Thursday, December 14, 2017

ശാസ്ത്രീയ നാമം: Alstonia scholaris
സംസ്‌കൃതം-സപ്തപര്‍ണി, ശാരദ
തമിഴ്- ഏഴിലം പാലൈ
എവിടെകാണാ: ഇന്ത്യയിലുടനീളം വരണ്ട പ്രദേശങ്ങളില്‍
ഔഷധപ്രയോഗം
കാലിലെ ചൊറിഞ്ഞുപൊട്ടലിന് ഏഴിംപാലയുടെ പാല്‍ തേച്ചാല്‍ ശമനം കിട്ടും.
ഏഴിലംപാലയുടെ പൂവ് പൊടിച്ച് ചൂടുവെള്ളത്തില്‍ കലക്കി അരിച്ചെടുത്ത് ഈരണ്ട് തുള്ളിവീതം ഓരോ മൂക്കിലും ഒഴിച്ചാല്‍ ( നസ്യം ചെയ്യുക) വിട്ടുമാറാത്ത തലവേദന, കഫക്കെട്ട്( പീനസം) എന്നിവ ശമിക്കും.
ഏഴിലം പാലയുടെ തൊലി പുക പുറത്ത് പോകാതെ( അന്തര്‍ധൂമം) ഒരു കുടത്തിലിട്ട് അടച്ച് സ്ഫുടം ചെയ്ത് ഭസ്മമാക്കുക. ഭസ്മവും കാരെള്ളും കായലിലെ കരിംപായലും ചേര്‍ത്ത് ഉണക്കിപ്പൊടിച്ച് കാട്ടുപന്നിയുടെ നെയ്യില്‍ ( ഈ നെയ് വേണമെന്നാണ് ശാസ്ത്രവിധി. എന്നാല്‍ കാട്ടുപന്നിയെ കൊല്ലുന്നതും കൊഴുപ്പെടുക്കുന്നതും വന്യമൃഗ സംരക്ഷണം നിയമം 1972 പ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ് എന്നകാര്യം ഓര്‍മ്മിപ്പിക്കുന്നു. ഇതിന് പകരമായി പഴയ പശുവിന്‍ നെയ്യ് ഉപയോഗിക്കുന്നത് ഫലം നല്‍കിയേക്കാം) ചാലിച്ച് ഏഴ് ദിവസം വെയില്‍ കൊള്ളിച്ച് (സൂര്യ സ്ഫുടം) ഉണ്ടാക്കിയ കുഴമ്പ് ലേപനം ചെയ്താല്‍ പുരുഷന്മാരിലെ ക്ലീബരോഗം ശമിക്കും.
ഏഴിലംപാലയുടെ തൊലി 20 ഗ്രാം വീതം ഒരു ലിറ്റര്‍ വെള്ളത്തില്‍ വെന്ത് 200 മില്ലിയാക്കി വറ്റിക്കുക. അതില്‍ നിന്ന് 20 മില്ലി വീതം തേന്‍ മേമ്പൊടി ചേര്‍ത്ത് രണ്ട് മാസം തുടര്‍ച്ചയായി രാവിലെയും വൈകിട്ടും സേവിച്ചാല്‍ രക്തദൂഷ്യം, ത്വഗ്രോഗങ്ങള്‍ ഇവ ശമിക്കും.
പ്രമേഹം കൊണ്ടുള്ള കുരുക്കളില്‍ ഏഴിലംപാലയുടെ തൊലി വെന്ത വെള്ളം കൊണ്ട് ധാരകോരുന്നത് നീരും വേദനയും കുറയ്ക്കും.


ജന്മഭൂമി: http://www.janmabhumidaily.com/news752889#ixzz51HMfgjlh

No comments: