ആധുനിക ശാസ്ത്രം ക്ഷേത്രവിഗ്രഹത്തിന്റെ ഊര്‍ജ്ജ ആഗരണ-വികിരണ മഹത്വം വ്യക്തമാക്കുന്നുണ്ട്. കിര്‍ല്യണ്‍ ഫോട്ടോഗ്രാഫിയുടെയും മറ്റു പ്രകാശവികിരണ ഉപകരണങ്ങളുടെയും സഹായത്താല്‍ നടന്നുകൊണ്ടിരിക്കുന്ന പഠനങ്ങള്‍ ഈ ദിശയിലേക്ക് കാര്യമായ വെളിച്ചം പകര്‍ന്നുകൊണ്ടിരിക്കുന്നു.
ക്ഷേത്രങ്ങളുടെ ഭാരതീയ സങ്കല്‍പം വളരെ പ്രത്യേകതയുള്ളതാണ്. മറ്റെല്ലാ വിശ്വാസികളും അവരുടെ ആരാധനാലയങ്ങളെ ഒരു പ്രാര്‍ത്ഥനാ മന്ദിരമായി മാത്രം കാണുന്നു. എന്നാല്‍ ഹൈന്ദവക്ഷേത്രങ്ങള്‍ ജീവചൈതന്യം പ്രസരിക്കുന്ന മനുഷ്യശരീരം പോലെയാണ്. അക്ഷരാര്‍ത്ഥത്തില്‍ ശ്രീകൃഷ്ണന്‍ ഇത് ഗീതയില്‍ പറഞ്ഞിട്ടുമുണ്ട്. ഈശ്വരവിഗ്രഹത്തിലെ ചൈതന്യംപോലെയും ശരീരം ആത്മചൈതന്യത്തെ വഹിക്കുന്ന ക്ഷേത്രവിഗ്രഹം പോലെയുമാണ്. അതിനാല്‍ ക്ഷേത്രം മനുഷ്യശരീരത്തെപ്പോലെ സംരക്ഷിക്കേപ്പെടേണ്ടതാണ്.
ആധുനിക ശാസ്ത്രം ക്ഷേത്രവിഗ്രഹത്തിന്റെ ഊര്‍ജ്ജ ആഗരണ-വികിരണ മഹത്വം വ്യക്തമാക്കുന്നുണ്ട്. കിര്‍ല്യണ്‍ ഫോട്ടോഗ്രാഫിയുടെയും മറ്റു പ്രകാശവികിരണ ഉപകരണങ്ങളുടെയും സഹായത്താല്‍ നടന്നുകൊണ്ടിരിക്കുന്ന പഠനങ്ങള്‍ ഈ ദിശയിലേക്ക് കാര്യമായ വെളിച്ചം പകര്‍ന്നുകൊണ്ടിരിക്കുന്നു. ആത്മീയചൈതന്യവും വിവരണാതീതമായ മനഃശാസ്ത്ര സ്വാധീനവും ഉണ്ടാക്കുവാന്‍ സാധിക്കുമെന്ന് തെളിഞ്ഞിരിക്കുന്ന ക്ഷേത്രവിഗ്രഹത്തിന്റെ ഭൗതിക ചൈതന്യം പോലും അത്യുജ്ജ്വലമാണ്.
വിഷ്ണുവിനും വൈഷ്ണവാവതാര വിഗ്രഹങ്ങള്‍ക്കും 3ഃ1027 ഗോസ് ഇലക്‌ട്രോമാഗ്നറ്റിക് ഊര്‍ജ്ജം സംഭരിക്കുവാനുള്ള ശക്തിയുണ്ടത്രെ. ഉഗ്രമൂര്‍ത്തിയായ ശിവനും ശിവാവതാരങ്ങള്‍ക്കും 3ഃ1030 യൂണിറ്റും, ഗണപതി, ശാസ്താവ് എന്നീ വിഗ്രഹങ്ങള്‍ക്ക് 3ഃ1033 യൂണിറ്റും മഹാകാളി വിഗ്രഹത്തിന് 3ഃ1035 ഉം, സര്‍പ്പരാജ്ഞി വിഗ്രഹത്തിന് 3ഃ1039 ഗോസ് യൂണിറ്റും ഊര്‍ജ്ജം ആഗിരണം ചെയ്യുവാനും സാധിക്കുമത്രെ. (ഡോ. പി.ജി. കുറുപ്പ്, എഫ്ആര്‍സിപിയുടെ ലേഖനത്തില്‍ നിന്ന്) ഈ വിഗ്രഹങ്ങളുടെ രൂപഭാവ പ്രത്യേകതകളനുസരിച്ച് ഊര്‍ജ്ജ അളവിലും വ്യത്യാസം വരുന്നു. ഇതില്‍നിന്നും മനസ്സിലാക്കുവാന്‍ സാധിക്കുന്നത് ക്ഷേത്രവിഗ്രഹം വെറും കല്‍പ്രതിമയല്ല മറിച്ച് ചൈതന്യവത്തായ ഒരു ശക്തികേന്ദ്രമാണ് എന്ന്. അതിന്റെ മുന്‍പിലിരുന്നു ധ്യാനിക്കുമ്പോള്‍ നെര്‍വുകളുള്‍പ്പെടെയുള്ള ശരീരത്തെ ഉത്തേജിപ്പിക്കുവാന്‍ സാധിക്കുന്നു.
