വര്‍ണ്ണങ്ങളാല്‍ വസന്തത്തെ വരവേല്‍ക്കുന്ന ഭാരതീയ ആഘോഷം - ഹോളി..!! തിന്മയുടെ മേല്‍ നന്മയുടെ ആത്യന്തികമായ വിജയം തന്നെയാണ് ഹോളി ആഘോഷത്തിന്റെയും അടിസ്ഥാനം..!
അത്യന്തബലവാനും അഹങ്കാരിയുമായിരുന്ന അസുരന്‍ ഹിരണ്യകശിപു അധികാരപ്രമത്തത കൊണ്ട് സ്വയം ഈശ്വരനായി പൂജിക്കപ്പെടാന്‍ ആഗ്രഹിച്ചു. ഹിരണ്യകശിപുവിന്‍റെ പുത്രനും മഹാവിഷ്ണുവിന്‍റെ ശ്രേഷ്ഠഭക്തനുമായ പ്രഹ്ളാദന്‍ ഇതിന് തയ്യാറായില്ല. പുത്രനാശത്തിനുവേണ്ടി അഗ്നിക്ക് പൊള്ളിക്കാന്‍ സാധ്യമല്ലാത്ത തന്‍റെ സഹോദരി ഹോളികയെ എരിയുന്ന അഗ്നികുണ്ഠത്തിന് നടുവില്‍ പ്രഹ്ളാദനെ മടിയില്‍ വച്ച് ഇരിക്കുവാന്‍ ഹിരണ്യകശിപു ആജ്ഞാപിച്ചു.
വിഷ്ണുവിനോടുള്ള അകൈതവുമായ ഭക്തിയും മനസ്സിന്‍റെ നിഷ്കളങ്കതയുമാണ് പ്രഹ്ളാദനെ മരണത്തില്‍ നിന്നും രക്ഷിച്ചു. ഇതിനെ അനുസ്മരിച്ച് ഹോളിയുടെ തലേന്ന് പൗര്‍ണ്ണമി രാത്രിയില്‍ വലിയ അഗ്നികുണ്ഡമുണ്ടാക്കി ചുറ്റും ആടിയും പാടിയും ആഘോഷിക്കുന്നു.
ശ്രീകൃഷ്ണന്‍ തന്‍റെ ഗോപികമാരോടോത്ത് നിറങ്ങള്‍ പരസ്പരം ഒഴിച്ച് കളിച്ചിരുന്നതായി കഥകള്‍ പറയുന്നു. ആഹ്ളാദം നിറഞ്ഞ ആ നിമിഷങ്ങളുടെ പുനര്‍രചനയാണ് നിറങ്ങളുടെ നൃത്തമായ ഹോളി ഉത്സവം. ഹോളിയോടനുബന്ധിച്ച് മിക്ക ക്ഷേത്രങ്ങളിലും വിശേഷ പൂജ നടക്കുന്നു. ശ്രീകൃഷ്ണന്‍ കൂടുതല്‍ കാലം ചെലവഴിച്ച മഥുരയിലും വൃന്ദാവനിലും ആഘോഷങ്ങള്‍ നീണ്ടു നില്‍ക്കും.
കൊടും തപം അനുഷ്ഠിച്ചിരുന്ന പരമശിവനോട് വിവാഹാഭ്യര്‍ത്ഥന നടത്തി പ്രാര്‍ത്ഥനാ നിരതയായി കഴിയുന്ന പാര്‍വതിയില്‍ അനുരക്തനാക്കി മാറ്റാന്‍ കാമദേവന്‍ പുഷ്പബാണം അയച്ചതില്‍ കോപിച്ച് ഭഗവാന്‍ തൃക്കണ്‍ തുറന്ന് കാമദേവനെ ചാമ്പലാക്കുകയും ചെയ്ത കാമദഹന ദിനമായാണ് ഹോളി ദക്ഷിണേന്ത്യയില്‍ ആചരിക്കുന്നത്. .
നിറങ്ങളുടെ ഉത്സവമായ ഹോളി എങ്ങും വര്‍ണ്ണമയത്തോടെ ആഘോഷിക്കുന്നു. പരസ്പരം ചായങ്ങള്‍ പൂശിയും മധുരങ്ങള്‍ കൈമാറിയും സൗഹൃദം പുതുക്കുന്നു. ഹോളിയുടെ ഈ ദിനത്തെ നമ്മള്‍ക്കും നിറങ്ങള്‍ കൊണ്ട് വരവേല്‍ക്കാം! കാരണം നിറംപൂശല്‍ ഹോളി ആഘോഷങ്ങളില്‍ എവിടെചെന്നാലും ഒഴിവാക്കാന്‍ പാറ്റാത്തൊരു സംഭവമാണ്. ആ ഒരു ഭാവനതന്നെയാണ് ഈ ആഘോഷത്തെ മറ്റുള്ളവയില്‍ നിന്നും വ്യത്യസ്തമാക്കുതും.
ഹോളി ആശംസകള്‍

No comments:
Post a Comment