Monday, December 18, 2017

പരീക്ഷാക്കാലംതുടങ്ങി,ഈ സമയം കുട്ടികള്ക്ക് 
ഉപകാരപ്രദമായ ഒരു ഉപദേശം.(സനത്കുമാരനെ
ഗുരുവായി വരിച്ച നാരദന്‍ സനത്കുമാരനോട് ഒരുപാട്
ഉപദേശങ്ങള്‍ ചോതിച്ചതില്‍ ചിലത് മാത്രം.)
നാരദന്‍:എനിക്ക് സത്യം അറിയാന്‍ ആഗ്രഹിക്കുണു
.സനത്കുമാരന്‍:സത്യത്തെക്കുറിച്ച് അറിയണമെങ്കില്‍വിജ്ഞാനം അറിയണം
നാരദന്‍: എനിക്ക്‌ വജ്ഞാനത്തെ അറിയാന്‍ആഗ്രഹിക്കുന്നു.
സനത്കുമാരന്‍:വിജ്ഞാനത്തെ അറിയണമെങ്കില്‍ മനനം ചെയ്യാന്‍ അറിയണം.
നാരദന്‍:എനിക്ക് മനനത്തെ അറിയാന്‍‌ ആഗ്രഹിക്കുന്നു.
സനത്കുമാരന്‍:മനനത്തെ അറിയണമെങ്കില്‍ ശ്രദ്ധയെ അറിയണം.
നാരദന്‍: ശ്രദ്ധയെ അറിയാന്‍‌ ആഗ്രഹിക്കുന്നു.
‌ സനത്കുമാരന്‍:ശ്രദ്ധയെ അറിയണമെങ്കില്‍ നിഷ്ഠയെ അറിയണം
നാരദന്‍:എനിക്ക് നിഷ്ഠയെപ്പറ്റി അറിയാന്‍‌ ആഗ്രഹിക്കുന്നു
സനത്കുമാരന്‍:നിഷ്ഠയെപ്പറ്റി അറിയണമെങ്കില്‍ കൃതി അറിയണം.
നാരദന്‍:കൃതിയെപ്പറ്റി അറിയാന്‍ ആഗ്രഹിക്കുന്നു.
നാരദന്‍:കൃതിയെപ്പറ്റി അറിയാന്‍ ആഗ്രഹിക്കുന്നു.
സനത്കുമാരന്‍:കൃതിയെപ്പറ്റി അറിയണമെങ്കില്‍ മനസ്സില്‍ സുഖം‍(ശാന്തം)വേണം.
നാരദന്‍:എനിക്ക് സുഖം‍ അറിയാന്‍ ആഗ്രഹിക്കുന്നു.
സനത്കുമാരന്‍:അതാണ്‌ അമൃതം.
(ഛാന്ദോഗ്യോപനിഷത്തിലെ സനത്കുമാരന്‍ നാരതന് ഉപദേശിച്ച ഒരു
സംഗ്രമാണ് മുകളില്‍ കൊടുത്തത്)

No comments: