Saturday, December 09, 2017

രാധാദേവിക്ക് ശ്രീകൃഷ്ണനോട് ഉള്ള പ്രേമ ഭക്തി ഒന്നിനോടും ഉപമിക്കാൻ സാധ്യമല്ല. രാധയും കൃഷ്ണനും തമ്മിലുള്ള സ്നേഹത്തിന്റെ അല്ലെങ്കിൽ പ്രേമ ഭക്തിയുടെ കഥകൾ നമ്മൾ ധാരാളം കേട്ടിട്ടുമുണ്ട്. എന്നാൽ ഭാഗവതത്തിൽ ഉദ്ധവോപദേശത്തിൽ ഭഗവാൻ പറയുന്ന ഈ ഭാഗം ഒന്ന് ആലോചിച്ച് നോക്കൂ. ഒരു നേരമ്പോക്കായി ചിന്തിച്ച് നോക്കാം. 
" ന തഥാ മേ പ്രിയതമ ആത്മയോനിർന്ന ശങ്കര:
ന ച സങ്കർഷണോ ന ശ്രീർന്നൈവാത്മാ ച യഥാ ഭവാൻ "
ഉത്തമ ഭക്തനായ ഉദ്ധവാ , എനിക്ക് നീ എത്ര പ്രിയപ്പെട്ടവനാണെന്നോ? എനിക്ക് ബ്രഹ്മാവ് , പരമശിവൻ , ബലരാമൻ , പിന്നെ രുഗ്മിണി (ലക്ഷീ ഭഗവതി) എന്നിവരോടോ , എന്നോടു പോലുമോ അങ്ങയോടുള്ളത്ര സ്നേഹമില്ല . ഇത് കാണിക്കുന്നത് ഭഗവാൻ ഒരു ഉത്തമ ഭക്തനെ എത്രത്തോളും സ്നേഹിക്കുന്നു എന്നല്ലേ. ഇവിടെ ഭഗവാൻ തന്റെ സഹോദരനെക്കാളും , ഭാര്യയെക്കാളും മറ്റു ദേവന്മാരേക്കാളും ഇഷ്ടപെടുന്നത് ഈ ഉത്തമ ഭക്തനെ എന്നർത്ഥം. പക്ഷെ തന്റെ പ്രാണപ്രേയസ്സിയായ ശ്രീ രാധയേ പറ്റി ഭഗവാൻ ഇവിടെ ഉദ്ധരിച്ചില്ല. അല്ലെങ്കിൽ താരതമ്യം ചെയ്തില്ല. ഉദ്ധവനേക്കാൾ സ്നേഹം രാധയോട് എന്നും പറഞ്ഞില്ല , രാധയേക്കാൾ സ്നേഹം ഉദ്ധവനോട് എന്നും പറഞ്ഞില്ല. എന്താവും കാരണം, എനിക്ക് തോന്നിയത് ഈ രണ്ടു പേരുടെയും ഭക്തി അത്രക്ക് അത്രക്ക് പക്വമാണ്. അതിനാൽ ഭഗവനു കൂടി വേർതിരിച്ച് പറയാൻ പ്രയാസമായി വന്നിരിക്കാം. അല്ലെങ്കിൽ എല്ലാ ഉത്തമ ഭക്തരും തുല്ല്യരെന്നു കാണിക്കാനും ആകാംമല്ലേ. കൃത്യമായ ഉത്തരം അറിയില്ല.
എന്തായാലും ഈ ശ്ലോകം വായിക്കുമ്പോൾ തോന്നുന്ന ഒരു നേരമ്പോക്കാണ് ഇത്. ,,ravisankar

No comments: