പാവം യശോദ. പടപേടിച്ചു ചെന്ന ദിക്കില്‍ പന്തംകൊളുത്തിപ്പട എന്ന മട്ടായില്ലേ? കൃഷ്ണന്റെ രക്ഷതേടി ഗോകുലംവിട്ട് വൃന്ദാവനത്തിലെത്തിയപ്പോള്‍, ഒരു ദിവസം തന്നെ രണ്ടു അസുരന്മാരെ നേരിടേണ്ടിവന്നു.
‘ശരിയാണ്’-മുത്തശ്ശന് തുടര്‍ന്നു: കൃഷ്ണനെ പിന്തുടര്ന്നുവന്ന അപകടങ്ങളില്‍നിന്നു മോചനം നേടാനാണ് വൃന്ദാവനത്തിലെത്തിയത്. അവിടേയും രക്ഷയില്ല. അതുപക്ഷേ ആ അര്‍ത്ഥത്തിലെടുക്കേണ്ട. ഗോകുലത്തിലായാലും വൃന്ദാവനത്തിലായാലും ഓരോ അപകടത്തിന്റെയും അവസാനം നാല്ലാ, മുക്തിയാണ് സംഭവിക്കുന്നത്. പൂതന കൃഷ്ണനെ കൊല്ലാനാണ് വന്നത്; പക്ഷേ അവള്‍ക്കവസാനം മുക്തിയാണ് കൈവന്നത്. ഇരട്ട നീര്‍മരുതുകള്‍ കടപുഴകി വീണത് നളകൂബരന്മാര്‍ക്കു മോക്ഷപ്രാപ്തി കൈവരാനായിരുന്നു. വത്സാസുരനും ബകാസുരനും വന്നത് കൃഷ്ണനെ വധിക്കാനായിരുന്നു എന്നു കരുതേണ്ടാ; അവര്‍ക്ക് മോക്ഷം കൈവരാനാണെന്നു വിചാരിച്ചൂകൂടേ?’
‘ആവാം. നമുക്കങ്ങനെ സമാധാനിക്കാം. പക്ഷേ, യശോദയ്ക്കും രോഹിണിക്കും അങ്ങനെ സമാധാനം കൊള്ളാനാവുമോ? ഇല്ല തന്നെ. അവര്‍ അമ്മമാരാണ്. അവരുടെ മക്കളെപ്പറ്റി ഓരോ നിമിഷവും ഉത്കണ്ഠ പൂണ്ടു നീറി ദഹിക്കുന്നു-ഉറങ്ങാന്‍ നേരം ഉറക്കം വരില്ല.’
‘ശരിയാണ്’-മുത്തശ്ശന് തുടര്‍ന്നു: ഉറങ്ങാന്‍ നേരം യശോദ നന്ദനോടു പരാതിപ്പെട്ടു: ‘ഇവിടേയും നമുക്ക് രക്ഷയില്ല. മറ്റെവിടെയ്ക്കെങ്കിലും പോവാം.’
‘ശരിയാണ്’-മുത്തശ്ശന് തുടര്‍ന്നു: ഉറങ്ങാന്‍ നേരം യശോദ നന്ദനോടു പരാതിപ്പെട്ടു: ‘ഇവിടേയും നമുക്ക് രക്ഷയില്ല. മറ്റെവിടെയ്ക്കെങ്കിലും പോവാം.’
നന്ദന് സാമം പറഞ്ഞു: ഉത്കണ്ഠ കൊണ്ട് ഭയത്തെ ജയിക്കാനാവില്ല. നമ്മള് സ്വയം സമാധാനം കണ്ടെത്തിയേ ആവൂ. കുഞ്ഞുങ്ങളുടെ നാമകരണവേളയില്‍ ആചാര്യന് പറഞ്ഞില്ലേ, അവര്‍ ദീര്‍ഘായുസുകളാണെന്ന് ഇല്ലേ?’
യശോദ സമ്മതിച്ചു: ‘ഉവ്വ്.’
‘ആചാര്യന്റെ വാക്ക് വീണ്‍വാക്കാകുമോ?’
‘ഇല്ല.’ യശോദ ആശ്വാസംകൊണ്ടു. ആ ആശ്വാസത്തില്‍ തലചായ്ച്ചുറങ്ങി.
പിറ്റേന്നുരാവിലെ. പതിവുപോലെ ബാലകന്മാര് ഗോക്കളെ കാടുകാട്ടാനിറങ്ങി. അത് മറ്റൊരു പരീക്ഷണത്തിലേക്കാണെന്നു ആരും കരുതിയില്ല.
‘ആചാര്യന്റെ വാക്ക് വീണ്‍വാക്കാകുമോ?’
