ഉപനിഷത്തിലൂടെ - 14
പരീക്ഷണങ്ങളേയും പ്രലോഭനങ്ങളേയും വിജയിച്ച നചികേതസ്സ് ആത്മജ്ഞാനത്തിന് യോഗ്യനാണെന്ന് ബോദ്ധ്യപ്പെട്ടപ്പോള്‍ യമധര്മ്മന് അത് നല്കാന് തയ്യാറായി. രണ്ടാംവല്ലി ആരംഭിക്കുന്നത് അദ്ദേഹത്തിന്റെ പ്രസ്താവനയോടെയാണ്.
അന്യത് ശ്രേയോƒന്യദുതൈ പ്രേയ-
സ്തേ ഉഭേ നാനാര്‍ത്ഥേ പുരുഷം
സിനീത:
തയോ: ശ്രേയ ആദദാനസ്യ
സാധുഭവതി
ഹീയതേƒര്ത്ഥാദ്യ ഉ പ്രേയോ
വൃണീതേ
സ്തേ ഉഭേ നാനാര്‍ത്ഥേ പുരുഷം
സിനീത:
തയോ: ശ്രേയ ആദദാനസ്യ
സാധുഭവതി
ഹീയതേƒര്ത്ഥാദ്യ ഉ പ്രേയോ
വൃണീതേ
മോക്ഷസാധനമായ ശ്രേയസ്സും ലൗകിക അഭ്യുദയത്തെ നല്കുന്ന പ്രേയസ്സും വേറെയാണ്. അവയുടെ പ്രയോജനങ്ങളും വേറെ. ശ്രേയസ്സിനെ കൈക്കൊള്ളുന്നവന് നന്മയുണ്ടാകും. പ്രേയസ്സിനെ സ്വീകരിക്കുന്നയാള്‍ പുരുഷാര്ത്ഥത്തിന് അര്ഹനല്ലാതായി തീരുന്നു. നമ്മുടെ സാധാരണ ഉപയോഗത്തില്‍ ‘ശ്രേയസ്സ്’ എന്നവാക്ക് എല്ലാ ഭൗതിക സുഖസൗകര്യങ്ങളേയും പുരോഗതിയേയുമാണ് കുറിക്കുന്നതെങ്കിലും ഇതിന് പറയേണ്ടത് പ്രേയസ്സ് എന്നാണ്.
മോക്ഷത്തെ കൈവരിക്കലാണ് ശ്രേയസ്സ്. ഇവയ്ക്കുള്ള ജ്ഞാനവും അതിന്റെ ഫലവും വേറെയാണെന്ന് ആദ്യം തന്നെ വ്യക്തമാക്കി. ശ്രേയസ്സ് വിദ്യാരൂപവും പ്രേയസ്സ് അവിദ്യാരൂപവുമാണ്. രണ്ടും മനുഷ്യനെ ബന്ധിക്കുന്നു. ഇവ പരസ്പരം വിരുദ്ധങ്ങളാണ്. അതിനാല്‍ ഒന്നിനെ ഉപേക്ഷിക്കാതെ മറ്റേതിനെകൂടി ഒരേസമയം ഒരാള്‍ക്ക് അനുഷ്ഠിക്കാന്‍ സാധിക്കില്ല. അതുകൊണ്ട് അവിദ്യാ രൂപമായ പ്രേയസ്സിനെവിട്ട് വിദ്യാരൂപമായ ശ്രേയസ്സിനെ മാത്രം സ്വീകരിക്കുന്നയാള്‍ക്ക് നന്മയുണ്ടാകും. അല്ലാത്തവര്‍ മോക്ഷപദത്തില്‍ നിന്ന് ഭ്രഷ്ടനാകും.
