ഗൗണീ ത്രിധാ ഗുണഭേദാത്
ആര്‍ത്താഭിഭേദാഭ്യാ
പരമപ്രേമഭക്തിയുടെ മാഹാത്മ്യമാണ് ഇതുവരെ വിവരിച്ചത്. എന്നാല്‍ ഭക്തി എന്നത് പ്രേമഭക്തി മാത്രമല്ല. ഗുണങ്ങളനുസരിച്ച് പ്രധാനമായും മൂന്നു വിധത്തിലുണ്ട്.
ആര്‍ത്താഭിഭേദാഭ്യാ
പരമപ്രേമഭക്തിയുടെ മാഹാത്മ്യമാണ് ഇതുവരെ വിവരിച്ചത്. എന്നാല്‍ ഭക്തി എന്നത് പ്രേമഭക്തി മാത്രമല്ല. ഗുണങ്ങളനുസരിച്ച് പ്രധാനമായും മൂന്നു വിധത്തിലുണ്ട്.
സത്വഗുണത്തിലാണ് സമര്‍പ്പണഭാവം കൂടുതല്‍. രജോഗുണത്തില്‍ തന്റെ രക്ഷക്കാണ് പ്രാധാന്യം. താന്‍ ഭഗവാനെ ആശ്രയിക്കുന്നതിലൂടെ ആശ്രിതവല്‍സലനായ ആ ചൈതന്യം തന്നെ വാല്‍സല്യപൂര്‍വം രക്ഷിക്കണം. താന്‍ ആര്‍ത്തനാണ്. ഭഗവാന്‍ ആര്‍ത്തപരായണനുമാകണം. അതാണ് അതിലെ സങ്കല്‍പം. ഇതില്‍ സ്വല്‍പം വ്യാപാരിത്വമുണ്ട്. മൂന്നാമതായുള്ള ഒരുതരം ആര്‍ത്തിയുണ്ട്. അവിടെ ധനത്തിനുള്ള ആര്‍ത്തിക്കാണ് പ്രാധാന്യം. തനിക്ക് പല വിധത്തിലുള്ള ലൗകിക സങ്കല്‍പങ്ങളുണ്ട്. അതൊക്കെ നേടിത്തരേണ്ടത് ഭഗവാന്‍തന്നെയാണ്. ഞാന്‍ ഭഗവാനെ ആശ്രയിച്ചു നില്‍ക്കുമ്പോള്‍ എന്റെ എല്ലാ ആവശ്യങ്ങളും നേടിത്തരേണ്ടത് ഭഗവാന്റെ ചുമതലയാണ്. അതിന് സാധ്യമായില്ലെങ്കില്‍ പിന്നെ ഭഗവാനെന്തിനാണ് എന്ന ഭാവം. ഇവിടെ തികച്ചും വിലപേശലാണ്. അതുകൊണ്ടുതന്നെ ഇത് ഭക്തിയുടെ വളരെ താഴ്ന്ന ഒരു പടിയാണ്. കാര്യസാധ്യത്തിനായി വിഗ്രഹത്തില്‍ മുളകരച്ചു പുരട്ടുന്നതുപോലുള്ള അങ്ങേയറ്റം തമോഗുണത്തോടെയുള്ള ഭക്തിയുമുണ്ട്.
എന്നാല്‍ ആദ്യഘട്ടത്തില്‍ പലര്‍ക്കും ഈ ഭക്തിയാണുണ്ടാവുക. ഈ ഘട്ടത്തിലാണ് നേര്‍ച്ചകളും വഴിപാടുകളും കൂടുതല്‍. എനിക്ക് പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് കിട്ടിയാല്‍ ഞാന്‍ ഭഗവാന് ഇന്ന വഴിപാട് നടത്തിക്കോളാം എന്ന തരത്തില്‍ ഭഗവാനുമായി കരാറുണ്ടാക്കാനാണ് ഇതിലെ ശ്രമം. എനിക്ക് ഒരു കോടി രൂപ ലോട്ടറിയടിച്ചാല്‍ ഞാന്‍ അതിന്റെ പകുതി ഭഗവാന് തന്നേക്കാം എന്ന തരത്തിലുള്ള കരാറുണ്ടാക്കുന്നതിനാണ് ശ്രമം. എന്നാല്‍ ആ തുക കിട്ടിയാല്‍ ചിന്ത മറ്റു തരത്തില്‍ തിരിഞ്ഞേക്കാം. ഭഗവാനെന്തിനാ ഇത്രയും പണം. അതുകൊണ്ട് ഞാന്‍ തന്നെ ഇതു സൂക്ഷിക്കാം. ഭഗവാന്റെ ക്ഷേത്രത്തില്‍ പുതുക്കിപ്പണിയോ അങ്ങിനെ എന്തെങ്കിലും ആവശ്യം വരുമ്പോള്‍ ഞാന്‍ തരാം. ഗോപുരം പണിയണോ, ഞാന്‍ തരാം. ആ ഗോപുരത്തില്‍ ഞാന്‍ സംഭാവന ചെയ്തതെന്ന് എന്റെ പേര് എഴുതിവച്ചാല്‍ മതി.
ഒരു നാടന്‍ കഥ കേട്ടിട്ടുണ്ട്. മത്തായിക്ക് ആയിരം രൂപ വേണമെന്നുണ്ട്. മത്തായി പ്രാര്‍ത്ഥിച്ചു. കര്‍ത്താവേ എനിക്ക് രണ്ടായിരം രൂപ തന്നാല്‍ പകുതി ഞാന്‍ കര്‍ത്താവിനു തന്നേക്കാം. പ്രാര്‍ത്ഥിച്ച് പുറത്തിറങ്ങിയപ്പോള്‍ വഴിയില്‍ കിടന്ന് ആയിരം രൂപ കിട്ടി. അപ്പോള്‍ മത്തായി പറയുന്നു, ”കര്‍ത്താവിന് എന്നെ വിശ്വാസമില്ലാഞ്ഞിട്ട് കര്‍ത്താവിന്റെ പങ്ക് എടുത്തിട്ട് ബാക്കിയാണ് എനിക്കു തന്നത്.”
ഇത് ഏതെങ്കിലും ഒരു മത്തായിയുടെ മാത്രം കഥയല്ല. ഭക്തിയെ കച്ചവട മനഃസ്ഥിതിയോടെ മാത്രം കാണുമ്പോഴുണ്ടാകുന്ന ഒരു ഭക്തന്റെ അവസ്ഥയാണ്. ഇങ്ങിനെ അവസ്ഥാഭേദമനുസരിച്ച് ഭക്തിക്ക് വിഭിന്ന ഭാവങ്ങളുണ്ട്.
എന്നാല്‍ സമര്‍പ്പണഭാവത്തിലുള്ള ഭക്തിയില്‍ ആത്മസമര്‍പ്പണത്തിലൂടെ ഭക്തനും ഭഗവാനും ക്രമേണ ഒന്നായി മാറുന്നു. ഇത് ഭഗവാനില്‍ ലയിച്ചുചേരലാണ്.
ജന്മഭൂമി:
No comments:
Post a Comment