അല്‍ഷിമേഴ്സ് മാറ്റാന്‍ കൊടങ്കനില ഫലവത്തെന്ന് ശാസ്ത്രം
കൊച്ചി: നാട്ടിന്‍പുറങ്ങളില്‍ സര്‍വ്വ സാധാരണമായിരുന്ന കൊടങ്കന്‍ ഇല അല്‍ഷിമേഴ്സ്, മറവി, പക്ഷാഘാതം എന്നീ രോഗ ചികിത്സയ്ക്ക് ഉത്തമമെന്ന് ശാസ്ത്രീയമായും തെളിഞ്ഞു. ചൈനയില്‍ നടത്തിയ ശാസ്ത്രീയ പരീക്ഷണങ്ങളുടെ ഫലം സ്ട്രോക് ആന്‍ഡ് വാസ്കുലര്‍ ന്യൂറോളജി എന്ന ഓണ്‍ലൈന്‍ പ്രസിദ്ധീകരണത്തില്‍ വന്നു.
ഇന്ത്യയില്‍ ഹോമിയോയിലും ആയുര്‍വേദത്തിലും കൊടങ്കനിലയുടെ നീരില്നിന്നുള്ള മരുന്ന് ഉപയോഗിക്കുന്നുണ്ട്. കേരളത്തില്‍ പലയിടങ്ങളില്‍ കൊടങ്കന്‍, കൊടവന്‍, മുത്തിള്‍ എന്നീ പേരുകളില്‍ അറിയപ്പെടുന്നതാണ് ഈ ഔഷധം. ഇത് നിലംപറ്റി വളരുന്ന പച്ച നിറമുള്ള ഇലയാണ്. വെളുത്ത കൊടങ്കനും കരിം കൊടങ്കനുമുണ്ട്.
ബ്രിട്ടണില്‍ ആരോഗ്യ ഭക്ഷണശാലകളിലും ചില മരുന്നുകടകളിലും ലഭ്യമായ പച്ചമരുന്നുല്പ്പന്നം ചൈനയില്‍ പരീക്ഷിച്ച് വിജയിച്ച് വ്യാപകമായി ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കാന്‍ ഉപയോഗിക്കുന്നുവെന്ന വാര്‍ത്തയെ തുടര്‍ന്നാണ് ലോകം ഇതിനെക്കുറിച്ച് കൂടുതല്‍ ശ്രദ്ധിക്കുന്നത്. ഗിങ്കോ ബിലോബാ എന്ന ചെടിയുടെ ഇലയെന്നാണ് ചൈന ഇതിനെ പരാമര്‍ശിക്കുന്നത്. ഇതും കൊടങ്കന്‍ ചെടിയുടെ വംശത്തില്‍ പെട്ടതാണ്.
പക്ഷാഘാതം ബാധിച്ച 330 പേരില്‍ പരീക്ഷണം വിജയമായി. എന്നാല്‍ ഇതിന് ശാസ്ത്രീയമായ തെളിവുകള്‍ അപര്യാപ്തമാണെന്ന് വിദഗ്ദ്ധര്‍ പറയുന്നു. കൊടങ്കന്‍ ഇല ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുകയോ കരിനൊച്ചിനീര്, കൊടങ്കന്‍ ഇലനീര്, അരൂത നീര് എന്നിവ 15 മില്ലി ലിറ്റര്‍വീതം 25 ദിവസം സേവിച്ച് കഴിഞ്ഞാല്‍ നഷ്ടമായ ഓര്‍മ്മയുടെ മൂന്നിലൊന്ന് തിരികെ കിട്ടുമെന്ന് പരീക്ഷിച്ച് തെളിഞ്ഞിട്ടുണ്ടെന്ന് വി.കെ. ഫ്രാന്‍സിസ് അഭിപ്രായപ്പെടുന്നു.
ജന്മഭൂമി: http://www.janmabhumidaily.com/news755449#ixzz51iOTgvG5
No comments:
Post a Comment