ശ്രേയോ മാര്‍ഗ്ഗത്തേയും പ്രേയോ മാര്‍ഗ്ഗത്തെയും ഇഷ്ടംപോലെ തെരഞ്ഞെടുക്കാന്‍ അവസരമുണ്ടെങ്കിലും ആളുകള്‍ എന്തുകൊണ്ട് ഒട്ടും കേമമില്ലാത്ത പ്രേയസ്സിനെ സ്വീകരിക്കുന്നു-
ശ്രേയശ്ച പ്രേയശ്ച മനുഷ്യമേത-
സ്തസംപരീത്യ വിവിനക്തി ധീര:
ശ്രേയോ ഹി ധീരോളഭിപ്രേയസോ
പൃണീതേ
പ്രേയോ മന്ദോയോഗ ക്ഷേമാദ്
വൃണീതേ
സ്തസംപരീത്യ വിവിനക്തി ധീര:
ശ്രേയോ ഹി ധീരോളഭിപ്രേയസോ
പൃണീതേ
പ്രേയോ മന്ദോയോഗ ക്ഷേമാദ്
വൃണീതേ
ശ്രേയസ്സും പ്രേയസ്സും ഒരുപോലെ മനുഷ്യന് ലഭിക്കുന്നവയാണ്. ബുദ്ധിയുള്ളവര്‍ നല്ലവണ്ണം ആലോചിച്ച് രണ്ടിനെയും വേര്‍തിരിച്ചറിയും. ബുദ്ധിമാന് പ്രേയസ്സിനേക്കാള്‍ ശ്രേഷ്ഠമാണ് ശ്രേയസ്സ് എന്നറിഞ്ഞ് ശ്രേയസ്സിനെ സ്വീകരിക്കുന്നു. മന്ദബുദ്ധികള്‍ സുഖഭോഗങ്ങളെ ആഗ്രഹിച്ച് പ്രേയസ്സിനെ കൂട്ടുപിടിക്കുന്നു. എന്നാല്‍ നിലനില്‍ക്കുന്ന പരമാനന്ദത്തിലേക്ക് നയിക്കുന്ന ശ്രേയോമാര്‍ഗ്ഗം വേണോ സുഖഭോഗങ്ങളെയും ഇന്ദ്രിയ സുഖങ്ങളേയും നല്കുന്ന ശ്രേയോമാര്‍ഗ്ഗം വേണോ എന്ന് നമുക്ക് തീരുമാനിക്കാം. ശ്രേയോമാര്‍ഗ്ഗം ജ്ഞാനത്തിലേക്ക് നയിക്കുന്നതും പ്രേയോ മാര്‍ഗ്ഗം കര്‍മ്മത്തിലേക്ക് നയിക്കുന്നതുമാണ്. ശ്രേയസ്സ് എന്നാല്‍ ജ്ഞാനം പ്രേയസ്സ്-കര്‍മ്മം. ശ്രേയസ്സ് ആദ്ധ്യാത്മിക ജീവിതത്തേയും പ്രേയസ്സ് സുഖലോലുപതയേയും കുറിക്കുന്നു.
ധീരന്മാരായവര്- ‘ധീ’ യെ വേണ്ടവിധത്തില്‍ ഉപയോഗിക്കുന്നവര്‍ നല്ലപോലെ വിചാരം ചെയ്ത് ശ്രേയസ്സിനെ സ്വന്തമാക്കും. അരയന്നം പാലും വെള്ളവും ചേര്‍ത്തു വെച്ചാല്‍ പാല് മാത്രം എടുക്കുന്നതുപോലെയാണിത്. കര്‍മ്മം അനുഷ്ഠിക്കുന്നതിന് വലിയ ആയാസമുണ്ട്. ഫലമോ ദുഃഖം കലര്‍ന്നതും. എന്നാല്‍ വിദ്യ നേടുന്നതിന് പ്രയത്നം കുറവാണ്. വിദ്യ നേടിയാല്‍ അനര്‍ത്ഥം നീങ്ങും ആനന്ദവും ഉണ്ടാകും.
ഇപ്രകാരം ശ്രേയസ്സിന്റെയും പ്രേയസ്സിന്റെ ഗൗരവത്തേയും ലാഘവത്തേയും വേര്‍തിരിച്ചറിഞ്ഞ് ശ്രേയസ്സിനെ ബുദ്ധിയുള്ളവര്‍ വരിക്കും. ഇത് വേര്‍തിരിച്ചറിയാനുള്ള ശേഷിയില്ലാത്ത അല്‍പ്പ ബുദ്ധികള്‍ കര്‍മ്മഫലത്തിന്റെ രൂപത്തിലുള്ള പ്രേയസ്സിനെ എടുക്കും. രണ്ടിന്റെയും ഗുണദോഷങ്ങളെ വേര്‍തിരിച്ചറിയലാണ് പ്രധാനം. ശ്രേയോ മാര്‍ഗ്ഗം പൂവിരിച്ചതാണെന്നൊന്നും കരുതേണ്ട. ലക്ഷ്യസ്ഥാനം എന്തായാലും അതിവിശിഷ്ടമാകും. സാധാരണക്കാര്‍ക്ക് താരതമ്യേന എളുപ്പമായി തോന്നുക പ്രേയോമാര്ഗ്ഗമാകും. പക്ഷേ എത്തിക്കുന്നത് ദുരിതത്തിലേക്കാകും. നമ്മുടെ ഭാവി നമ്മുടെ കൈകളില്‍ തന്നെയാണ്. വിവേകപൂര്‍വം ജീവിക്കണമെന്ന് ഈ രണ്ടു മന്ത്രങ്ങളും നമുക്ക് കാണിച്ചുതരുന്നു.
യോഗക്ഷേമം എന്നാല്‍ നേടാനുള്ള നേടലും നേടിയതിനെ സംരക്ഷിക്കലുമാണ്. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍ ശരീരം, ഇന്ദ്രിയങ്ങള്‍ എന്നിവയെ പോഷിപ്പിക്കുകയും രക്ഷിക്കുകയുമാണ്. പലപ്പോഴും ഇത് അതിരുവിട്ട് സുഖലോലുപതയിലേക്ക് വഴുതി വീഴലാകുന്നു.
ശ്രേയസ്സും പ്രേയസ്സും നമ്മെ ബന്ധിക്കുന്നുവെന്ന് ആദ്യമന്ത്രത്തില്‍ പറഞ്ഞത് ഇവകൊണ്ട് പ്രേരിതരായാണ് മനുഷ്യര്‍ ലോകത്തില്‍ പ്രവര്‍ത്തിക്കുന്നത്. ഇത് രണ്ടും പ്രവൃത്തിക്ക് പ്രേരണ നല്‍കുന്നുവെന്നതിനാലാണ് ബന്ധിക്കുന്നു എന്ന് പറഞ്ഞത്. ആത്മജ്ഞാനം സിദ്ധിക്കുംവരെ വിദ്യയും അവിദ്യയും ബന്ധകാരണമെന്ന് മനസ്സിലാക്കണം. ശ്രേയസ്സിനെ സ്വീകരിക്കുന്നവര്‍ വൈകാതെ ബന്ധനത്തില്‍ നിന്ന് മുക്തരാകും. പക്ഷേ പ്രേയസ്സ് അഥവാ അവിദ്യയെ തുടര്‍ന്നുള്ള കര്‍മ്മ ബന്ധനം വിട്ടൊഴിയില്ല.
ശ്രേയസ്സും പ്രേയസ്സും നമ്മെ ബന്ധിക്കുന്നുവെന്ന് ആദ്യമന്ത്രത്തില്‍ പറഞ്ഞത് ഇവകൊണ്ട് പ്രേരിതരായാണ് മനുഷ്യര്‍ ലോകത്തില്‍ പ്രവര്‍ത്തിക്കുന്നത്. ഇത് രണ്ടും പ്രവൃത്തിക്ക് പ്രേരണ നല്‍കുന്നുവെന്നതിനാലാണ് ബന്ധിക്കുന്നു എന്ന് പറഞ്ഞത്. ആത്മജ്ഞാനം സിദ്ധിക്കുംവരെ വിദ്യയും അവിദ്യയും ബന്ധകാരണമെന്ന് മനസ്സിലാക്കണം. ശ്രേയസ്സിനെ സ്വീകരിക്കുന്നവര്‍ വൈകാതെ ബന്ധനത്തില്‍ നിന്ന് മുക്തരാകും. പക്ഷേ പ്രേയസ്സ് അഥവാ അവിദ്യയെ തുടര്‍ന്നുള്ള കര്‍മ്മ ബന്ധനം വിട്ടൊഴിയില്ല.
ആത്മജ്ഞാനത്തെ നല്കുന്ന ശ്രേയോമാര്‍ഗത്തെ പ്രശംസിച്ച ശേഷം നചികേതസ്സിന്റെ അസാധാരണമായ വിവേകത്തെയും വൈരാഗ്യത്തേയും അഭിനന്ദിക്കുന്നു യമന്‍. താന്‍ എത്ര പ്രലോഭിപ്പിച്ചിട്ടും പുത്രാദി രൂപത്തിലുള്ള പ്രിയങ്ങളും അപ്സരസ്സുകളുടെ രൂപത്തിലുള്ള പ്രിയ ജനങ്ങളുമായി കാമനയുണ്ടാക്കുന്നതെല്ലാം വേണ്ടെന്നുവച്ചു. അവയുടെ അനിത്യത്വവും സാരം ഇല്ലായ്മയുമൊക്കെയായ ദോഷങ്ങളെപ്പറ്റി ആലോചിച്ച് ഉപേക്ഷിച്ചത് യമനെ അത്ഭുതപ്പെടുത്തി. സാധാരണ മനുഷ്യരെല്ലാം മുങ്ങിപ്പോകുന്ന ധനം, സുഖ സൗകര്യം എന്നിവയെ സ്വീകരിക്കാതിരുന്നത് എത്ര അഭിനന്ദിച്ചാലാണ് മതിവരുക.
ശ്രേയോമാര്ഗ്ഗമായ വിദ്യയും പ്രേയോ മാര്‍ഗ്ഗമായ അവിദ്യയും വേറെ ഫലത്തെ നല്‍കുന്നതും വിരുദ്ധവും ആണ്. നചികേതസ്സ് വിദ്യയെ നേടാന്‍ ആഗ്രഹിക്കുന്നവനാണെന് തനിക്ക് ബോദ്ധ്യമായതായി യമന്‍ അടുത്ത മന്ത്രത്തില്‍ പറയുന്നു. കാമനയുണ്ടാക്കുന്നതും മോഹിപ്പിക്കുന്നതുമായ വസ്തുക്കള്‍ക്കൊന്നും നിന്നെ വശംവദനാക്കാന്‍ സാധിച്ചില്ല. തന്റെ വാഗ്ദാനങ്ങളും പ്രലോഭനങ്ങളും പുല്ലുപോലെ തട്ടിക്കളഞ്ഞ നചികേതസ്സ് ആത്മജ്ഞാനത്തിന് യഥാര്‍ത്ഥ യോഗ്യനെന്ന് ബ്രഹ്മവിദ്യാചാര്യനായ യമന്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു. ഒരു ശിഷ്യന് ഇതില്പരം ഇനിയെന്തു വേണം……
ജന്മഭൂമി: http://www.janmabhumidaily.com/news748309#ixzz50QlzeuQd
No comments:
Post a Comment