക്കുന്നു
സഃ = ആ കായാഗ്നി
പ്രേരയതി മാരുതമ് = വായുവിനെ പ്രേരിപ്പിക്കുന്നു.
മാരുതഃ തു = വായുവാകട്ടെ
ഉരസി ചരന് = ഉരഃസ്ഥലത്ത് വിചരിച്ചുകൊണ്ട്
മന്ദം = ക്രമമായി മന്ദമായി
സ്വരമ് = സ്വരത്തെ
ജനയതി = ജനിപ്പിക്കുന്നു.

ഭാവാര്‍ഥം: ഉച്ചരിക്കുന്നയാള് ആത്മാവാണ്. ആത്മാവ് തനിക്ക് സിദ്ധിയ്ക്കേണ്ടുന്ന പ്രയോജനത്തെ മുന്‍കൂട്ടി നിശ്ചയിച്ച്, പറയാനുള്ള ആഗ്രഹത്താല്‍ മനസ്സിനെ പ്രേരിപ്പിക്കുന്നു. മനസ്സ് ജഠരാഗ്നിയെയും ജഠരാഗ്നി പ്രാണനേയും പ്രേരിപ്പിക്കുന്നു. പ്രാണശക്തി ഉരഃസ്ഥലത്ത് വിചരിച്ചുകൊണ്ട് മന്ദമായി സ്വരത്തെ = ശബ്ദത്തെ ഉത്പന്നമാക്കുന്നു.
ശബ്ദത്തെ അറിയുന്നതുകൊണ്ടുള്ള ഫലം വിവരിക്കുന്നു.
തമക്ഷരം ബ്രഹ്മപരം പവിത്രം
ഗുഹാശയം സമ്യഗുശന്തി വിപ്രാഃ.
സ ശ്രേയസാ ചാഭ്യംദയേന ചൈവ
സമ്യഗ് പ്രയുക്തഃ പുരുഷം യുനക്തി.
ഗുഹാശയം സമ്യഗുശന്തി വിപ്രാഃ.
സ ശ്രേയസാ ചാഭ്യംദയേന ചൈവ
സമ്യഗ് പ്രയുക്തഃ പുരുഷം യുനക്തി.
പദാര്‍ത്ഥം:
വിപ്രാഃ = വിശേഷമായ പ്രജ്ഞയോടുകൂടിയവര് (വിദ്വാന്മാര്)
തമ് = ആ ആകാശവായുസംയോഗത്താലുല്പന്നമായ
അക്ഷരമ് = നാശരഹിതവും
ഗുഹാശയമ് = ബുദ്ധിയില്‍ സ്ഥിതിചെയ്യുന്ന
പരം പവിത്രം ബ്രഹ്മ = ഉത്തമവും പവിത്രവുമായ ശബ്ദരാശിയെ
സമ്യഗ് ഉശന്തി = നന്നായി പ്രാപിക്കുവാനാഗ്രഹിക്കുന്നു.
സഃ ഏവ സമ്യക് പ്രയുക്തഃ = ശരിയായി പ്രയോഗിക്കപ്പെട്ട ആ ശബ്ദംതന്നെ
അഭ്യുദയേന ശ്രേയസാ ച = ഈ ലോകത്തെ സമസ്തസുഖവുമായും മുക്തിസുഖവുമായും
പുരുഷമ് = ആ ആത്മാവിനെ
യുനക്തി = ചേര്‍ക്കുന്നു.

സമസ്തശബ്ദവും ബുദ്ധിരൂപമായ ഗുഹയില്‍ സന്നിവിഷ്ടമാണ്. ആ ഗുഹയില്‍ സ്ഥിതിചെയ്യുന്ന അനന്തശബ്ദരാശിയെയറിഞ്ഞ് ആവശ്യാനുസരണം അതിനെ വിനിയോഗിക്കുന്ന പുരുഷന് ഈ ലോകത്തിലെ സമസ്തസുഖങ്ങളുമനുഭവിച്ച്, ഒടുവില്‍ അത്യന്തദുഃഖനിവൃത്തിരൂപമായ മോക്ഷാവസ്ഥയെ പ്രാപിക്കുന്നു. ” സമ്യഗ് പ്രയുക്ത” എന്ന പദം വളരെ സാരഗര്‍ഭമാണ്. വേണ്ടത്, വേണ്ടപ്പോള്‍, വേണ്ടതുപോലെ, പാകത്തിന്, മധുരമായി, സത്യമായി, പക്ഷപാതരഹിതമായി, സമസ്തലോകകല്ല്യാണത്തിനായി പറയുക എന്നതാണ് സമ്യഗ് പ്രയോഗത്തിനര്‍ഥം. (വ്യര്‍ഥമായി വാക്കുച്ചരിക്കുന്നവന് രാവണനാണ്)
ശബ്ദലക്ഷണം –
ശ്രോത്രോപലബ്ധിര്ബുദ്ധിനിര് ഗ്രാഹ്യഃ
പ്രയോഗേണാഭിജ്വലിത ആകാശദേശഃ ശബ്ദഃ
(മഹാഭാഷ്യം ‘അഇഉണ്’ സൂത്രത്തിന്റെ ഭാഷ്യത്തില്‍)
പ്രയോഗേണാഭിജ്വലിത ആകാശദേശഃ ശബ്ദഃ
(മഹാഭാഷ്യം ‘അഇഉണ്’ സൂത്രത്തിന്റെ ഭാഷ്യത്തില്‍)
ശ്രോത്രോപലബ്ധിഃ = ശ്രവണേന്ദ്രിയത്താല്‍ ഗ്രഹിക്കപ്പെടുന്നതും
ബുദ്ധിര്നിര്ഗ്രാഹ്യഃ = ബുദ്ധികൊണ്ട് നിരന്തരം ഗ്രഹിക്കപ്പെടുന്നതും
പ്രയോഗേണ അഭിജ്വലിതഃ = ഉച്ചാരണത്താല്‍ പ്രകാശിക്കപ്പെടുന്നതുമായ
ആകാശദേശഃ = ആകാശത്തില്‍ വര്‍ത്തിക്കുന്ന(പദാര്ഥശബ്ദഃ = ശബ്ദം
ബുദ്ധിര്നിര്ഗ്രാഹ്യഃ = ബുദ്ധികൊണ്ട് നിരന്തരം ഗ്രഹിക്കപ്പെടുന്നതും
പ്രയോഗേണ അഭിജ്വലിതഃ = ഉച്ചാരണത്താല്‍ പ്രകാശിക്കപ്പെടുന്നതുമായ
ആകാശദേശഃ = ആകാശത്തില്‍ വര്‍ത്തിക്കുന്ന(പദാര്ഥശബ്ദഃ = ശബ്ദം
(ആകാശസ്ഥാനീയമായ നിത്യശബ്ദത്തെ നാം ഉച്ചാരണീയമായ അനിത്യശബ്ദംകൊണ്ട് പ്രതിനിധീകരിക്കുന്നു. ‘അ’ എന്ന ഉച്ചാര്യവാണമായ വര്‍ണം അനിത്യമാണ്. എന്തിനെ ഉദ്ദേശിച്ചുകൊണ്ടാണോ നാം ‘അ’ എന്ന് ഉച്ചരിക്കുന്നത്, ആ വര്‍ണം ആകാശത്തില്‍ നിത്യേന വര്‍ത്തിക്കുന്നുണ്ട്.)
No comments:
Post a Comment