Saturday, February 17, 2018

പൂജാകൽപ്പം
🌸🌸🌸🌹🌸🌸🌸
ധൂപദീപങ്ങൾ കാണിയ്ക്കുമ്പോൾ ധൂപം മൂർത്തിയുടെ നാഭിയ്ക്കു നേരെയും ( സ്വാധിഷ്ഠാന പത്മം), ദീപംകണ്ണുകൾക്കു നടുവിലായി നെറ്റിത്തടം തുടങ്ങുന്നിടത്തും ( ഭ്രൂമധ്യം - ആജ്ഞാചക്രം ) ആണു കാണിയ്ക്കേണ്ടത്‌. ഈ സമയത്തുള്ള ഘണ്ടാനാദം സാവധാനത്തിലേ ( സമയമെടുത്ത്‌ ) മുഴക്കാവൂ. ഒരു നാദം അനന്തതയിൽ വിലയം പ്രാപിച്ചതിനു ശേഷമേ അടുത്ത നാദം മുഴക്കാവൂ. ചട ചടേ..പട പടേ..എന്ന് മണിയടിച്ചു ചെയ്യുന്ന പൂജകൾ ഒരു തരത്തിലുള്ള ഗുണവും ഉണ്ടാക്കുന്നില്ല. ധൂപം എന്നത്‌ വായുവിന്റെ (യോഗം ,പ്രാണായാമം )പ്രതീകവും ദീപം അഗ്നിയുടെ ( തേജസ്സ്‌, അനുഭൂതി ) പ്രതീകവും ആണു. മണിനാദം സാധകന്റെ ( അർച്ചകൻ ) ഈ സമയത്തുള്ള കുണ്ഡലിനീപ്രബോധകരസങ്കൽപ്പവും ആണു. പൂജ ചെയ്യുന്ന വ്യക്തിയുടെ നാഭീകമലത്തിനു തൊട്ടു നേരെ താഴെയാണു മണി പിടിയ്ക്കേണ്ടത്‌. ധൂപ - ദീപ മുദ്രകളും വൃത്തിയായി കാണിയ്ക്കേണ്ടതാണു.
🌾🌾🌾🌾🌾🌾🌾🌾🌾🌾🌾🌾
-------മലപ്പാട്ട്‌ പച്ച -...(sudheesh)

No comments: