Thursday, December 07, 2017

ഏറ്റവും ചെറുതും ഏറ്റവും വലുതും സൂക്ഷ്മമായ ആത്മതത്ത്വത്തെ തര്‍ക്കംകൊണ്ടോ യുക്തികൊണ്ടോ മനസ്സിലാക്കാനാവില്ല. പലരും പലവിധത്തില്‍ വിചാരിച്ചിട്ടുള്ളതാണ് ആത്മാവ്. ചിലര്‍ ഉണ്ടെന്നും മറ്റുചിലര്‍ ഇല്ലെന്നും വേറെ ചിലര്‍ കര്‍ത്താവെന്നും മറ്റൊരു കൂട്ടര്‍ അകര്‍ത്താവെന്നും ചിലയാളുകള്‍ ശുദ്ധനെന്നും മറ്റുള്ളവര്‍ അശുദ്ധനെന്നും ഈ ആത്മാവിനെ കരുതുന്നു. പ്രാകൃതമായ ബുദ്ധിയോടും മനുഷ്യനെന്ന അഭിമാനവും ഉള്ള ഒരാള്‍ ഇതിനെ ഉപദേശിച്ചുതന്നാലും കേട്ടവര്‍ക്ക് മനസ്സിലാക്കാന്‍ കഴിയില്ല. പിന്നെ എങ്ങനെ അറിയും. താനല്ലാതെ വേറെ ഒന്നുള്ളതായി കാണാത്തവരും ബ്രഹ്മം തന്നെയായിത്തീര്‍ന്നവനുമായ ആചാര്യന്‍ ഉപദേശിച്ചാല്‍ അത് പെട്ടെന്ന് മനസ്സിലാകും.

No comments: