ആരാണ് നിര്‍മ്മാല്യധാരികള്‍ ..?
നിര്‍മ്മലം അഥവാ പരിശുദ്ധം എന്ന അര്‍ത്ഥത്തിലാണ് നിര്‍മ്മാല്യം എന്ന പദം വന്നത്. ക്ഷേത്രത്തില്‍ ദേവന് നേദിച്ച വസ്തുക്കളെ അല്ലെങ്കില്‍ അര്‍പ്പിച്ച വസ്തുക്കളെ പരിശുദ്ധമായത് എന്ന അര്‍ത്ഥത്തില്‍ നിര്‍മ്മാല്യം എന്ന് പറയുന്നു. ഇത് വളരെ പവിത്രമായതായി കരുതപ്പെടുന്നു. നിര്‍മ്മാല്യം തൊട്ടാല്‍ കൈ നനയ്ക്കാതെ മറ്റു വസ്തുക്കളില് തൊടരുത് എന്നാണു വിധി. അത്രയ്ക്കും ഇതിനു പവിത്രതയുണ്ട്..!
ദേവന്റെ ഉച്ഛിഷ്ട്ടം എന്ന് താന്ത്രികമായി ഇതിനെ പറയാം. ഇത് അനുഭവിക്കാന്‍ അല്ലങ്കില്‍ ഭുജിക്കാന്‍ നിയോഗിക്കപ്പെട്ട ദേവതകളാണ് നിര്‍മ്മാല്യധാരികള്‍..! എല്ലാ ക്ഷേത്രങ്ങളിലും ഇവര്‍ക്കായി കുംഭം രാശിയുടെ കിഴക്കേ ഭാഗത്തായി സ്ഥാനം കൊടുത്തിരിക്കുന്നു. മഹാവിഷ്ണുവിന് വിഷക്സേനന്‍.., ഗണപതിക്ക് കുംഭോദരന്‍.., ശിവന് ചണ്ടേശ്വരന്‍.., ശാസ്താവിനു ഘോഷപതി.., ദുര്ഗ്ഗയ്ക്ക് മുണ്ടിനി.... എന്നിങ്ങനെ ഓരോ ദേവതയ്ക്കും പ്രത്യേകം പ്രത്യേകം നിര്‍മ്മാല്യധാരികള്‍ ക്ഷേത്ര തന്ത്രത്തിലുണ്ട്..! വിഗ്രഹത്തില്‍ നിന്നും ഒരു പൂവ് (നിര്‍മ്മാല്യം) എടുത്തു നിലത്തിട്ട് അത് നിര്‍മ്മാല്യ ദേവതയ്ക്കായി സങ്കല്പ്പിച്ചു കുടിനീരും പ്രാണാഹുതിയും അര്പ്പിക്കണം എന്നാണു പൂജാവിധി..! നിര്‍മ്മാല്യധാരികള്‍.ക്കായി പ്രത്യേക മൂലമന്ത്രങ്ങളും ഉണ്ട് ..! പക്ഷെ അവരെ ആരാധിക്കാനുള്ള വിധിയില്ല ..! അത് ക്ഷേത്ര തന്ത്രം ചെയ്യുന്ന പൂജാരിക്കോ തന്ത്രിക്കോ ഉള്ള താന്ത്രിക കാര്യം മാത്രമാണ്

No comments:
Post a Comment