ഹൃദയത്തില്‍ കുടികൊള്ളുന്ന ആത്മാവിനെ വിവരിക്കുന്ന
മനോമയ പ്രാണശരീരനേതാ
പ്രതിഷ്ഠിതോളനോ ഹൃദയം സന്നിധായ
തദ്‌വിജ്ഞാനേന്ദ പരിപശ്യന്തി ധീരാ
ആനന്ദരൂപമമൃതം യദ്‌വിഭാതി
മനോമയനും പ്രാണനേയും സൂക്ഷ്മശരീരത്തെയും നയിക്കുന്നവരുമായ ആത്മാവ് അന്നമയകോശമായ സ്ഥൂലശരീരത്തിലെ ഹൃദയത്തിനെ വേണ്ടപോലെ സ്ഥാപിച്ച് ഹൃദയാകാശത്തില്‍ കുടികൊള്ളുന്നു. ആനന്ദവും അമൃതവും സ്വരൂമായ ആത്മാവിനെ ധീരന്‍മാര്‍ വിജ്ഞാനത്താല്‍ എങ്ങും നിറഞ്ഞവനായി അനുഭവമാക്കുന്നു.
മനസ്സാകുന്ന ഉപാധികളോടുകൂടിയവനാണ് ആത്മാവ്. ്രപാണനേയും സൂക്ഷ്മശരീരത്തേയും നയിക്കുന്ന ആത്മാവ് അന്നത്തിന്റെ പരിണാമമായ സ്ഥൂലശരീരത്തില്‍ ഹൃദയത്തെ അഥവാ ബുദ്ധിയെ സ്ഥാപിച്ച് അതില്‍ ഇരിക്കുന്നു. സദാ ആനന്ദത്തോടെയുള്ളതും നാശമില്ലാത്തതുമാണ് ആത്മസ്വരൂപം. വിശിഷ്ടമായ ജ്ഞാനത്താല്‍ അറിവുള്ളവര്‍ ആത്മാവിനെ എല്ലായിടത്തും കണ്ട് സാക്ഷാത്കരിക്കുന്നു. മനോവൃത്തികളെക്കൊണ്ട് മാത്രം വെളിപ്പെടുത്തുന്നതിനാലാണ് മനോമയന്‍ എന്ന് പറഞ്ഞത്. ഒരു സ്ഥൂലശരീരത്തില്‍നിന്ന് പ്രാണനേയും സൂക്ഷ്മശരീരത്തെയും മറ്റൊരു ദേഹത്തേക്ക് നയിക്കുന്നത് ആത്മാവാണ്. വിവേകികളായാല്‍ ശാസ്ത്രം, ആചാര്യോപദേശം, സാധന തുടങ്ങിയവയാല്‍ സിദ്ധിച്ച വിശിഷ്ടജ്ഞാനംകൊണ്ട് ആനന്ദാമൃത രൂപമായ ആത്മാവിനെ സര്‍വ്വത്ര അറിയണം.
പരമജ്ഞാനം നേടിയാലുള്ള ഫലം-
ദിദ്യതേ ഹൃദയഗ്രന്ഥിശ്ചരിദിന്തേ
സര്‍വ്വസംശയാഃ
ക്ഷീയന്തേചാസ്യ കര്‍മ്മാണി
തസ്മിന്‍ ദൃഷ്‌ടേ പരാവരേ
പഷവും അവരവുമായ ആത്മാവിനെ സാക്ഷാത്കരിക്കുമ്പോള്‍ ഹൃദയത്തിലെ അവിദ്യാ ഗ്രന്ഥികളെല്ലാം കെട്ടുപൊട്ടിപ്പോകും. എല്ലാ സംശയങ്ങളും തീരും. അയാളുടെ എല്ലാ കര്‍മ്മങ്ങളും ക്ഷയിക്കും. ആത്മസാക്ഷാത്കാരം നേടുമ്പോള്‍ നമ്മുടെ ഉള്ളിലെ സകല അറിവില്ലായ്മകളും േവരോടുകൂടി നശിക്കുന്നു. അവിദ്യാ വാസനകളെയാണ് ഹൃദയഗ്രന്ഥിയായി പറഞ്ഞിരിക്കുന്നത്. ആത്മജ്ഞാനത്തിനു മുന്നില്‍ ഈ കെട്ടുകളെല്ലാം അഴിഞ്ഞുപോകും. അറിവില്ലായ്മ, കാമ, കര്‍മം എന്നിവയെയാണ് ഹൃദയത്തിന്റെ കെട്ടുകളായി പറയുന്നത്. അറിവില്ലായ്മയില്‍നിന്നാണ് കാമവും അതിന്റെ പൂര്‍ത്തീകരണത്തിനായി കര്‍മ്മവും ഉണ്ടാകുന്നത്. നാം ഓരോരുത്തരും പൂര്‍ണമാണ്, ആനന്ദമാണ്, സുഖമാണ്, നിത്യതൃപ്തമാണ്. ഇത് മനസ്സിലാകാതിരിക്കുന്നതാണ് അറിവില്ലായ്മ. ആത്മജ്ഞാനത്താല്‍ അറിവില്ലായ്മ നീങ്ങിയാല്‍ പിന്നെ കടമ്പകള്‍ ഉണ്ടാകില്ല. കടമ പൂര്‍ത്തീകരണത്തിനുള്ള കര്‍മ്മവും പിന്നെ കാണില്ല. സംശയങ്ങളെ തീര്‍ത്ത് കര്‍മ്മങ്ങളും നശിച്ച് മുക്തനായിത്തീരും. എല്ലാ കര്‍മ്മങ്ങളും നശിക്കുമ്പോള്‍ അധര്‍മ്മം നശിക്കുമ്പോള്‍ സംസാരാകാരണം മുഴുവന്‍ നശിക്കുന്നതിലാണ് മുക്തി.
അതിനാല്‍ ആത്മഞ്ാനം നേടൂ. എല്ലാ ഹൃദയഗ്രന്ഥികളേയും കെട്ടുപൊട്ടിക്കൂ. സംശയം തീര്‍ത്ത് കര്‍മം ക്ഷയിപ്പിച്ച് മുക്തി നേടൂ....
മുന്‍പ് പറഞ്ഞ ആശയങ്ങളെപ്പറ്റി പറയുന്ന അടുത്ത മന്ത്രങ്ങള്‍
ഹിരണ്‍മയേ പരേ കോശേ വിരജം
ബ്രഹ്മനിഷ്‌കലം
തച്ഛൂദ്രം ജ്യോതിഷം ജ്യോതിസ്തദ്‌യദാത്മാവിദോ വിദുഃ
സ്വര്‍ണ്ണപ്രകാശമയവും ഉത്കൃഷ്ടവുമായ ഹൃദയാകാശത്തില്‍ പരിശുദ്ധവും അവയവങ്ങളൊന്നുമില്ലാത്തതുമായ ബ്രഹ്മം തിളങ്ങുന്നു. അത് ശുദ്ധവും ജ്യോതിസ്സുകളെ പ്രകാശിപ്പിക്കുന്നതുമാണ്. ആ ബ്രഹ്മത്തെയാണ് ആത്മജ്ഞാനികള്‍ അറിയുന്നത്.
ബുദ്ധിയുടെ വിജ്ഞാനമാകുന്ന പ്രകാശത്തോടുകൂടിയിരിക്കുന്നതിനാലാണ് ഹിരണ്‍മയം എന്നു പറഞ്ഞത്. ആത്മസ്വരൂപം ഇതിനുള്ളിലിരിക്കുന്നതുപോലെ വേണ്ടതിനാല്‍ വാളുറ പോലെ എന്ന അര്‍ത്ഥത്തില്‍ ക്ലേശം എന്ന് മറ്റെല്ലാറ്റിനേയും ഉല്‍കൃഷ്ടമായതിനാല്‍ പരവും എന്ന് ഹൃദയത്തെ വിശേഷിപ്പിച്ചു. വിരജം എന്നാല്‍ പുണ്യപാപങ്ങളുടെ പൊടിയൊന്നും പറ്റാത്തത്. എങ്ങും നിറഞ്ഞതിനാല്‍ അതിന് അവയവ വിശേഷങ്ങളൊന്നും ഇല്ല. അതിനാല്‍ നിഷ്‌കലം .വിരജവും നിഷ്‌കലവുമായതുകൊണ്ട് ശുഭ്രം അഥവാ പരിശുദ്ധം. അഗ്‌നി മുതലായ എല്ലാ ജ്യോതിസ്സുകള്‍ക്കും പ്രകാശത്തെ കൊടുക്കുന്നതിനാല്‍ ബ്രഹ്മത്തെ ജ്യോതിഷാം ജ്യോതി എന്നു പറയുന്നു. അത് പരമമായ ജ്യോതിസ്സായതുകൊണ്ട് ആത്മബോധത്തെ അനുസരിക്കുന്നു. ആത്മജ്ഞാനികള്‍ക്ക് വെളിവാകുന്നു. പുറമെയുള്ള വിഷയബോധങ്ങളില്‍ പെടുന്നവര്‍ക്ക് അറിയാനും കഴിയുന്നില്ല. പരമജ്യോതിസ്സിന്റെ മഹത്വത്തെ നമുക്ക് തുടര്‍ന്ന് മനസ്സിലാക്കാം....janmabhumi
No comments:
Post a Comment