മുക്തി ലഭിക്കാൻ ഗൃഹസ്ഥാശ്രമജീവിതത്തില്‍ വൈരാഗ്യം വരണം. വൈരാഗ്യം വന്നതിനുശേഷം സംന്യാസാശ്രമത്തിലേക്ക് പ്രവേശിക്കണം. വൈരാഗ്യം ഉറച്ചതിനുശേഷം സംന്യസിച്ചില്ലെങ്കില്‍ അധപതിക്കുവാന്‍ സാധ്യതയുണ്ട്. സംന്യാസാശ്രമം പ്രധാനമായും മോക്ഷത്തിനുവേണ്ടി പ്രയത്നംചെയ്യുവാനും ആകുന്നു. ഗൃഹസ്ഥാശ്രമ ജീവിതത്താല്‍ ഇന്ദ്രിയമനോ ബുദ്ധികളെ ജയിക്കുവാന്‍ സാധിക്കണം. സജ്ജന സംസര്‍ഗ്ഗത്താല്‍ ഭക്തിജ്ഞാന വൈരാഗ്യത്തോടുകൂടിയ വിവേകം ഉണരുകയും ചെയ്യും. ഭക്തിജ്ഞാനവൈരാഗ്യം കൊണ്ട് തത്വമസി അറിയുമ്പോൾ മാത്രം നമുക്ക് ഭഗവാനെ മനസ്സിലാക്കാം
No comments:
Post a Comment