‘ഇല്ല.’ യശോദ ആശ്വാസംകൊണ്ടു. ആ ആശ്വാസത്തില്‍ തലചായ്ച്ചുറങ്ങി.
പിറ്റേന്നുരാവിലെ. പതിവുപോലെ ബാലകന്മാര് ഗോക്കളെ കാടുകാട്ടാനിറങ്ങി. അത് മറ്റൊരു പരീക്ഷണത്തിലേക്കാണെന്നു ആരും കരുതിയില്ല.
ഉഗ്രങ്ങളായുള്ള വ്യഗ്രങ്ങള്‍ തീര്‍ത്തുത-
ന്നഗ്രജനോടു കലര്‍ന്നു ചെമ്മേ
ചാരത്തു നിന്നുടന്‍ കന്നുകള്‍ മേയ്വാനായ്
ദൂരത്തുപോയിത്തുടങ്ങി മെല്ലെ
ആച്ചിമാരെല്ലാരും കാഴ്ചയായ് നല്കിന
പാച്ചോറുതന്നെയുമുണ്ടു പിന്നെ
ചേര്‍ച്ച തുടര്‍ന്നുള്ള പിള്ളേരുമായിട്ടു
പാച്ചല് തുടങ്ങിനാന്‍ കന്നിന് പിമ്പെ
അവരുടെ കഥ ഒന്നോടെ കഴിക്കാന്‍ കംസന് നിയോഗിച്ച അഘാസുരന് അവിടെ തയ്യാറെടുത്തു നില്‍പ്പുണ്ടായിരുന്നു. അയാള്‍ കംസന്റെ ഭൃത്യനാണ്; ബാലഹത്യാ സംഘത്തിലെ അംഗമാണ്. ബലകന്മാരുടെ സരസക്രീഡ കാണുവാന്‍ കടമയില്ലാത്ത അഘാസുരന് പെരുമ്പാമ്പിന്റെ രൂപത്തില്‍ വഴിക്കു ചെന്നു കിടന്നു.
ന്നഗ്രജനോടു കലര്‍ന്നു ചെമ്മേ
ചാരത്തു നിന്നുടന്‍ കന്നുകള്‍ മേയ്വാനായ്
ദൂരത്തുപോയിത്തുടങ്ങി മെല്ലെ
ആച്ചിമാരെല്ലാരും കാഴ്ചയായ് നല്കിന
പാച്ചോറുതന്നെയുമുണ്ടു പിന്നെ
ചേര്‍ച്ച തുടര്‍ന്നുള്ള പിള്ളേരുമായിട്ടു
പാച്ചല് തുടങ്ങിനാന്‍ കന്നിന് പിമ്പെ
അവരുടെ കഥ ഒന്നോടെ കഴിക്കാന്‍ കംസന് നിയോഗിച്ച അഘാസുരന് അവിടെ തയ്യാറെടുത്തു നില്‍പ്പുണ്ടായിരുന്നു. അയാള്‍ കംസന്റെ ഭൃത്യനാണ്; ബാലഹത്യാ സംഘത്തിലെ അംഗമാണ്. ബലകന്മാരുടെ സരസക്രീഡ കാണുവാന്‍ കടമയില്ലാത്ത അഘാസുരന് പെരുമ്പാമ്പിന്റെ രൂപത്തില്‍ വഴിക്കു ചെന്നു കിടന്നു.
കംസന്റെ ചൊല്ലാലെ വന്നവന് ദാനവന്‍
മാംസങ്ങള്‍ ചാരത്തു കാകന്‍പോലെ
ക്ഷോളം നിറഞ്ഞൊരു വ്യാളമായന്നേരം
നീളത്തില്‍ മെല്ലെ കിടന്നുകൊണ്ടാന്‍
ആയര്‍കുമാരന്മാര്‍ പായുന്നതിന് നേരെ
വായു പിളര്‍ന്നു വഴിയ്ക്കു തന്നെ.
മാംസങ്ങള്‍ ചാരത്തു കാകന്‍പോലെ
ക്ഷോളം നിറഞ്ഞൊരു വ്യാളമായന്നേരം
നീളത്തില്‍ മെല്ലെ കിടന്നുകൊണ്ടാന്‍
ആയര്‍കുമാരന്മാര്‍ പായുന്നതിന് നേരെ
വായു പിളര്‍ന്നു വഴിയ്ക്കു തന്നെ.
