സര്‍വതേജസ്സും ഓജസ്സും സൗന്ദര്യവും സഫലീകൃതമാകുന്ന ജീവിതമഹാത്രീര്‍ത്ഥാടനത്താല്‍ പുണ്യപൂര്‍ണതയാണ് ശബരീശസന്നിധിയിലേക്കുള്ള പവിത്രപാത ഒരുക്കുന്നത്. സനേഹം, ത്യാഗം, കാരുണ്യം, എളിമ, സഹിഷ്ണുത, സത്യം, ധര്‍മ്മം, ദയ, ആദരവ്, അച്ചടക്കം, സ്വസ്തത, ഇന്ദ്രിയനിഗ്രഹം എന്നിങ്ങനെയുള്ള അമൃതസൗഖ്യങ്ങള്‍ ഭൂജിക്കുന്ന പുണ്യമുഹൂര്‍ത്തങ്ങളാണ് വഴിത്താരയിലും അദ്രിശിഖരങ്ങളിലും വരവേല്‍ക്കുന്നത്. എവിടെയും സാഹോദര്യത്തിന്റെ മന്ത്രധ്വനികള്‍, കഠിനവ്രതത്തിന്റെ താപസഭക്തി, നാമങ്ങള്‍, സ്വാര്‍ത്ഥത്യാഗത്തിന്റെ പൂജാമന്ത്രങ്ങള്‍ തുടങ്ങി ശാന്തമായ ദര്‍ശനസുഖങ്ങള്‍ മാത്രം. ഈ ഔന്നത്യങ്ങള്‍ ജീവിതത്തെ ധന്യമാക്കണം. ഭാഗ്യപൂര്‍ണമാക്കണം. അതിനാകട്ടെ അഖിലാണ്ഡ കോടിബ്രഹ്മാണ്ഡനായകനായ താരകബ്രഹ്മത്തെ മധുരപൂരിതമായി മാനസത്തില്‍ നുകരുക എന്ന ശ്രേഷ്ഠ ധര്‍മം വ്രതമാക്കേണ്ടത്.
അയ്യപ്പസ്വാമിയുടെ അദ്ഭുതനാമങ്ങള്‍ ധര്‍മ്മശാസ്താവ്
ശ്രീ അയ്യപ്പനെ ധര്‍മ്മശാസ്താവെന്നും കീര്‍ത്തിക്കുന്നു. അയ്യപ്പനും ധര്‍മ്മശാസ്താവുമായി സമഗ്രഭാഗം ഉണ്ടായത് ചിന്തനീയമാണ്. ഓം ഭൂതനാഥായ വിദ്മഹേ മഹാദേവായ ധീമഹിം തണഃ ശാസ്താ പ്രചോദയാത് എന്ന് ശാസ്താഗായത്രി മന്ത്രം. ഭൂതനാഥ സദാനന്ദ സര്‍വഭൂതദയാപര രക്ഷ രക്ഷ മഹാബാഹോ ശാസ്ത്രേതുഭ്യം നമോ നമഃ എന്നും ശാസ്താ കീര്‍ത്തനം കാണാം.
ലോക വീരം മഹാപൂജ്യം സര്‍വരക്ഷാകരം വിഭോ
പാര്‍വതീഹൃദയാനന്ദം ശാസ്താരം പ്രണമാമ്യഹം എന്നിങ്ങനെ ശാസ്ത്രഭജനമാണ് സംസ്കൃത ഗാന തല്ലജങ്ങളായി സ്ഥാനംപിടിച്ചിരിക്കുന്നത്. അതിനാല്‍ ശാസ്താ ശബ്ദത്തിന് അഖിലഭാരത വ്യാപ്തി ലഭിച്ചിട്ടുണ്ട്. പന്തളം കൊട്ടാരവുമായി ധര്മ്മശാസ്താവിന് അതുല്യമായ സ്ഥാനം ലഭിച്ചിട്ടുണ്ട്. ആ കൊട്ടാരത്തില്‍ നടന്ന ഗൂഢാലോചനകള്‍ പല സാഹസപ്രവൃത്തികള്‍ക്കും ധര്‍മ്മശാസ്താവിനെ പ്രേരിപ്പിച്ചു.

കാട്ടിലെ അക്രമികളേയും രാക്ഷസീയരേയും നിഹനിച്ച് പുലിപ്പുറത്തു പാലുമായി എത്തുന്നതുവരെയുള്ള മഹനീയ പ്രവര്‍ത്തനങ്ങള്‍ ‘ധര്‍മ്മത്തെ ശാസനം’ ചെയ്യലായിരുന്നു ധര്‍മ്മത്തെ സംസ്ഥാപനം ചെയ്ത കലിയുഗത്തിലെ ധരണീ പാലനം നിര്‍വഹിച്ച ആത്മീയ ശക്തിയെ ധര്‍മ്മശാസ്താവ് എന്നു വിശ്വവിളംബരം ചെയ്യുന്നു. ധര്‍മ്മശാസ്താവില്‍ പൂര്‍ണാ എന്നും പുഷ്ക്കലാ എന്നും രണ്ട് ആത്മപ്രിയമാരുണ്ടായിരുന്നു. ‘സത്യകന്’ എന്നൊരു മകനും. ധര്‍മ്മത്തിന്റെ ലക്ഷ്യം പൂര്‍ണതയില്‍ ലോകത്തെ എത്തിക്കുക എന്നതാണ്.പൂര്‍ണ്ണധര്‍മ്മവും ജ്ഞാനവും ആചരിക്കുന്നതിനാല്‍ ‘പുഷ്ക്കലത’യും കൈവന്നു. ധര്‍മ്മജ്ഞാനങ്ങളെ ലോകത്തില്‍ അറിയപ്പെടുത്തിയ സത്യസ്വരൂപമാണ് സത്യകന്.
ധര്‍മ്മത്തെ നടപ്പാക്കിയ ശാസ്താവ് ശിവാംശസ്ഥാനവും കൈവരിച്ചു. ശിവന്റെ നാമവും വിഷ്ണുപുത്ര സ്ഥാനവും ഒരുമിച്ച് കോര്‍ത്തിണക്കി ഹരിഹരസുതനെന്നും വാഴ്ത്തുന്നു. ചരിത്രപരമായും വളരെ അര്‍ത്ഥവത്താണ് ഈ പേര്. ഇവിടെ നിലവിലിരുന്ന ശൈവര്‍ക്ക് (ശിവനെ മാത്രം ഭജിക്കുന്നവര്‍ക്ക്) ശിവനല്ലാതെ ആരെയും ദൈവമായി കാണാനാവില്ലായിരുന്നു. വിഷ്ണുഭക്തര്‍ക്ക് (വിഷ്ണുവിനെ മാത്രം ആരാധിക്കുന്നവര്‍ക്ക്) വിഷ്ണുവല്ലാതെ ആരും ദൈവമല്ല. ഈ രണ്ടു കൂട്ടരെയും വളരെയധികം ആരാധ്യരാക്കിത്തീര്‍ക്കാന്‍ -പരിചാര പുത്രനാമം ആനന്ദമഹാബ്ധി പകര്‍ന്നു ധന്യരാക്കി. ജീവിതത്തിന്റെ ലക്ഷ്യബോധം സൗഹൃദവും സൗഖ്യവും ശക്തിയും പകരുന്നു ഐക്യശക്തിയാണ്.
സ്വാമി അയ്യപ്പന്
എല്ലാവര്ക്കും അന്ധകാരം നിറഞ്ഞ അജ്ഞാന ജീവിതം ഉണ്ട്. അവിദ്യയും അഹങ്കാരവും നിറഞ്ഞ അവിവേകത്തിന്റെ ചുഴിയില്നിന്നും ജ്ഞാനത്തിലേക്ക് കരയേറിയെ മതിയാകൂ. അതിനൊരു ഗുരു വേണം; അഥവാ വഴികാട്ടി. ആ ഗുരുവിനെ സ്വാമി എന്നുവിളിക്കുന്നു. ഗുരു എന്നാല്‍ വലിയവന്‍ തന്നെ. അതേ അര്‍ത്ഥം തന്നെ അയ്യന് എന്ന പദത്തിനും. അപ്പന് പിതാവെന്നും സൂചിപ്പിക്കുന്നു. മഹത്തായജ്ഞാനപ്രദാനത്തിലൂടെ തനിക്കൊരു പുതിയ ജന്മം തരുന്നതുകൊണ്ട് ഗുരുവിനെയും പിതാവായി ആരാധിക്കുന്നു. അങ്ങനെ അപ്പന് സ്വാമി അയ്യപ്പനായി.

