''നതസിദ്ധൗ ലോകവ്യവഹാരോ ഹേയഃ കിന്തു
ഫലത്യാഗഃ തത്‌സാധനം ച കാര്യമേവ''
പരമഭക്തി ലഭ്യമായിക്കഴിഞ്ഞാല്‍ നമുക്ക് ലോകവ്യവഹാരങ്ങള്‍ ഉപേക്ഷിക്കാവുന്നതാണ്. എന്നാല്‍ ഫലം ത്യാഗം ചെയ്യാന്‍ തയ്യാറായിരിക്കണം. ഫലം ത്യജിച്ചാലും നമ്മുടെ ഭക്തിസാധനകള്‍ തുടര്‍ന്നും ചെയ്തുകൊണ്ടിരിക്കണം. ഭക്തന്റെ സാധന തുടര്‍ന്നുകൊണ്ടേയിരിക്കുന്നതാണ് ഉചിതമെന്ന് നാരദമഹര്‍ഷി ഈ സൂത്രത്തിലൂടെ ഉപദേശിക്കുന്നു.
ലോകവ്യവഹാരങ്ങള്‍ ഉപേക്ഷിക്കണം എന്നു പറഞ്ഞതില്‍നിന്നും തന്റെ സേവന മനസ്‌കത ഉപേക്ഷിക്കുമെന്ന് അര്‍ത്ഥമാക്കരുത്. രാഷ്ട്രസേവനപരവും ജനസേവനപരവുമായ കര്‍മങ്ങള്‍ സമര്‍പ്പണബുദ്ധിയോടെ തുടരണം എന്നും തനിക്കായി ഫലപ്രാപ്തിയെന്തെങ്കിലും പ്രതീക്ഷിക്കരുതെന്നും കര്‍മഫലം ത്യജിക്കാന്‍ തയ്യാറാകണമെന്നും മനസിലാക്കണം.
ജനസംഘം നേതാവായിരുന്ന നാനാജി ദേശ്മുഖിനെ ഇക്കാര്യത്തില്‍ മാതൃകയാക്കാവുന്നതാണ്. അടിയന്തരാവസ്ഥക്കെതിരായ പോരാട്ടത്തില്‍ ഏറെ ത്യാഗങ്ങള്‍ സഹിച്ചു പ്രവര്‍ത്തിച്ച നാനാജി ദേശ്മുഖിനെ ആ പോരാട്ടങ്ങള്‍ വിജയിച്ച് മൊറാര്‍ജി ദേശായി പ്രധാനമന്ത്രിയായപ്പോള്‍ കേന്ദ്രമന്ത്രിസഭാംഗമായി നിശ്ചയിച്ചതാണ്. മൊറാര്‍ജി ദേശായി മന്ത്രിസഭാംഗങ്ങളുടെ പട്ടിക പുറത്തുവന്നപ്പോള്‍ ആ പട്ടികയില്‍ നാനാജി ദേശ്മുഖിന്റെ പേരും ഉണ്ടായിരുന്നു.
എന്നാല്‍ താന്‍ മന്ത്രിസഭയിലേക്കില്ലെന്നും, കേന്ദ്രമന്ത്രിയാകാനല്ല തന്റെ താല്‍പര്യമെന്നും നാനാജി അറിയിച്ചു. ജനങ്ങളുടെ ഇടയില്‍ സേവനപ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകാനാണ് തന്റെ താല്‍പര്യമെന്നായിരുന്നു നാനാജിയുടെ നിലപാട്.
ഒരു ഉത്തമ ജനസേവകനായി, മാനവസേവയിലൂടെ മാവധസേവ നടത്തിയ ഒരു തികഞ്ഞ ഭക്തനെയാണ് നാനാജി ദേശ്മുഖിലൂടെ കണ്ടത്. പിന്നീടും തന്റെ അവസാന കാലഘട്ടംവരെ ആ മഹാത്മാവ് അനേകം സേവനപ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നുവന്നു. ആ മഹാത്മാവിനെക്കുറിച്ച് സ്മരിക്കുമ്പോള്‍തന്നെ ഭക്തന്മാരുടെ മനസു കുളിരുന്നു. ഉത്തമ ഭക്തന്‍ എങ്ങിനെയായിരിക്കണമെന്ന് നാനാജി ദേശ്മുഖ് തന്റെ പ്രവര്‍ത്തനങ്ങളിലൂടെ കാണിച്ചുതന്നു. ഭഗവാന്‍ തന്നെ നിയോഗിച്ച പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം വ്യാപൃതനായിരുന്നു.
കര്‍മങ്ങളെല്ലാം ഭഗവാനിലേക്ക് സമര്‍പ്പിച്ച ഭക്തന് കര്‍മഫലങ്ങള്‍ക്ക് അവകാശമില്ലെന്നും കര്‍മഫലത്തിന്റെ അധികാരിയും ഭഗവാന്‍തന്നെയാണെന്നും ഭക്തന്‍ തെൡയിക്കുന്നു
No comments:
Post a Comment