ഒരു പര്‍വതഗുഹയെന്നാണ് ബാലകര്‍ കരുതിയത്. അവര്‍ ആ ഗുഹയില്‍ കടന്നു; പിറകെ പശുക്കിടാങ്ങള്‍. ഏറ്റവും പുറകിലായിരുന്നു കൃഷ്ണന്, കൃഷ്ണന് കൂടി അകത്തു കടന്നനേരം, അദ്ഭുതം! ആ ഗുഹ താനേ അടഞ്ഞു. കൃഷ്ണനു മനസ്സിലായി: പെരുമ്പാമ്പിന്റെ രൂപമേറ്റ അഘാസുരന്റെ ചതിയിലാണ് തങ്ങള്‍ അകപ്പെട്ടിരിക്കുന്നത്… അവന്റെ അന്ത്യം താന്‍ മൂലമാണെന്നറിയാമായിരുന്ന കൃഷ്ണന് തന്റെ ശരീരം വലുതാക്കാന്‍ തുടങ്ങി.
ശ്വാസങ്ങളെല്ലാ മടങ്ങിത്തുടങ്ങിതേ
കാസങ്ങളും പോന്നു വന്നൂതപ്പോള്‍
വാകൊണ്ടു മിങ്ങുവാന്‍ വല്ലാതെയായപ്പോള്‍
വാല്‍കൊണ്ടു തല്ലിനാന്‍ ഭൂതലത്തില്‍
ആര്‍ത്തങ്ങളായിട്ടു പ്രാണങ്ങള്‍ വിങ്ങുമ്പോള്‍
മൂര്‍ദ്ധാവു പെട്ടെന്ന് പൊട്ടിച്ചെമ്മേ
കണ്ടൊരു വാതില്‍ പുറപ്പെട്ടു ജീവനും
മങ്ങി നടന്നു പുറത്തങ്ങായി
ആ പെരുമ്പാമ്പിന്റെ ശരീരമത്രയും കൃഷ്ണനെക്കൊണ്ടു നിറഞ്ഞു. ജീവന് പോവാറായ നിലയില്‍ അഘാസുരന് സ്വന്തം രൂപമേറ്റു; ശ്വാസംമുട്ടി അവന് നിലത്തുകിടന്നുരുണ്ടു. ഏതോ പാറയില്‍ത്തട്ടി അവന്റെ ശിരസു പിളര്‍ന്നു; അതോടെ അന്ത്യംകണ്ടു. കൃഷ്ണനെ ഉള്‍ക്കൊണ്ട അവന് മോക്ഷലോകം പൂകി.
കാസങ്ങളും പോന്നു വന്നൂതപ്പോള്‍
വാകൊണ്ടു മിങ്ങുവാന്‍ വല്ലാതെയായപ്പോള്‍
വാല്‍കൊണ്ടു തല്ലിനാന്‍ ഭൂതലത്തില്‍
ആര്‍ത്തങ്ങളായിട്ടു പ്രാണങ്ങള്‍ വിങ്ങുമ്പോള്‍
മൂര്‍ദ്ധാവു പെട്ടെന്ന് പൊട്ടിച്ചെമ്മേ
കണ്ടൊരു വാതില്‍ പുറപ്പെട്ടു ജീവനും
മങ്ങി നടന്നു പുറത്തങ്ങായി
ആ പെരുമ്പാമ്പിന്റെ ശരീരമത്രയും കൃഷ്ണനെക്കൊണ്ടു നിറഞ്ഞു. ജീവന് പോവാറായ നിലയില്‍ അഘാസുരന് സ്വന്തം രൂപമേറ്റു; ശ്വാസംമുട്ടി അവന് നിലത്തുകിടന്നുരുണ്ടു. ഏതോ പാറയില്‍ത്തട്ടി അവന്റെ ശിരസു പിളര്‍ന്നു; അതോടെ അന്ത്യംകണ്ടു. കൃഷ്ണനെ ഉള്‍ക്കൊണ്ട അവന് മോക്ഷലോകം പൂകി.
അതിനകം, അവന്റെ വയറ്റില്‍പ്പെട്ട ഗോപബാലകന്മാരും പശുക്കിടാങ്ങളുമെല്ലാം മരിച്ചുപോയിരുന്നു. അതറിഞ്ഞ കൃഷ്ണന് യോഗശക്തിയാല്‍, അവര്‍ക്കു ജീവന് നല്കി. ഒന്നും സംഭവിക്കാത്ത മട്ടില്‍ കൃഷ്ണന് ഏവരേയും കാളിന്ദീതീരത്തേക്ക് നയിച്ചു. പശുക്കിടാങ്ങള്‍ മേഞ്ഞുനടന്നു; കൃഷ്ണനും കൂട്ടുകാരും തീരത്തെ തണലില്‍ വിശ്രമമേറ്റു.