ശ്രീഭൂതനാഥന്
പഞ്ചഭൂതാത്മകങ്ങളായ (പൃഥ്വി, അപ്, തേജസ്, വായു, ആകാശം) ശരീരമുള്ളവരുടെ അധിപതിയാണ്. ശ്രീഭൂതനാഥനായി. അഖിലാണ്ഡങ്ങള്‍ക്കും (ജീവകോശങ്ങള്‍ക്കെല്ലാം) ആധാരം ബ്രഹ്മാണ്ഡത്തിന്റെ നാഥനായ ശ്രീഭൂതനാഥന് തന്നെ. സമസ്ത ചരാചരങ്ങളും നിലനില്‍ക്കുന്നത് പ്രകൃതിയുടെ മടിത്തട്ടില്‍ ത്തന്നെ പ്രകൃതിശ്ചരിയുടെ വരദാനങ്ങളായ കല്ലും, മുള്ളും, കാനനവും, മാമരങ്ങളും, നദികളും മഹാപുണ്യം വര്‍ഷിക്കാന്‍ ഭൂതനാഥനെയല്ലാതെ ആരേയും ഉപാസിക്കേണ്ടതില്ലല്ലോ? ഗണങ്ങളുടെ പതിയായി ഗണപതിയേയും ജീവഗണങ്ങളുടെ നാഥനായി ശിവസൂനുവായ ശ്രീഅയ്യപ്പനേയും പൂജിക്കുന്നു. അങ്ങനെ ഭൂതനാഥനായ ശാസ്താവ് മറ്റു രണ്ടുപേരെയും പോലെ (ഗണപതിയും സുബ്രഹ്മഹ്മണ്യനും സ്വീകരിച്ചിരിക്കുന്ന മൂഷികന്, മയൂരം) കുതിരയെ വാഹനമാക്കിയിരിക്കുന്നു. ആയുധമായി ദണ്ഡു ധരിക്കുകയും ചെയ്തിരിക്കുന്നു.

മണികണ്ഠന്
അവതാരപുരുഷനായ ശാസ്താവ് ശിവാംശമായിട്ടുള്ള ഹരിഹരസുതനും ഭൂതനാഥനുമാണ്. അവതാരലക്ഷ്യ പൂര്‍ണതയ്ക്കായി ഭൂമിയിലെരാജകുടുംബത്തെ അധിവാസ കേന്ദ്രമാക്കി. അന്നുമുതല്‍ മണികണ്ഠന് എന്ന ഓമനപ്പേരിലറിയപ്പെട്ടു രാജാവ് ഓമനമകനെ ലാളനാരൂപത്തില്‍ ആരാധിച്ചു ഈ പേര് നല്കി. ശിവഗണങ്ങള്‍ക്ക് പൊതുവായി കഴുത്തിലണിയാറുള്ള നാഗഹാരമോ നാഗരമോ നാഗമണിയോ ഉണ്ടായിരുന്നു. ജന്മനാ തന്നെ കഴുത്തില്‍ മണി അണിഞ്ഞിരുന്നിരിക്കണം. അതുകൊണ്ട് മണികണ്ഠന് എന്ന് പ്രസിദ്ധനായി. ഇപ്രകാരം ശബരിഗിരീശന് അനേകം നാമങ്ങളില്‍ ആരാധ്യദേവനായി.

ജന്മഭൂമി: http://www.janmabhumidaily.com/news756186#ixzz51qnj2M18
No comments:
Post a Comment