തേജിസ്വിനാം തേജഃ അഹം-(64)
മറ്റുള്ളവരെ ശീരിരികമായും മാനസികമായും കീഴ്‌പ്പെടുത്തി വശത്താക്കാനുള്ള സാമര്‍ത്ഥ്യത്തെ തേജസ്സ് എന്നുപറയുന്നു. ആ തേജസ്സ് ഭഗവാന്റെ വിഭൂതിയാണ്. ഭഗവാന്‍ അനുഗ്രഹിച്ചതുകൊണ്ട് ആ പ്രഭാവം കിട്ടുന്നത് എന്ന കാര്യം ആരും മറക്കരുത്.
ജയോസ്മി-(65)
പരീക്ഷകളിലും യുദ്ധങ്ങളിലും തെരഞ്ഞെടുപ്പുകളിലും തുടര്‍ച്ചയായി ജയിച്ചുകൊണ്ടിരിക്കുന്നവരുണ്ട്. ആ ജയം ഭഗവാന്റെ വിഭൂതിയാണ്. ഭഗവാന്‍ എപ്പോഴും എല്ലാക്കാര്യത്തിലും ജയമേയുള്ളൂ; തോറ്റ ചരിത്രം കേട്ടിട്ടില്ല. അതുകൊണ്ടാണ് കൃഷ്ണാ ഹരേ ജയ എന്നു നാം കീര്‍ത്തിക്കുന്നത്.
വ്യവസായഃ അസ്മി-66)
ഭൗതികമായോ ആത്മീയമായോ സാമൂഹ്യമായോ പല പ്രവൃത്തികളും ആളുകള്‍ ആരംഭിക്കാറുണ്ട്. വ്യവസായം എന്ന വാക്കിന് ആരംഭം എന്നാണ് അര്‍ത്ഥം. ആരംഭങ്ങള്‍ പലതും ആരംഭങ്ങള്‍ തുടര്‍ച്ചയായി ഫലപ്രാപ്തിയില്‍ എത്തിക്കൊണ്ടിരിക്കും. കാരണം അത്തരം ആരംഭങ്ങള്‍ ഭഗവാന്റെ വിഭൂതിയാണ്.സത്ത്വവതാം
സത്ത്വം അഹം -(67)
സത്ത്വം എന്ന പദത്തിന്, മായയുടെ സത്വഗുണം, രജോഗുണ, തമോഗുണ എന്ന മൂന്ന് ഗുണങ്ങളിലെ സത്ത്വഗുണം എന്ന് അര്‍ത്ഥം. സത്വഗുണമുള്ളവര്‍ക്ക് ജ്ഞാനം, ധര്‍മ്മം, വൈരാഗ്യം, ഭക്തി എന്നീ സദ്ഗുണങ്ങള്‍ ഉണ്ടാവും. ആ ഗുണങ്ങള്‍ ഭഗവാന്റെ വിഭൂതിയാണ്.സത്ത്വം എന്ന പദത്തിന് ശരീരബലം എന്നും അര്‍ത്ഥമുണ്ട്. അതിബലവാന്മാരുടെ ദേഹബലം ഭഗവാന്റെ വിഭൂതിയാണ്. ഭഗവാനെപ്പോലെ ബലവാനായിട്ടു വേറെ ആരുമില്ല. ശരീരര ബലം വര്‍ധിക്കാന്‍ വേണ്ടി, കായികപരിശീലനം, കളരിപ്പയറ്റ്, യോഗ പരിശീലനം മുതലായവ ചെയ്യുന്നവര്‍ അത്യന്തം ബലവാനായ ശ്രീകൃഷ്ണ ഭഗവാനെത്തന്നെയാണ് സേവിക്കേണ്ടത്. ഏഴാം വയസ്സില്‍ ഏഴുദിവസം ഗോവര്‍ധന പര്‍വ്വതം ഇടതുകയ്യില്‍ എടുത്തുനിന്ന ഭഗവാന്‍ നമ്മെ അനുഗ്രഹിക്കും, തീര്‍ച്ച.
ജന്മഭൂമി: http://www.janmabhumidaily.com/news706158#ixzz4symLTl3k
No comments:
Post a Comment