കൃഷ്ണന് ഒന്നുമയങ്ങി. മയക്കമുണര്‍ന്നു നോക്കുമ്പോള്‍, കൂട്ടുകാര്‍ ആരേയും കാണാനില്ല. മേഞ്ഞുനടന്നിരുന്ന പശുക്കിടാങ്ങളേയും കാണാനില്ല…
കൃഷ്ണന് ഒന്നുമയങ്ങി. മയക്കമുണര്‍ന്നു നോക്കുമ്പോള്‍, കൂട്ടുകാര്‍ ആരേയും കാണാനില്ല. മേഞ്ഞുനടന്നിരുന്ന പശുക്കിടാങ്ങളേയും കാണാനില്ല…
‘ബ്രഹ്മദേവന് പരീക്ഷിക്കുകയായിരുന്നു, അല്ലേ?’
‘അതെ. ഒരു കൃഷ്ണലീല കാണുവാന്‍ നാന്മുഖനു മോഹമുണ്ടായി. അതിനാല്‍, പശുക്കുട്ടികളേയും ഗോപബാലകരേയും മറ്റൊരു സ്ഥലത്തേക്ക് മാറ്റിനിര്‍ത്തി. അക്കാര്യം കൃഷ്ണനു മനസ്സിലായി. ഞൊടിയിടയില്‍, ഒരു കുസൃതി മനസ്സില്‍ മുളച്ചു: കൃഷ്ണന് തന്നെ ഗോപബാലന്മാരുടെയും പശുക്കുട്ടികളുടെയും രൂപം കൈക്കൊണ്ടു. കൃഷ്ണന് അവരെ കൂട്ടി വീട്ടിലേക്ക് മടങ്ങി.
വഴിക്കുവച്ച് ബലരാമനെകണ്ടു. ബലരാമന്റെ സംഘത്തില്‍ മേഞ്ഞിരുന്ന പശുക്കിടങ്ങള്‍ കൃഷ്ണന്റെ സംഘത്തിലെ കിടാങ്ങളെ കണ്ടനേരം, പതിവില്‍ക്കവിഞ്ഞ മമതയോടെ മെയ്യുരുമ്മാനും നക്കിത്തോര്‍ത്താനും തുടങ്ങി. കൃഷ്ണന്റെ കൂട്ടത്തിലെ ഗോപബാലകര്‍ വീട്ടിലെത്തിയപ്പോള്‍, അവരുടെ അമ്മമാര്‍ അവരോട് പതിവുവിട്ട വാത്സല്യ പ്രകടനം നടത്തി. ബലരാമനു മനസ്സിലായി: കൃഷ്ണന് എന്തോ കുസൃതി കാണിച്ചിട്ടുണ്ട്.
ബലരാമന് ചോദിച്ചപ്പോള്‍ കൃഷ്ണന് നടന്ന കഥയെല്ലാം പറഞ്ഞു. അന്നേരം ബ്രഹ്മദേവന് അവര്‍ക്കു മുന്നില്‍ പ്രത്യക്ഷനായി മൊഴിഞ്ഞു: അവതാരപുരുഷന്റെ ഒരു ലീല കാണാന്‍ താല്‍പ്പര്യപ്പെട്ടു. അതിന്റെ ഫലമാണ്. ഇതാ, ഞാന്‍ കൊണ്ടുപോയ അങ്ങയുടെ ഗോപബാലകരും പശുക്കിടാങ്ങളും.
അന്നേരം, കൃഷ്ണന് സ്വന്തമായി സൃഷ്ടിച്ച ഗോപബാലകരും പശുക്കിടാങ്ങളും എങ്ങോ മറഞ്ഞു; ബ്രഹ്മദേവന് മറച്ചുപിടിച്ചിരുന്ന ഗോപബാലകരും കിടാങ്ങളും വെളിച്ചത്തുവന്നു.
മേധാവി താനായ ധാതാവു താനപ്പോള്‍
മാധവന്തന്നുടെ പാദങ്ങളെ
മാനസം തന്നിലുറപ്പിച്ചു നിന്നുടന്‍
ആനന്ദം പൂണ്ടു നടന്നാന്‍ പിന്നെ.
മാധവന്തന്നുടെ പാദങ്ങളെ
മാനസം തന്നിലുറപ്പിച്ചു നിന്നുടന്‍
ആനന്ദം പൂണ്ടു നടന്നാന്‍ പിന്നെ.
ഭഗവാന്റെ ഈ ലീല കീര്‍ത്തിക്കുന്ന കഥാഖണ്ഡത്തിന് ഭാഗവതത്തില്‍ വത്സസ്തേയം എന്നു പേരിട്ടിരിക്കുന്നു.
ജന്മഭൂമി: http://www.janmabhumidaily.com/news747242#ixzz50FH99UeV
No comments:
Post a Comment