ക്ഷേത്രവും പഞ്ചേന്ദ്രിയ ഉത്തേജനവും: കൃത്യമായ അളവില്‍ ശരീരത്തില്‍ പ്രവേശിക്കുന്ന തന്മാത്രകള്‍ക്കുപോലും, അവയുടെ എണ്ണം എത്ര കുറവായിരുന്നാലും, ശരീരത്തെ കാര്യമായി സ്വാധീനിക്കാന്‍ സാധിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ടല്ലോ. ഹോമിയോപ്പതി ഔഷധങ്ങളില്‍ ഔഷധതന്മാത്രകള്‍ ഏതാനും എണ്ണം മാത്രമേ ഉണ്ടാകുകയുള്ളൂ എങ്കില്‍പ്പോലും ശരീരത്തില്‍ അവയുണ്ടാക്കുന്ന സ്വാധീനം അനിര്‍വചനീയമാണ്. ഇതേ സിദ്ധാന്തത്തിന്റെ തന്നെ തെളിവുകള്‍ ക്ഷേത്രാരാധനയിലും കാണാം. കൃത്യ അളവിലുള്ള ഊര്‍ജ്ജ പ്രസരണത്തിലൂടെ പഞ്ചേന്ദ്രിയങ്ങളുടെ ഉത്തേജനമാണ് ഈ പ്രക്രിയയിലൂടെ സാധ്യമാകുന്നത്.
ശ്രീകോവിലിലെ തിളങ്ങുന്ന സ്വര്‍ണനിറത്തിലുള്ള ഓട്, പിത്തള വിളക്കുകള്‍ വിഗ്രഹത്തിന്റെ പ്രഭാമണ്ഡപം, സ്വര്‍ണാവരണം, ജ്വലിക്കുന്ന ദീപനാളങ്ങള്‍, വര്‍ണങ്ങളുള്ള പുഷ്പങ്ങള്‍ ഇവയെല്ലാം കണ്ണിലെ റെറ്റിനയെ ചൈതന്യവത്താക്കുന്നു. ക്ഷേത്രത്തിലെ സംഗീതാത്മകമായ മന്ത്രധ്വനി, മണിനാദം, വാദ്യമേളങ്ങള്‍, ശംഖ്, ഇടയ്ക്ക, സംഗീതാലാപനം ഇവയെല്ലാം ചെവിയെ ഉത്തേജിപ്പിക്കുന്നു. ഭസ്മം, കുങ്കുമം, ചന്ദനം, ചെവിയില്‍ ചൂടുന്ന ഔഷധ പുഷ്പങ്ങളും ഇലകളും ത്വക്കിനെ ഉത്തേജിപ്പിക്കുന്നു.
സുഗന്ധപുഷ്പങ്ങള്‍, സുഗന്ധ ഇലകള്‍, തിരി, കര്‍പ്പൂരം, സുഗന്ധം, തൈലം, പനിനീര്‍ ഇവയില്‍നിന്നു വമിക്കുന്ന ഗന്ധം നാസാരന്ധ്രങ്ങളെ ചൈതന്യവത്താക്കുന്നു. തൃമധുരം, തീര്‍ത്ഥം, നിവേദ്യം തുടങ്ങിയവ നാവിനേയും ചൈതന്യവത്താക്കുന്നു.
ഇപ്രകാരം കണ്ണ്, ചെവി, മൂക്ക്, ത്വക്ക്, നാക്ക് എന്നീപഞ്ചേന്ദ്രിയങ്ങളുടെ ചൈതന്യം സ്വശരീരത്തില്‍ അനുഭവിക്കുകയും മനസ്സിനെ ഏകാഗ്രഭാവത്തില്‍ വിഗ്രഹത്തിലേക്ക് കേന്ദ്രീകരിക്കുകയും ചെയ്യുന്നതിലൂടെയാണ് നമ്മുടെ ശരീരത്തിലേക്ക് ക്ഷേത്രചൈതന്യ പ്രസരണം നടക്കുന്നത്. ആധുനികശാസ്ത്രം എപ്രകാരം ഇത് പ്രാവര്‍ത്തികമാക്കുന്നു എന്നു പരിശോധിക്കാവുന്നതാണ്. ആയുര്‍വേദത്തെപ്പോലെ ഇപ്പോള്‍ അലോപ്പതി ചികിത്സാരീതിയിലും ഔഷധങ്ങള്‍ ത്വക്കിലൂടെ ആഗിരണം ചെയ്യപ്പെടുവാന്‍ ത്വക്കില്‍ ആലേപനം ചെയ്യാറുണ്ട്. മനുഷ്യശരീരത്തില്‍ ഏറ്റവുമധികം ആഗിരണശേഷിയുള്ള ത്വക്ക് ചെവിക്കു പിന്നിലുള്ളതാണെന്ന് തെളിയിക്കപ്പെട്ടിരിക്കുന്നു. തുളസിയുടെ ഔഷധസംയുക്തങ്ങള്‍ ശരീരത്തിലേക്ക് ചെവിക്കു പിന്നിലെ ത്വക്കിലൂടെ എളുപ്പത്തില്‍ ആഗിരണം ചെയ്യപ്പെടുകയാണ്. (കര്‍ണ്ണേ തുളസിധാരണാത്) ചെവിയില്‍ തുളസിവക്കുന്നതുകൊണ്ടുദ്ദേശിക്കുന്നത് എന്ന് വ്യക്തം.
അരോമ തെറാപ്പി എന്നത് സുഗന്ധദ്രവ്യങ്ങളുപയോഗിച്ചുള്ള ചികിത്സയാണ്. സുഗന്ധമില്ലാത്ത പുഷ്പങ്ങളോ ഇലകളോ പൂജിക്കാറില്ല. ശ്രീകോവിലിനു മുന്‍പില്‍ തൊഴുകയ്യോടെ നില്‍ക്കുന്ന ഭക്തന്, ഇവയില്‍നിന്നും വമിക്കുന്ന ഗന്ധമെത്തും എന്നും ശരീരത്തിനുത്തമമാണെന്നും ആധുനികശാസ്ത്രം അരോമ തെറാപ്പിയിലൂടെ തെളിയിക്കുന്നു. സംഗീതത്തിന് മനുഷ്യശരീരത്തില്‍ ഉണ്ടാക്കുവാന്‍ സാധിക്കുന്ന സ്വാധീനം മഹത്തരമാണ് അതുപോലെയാണ് മന്ത്രധ്വനിയും. വിദേശങ്ങളില്‍ ഇത്തരം വിഷയപഠനങ്ങള്‍ സൈക്കോലിംഗിസ്റ്റിക്ക് ഇഫക്റ്റ്‌സ് എന്നും ന്യൂറോ ലിംഗിസ്റ്റിക് ഇഫക്റ്റ്‌സ് എന്നും അറിയപ്പെടുന്നു.
കാന്‍സര്‍ രോഗികളില്‍ സംഗീതത്തിനുള്ള വാക്കുവാന്‍ സാധിക്കുന്ന സ്വാധീനത്തെക്കുറിച്ച് പഠിക്കുന്ന ക്ലീവ്‌ലാന്റ് യൂണിവേഴ്‌സിറ്റി (യുഎസ്എ)യിലെ സംഗീത പ്രൊഫസര്‍. ടി. ടെമ്പില്‍ ടട്‌ലര്‍ പറയുന്നത്: കാന്‍സര്‍ രോഗികളുടെ വേദന കുറക്കുന്നതിനുള്ള മരുന്നുകള്‍ 100 മിഗ്രാം പ്രതിദിനം ഉപയോഗിക്കേണ്ട സ്ഥാനത്ത് കൂടെ സംഗീത ചികിത്സയുമുണ്ടെങ്കില്‍ 20 മി. ഗ്രാം ഉപയോഗിച്ചാല്‍ മതിയാകുമത്രെ! മന്ത്രധ്വനിയുടെ നന്മകളെ ഏറ്റവുമധികം സ്വീകരിക്കുന്ന ജനസമൂഹം ന്യൂ ഓര്‍ളിയന്‍സ് (യുഎസ്എ)കാരാണെന്ന് തോന്നുന്നു. ഓഫീസിലേക്ക് പോകുമ്പോഴും തിരിച്ചുവരുമ്പോഴും വഴിയിലെ തിരക്കില്‍ പെടുമ്പോഴുണ്ടാകുന്ന ടെന്‍ഷന്‍ കുറയ്ക്കാന്‍, കാറില്‍ വേദശ്രുതിയോടുകൂടിയ ഗായന്ത്രി മന്ത്രവും, മൃത്യുഞ്ജയ മന്ത്രവും റെക്കാര്‍ഡ് ചെയ്ത കാസറ്റുകളുപയോഗിച്ച് വരുന്നുവത്രെ. ഡ്രൈവ് ചെയ്യുമ്പോഴുണ്ടാകുന്ന രക്തസമ്മര്‍ദ്ദം സാധാരണ നിലയില്‍ നിലനിര്‍ത്തുവാന്‍ ഇത് ഏറെ സഹായമാകുന്നുവെന്ന് ശാസ്ത്രമതം!
No comments:
Post a Comment