Wednesday, February 07, 2018

നമ്മുടെ ജീവിതത്തിന്റെ യഥാർത്ഥ ലക്ഷ്യം ജ്ഞാനസമ്പാദനമാണ്. പരമാത്മചൈതന്യം ശ്രീ കൃഷ്ണനായി അവതരിച്ചപ്പോൾ ഒരു പാണ്ഡിത്യവും ഇല്ലാത്ത വ്രജവാസികളായ ഗോപി ക്കൾക്ക് അവരറിയാതെ തന്നെ ജ്ഞാനം അവരിൽ ഉദിപ്പിച്ചു. അവർ ജ്ഞാനത്തിത് യോഗികൾ ചെയ്യുന്നതു പോലെ കണ്ണടച്ച് മനസ്സ് ഏകാഗ്രമാക്കി ധ്യാനം ആഭ്യസിച്ചിട്ടില്ല എന്ന് സാരം. ഇവിടെയാണ് ഈ കൃഷ്ണ പരമാത്മാവിന്റെ കാരുണ്യം ഓർക്കേണ്ടത്. ആദ്ദേഹം ആദ്യമായി തന്റെ സുന്ദരമായ രൂപത്തിനാലും മന്ദസ്മിതത്തിനാലും ഗോപീ ഗോപാലന്മാരെ തന്നിലേക്ക് ആകർഷിച്ചു. പിന്നീട് എല്ലാവരും കാൺകെ പല വിധത്തിലുള്ള ബാലലീലകൾ ചെയ്തു. തൽഫലമായി ഈ ഗോപികൾ സദാ സമയവും രാമന്റെയും കൃഷ്ണന്റെയും രൂപത്തെ പറ്റി ഓർക്കലും അവരു കാട്ടി കൂട്ടുന്ന വികൃതികൾ പരസ്പരം പറയുവാനും തുടങ്ങി. ഒരു ദിവസം മുട്ട്കുത്തി നിന്ന് പശുവിന്റെ അകിട്ടിലെ പാൽ കുടിച്ച കഥയാണ് പറയുന്നതെങ്കിൽ അടുത്ത ദിവസം കൃഷ്ണൻ ഉരലിനെ വലിച്ച കഥയാവും അല്ലെങ്കിൽ തന്റെ ഗൃഹത്തിൽ വന്ന് വെണ്ണ കട്ട കഥയാവും ഗോപികൾ പറയുക. അതായത് ഏതു പ്രവൃത്തി ചെയ്യുമ്പോഴും അവർ കൃഷ്ണനെ പറ്റി മാത്രമേ ചിന്തിച്ചുള്ളൂ. ക്രമേണ ക്രമേണ ഗോപി തനിച്ച് ഉള്ളപ്പോൾ തന്റെ ഗൃഹത്തിൽ കണ്ണൻ ചെയ്ത വികൃതിയെ പറ്റി ആലോചിച്ച് പരിസരം മറന്ന് ഇരിക്കും , രണ്ട് ഗോപികൾ കണ്ട് മുട്ടിയാലോ സംസാരിക്കുന്നത് ഈ ഉണ്ണികളെ കുറിച്ചായിരിക്കും . ഈ രീതിയിലുള്ള ഭഗവൽ സ്മരണയുടെ ഫലമായി ഗോപികളുടെ ഉള്ളിൽ പരമാത്മ ചൈതന്യം പതുക്കെ പതുക്കെ പ്രകാശിക്കാൻ തുടങ്ങി. ഇതിന്റെ ഫലമായി ഗോപി കൾക്ക് ശ്രീകൃഷ്ണനെ തങ്ങളുടെ പതിയായി കിട്ടണം എന്ന് ആഗ്രഹം ജനിക്കുന്നു . (എല്ലാ ജീവാത്മാക്കളും ആഗ്രഹിക്കുന്നതും പരമാത്മാവിനെ പ്രാപിക്കൽ തന്നെ അല്ലേ). അതിന് ഗോപികൾ ഭഗവതിയെ പൂജിക്കാൻ തുടങ്ങി. ഇവിടെയാണ് വേറെ ഒരു രസം നമ്മെ മായയാണ് ഭഗവാനിൽ നിന്ന് അകറ്റുന്നത്. ഗോപികൾ മായാ ഭഗവതിയോടാണ് പ്രാർത്ഥിക്കുന്നത് അമ്മേ ശ്രീകൃഷ്ണനെ ഞങ്ങൾ പതിയായി കിട്ടാൻ അനുഗ്രഹിക്കണേ , മായാ ഭഗവതി പ്രസാദിച്ചാൽ പിന്നെ മായ എങ്ങിനെ ഗോപികളെ ബാധിക്കും ? പിന്നീട് ശ്രീകൃഷ്ണൻ വസ്ത്രാപഹരണ ലീലയിലൂടെ ഗോപികളുടെ ദേഹ ബോധം നീക്കി അവരെ രാസലീലക്ക് ഒരുക്കുന്നു. അവിടെ ഗോപികൾ ശ്രീകൃഷ്ണനിൽ ലയിക്കുന്നു.
ഇതേ അനുഭവത്തിലെത്താനാണ് യോഗികൾ വളരെ കൊല്ലങ്ങൾ കഷ്ടപ്പെട്ട് തപസ്സ് ചെയ്ത് ഭഗവാനെ പ്രീതിപ്പെടുത്തുന്നത് ' .
ഇവിടെയാണ് ഭക്തിയുടെ മഹിമ . ഗോപികൾ ഭഗവാന്റെ ലീലകൾ അല്ലെങ്കിൽ കഥകൾ കേട്ടും പറഞ്ഞും ഭഗവാനിൽ പ്രേമം വളർത്തി. പിന്നീട് അവർക്ക് അരക്ഷണം പോലും ഭഗവാനെ മറക്കാൻ സാധിക്കാതെയായി. ഇത് കണ്ട് മനസ്സിലാക്കിയപ്പോൾ ദേവതകൾപ്പോലും ഗോപികളെ നമസ്ക്കരിക്കാൻ തുടങ്ങി. ഭഗവാന്റെ സുഹൃത്തായ ഉദ്ധവൻ പറഞ്ഞത് ഗോപി കളുടെ പാദധൂളിയെ നമസ്ക്കരിക്കാനെ എനിക്ക് യോഗ്യത ഉള്ളൂ. എന്നാണ്.
ഭക്തിയുടെ മഹിമ എത്ര നന്നായിട്ടാണ് ഭാഗവതം നമുക്ക് പറഞ്ഞത് തരുന്നത്. ഇതെല്ലാംമാണ് ഭാഗവതത്തെ മററുള്ള പുരാണങ്ങളിൽ നിന്ന് വേർതിരിച്ച് നിറുത്തുന്നതും..ravi sankar
ഹരേ കൃഷ്ണ🙏

No comments: